കാഴ്ച്ചയിൽ കൗതുകം, പ്രായോഗികതയിൽ കെങ്കേമം! ഇതാണ് ഹോണ്ടയുടെ പുതിയ യൂ-ബീ ഇലക്‌ട്രിക് സ്‌കൂട്ടർ

ഇലക്ട്രിക് സൈക്കിളുകൾ, ഇലക്ട്രിക് മോപ്പെഡ്, ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ അണിയിച്ചൊരുക്കുന്നതിലെ വൈധഗ്ദ്യം തെളിയിച്ചവരാണ് ഹോണ്ടയുടെ ചൈനീസ് ഉപസ്ഥാപനമായ വുയാങ് ഹോണ്ട.

കാഴ്ച്ചയിൽ കൗതുകം, പ്രായോഗികതയിൽ കെങ്കേമം! ഇതാണ് ഹോണ്ടയുടെ പുതിയ യൂ-ബീ ഇലക്‌ട്രിക് സ്‌കൂട്ടർ

അടുത്തിടെ യു-ഗോ എന്നൊരു കൊച്ചുസുന്ദരൻ ഇലക്‌ട്രിക് സ്‌കൂട്ടറിനെ വിപണിയിലെത്തിച്ച് ആഗോള ശ്രദ്ധനേടാനും ബ്രാൻഡിന് സാധിച്ചിരുന്നു. ദേ ഇപ്പോൾ അതേ ശ്രേണിയിലെ രണ്ടാമത്തെ ഉൽപ്പന്നത്തെയും കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് വുയാങ് ഹോണ്ട.

കാഴ്ച്ചയിൽ കൗതുകം, പ്രായോഗികതയിൽ കെങ്കേമം! ഇതാണ് ഹോണ്ടയുടെ പുതിയ യൂ-ബീ ഇലക്‌ട്രിക് സ്‌കൂട്ടർ

രൂപത്തിലും ഭാവത്തിലും വളരെ സമൂലമായ ഇലക്ട്രിക് സ്‌കൂട്ടറിനെ യൂ-ബീ എന്നാണ് ഹോണ്ട വിളിക്കുന്നത്. ചെറിയ സിറ്റി യാത്രകൾക്കായി അണിയിച്ചൊരുക്കിയിരിക്കുന്ന ഒരു സിംഗിൾ സീറ്റ് ഇലക്ട്രിക് സ്കൂട്ടറാണിത്. ആദ്യ കാഴ്ച്ചയിൽ തന്നെ കൗതുകമുണർത്തുന്ന രൂപഭംഗിയാണ് യൂ-ബീക്ക് നൽകിയിരിക്കുന്നത്.

കാഴ്ച്ചയിൽ കൗതുകം, പ്രായോഗികതയിൽ കെങ്കേമം! ഇതാണ് ഹോണ്ടയുടെ പുതിയ യൂ-ബീ ഇലക്‌ട്രിക് സ്‌കൂട്ടർ

ഒരു സാധാരണ ഇലക്ട്രിക് സ്കൂട്ടർ പോലെ തന്നെയാണ് കാണപ്പെടുന്നതെങ്കിലും പിൻഭാഗത്ത് പില്യൻ വിഭാഗം പൂർണമായും ഛേദിക്കപ്പെടുന്ന രീതിയിലാണ് നൽകിയിരിക്കുന്നത്. പിൻ വീലുകൾ നീണ്ടുനിൽക്കുന്നതും ശ്രദ്ധേയമാണ്. യൂ-ബി യുടെ സമൂലമായ ഡിസൈൻ അംഗീകരിക്കാനും മനസിലാക്കാനും കുറച്ച് സമയമെടുത്തേക്കാം.

കാഴ്ച്ചയിൽ കൗതുകം, പ്രായോഗികതയിൽ കെങ്കേമം! ഇതാണ് ഹോണ്ടയുടെ പുതിയ യൂ-ബീ ഇലക്‌ട്രിക് സ്‌കൂട്ടർ

എന്നാൽ ഇത് വളരെ പ്രായോഗികമായ രൂപംതന്നെയാണെന്ന് പിന്നീട് മനസിലാവുകയും ചെയ്യും. സ്കൂട്ടറിന്റെ മൊത്തം ഭാരം കുറയ്ക്കുക എന്നതാണ് അടിസ്ഥാന ആശയം. അതുവഴി ബാറ്ററിയിൽ നിന്ന് കൂടുതൽ റേഞ്ച് കൈവരിക്കാനും മോഡലിനെ സഹായിക്കും. ഹോണ്ട യൂ-ബി ഒരു വലിയ ഫ്ലോർബോർഡുമായി വരുന്നതും.

