ക്രെറ്റക്ക് വീണ്ടും വില കൂട്ടി ഹ്യുണ്ടായി; പെട്രോൾ, ഡീസൽ വേരിയന്റുകളുടെ വർധനവ് ഇങ്ങനെ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ ക്രെറ്റയുടെ വില വീണ്ടും വർധിപ്പിച്ച് ഹ്യുണ്ടായി. ഡീസൽ വേരിയന്റുകൾക്ക് 19,600 രൂപ വരെയും പെട്രോൾ വേരിയന്റുകൾക്ക് 13,600 രൂപ വരെയുമാണ് കമ്പനി പുതുക്കിയിരിക്കുന്നത്.

ക്രെറ്റക്ക് വീണ്ടും വില കൂട്ടി ഹ്യുണ്ടായി; പെട്രോൾ, ഡീസൽ വേരിയന്റുകളുടെ വർധനവ് ഇങ്ങനെ

ഏറ്റവും പുതിയ വില വർധനവ് ഉടനടി പ്രാബല്യത്തിൽ വരുന്നതായും ഹ്യുണ്ടായി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ 2021 ജനുവരിയിലും ക്രെറ്റയുടെ വിലയിൽ കമ്പനി വർധനവ് നടപ്പിലാക്കിയിരുന്നു. അതിനുമുമ്പ് 2020 ഒക്ടോബറിലും ഇതേ പാത ബ്രാൻഡ് സ്വീകരിച്ചിരുന്നു.

ക്രെറ്റക്ക് വീണ്ടും വില കൂട്ടി ഹ്യുണ്ടായി; പെട്രോൾ, ഡീസൽ വേരിയന്റുകളുടെ വർധനവ് ഇങ്ങനെ

2020 ഒക്ടോബറിലെ ക്രെറ്റയുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ 60,000 രൂപ വരെ വില കൂടുതലാണ്. ക്രെറ്റ വേരിയന്റുകളുടെ ഏറ്റവും പുതിയ വിലകളും എങ്ങനെയെന്ന് പരിശോധിക്കാം.

MOST READ: പരിഷ്കരണങ്ങളോടെ 2021 ട്രൈബർ പുറത്തിറക്കി റെനോ; വില 5.30 ലക്ഷം രൂപ

ക്രെറ്റക്ക് വീണ്ടും വില കൂട്ടി ഹ്യുണ്ടായി; പെട്രോൾ, ഡീസൽ വേരിയന്റുകളുടെ വർധനവ് ഇങ്ങനെ

ക്രെറ്റയുടെ അടിസ്ഥാന പെട്രോൾ E വേരിയന്റിന്റെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇത് മുമ്പത്തെപ്പോലെ തന്നെ 9.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ തുടരുന്നു. എന്നാൽ ഈ മോഡലിന്റെ ഡെലിവറിക്കായി നിങ്ങൾ 12 മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കാം.

ക്രെറ്റക്ക് വീണ്ടും വില കൂട്ടി ഹ്യുണ്ടായി; പെട്രോൾ, ഡീസൽ വേരിയന്റുകളുടെ വർധനവ് ഇങ്ങനെ

ഹ്യുണ്ടായി ക്രെറ്റ പെട്രോളിന്റെ മറ്റെല്ലാ വേരിയന്റുകൾക്കും 13,600 രൂപയുടെ വില വർധനവാണ് ലഭിച്ചിരിക്കുന്നത്. ഇത് മുൻവിലയേക്കാൾ 1.26 ശതമാനത്തിന്റെ ഉയർച്ചയാണ് സംഭവിച്ചിരിക്കുന്നത്.

MOST READ: XUV700 ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി മഹീന്ദ്ര

ക്രെറ്റക്ക് വീണ്ടും വില കൂട്ടി ഹ്യുണ്ടായി; പെട്രോൾ, ഡീസൽ വേരിയന്റുകളുടെ വർധനവ് ഇങ്ങനെ

മറുവശത്ത് ക്രെറ്റ എസ്‌യുവിയുടെ ഡീസൽ വേരിയന്റുകൾക്ക് പറയുമ്പോൾ അടിസ്ഥാന വകഭേദത്തിനാണ് ഏറ്റവും വലിയ വർധനവ് നടപ്പിലാക്കിയിരിക്കുന്നത്. പുതിയ ക്രെറ്റ E ഡീസലിന് ഇപ്പോൾ 10.51 ലക്ഷം രൂപയാണ് വില.

ക്രെറ്റക്ക് വീണ്ടും വില കൂട്ടി ഹ്യുണ്ടായി; പെട്രോൾ, ഡീസൽ വേരിയന്റുകളുടെ വർധനവ് ഇങ്ങനെ

ഇത് മുൻവിലയേക്കാൾ 19,600 രൂപയുടെ വർധനവിനാണ് സാക്ഷ്യംവഹിച്ചിരിക്കുന്നത്. മറ്റെല്ലാ വേരിയന്റുകൾക്കും 13,600 രൂപയുടെ പരിഷ്ക്കാരമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. 2021 പുതുവർഷത്തിന്റെ ആരംഭത്തിൽ ക്രെറ്റയുടെ പെട്രോൾ വേരിയന്റുകൾക്ക് 35,500 രൂപ വരെയും ഡീസൽ വേരിയന്റുകൾക്ക് 51,100 രൂപ വരെയുമാണ് ഹ്യുണ്ടായി വർധനവ് നടപ്പിലാക്കിയത്.

MOST READ: പുതുക്കിയ കിയ സെൽറ്റോസിനെ നാളെ അവതരിപ്പിക്കും, ഒപ്പം ഗ്രാവിറ്റി എഡിഷനും

ക്രെറ്റക്ക് വീണ്ടും വില കൂട്ടി ഹ്യുണ്ടായി; പെട്രോൾ, ഡീസൽ വേരിയന്റുകളുടെ വർധനവ് ഇങ്ങനെ

കുത്തനെയുള്ള വിലക്കയറ്റം ഉണ്ടായിട്ടും ഹ്യുണ്ടായി ക്രെറ്റക്കായുള്ള ഡിമാൻഡിൽ ഒരു കുറവുമുണ്ടായിട്ടില്ല എന്ന കാര്യം ശ്രദ്ധേയമാണ്. 2020 മാർച്ചിൽ വിപണിയിൽ എത്തിയതു മുതൽ ഇന്നു വരെ ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കുന്ന എസ്‌യുവി മോഡലാണ് ക്രെറ്റ.

ക്രെറ്റക്ക് വീണ്ടും വില കൂട്ടി ഹ്യുണ്ടായി; പെട്രോൾ, ഡീസൽ വേരിയന്റുകളുടെ വർധനവ് ഇങ്ങനെ

ഈ മാസം ആദ്യം ഹ്യുണ്ടായി ക്രെറ്റയെ അടിസ്ഥാനമാക്കി നിർമിച്ച പുതിയ അൽകാസർ 7 സീറ്റർ എസ്‌യുവിയെയും വിപണിയിൽ പരിചയപ്പെടുത്തിയിരുന്നു. എന്നാൽ രാജ്യത്തെ കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തെത്തുടർന്ന് വാഹനം വിൽപ്പനയ്ക്ക് എത്താൻ വൈകുമെന്നാണ് റിപ്പോർട്ടുകൾ.

Most Read Articles

Malayalam
English summary
Hyundai Hiked The Prices Of Creta SUV Again. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X