കൊവിഡ് രണ്ടാംതരംഗം; നിർമാണ പ്രവർത്തനങ്ങൾ മെയ് 15 വരെ നിർത്തിവെച്ച് ഹോണ്ടയും

രാജ്യത്തെ കൊവിഡ് രണ്ടാംതരംഗത്തെ തുടർന്ന് നിർമാണം താത്ക്കാലികമായി നിർത്തിവെച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. പുതിയ കൊവിഡ് കേസുകൾ വർധിക്കുകയും രാജ്യത്തുടനീളം സൃഷ്ടിച്ച പ്രതിസന്ധികളും കണക്കിലെടുത്താണ് കമ്പനി ഈ തീരുമാനത്തിലേക്ക് എത്തിയത്.

കൊവിഡ് രണ്ടാംതരംഗം; നിർമാണ പ്രവർത്തനങ്ങൾ മെയ് 15 വരെ നിർത്തിവെച്ച് ഹോണ്ടയും

കൊവിഡ്-19 രണ്ടാം തരംഗവും രാജ്യത്തെ വിവിധ നഗരങ്ങളിലുടനീളമുള്ള ഒന്നിലധികം ലോക്ക്ഡൗണുകളും കാരണം നിലവിലെ സാഹചര്യം വളരെ രൂക്ഷമാണ്. ഇത് കണക്കിലെടുത്ത് 2021 മെയ് ഒന്നു മുതൽ നാല് പ്ലാന്റുകളിലെയും ഉത്പാദനം മെയ് 15 വരെ താൽക്കാലികമായി നിർത്തിവെക്കുകയാണെന്നാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ് രണ്ടാംതരംഗം; നിർമാണ പ്രവർത്തനങ്ങൾ മെയ് 15 വരെ നിർത്തിവെച്ച് ഹോണ്ടയും

ഹരിയാനയിലെ മനേസർ, രാജസ്ഥാനിലെ തപുകര, കർണാടകയിലെ നർസപുര, ഗുജറാത്തിലെ വിത്തലാപൂർ എന്നിവിടങ്ങളിലാണ് ഹോണ്ട മോട്ടോർസൈക്കിൾ, സ്‌കൂട്ടർ ഇന്ത്യയുടെ നിർമാണ സൗകര്യങ്ങൾ പ്രവർത്തിക്കുന്നത്.

MOST READ: കൊവിഡ് പ്രതിസന്ധി; ഓക്സിജൻ ക്ഷാമത്തിന് ചെറു ആശ്വാസമായി മാരുതി

കൊവിഡ് രണ്ടാംതരംഗം; നിർമാണ പ്രവർത്തനങ്ങൾ മെയ് 15 വരെ നിർത്തിവെച്ച് ഹോണ്ടയും

വാർ‌ഷിക പ്ലാന്റ് അറ്റകുറ്റപ്പണികൾ‌ക്കായി വാഹന ഉത്‌പാദനം താൽ‌ക്കാലികമായി നിർത്തിവയ്ക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് കമ്പവി പ്രസ്താവനയിൽ പറയുന്നു. മെയ് 15 ന് ശേഷം തീരുമാനം അവലോകനം ചെയ്യും.

കൊവിഡ് രണ്ടാംതരംഗം; നിർമാണ പ്രവർത്തനങ്ങൾ മെയ് 15 വരെ നിർത്തിവെച്ച് ഹോണ്ടയും

എന്നാൽ ഉത്‌പാദനം പുനരാരംഭിക്കുക കൊവിഡ് സാഹചര്യത്തെ ആശ്രയിച്ചായിരിക്കും. ശൃംഖല ഫലപ്രദമായി തകർക്കുന്നതിനുള്ള സമാന്തര ശ്രമത്തിൽ എല്ലാ ഓഫീസ് അസോസിയേറ്റുകളെയും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിച്ചിട്ടുണ്ടെന്നും ഇരുചക്ര വാഹന നിർമാതാക്കൾ പറഞ്ഞു.

MOST READ: വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; 35 നഗരങ്ങളിലേക്ക് ശ്യംഖല വിപുലീകരിക്കുമെന്ന് റിവോള്‍ട്ട്

കൊവിഡ് രണ്ടാംതരംഗം; നിർമാണ പ്രവർത്തനങ്ങൾ മെയ് 15 വരെ നിർത്തിവെച്ച് ഹോണ്ടയും

ഈ ഉത്‌പാദന സൗകര്യങ്ങളിലും രാജ്യത്തുടനീളമുള്ള വിവിധ ഓഫീസുകളും പ്രവർത്തിക്കാൻ അത്യാവശ്യമായ ഉദ്യോഗസ്ഥരെ മാത്രമേ ഹോണ്ട അനുവദിക്കുകയുള്ളൂ. ഇതുവരെ ഉൽ‌പാദനം നിർത്തിവച്ചതായി പ്രഖ്യാപിച്ച രാജ്യത്തെ അഞ്ചാമത്തെ വാഹന നിർമാതാക്കളാണ് ഹോണ്ട.

കൊവിഡ് രണ്ടാംതരംഗം; നിർമാണ പ്രവർത്തനങ്ങൾ മെയ് 15 വരെ നിർത്തിവെച്ച് ഹോണ്ടയും

അടുത്തിടെ ഹീറോ മോട്ടോകോർപ്പും ടൊയോട്ട കിർലോസ്‌കർ മോട്ടോറും മാരുതി സുസുക്കിയും സമാനമായ നീക്കങ്ങൾ പ്രഖ്യാപിച്ചിരുന്നു. വ്യാവസായിക ഓക്സിജൻ ഉപഭോഗം സ്വതന്ത്രമാക്കണമെന്ന കമ്പനികളോടുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ആഹ്വാനവുമായി യോജിക്കാനാണ് ഈ തീരുമാനം.

MOST READ: മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞ് 2021 ഹയാബൂസയുടെ ആദ്യ ബാച്ച്, ബുക്കിംഗും നിർത്തി

കൊവിഡ് രണ്ടാംതരംഗം; നിർമാണ പ്രവർത്തനങ്ങൾ മെയ് 15 വരെ നിർത്തിവെച്ച് ഹോണ്ടയും

പകരം അത് മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. രാജ്യത്തുടനീളം നിലനിൽക്കുന്ന കൊവിഡ്-19 പ്രതിസന്ധിയെത്തുടർന്ന് എംജി മോട്ടോറും ഗുജറാത്തിലെ ഹാലോളിലെ സൗകര്യം അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്നു.

കൊവിഡ് രണ്ടാംതരംഗം; നിർമാണ പ്രവർത്തനങ്ങൾ മെയ് 15 വരെ നിർത്തിവെച്ച് ഹോണ്ടയും

ഏപ്രിൽ 29 മുതൽ മെയ് 5 വരെ കാർ നിർമ്മാതാവ് കുറഞ്ഞത് ഏഴു ദിവസമെങ്കിലും ഈ ഉത്പാദന കേന്ദ്രം അടച്ചിടുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു കൂടാതെ സുസുക്കി മോട്ടോർസൈക്കിൾസ് ഇന്ത്യയും തങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ചുരുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Honda Motorcycle And Scooter India Shut Down The Production Across All Four Plants. Read in Malayalam
Story first published: Thursday, April 29, 2021, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X