പുതുക്കിയ കിയ സെൽറ്റോസിനെ നാളെ അവതരിപ്പിക്കും, ഒപ്പം ഗ്രാവിറ്റി എഡിഷനും

ഇന്ത്യൻ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ മാറ്റത്തിന് തുടക്കം കുറിച്ച മോഡലായിരുന്നു കിയ സെൽറ്റോസ്. ഫീച്ചർ സമ്പന്നമായി കൊറിയൻ കാർ കളം നിറഞ്ഞതോടെ എതിരാളികളെല്ലാം വിയർത്തു.

പുതുക്കിയ കിയ സെൽറ്റോസിനെ നാളെ അവതരിപ്പിക്കും, ഒപ്പം ഗ്രാവിറ്റി എഡിഷനും

തുടർന്ന് ഹ്യുണ്ടായി ക്രെറ്റ പോലുള്ള മോഡലുകളും ആധുനികവത്ക്കരിക്കപ്പെട്ടു. ഇനി ഒന്നും കൂടി സെൽറ്റോസിനെ മിനുക്കിയൊരുക്കുകയാണ് കിയ. അതിന്റെ ഭാഗമായി നവീകരിച്ച എസ്‌യുവിയെ നാളെ ഇന്ത്യൻ വിപണിയിൽ കമ്പനി പരിചയപ്പെടുത്തും.

പുതുക്കിയ കിയ സെൽറ്റോസിനെ നാളെ അവതരിപ്പിക്കും, ഒപ്പം ഗ്രാവിറ്റി എഡിഷനും

കൊറിയൻ വിപണിയിൽ ഇതിനകം അവതരിപ്പിച്ച പുതിയ 2021 കിയ സെൽറ്റോസ് ഗ്രാവിറ്റി എഡിഷനെയും കമ്പനി രാജ്യത്ത് എത്തിക്കുമെന്ന കാര്യമാണ് ഏറെ സ്വീകാര്യം. iMT HTK+, ടർബോ GTX (O) എന്നീ രണ്ട് പുതിയ വേരിയന്റുകളും കിയ അവതരിപ്പിക്കും.

MOST READ: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ജനതയുടെ മനം കവർന്ന കാറുകൾ

പുതുക്കിയ കിയ സെൽറ്റോസിനെ നാളെ അവതരിപ്പിക്കും, ഒപ്പം ഗ്രാവിറ്റി എഡിഷനും

സെൽറ്റോസ് ഗ്രാവിറ്റി ടോപ്പ്-ഓഫ്-ലൈൻ വേരിയന്റായിരിക്കും. കൂടാതെ സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ഇന്റീരിയറുമാണ് ഈ സ്പെഷ്യൽ എഡിഷനെ വ്യത്യസ്‌തമാക്കുക.

പുതുക്കിയ കിയ സെൽറ്റോസിനെ നാളെ അവതരിപ്പിക്കും, ഒപ്പം ഗ്രാവിറ്റി എഡിഷനും

ഡിസൈൻ മാറ്റങ്ങളുടെ കാര്യത്തിൽ എസ്‌യുവിക്ക് ബെസ്‌പോക്ക്, 3D ഘടകങ്ങളുള്ള ക്രോംഡ് ഫ്രണ്ട് ഗ്രിൽ, പുതിയ ഡ്യുവൽ-ടോൺ 18 ഇഞ്ച് മെഷീൻഡ് അലോയ് വീലുകൾ, ഒആർവിഎമ്മുകൾക്ക് സിൽവർ ഫിനിഷ്, പിൻ സ്‌കിഡ് പ്ലേറ്റ് എന്നിവ ലഭിക്കും.

MOST READ: പാഡില്‍ ഷിഫ്റ്ററുകളുമായി 2021 കിയ സോനെറ്റ്; ചിത്രങ്ങള്‍ പുറത്ത്

പുതുക്കിയ കിയ സെൽറ്റോസിനെ നാളെ അവതരിപ്പിക്കും, ഒപ്പം ഗ്രാവിറ്റി എഡിഷനും

ക്യാബിനുള്ളിൽ പുതിയ കിയ സെൽറ്റോസ് ഗ്രാവിറ്റി എഡിഷന് എക്സ്ക്ലൂസീവ് ഗ്രേ കളർ സ്കീമായിരിക്കും ലഭിക്കുക. എസ്‌യുവിക്ക് പുതിയ ഫോർവേഡ് കൊളീഷൻ പ്രിവെൻഷൻ സഹായ സംവിധാനവും റിയർ പാസഞ്ചർ നോട്ടിഫിക്കേഷൻ ലഭ്യമാക്കാനും സാധ്യതയുണ്ട്.

പുതുക്കിയ കിയ സെൽറ്റോസിനെ നാളെ അവതരിപ്പിക്കും, ഒപ്പം ഗ്രാവിറ്റി എഡിഷനും

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യു‌വി‌ഒ കണക്റ്റുചെയ്ത കാർ ടെക്, പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് എസി, ബീം അസിസ്റ്റ് ഫംഗ്ഷൻ തുടങ്ങിയ നിലവിലുള്ള സെൽറ്റോസിൽ ലഭ്യമായ മിക്ക സവിശേഷതകളും എസ്‌യുവി നിലനിർത്തും.

MOST READ: സ്കോർപിയോയുടെ വിൽപ്പനയിൽ മുന്നേറ്റവുമായി മഹീന്ദ്ര

പുതുക്കിയ കിയ സെൽറ്റോസിനെ നാളെ അവതരിപ്പിക്കും, ഒപ്പം ഗ്രാവിറ്റി എഡിഷനും

1.5 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ നൽകുന്ന കിയ സെൽറ്റോസിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പതിപ്പിലാണ് ഐഎംടി ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുക. ഈ എഞ്ചിൻ 113 bhp പവറും 145 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാകും.

പുതുക്കിയ കിയ സെൽറ്റോസിനെ നാളെ അവതരിപ്പിക്കും, ഒപ്പം ഗ്രാവിറ്റി എഡിഷനും

നിലവിലെ മോഡൽ 6 സ്പീഡ് മാനുവും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമാണ് നൽകി വന്നിരുന്നത്. പുതിയ സെൽറ്റോസ് GTX (O) പുതിയ ടോപ്പ് എൻഡ് ടർബോ-പെട്രോൾ വേരിയന്റായിരിക്കും.

പുതുക്കിയ കിയ സെൽറ്റോസിനെ നാളെ അവതരിപ്പിക്കും, ഒപ്പം ഗ്രാവിറ്റി എഡിഷനും

ഇതിന് പനോരമിക് സൺറൂഫും ലഭിക്കും. ഈ 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ പരമാവധി 138 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരിക്കും. ഈ വേരിയന്റിന് ഒരു ഡീസൽ പതിപ്പും വാഗ്ദാനം ചെയ്യും.

പുതുക്കിയ കിയ സെൽറ്റോസിനെ നാളെ അവതരിപ്പിക്കും, ഒപ്പം ഗ്രാവിറ്റി എഡിഷനും

ഇതിന് 113 bhp, 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ ലഭിക്കും. ടർബോ-പെട്രോൾ യൂണിറ്റ് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് ലഭ്യമാണെങ്കിലും ഓയിൽ ബർണർ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
All New 2021 Kia Seltos Launching Tomorrow. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X