130 കിലോമീറ്റർ റേഞ്ച്; ഒരു കൊച്ചുസുന്ദരൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഹോണ്ട

ഇലക്‌ട്രിക് വാഹന വിപണി ആഗോള തലത്തിലെന്ന പോലെ തന്നെ ഇന്ത്യയിലും പ്രശസ്‌തിയുടെ കൊടിമുടി കയറുകയാണ്. പ്രത്യേകിച്ച് ഇരുചക്ര വിപണി. പ്രമുഖ ബ്രാൻഡുകളെല്ലാം കളത്തിലേക്ക് ഇറങ്ങിയപ്പോൾ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് കാഴ്ച്ചക്കാരായി നിന്നവരാണ് ഹോണ്ട.

130 കിലോമീറ്റർ റേഞ്ച്; ഒരു കൊച്ചുസുന്ദരൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഹോണ്ട

തുടർന്ന് ഇലക്ട്രിക് മൊബിലിറ്റിയിൽ പ്രത്യേകിച്ച് ഇരുചക്ര വാഹന വിഭാഗത്തിൽ ഹോണ്ടയുടെ ഭാവി സമീപ മാസങ്ങളിൽ ചർച്ചാവിഷയമാവുകയും ചെയ്‌തു. ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കായി ഒന്നിലധികം പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിലും അവയൊന്നും ഇപ്പോൾ ഉത്പാദന നിലവാരത്തിലേക്ക് എത്തുന്നതായി കമ്പനി സ്ഥിരീകരിച്ചിട്ടുമില്ല.

130 കിലോമീറ്റർ റേഞ്ച്; ഒരു കൊച്ചുസുന്ദരൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഹോണ്ട

മറുവശത്ത് ചൈനയിൽ ഇലക്ട്രിക് ടൂ വീലർ സെഗ്മെന്റിൽ ഹോണ്ട ഇതിനകം തന്നെ സാന്നിധ്യം അടയാളപ്പെടുത്തിയിട്ടുണ്ട്. ഹോണ്ട മോട്ടോർ കമ്പനിയുടെ ചൈനീസ് വിഭാഗമായ വുയാങ് ഹോണ്ട യു-ഗോ എന്ന പേരിൽ ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടർ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്.

130 കിലോമീറ്റർ റേഞ്ച്; ഒരു കൊച്ചുസുന്ദരൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഹോണ്ട

7,499 യുവാനാണ് ഈ കൊച്ചുസുന്ദരനായി മുടക്കേണ്ട വില. അതായത് ഏകദേശം 86,000 രൂപ. ഈ താങ്ങാവുന്ന പ്രാരംഭ വിലയിൽ പുറത്തിറക്കിയ ഹോണ്ട യു-ഗോ റെഗുലർ, ലോ-സ്പീഡ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയിൽ ഇടംപിടിച്ചിരിക്കുന്നത്.

130 കിലോമീറ്റർ റേഞ്ച്; ഒരു കൊച്ചുസുന്ദരൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഹോണ്ട

ലോ-സ്പീഡ് പതിപ്പിന് 7,999 യുവാനാണ് മുടക്കേണ്ടിവരിക. ഏകദേശം 91,700 രൂപ. രൂപകൽപ്പനയുടെ കാര്യത്തിൽ യു-ഗോ ഏഥർ 450X ന്റെ ഒരു ചെറിയ രൂപം ഓർമ്മിപ്പിക്കുന്നുണ്ട്. എന്നാൽ ഒരിക്കലും ഒരു കോപ്പി ക്യാറ്റ് അല്ലെന്നതാണ് യാഥാർഥ്യം. ഹോണ്ട പോലുള്ള ഒരു മുൻനിര ബ്രാൻഡിൽ നിന്നും ഇത് പ്രതീക്ഷിക്കേണ്ടതില്ല.

130 കിലോമീറ്റർ റേഞ്ച്; ഒരു കൊച്ചുസുന്ദരൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഹോണ്ട

ഈ ഇലക്ട്രിക് സ്കൂട്ടറിനായി കമ്പനി വൃത്തിയുള്ളതും ചുരുങ്ങിയതുമായ ഡിസൈൻ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മുൻവശത്തെ ആപ്രോണിൽ ട്രിപ്പിൾ ബീമുകളും മെയിൻ ക്ലസ്റ്ററിന് ചുറ്റുമുള്ള ഒരു എൽഇഡി ഡിആർഎൽ സ്ട്രിപ്പും ഉള്ള ഒരു മിനുസമാർന്ന എൽഇഡി ഹെഡ്‌ലൈറ്റാണ് കുഞ്ഞൻ സ്‌കൂട്ടറിന് സമ്മാനിച്ചിരിക്കുന്നതും.

130 കിലോമീറ്റർ റേഞ്ച്; ഒരു കൊച്ചുസുന്ദരൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഹോണ്ട

ഹാൻഡിൽബാറിന്റെ വശങ്ങളിൽ ടേൺ ഇൻഡിക്കേറ്ററുകൾ ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്നു. പിൻഭാഗത്ത് മെലിഞ്ഞ എൽഇഡി ടെയിൽലൈറ്റും സിംഗിൾ-പീസ് പില്യൺ ഗ്രാബ് റെയിലും ബോഡിയിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. ഉദാരമായ വലിപ്പമുള്ള 350 മില്ലീമീറ്റർ നീളമുള്ള ഫ്ലോർബോർഡാണ് യു-ഗോയുടെ മറ്റൊരു പ്രത്യേകത.