കാഴ്ച്ചയിൽ കൗതുകം, പ്രായോഗികതയിൽ കെങ്കേമം! ഇതാണ് ഹോണ്ടയുടെ പുതിയ യൂ-ബീ ഇലക്‌ട്രിക് സ്‌കൂട്ടർ

ഇത് പലചരക്ക് സാധനങ്ങൾ, ലഗേജ് മുതലായവ പോലുള്ള ഭാരമേറിയ വസ്തുക്കൾ കൊണ്ടുപോകാൻ ഉപയോഗിക്കാം. സ്കൂട്ടറിന് സുഖപ്രദമായ നേരായ റൈഡിംഗ് നിലപാടാണുള്ളതും. വലിയ ഫൂട്ട് സ്പേസ് ഉള്ളതിനാൽ ഉപഭോക്താക്കൾക്ക് അത് കൂടുതൽ പ്രയോജനകരമാവുകയും ചെയ്യും.

കാഴ്ച്ചയിൽ കൗതുകം, പ്രായോഗികതയിൽ കെങ്കേമം! ഇതാണ് ഹോണ്ടയുടെ പുതിയ യൂ-ബീ ഇലക്‌ട്രിക് സ്‌കൂട്ടർ

മറ്റ് പ്രധാന സവിശേഷതകളിൽ ആന്റി-തെഫ്റ്റ് കീ ലോക്കും യുഎസ്ബി പോർട്ടും ഹോണ്ട യൂ-ബിയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. ഈ സമൂലമായ കാര്യങ്ങൾ മനസിലാക്കി കഴിഞ്ഞാൽ തന്നെ വാഹനത്തെ ഇഷ്ടപ്പെട്ടുപോകും. ചില പ്രധാന സ്റ്റൈലിംഗ് ഘടകങ്ങളിൽ ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള ട്രെൻഡി ഹെഡ്‌ലാമ്പ്, ഷാർപ്പ് ടെയിൽ ലാമ്പ്, ക്വിറ്റഡ് പാറ്റേണുള്ള കോംഫൈ, ഡ്യുവൽ-ടോൺ സാഡിൽ എന്നിവയും കമ്പനി ചേർത്തിട്ടുണ്ട്.

കാഴ്ച്ചയിൽ കൗതുകം, പ്രായോഗികതയിൽ കെങ്കേമം! ഇതാണ് ഹോണ്ടയുടെ പുതിയ യൂ-ബീ ഇലക്‌ട്രിക് സ്‌കൂട്ടർ

സ്പീഡ്, ഓഡോമീറ്റർ, മൈലേജ്, വോൾട്ടേജ്, ബാറ്ററി നില എന്നിങ്ങനെ നിരവധി വിവരങ്ങൾ പ്രദർശിപ്പിക്കുന്ന സ്റ്റൈലിഷ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്. വൈറ്റ്, ഗ്രേ, റെഡ്, ബ്ലൂ എന്നീ നാല് വ്യത്യസ്‌ത കളർ ഓപ്ഷനിലും യൂ-ബി തെരഞ്ഞെടുക്കാം.

കാഴ്ച്ചയിൽ കൗതുകം, പ്രായോഗികതയിൽ കെങ്കേമം! ഇതാണ് ഹോണ്ടയുടെ പുതിയ യൂ-ബീ ഇലക്‌ട്രിക് സ്‌കൂട്ടർ

അവരവരുടെ ആവശ്യങ്ങൾക്കനുസരിച്ച് മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. അതിൽ 48V-15Ah, 48V-20Ah, 48V-24Ah എന്നിവയാണ് വുയാങ് ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത്. ഈ ബാറ്ററി പായ്ക്കുകളുടെ റേഞ്ച് യഥാക്രമം 55 കിലോമീറ്റർ, 70 കിലോമീറ്റർ, 85 കിലോമീറ്റർ എന്നിങ്ങനെയാണ്.

കാഴ്ച്ചയിൽ കൗതുകം, പ്രായോഗികതയിൽ കെങ്കേമം! ഇതാണ് ഹോണ്ടയുടെ പുതിയ യൂ-ബീ ഇലക്‌ട്രിക് സ്‌കൂട്ടർ

ശബ്ദവും വൈദ്യുതി ഉപഭോഗവും കുറവായ ഉയർന്ന കാര്യക്ഷമതയുള്ള മോട്ടോറാണിതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഉയർന്ന പെർഫോമൻസുള്ള കൺട്രോളർ ഉപയോഗിച്ച് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള റൈഡ് ഡൈനാമിക്സ് കൂടുതൽ മെച്ചപ്പെടുത്താനും ഹോണ്ട ശ്രദ്ധിച്ചിട്ടുണ്ട് എന്നകാര്യം എടുത്തുപറയേണ്ട ഒന്നാണ്.

കാഴ്ച്ചയിൽ കൗതുകം, പ്രായോഗികതയിൽ കെങ്കേമം! ഇതാണ് ഹോണ്ടയുടെ പുതിയ യൂ-ബീ ഇലക്‌ട്രിക് സ്‌കൂട്ടർ

ഇത് സുഗമമായ വൈദ്യുതി വിതരണം ഉറപ്പാക്കുകയും ഓവർ-വോൾട്ടേജ്, ഓവർ-കറന്റ്, ഓവർ-ടെമ്പറേച്ചർ തുടങ്ങിയ പ്രശ്നബാധിത പ്രദേശങ്ങളെ പരിപാലിക്കുകയും ചെയ്യുന്നു. ഹോണ്ട യൂ-ബിക്ക് 12 ഡിഗ്രി വരെയുള്ള കയറ്റങ്ങളും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും.

