പകരത്തിനു പകരം! Yamaha Aerox മാക്‌സി സ്‌കൂട്ടറിനുള്ള ഉത്തരവുമായി Honda; RSX 150 മോഡൽ വിപണിയിൽ
ഇന്ത്യയിൽ മാക്‌സി സ്‌കൂട്ടർ മോഡലുകൾ ഇത്രയും ജനപ്രിയമായി തുടങ്ങിയത് അടുത്തിടെയാണ്. എന്നാൽ അണ്ടർബോൺ ശൈലിയിലുള്ള ഇരുചക്ര വാഹനങ്ങൾ മലേഷ്യയിലും മറ്റ് തെക്ക് കിഴക്കൻ ഏഷ്യൻ വിപണികളിലും പണ്ടേ വളരെ ജനപ്രിയമാണ്.

മികച്ച പ്രായോഗികതയും മോട്ടോർസൈക്കിളുകളുടെ പെർഫോമൻസും നൽകാൻ ഇവയ്ക്ക് കഴിയുമെന്നതാണ് മറ്റ് സ്‌കൂട്ടറുകളിൽ നിന്നും ഇവയെ വ്യത്യസ്‌തമാക്കുന്നത്. അതിന്റെ ഭാഗമായാണ് യമഹ എയറോക്‌സിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. അടുത്തിടെ എയറോക്‌സിനെ അടിസ്ഥാനമാക്കി പുതിയൊരു മോഡലിനെ യമഹ മലേഷ്യയിൽ പരിചയപ്പെടുത്തിയിരുന്നു.

അതിനുള്ള ഉത്തരമായി ഹോണ്ട RSX എന്നൊരു മോഡലിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഒരു സ്റ്റാൻഡേർഡ് ലുക്ക് മോപ്പഡ് സ്‌കൂട്ടർ പോലെയുള്ള ഡിസൈനാണ് RSX 150 പതിപ്പിന്റെ പ്രധാന ആകർഷണം. തികച്ചും സമൂലവും സ്പോർട്ടിയറുമായാണ് വാഹനത്തെ കമ്പനി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

മലേഷ്യയിൽ പുതിയ 2022 മോഡൽ RSX 8,688 മലേഷ്യൻ റിംഗിറ്റാണ് പ്രാരംഭ വില. അതായത് ഏകദേശം 1.55 ലക്ഷം രൂപ. ഹോണ്ട RSX ഒരു മോട്ടോർസൈക്കിളിന്റെ സ്‌പോർട്ടി ലുക്കിലും സ്‌കൂട്ടറിനൊപ്പം ലഭ്യമായ സുഖവും സൗകര്യവും സമന്വയിപ്പിക്കുന്ന വാഹനമാണെന്ന് ചുരുക്കി പറയാം. അഗ്രസീവ് ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പുകളും സ്‌പോർട്ടി എൽഇഡി ഡിആർഎല്ലുകളുമുള്ള മുഖമാണ് ഇതിനുള്ളത്.

മുന്നിൽ നിന്ന് നോക്കുമ്പോൾ മസ്ക്കുലറും ആധിപത്യവുമുള്ള രൂപകൽപ്പന യുവ പ്രേക്ഷകരെ ആകർഷിക്കാൻ പ്രാപ്‌തമാണ്. ഹാൻഡിൽബാർ കൗളിന് ഒരു സെൻട്രൽ എയർ ഇൻടേക്ക് ഉള്ളതും മനോഹരമാണ്. അത് ബൈക്കിന്റെ സ്‌പോർട്ടി പ്രൊഫൈൽ വർധിപ്പിക്കാനും ഏറെ സഹായകരമായിട്ടുണ്ട്.

കൂടാതെ ട്രെൻഡി റിയർ വ്യൂ മിററുകൾ, സ്ലീക്ക് ടേൺ സിഗ്നലുകൾ, ബ്ലാക്ക്ഡ്-ഔട്ട് എഞ്ചിൻ, എർഗണോമിക് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, അപ്‌സ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. ഗിയർ പൊസിഷൻ, ഫ്യുവൽ ലെവൽ, ആർപിഎം മുതലായ വിവരങ്ങളുടെ ഒരു ശ്രേണി പ്രദർശിപ്പിക്കുന്ന ഒരു പൂർണ ഡിജിറ്റൽ സ്പീഡോമീറ്റർ ഹോണ്ട RSX മോഡലിനുണ്ട്.

