2024 ഓടെ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട

ഹോണ്ട മോട്ടോര്‍ കമ്പനി തങ്ങളുടെ ഇരുചക്രവാഹനങ്ങള്‍ വൈദ്യുതീകരിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. വ്യക്തിഗത ഉപയോഗത്തില്‍ മൂന്ന് പുതിയ ഇലക്ട്രിക് വാഹന മോഡലുകള്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി കമ്പനി വ്യക്തമാക്കി.

2024 ഓടെ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട

2024 ഓടെ 50 സിസിയിലും 125 സിസിയിലും താഴെയുള്ള എഞ്ചിന്‍ വലുപ്പമുള്ള ക്ലാസുകളില്‍ ഈ പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സ്‌കൂട്ടറുകള്‍ക്കൊപ്പം കമ്പനി ഭാവിയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും അവതരിപ്പിച്ചേക്കാം.

2024 ഓടെ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട

''FUN' ഏരിയയിലും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു. 'FUN' ഉല്‍പ്പന്നങ്ങളെക്കുറിച്ച് കമ്പനി ഇതുവരെ ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല, എന്നിരുന്നാലും അവ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാകാമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: പൾസർ മോഡലുകൾക്ക് പുതിയ ഡാഗർ എഡ്ജ് എഡിഷൻ പതിപ്പുകൾ സമ്മാനിച്ച് ബജാജ്

2024 ഓടെ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട

നേരത്തെ ഇലക്ട്രിക് വാഹനം അവതരരിപ്പിക്കുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതുവെളിപ്പെടുത്തുന്ന പേറ്റന്റ് ചിത്രങ്ങളും പുറത്തുവന്നിരുന്നു.

2024 ഓടെ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട

ഹീറോ മോട്ടോകോര്‍പ്പ് പോലുള്ള എതിരാളികളായ ബ്രാന്‍ഡുകള്‍ ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുമ്പോള്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയും ബജാജ് ഓട്ടോയും ഇതിനകം തന്നെ രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

MOST READ: ക്രെറ്റക്ക് വീണ്ടും വില കൂട്ടി ഹ്യുണ്ടായി; പെട്രോൾ, ഡീസൽ വേരിയന്റുകളുടെ വർധനവ് ഇങ്ങനെ

2024 ഓടെ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട

വൈദ്യുതീകരണത്തിനുപുറമെ, ഗ്യാസോലിന്‍ എഞ്ചിനുകളുടെ ഇന്ധനക്ഷമത, ജൈവ ഇന്ധനങ്ങളുടെ ഉപയോഗം, മറ്റ് തന്ത്രങ്ങള്‍ എന്നിവയും ഹോണ്ട ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2024 ഓടെ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഉപഭോക്താക്കള്‍ക്കായി പുതിയതും കൂടുതല്‍ താങ്ങാവുന്നതുമായ ഫിനാന്‍സ് പദ്ധതികള്‍ കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പുതിയ ഫിനാന്‍സ് പദ്ധതികളിലൂടെ 6.5 ശതമാനം വരെ കുറഞ്ഞ പലിശനിരക്ക് കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കും.

MOST READ: പുത്തൻ ലോഗോ ഇന്ത്യയിൽ അവതരിപ്പിച്ച് കിയ; പരിഷ്കരിച്ച സോനെറ്റ് സെൽറ്റോസ് മോഡലുകൾ അടുത്ത മാസം വിപണിയിലെത്തും

2024 ഓടെ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട

ചില മോഡലുകള്‍ക്ക് ഏറ്റവും കുറഞ്ഞ ഡൗണ്‍ പേയ്‌മെന്റ് ഉപയോഗിച്ച് തെരഞ്ഞെടുത്ത മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ഫിനാന്‍സ് സഹായം നല്‍കാമെന്ന് ഹോണ്ട അറിയിച്ചു. ഷോറൂമിലേക്ക് ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്, ഹോണ്ടയ്ക്ക് അവരുടെ മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും ഫിനാന്‍സ് 0 പ്രോസസ്സിംഗ് ഫീസും ഡോക്യുമെന്റേഷന്‍ ചാര്‍ജുകളും ഉപയോഗിച്ച് സ്വന്തമാക്കുന്നതിനും അവസരം നല്‍കുന്നുണ്ട്.

2024 ഓടെ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട

എന്നിരുന്നാലും, ഈ പുതിയ ഫിനാന്‍സ് പദ്ധതികള്‍ ഏതൊക്കെ മോഡലുകളിലാണ് ലഭ്യമാകുക എന്നതില്‍ വ്യക്തയില്ല. സ്റ്റോക്കുകളുടെ ലഭ്യതയും ഉത്സവ വില്‍പ്പന ഓഫറുകളും അനുസരിച്ച് ഡീലര്‍മാര്‍ക്ക് ഈ ഫിനാന്‍സ് പദ്ധതികളെ ചെറുതായി പരിഷ്‌കരിക്കാനുള്ള സാധ്യതയുണ്ട്.

MOST READ: ഈക്കോയുടെ കാര്‍ഗോ വേരിയന്റ് നവീകരിച്ച് മാരുതി സുസുക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

2024 ഓടെ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട

ഈ ഫിനാന്‍സ് പദ്ധതികളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനായി അടുത്തുള്ള ഹോണ്ടയുടെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കാനും ഉപഭോക്താക്കളോട് ഞങ്ങള്‍ പറയുന്നു. വില്‍പ്പന കുറഞ്ഞ അല്ലെങ്കില്‍ താങ്ങാനാവുന്ന ഉല്‍പ്പന്നങ്ങളില്‍ മാത്രമേ ഇവ ബാധകമാകൂ.

Most Read Articles

Malayalam
English summary
Honda Planning To Introduce Electric Models By 2024, Find Here All Details. Read in Malayalam.
Story first published: Tuesday, April 27, 2021, 17:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X