കാഴ്ച്ചയിൽ കൗതുകം, പ്രായോഗികതയിൽ കെങ്കേമം! ഇതാണ് ഹോണ്ടയുടെ പുതിയ യൂ-ബീ ഇലക്‌ട്രിക് സ്‌കൂട്ടർ

54 കിലോഗ്രാമാണ് ഹോണ്ട യൂ-ബി ഇലക്ട്രിക് സ്‌കൂട്ടറിന്റെ മൊത്തം ഭാരം. ആയതിനാൽ തന്നെ ഇത് ഹാൻഡിലിംഗ് കൂടുതൽ എളുപ്പമാക്കുന്നുണ്ട്. ചില ഉപഭോക്താക്കൾക്ക് കണ്ടുപിടിക്കാനാവുന്ന ഒരേയൊരു കുറവ് സ്കൂട്ടറിന്റെ പരമാവധി 25 കിലോമീറ്ററാണ്.

കാഴ്ച്ചയിൽ കൗതുകം, പ്രായോഗികതയിൽ കെങ്കേമം! ഇതാണ് ഹോണ്ടയുടെ പുതിയ യൂ-ബീ ഇലക്‌ട്രിക് സ്‌കൂട്ടർ

പുതിയ യൂ-ബി ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല. നമ്മുടെ ആഭ്യന്തര വിപണിക്കായി കമ്പനി വ്യത്യസ്തമായൊരു ആശയമാണ് മുന്നോട്ടുവെക്കുന്നത്. ഇലക്‌ട്രിക് വാഹന വിപണി ആഗോള തലത്തിലെന്ന പോലെ തന്നെ ഇന്ത്യയിലും പ്രശസ്‌തിയുടെ കൊടിമുടി കയറുകയാണ്.

കാഴ്ച്ചയിൽ കൗതുകം, പ്രായോഗികതയിൽ കെങ്കേമം! ഇതാണ് ഹോണ്ടയുടെ പുതിയ യൂ-ബീ ഇലക്‌ട്രിക് സ്‌കൂട്ടർ

ബെൻലി ഇ ഇലക്ട്രിക് എന്നൊരു സ്‌കൂട്ടറായിരിക്കാം ഹോണ്ടയിൽ നിന്നും ആദ്യമെത്തുന്ന ഇവി എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അടുത്തിടെ ARAI പരിശോധനയ്ക്ക് വിധേയമായിരുന്നു. 2024 ആകുമ്പോഴേക്കും കുറഞ്ഞത് മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെങ്കിലും ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ഹോണ്ടയുടെ പദ്ധതി.

കാഴ്ച്ചയിൽ കൗതുകം, പ്രായോഗികതയിൽ കെങ്കേമം! ഇതാണ് ഹോണ്ടയുടെ പുതിയ യൂ-ബീ ഇലക്‌ട്രിക് സ്‌കൂട്ടർ

പ്രമുഖ ബ്രാൻഡുകളെല്ലാം കളത്തിലേക്ക് ഇറങ്ങിയപ്പോൾ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് കാഴ്ച്ചക്കാരായി നിന്നവരാണ് ഹോണ്ടയെങ്കിലും ഇവി സെഗ്മെന്റിലെ സമീപകാല വളർച്ച ഹോണ്ടയെയും ആകർഷിച്ചിട്ടുണ്ട് എന്നുപറയാതിരിക്കാനാവില്ല.

കാഴ്ച്ചയിൽ കൗതുകം, പ്രായോഗികതയിൽ കെങ്കേമം! ഇതാണ് ഹോണ്ടയുടെ പുതിയ യൂ-ബീ ഇലക്‌ട്രിക് സ്‌കൂട്ടർ

ഇന്ത്യയിലെ ചാർജിംഗ് ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിൽ സംശയം പ്രകടപ്പിച്ചിരുന്ന ജാപ്പനീസ് ബ്രാൻഡ് അടുത്ത മൂന്ന് കൊല്ലത്തേക്ക് എങ്കിലും ഒരു ഇലക്ട്രിക് മോഡലിനെയും ഇന്ത്യയിൽ അവതരിപ്പിക്കേണ്ടതില്ലെന്ന് നിശ്ചയിച്ചിരുന്നു. എന്നാൽ ഏഥർ, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, വരാനിരിക്കുന്ന ഓല ഇലക്ട്രിക്, സിമ്പിൾ എനർജി എന്നിവരെല്ലാം ഇതിനോടകം ശ്രദ്ധനേടി മുന്നേറുമ്പോൾ ഗ്യാലറിയിൽ ഇരുന്നു സമാധാനത്തോടെ കളി കാണാനുള്ള ക്ഷമ ഹോണ്ട കാണിച്ചേക്കില്ല.

Most Read Articles

Malayalam
English summary
Honda introduced new single seat u be electric scooter details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X