കേന്ദ്രീകൃതമായി സ്ഥാപിച്ചിരിക്കുന്ന ഫുട് പെഗ്ഗുകളുള്ള ബൈക്കിന് സുഖപ്രദമായ റൈഡിംഗ് സ്റ്റാൻസാണ് ജാപ്പനീസ് ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. പുതിയ RSX മാക്‌സി സ്‌കൂട്ടറിന്റെ ഓപ്ഷനുകളിൽ ട്രൈക്കോ എഡിഷൻ ഉൾപ്പെടുന്നു. ഇത് പ്രധാനമായും റെഡ്, ബ്ലൂ, ബ്ലാക്ക് എന്നിവയുടെ മിശ്രിതമാണ്. കാൻഡി കരീബിയൻ ബ്ലൂ സീ ബ്ലാക്കിൽ ബ്ലൂ കളറാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

അതേസമയം ലെമൺ ഐസ് യെല്ലോയും ചേർന്നതും സ്പോർട്ടി രൂപം സമ്മാനിക്കുന്നുണ്ട്. മൂന്ന് കളർ ഓപ്ഷനുകൾക്കും ബോഡി കളർ ഫ്രണ്ട് ഫെൻഡറുകൾ ലഭിക്കും. നിറമുള്ള വീലുകൾ ബൈക്കിന്റെ രൂപവും ഭാവവും വർധിപ്പിക്കുമായിരുന്നെങ്കിലും ബ്ലാക്ക് നിറത്തിൽ ഒരുക്കിയിരിക്കുന്ന അലോയ് വീലുകളാണ് ഹോണ്ടയുടെ പുതിയ RSX 150 മോഡലിന് സമ്മാനിച്ചിരിക്കുന്നത്. 149.2 സിസി, ലിക്വിഡ് കൂൾഡ്, PGM-FI, DOHC എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

ഹോണ്ട RSX 9,000 rpm-ൽ പരമാവധി 15.8 bhp കരുത്തും 7,000 rpm-ൽ 13.6 Nm torque ഉം സൃഷ്ടിക്കാൻ പ്രാപ്‌തമാണ്. ഒന്നിലധികം വെറ്റ് ക്ലച്ച് ഉള്ള 6 സ്പീഡ് ഗിയർബോക്സുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളുള്ള ഇരട്ട ട്യൂബ് ഫ്രെയിമും പിന്നിൽ പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് സസ്പെൻഷനുമാണ് ബൈക്കിൽ ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്.

ഇതിന് രണ്ടറ്റത്തും 17 ഇഞ്ച് അലോയ് വീലുകളാണ് ഹോണ്ട RSX പതിപ്പിനുള്ളത്. അതിൽ 90/80 ഫ്രണ്ട്, 120/70 പിന്നിൽ ട്യൂബ് ലെസ് ടയറുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. രണ്ട് വീലുകളിലും ഡിസ്‌ക് ബ്രേക്കുകളും സിംഗിൾ-ചാനൽ എബിഎസും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. 122 കിലോഗ്രാം ഭാരമാണ് ബൈക്കിനുള്ളത്.

അതേസമയം ഫ്യുവൽ ടാങ്ക് കപ്പാസിറ്റി വളരെ കുറവാണ്. 4.5 ലിറ്ററാണിത്. ഹോണ്ട RSX ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല. ഇവിടെ എല്ലാ മാസവും ശക്തമായ വിൽപ്പന രേഖപ്പെടുത്തുന്നത് സ്‌കൂട്ടറുകളായതിനാലാണ് ഈ തീരുമാനം. രാജ്യത്ത് ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന ഇരുചക്ര വാഹന ഓപ്ഷനുകളിലൊന്നാണ് അവ. മോപെഡുകൾ ഇന്ധനക്ഷമതയുള്ളവയാണെന്നത് പരിഗണക്കുമ്പോൾ ഇതൊരു പ്രായോഗിക ഓപ്ഷനായി മാറിയേക്കാം.

കൂടാതെ കാര്യമായ അളവിൽ ലോഡ് വഹിക്കാനും ഇവയ്ക്ക് കഴിയും. പ്രാദേശിക സ്‌റ്റൈലിംഗ് മുൻഗണനകൾ, വില, ഇന്ധനക്ഷമത എന്നിവയുടെ കാര്യത്തിൽ RSX പോലുള്ള ഉൽപ്പന്നങ്ങൾ ഇന്ത്യൻ ജനതയുടെ പ്രതീക്ഷകൾ നിറവേറ്റില്ല. 1.50 ലക്ഷം രൂപ വിലയിൽ രാജ്യത്തെ ഭൂരിഭാഗം ഉപയോക്താക്കളും പെർഫോമൻസ് അധിഷ്ഠിത ബൈക്കുകളാണ് ഇഷ്ടപ്പെടുന്നത്.

സ്‌കൂട്ടർ പ്രേമികൾക്ക് അപ്രീലിയ SXR 160, അടുത്തിടെ പുറത്തിറക്കിയ യമഹ എയ്‌റോക്‌സ് തുടങ്ങിയ ഉൽപ്പന്നങ്ങളുമാണ് താത്പര്യം. ഹോണ്ട RSX പോലെയുള്ള അണ്ടർബോൺ ഇരുചക്ര വാഹനങ്ങൾ തികച്ചും വ്യത്യസ്തമായ ഒരു ഇനമാണെന്നതിനാൽ അവയുടെ പ്രവർത്തനക്ഷമത തെരഞ്ഞെടുത്ത വിപണികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.


Click it and Unblock the Notifications