130 കിലോമീറ്റർ റേഞ്ച്; ഒരു കൊച്ചുസുന്ദരൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഹോണ്ട

ഹാൻഡിൽബാർ, ഫ്ലോർബോർഡ്, അണ്ടർബെല്ലി, ടെയിൽ സെക്ഷൻ, റിയർ സസ്പെൻഷൻ, റിയർ മഡ്ഗാർഡ് എന്നിവയിലെ ബ്ലാക്ക് ഔtട്ട് പാനലുകൾ സ്പോർട്ടി കോൺട്രാസ്റ്റിന്റെ സൂചനയാണ് പറഞ്ഞുവെക്കുന്നതും. സിംഗിൾ-പീസ് ഫ്ലാറ്റ് സീറ്റ് വളരെ ലളിതമായ റൈഡിംഗ് എർണോണോമിക്സാണ് വാഗ്ദാനം ചെയ്യുന്നത്.

130 കിലോമീറ്റർ റേഞ്ച്; ഒരു കൊച്ചുസുന്ദരൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഹോണ്ട

സവിശേഷതകളുടെ കാര്യത്തിൽ യു-ഗോ ഇലക്ട്രിക് സ്കൂട്ടറിന് 26 ലിറ്റർ അണ്ടർ സീറ്റ് സംഭരണ ശേഷിയുള്ള വളരെ വിശാലമായ ബൂട്ടാണ് ഹോണ്ട നൽകിയിരിക്കുന്നത്. പൂർണ-എൽഇഡി ലൈറ്റിംഗ്, യൂട്ടിലിറ്റി ഗ്ലൗവ് ബോക്സ്, ആന്റി-തെഫ്റ്റ് അലാറം, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവയാണ് മോഡലിലെ മറ്റ് സവിശേഷതകൾ.

130 കിലോമീറ്റർ റേഞ്ച്; ഒരു കൊച്ചുസുന്ദരൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഹോണ്ട

കൂടുതൽ പ്രധാനമായി വേഗത, റേഞ്ച്, ബാറ്ററി നില, റൈഡിംഗ് മോഡ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകുന്ന ഒരു എൽസിഡി ഇൻസ്ട്രുമെന്റ് കൺസോളാണ് ഹോണ്ട യു-ഗോയ്ക്ക് നൽകിയിരിക്കുന്നത്. 12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് റിയർ അലോയ് വീലുകളിലാണ് സ്കൂട്ടർ ഒരുങ്ങിയിരിക്കുന്നത്.

130 കിലോമീറ്റർ റേഞ്ച്; ഒരു കൊച്ചുസുന്ദരൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഹോണ്ട

48V 30Ah ലിഥിയം അയൺ നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കാണ് ഹോണ്ട യു-ഗോയ്ക്ക് തുടിപ്പേകുന്നത്. റെഗുലർ മോഡലിൽ 1.2kW ഹബ് മോട്ടോർ ചേർത്തിരിക്കുമ്പോൾ ലോ-സ്പീഡ് വേരിയന്റിന് ശക്തി കുറഞ്ഞ 800W മോട്ടോർ ലഭിക്കുന്നു. കരുത്ത് കൂടിയ പതിപ്പ് പരമാവധി 65 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്.

130 കിലോമീറ്റർ റേഞ്ച്; ഒരു കൊച്ചുസുന്ദരൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഹോണ്ട

അതേസമയം യു-ഗോയുടെ ലോ-സ്പീഡ് വേരിയന്റ് 130 കിലോമീറ്റർ റേഞ്ചും വാഗ്‌ദാനം ചെയ്യും. എന്നിരുന്നാലും രണ്ടാമത്തെ ബാറ്ററി കൂട്ടിച്ചേർക്കുന്നത് സീറ്റിനടിയിലുള്ള സംഭരണം കുറക്കാൻ കാരണമായിട്ടുണ്ട്.

130 കിലോമീറ്റർ റേഞ്ച്; ഒരു കൊച്ചുസുന്ദരൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഹോണ്ട

റെഗുലർ വേരിയന്റ് പരമാവധി 53 കിലോമീറ്റർ വേഗതയാണ് വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് സ്കൂട്ടറിലെ സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ് ക്രമീകരണത്തോടെയുള്ള ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമാണ് ഹോണ്ട നൽകിയിരിക്കുന്നത്.

130 കിലോമീറ്റർ റേഞ്ച്; ഒരു കൊച്ചുസുന്ദരൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഹോണ്ട

യു-ഗോയുടെ ബ്രേക്കിംഗിനായി മുന്നിൽ ഒരു ഡിസ്ക് ബ്രേക്കും പിന്നിൽ ഒരു ഡ്രം ബ്രേക്കും ഉൾപ്പെടുത്തിയിരിക്കുന്നു. 740 മില്ലീമീറ്ററാണ് ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റ് ഉയരം. മോഡൽ ഇന്ത്യയിലേക്ക് എത്തുന്ന കാര്യം കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സമീപ ഭാവിയിൽ ഒരു ഇലക്ട്രിക് പതിപ്പ് ഹോണ്ടയിൽ നിന്നും എത്തുമെന്നു തന്നെ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Honda introduced new u go electric scooter in china with 133 kms range
Story first published: Saturday, August 7, 2021, 13:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X