സ്കോർപിയോയുടെ വിൽപ്പനയിൽ മുന്നേറ്റവുമായി മഹീന്ദ്ര

ഥാർ എസ്‌യുവി കഴിഞ്ഞാൽ മഹീന്ദ്ര നിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മോഡലാണ് സ്കോർപിയോ. ശരിക്കും ബ്രാൻഡിന് ഒരു മുഖം സമ്മാനിച്ച വാഹനം കൂടിയാണിതെന്നും പറയാം.

സ്കോർപിയോയുടെ വിൽപ്പനയിൽ മുന്നേറ്റവുമായി മഹീന്ദ്ര

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മഹീന്ദ്ര കാറുകളിലൊന്നാണ് സ്കോർപിയോ. പ്രതിമാസ വിൽപ്പന കണക്കുകളിൽ മാന്യമായ സംഖ്യ സംഭാവന ചെയ്യാനും എസ്‌യുവിക്ക് സാധിക്കുന്നുണ്ട്.

സ്കോർപിയോയുടെ വിൽപ്പനയിൽ മുന്നേറ്റവുമായി മഹീന്ദ്ര

2021 മാർച്ച് മാസത്തിൽ സ്കോർപിയോയുടെ 2,331 യൂണിറ്റുകൾ വിൽക്കാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു. ഇത് വാർഷിക വിൽപ്പനയിൽ 5728 ശതമാനത്തന്റെ ഗംഭീര വളർച്ചക്കാണ് സാക്ഷ്യംവഹിച്ചത്.

MOST READ: ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളില്‍ തിളങ്ങി XUV700; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

സ്കോർപിയോയുടെ വിൽപ്പനയിൽ മുന്നേറ്റവുമായി മഹീന്ദ്ര

2020 മാർച്ചിൽ ബ്രാൻഡ് സ്കോർപിയോയുടെ 40 യൂണിറ്റ് മാത്രമാണ് വിറ്റത്. കാർ വിൽപ്പനയിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തിയതെങ്കിലും 2021 ഫെബ്രുവരിയിലെ കണക്കുകൾ വെച്ച് നോക്കുമ്പോൾ വിൽപ്പനയിൽ 34 ശതമാനം കുറഞ്ഞിട്ടുമുണ്ട്.

സ്കോർപിയോയുടെ വിൽപ്പനയിൽ മുന്നേറ്റവുമായി മഹീന്ദ്ര

പോയ മാസം 3,535 യൂണിറ്റുകൾ നിരത്തിലെത്തിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ടായിരുന്നു. ഇന്ത്യയിൽ സ്കോർപിയോയ്ക്കായി ഒരു പുതുതലമുറ മോഡൽ അവതരിപ്പിക്കുന്നതിനായി മഹീന്ദ്ര പ്രവർത്തിക്കുന്നുണ്ടെന്നും പുതുക്കിയ മോഡൽ ഈ വർഷം അവസാനത്തോടെ രാജ്യത്ത് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: പാഡില്‍ ഷിഫ്റ്ററുകളുമായി 2021 കിയ സോനെറ്റ്; ചിത്രങ്ങള്‍ പുറത്ത്

സ്കോർപിയോയുടെ വിൽപ്പനയിൽ മുന്നേറ്റവുമായി മഹീന്ദ്ര

രണ്ടാംതലമുറ സ്കോർപിയോയെ നിരവധി തവണ പരീക്ഷണയോട്ടത്തിന് വിധേയമാക്കുകയും ചെയ്‌തിട്ടുണ്ട് കമ്പനി. വലിപ്പത്തിലും പ്രീമിയം സവിശേഷതകളിലും മുൻഗാമിയേക്കാൾ സമ്പന്നനായാകും എസ്‌യുവി എത്തുകയെന്ന് സ്പൈ ചിത്രങ്ങളെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്.

സ്കോർപിയോയുടെ വിൽപ്പനയിൽ മുന്നേറ്റവുമായി മഹീന്ദ്ര

245/65 സെക്ഷൻ ടയറുകളുള്ള 17 ഇഞ്ച് അലോയ് വീലുകളായിരിക്കും വരാനിരിക്കുന്ന സ്കോർപിയോയിൽ ഇടംപിടിക്കുക. പുതിയ മേൽക്കൂര റെയിലുകൾ, ഒരു ഷാർക്ക് ഫിൻ ആന്റിന, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, റിയർ സ്‌പോയിലർ, ഉയർന്ന മൗണ്ട് ചെയ്ത സ്റ്റോപ്പ് ലാമ്പ് എന്നിവയും വാഹനത്തിലെ ശ്രദ്ധേയ സാന്നിധ്യങ്ങളാകും.

MOST READ: ഫ്ലാഗ്ഷിപ്പ് G80 സെഡാന്റെ ഇലക്ട്രിക് പതിപ്പിനെ പരിചയപ്പെടുത്തി ജെനിസിസ്

സ്കോർപിയോയുടെ വിൽപ്പനയിൽ മുന്നേറ്റവുമായി മഹീന്ദ്ര

ടോപ്പ് എൻഡ് വേരിയന്റിൽ ഇലക്ട്രിക് സൺറൂഫ് ഘടിപ്പിക്കുമെന്ന് കാറിന്റെ മറ്റൊരു പരീക്ഷണ ചിത്രം വെളിപ്പെടുത്തിയിരുന്നു. മറ്റ് മിഡ്-സൈസ് എസ്‌യുവികളിൽ കാണുന്നതുപോലെ ഇത് പനോരമിക് യൂണിറ്റായിരിക്കില്ലെങ്കിലും സൺറൂഫ് ചേർക്കുന്നത് സ്കോർപിയോ കൂടുതൽ വാങ്ങലുകാരെ ആകർഷിക്കാൻ സഹായിക്കുമെന്നതിൽ തർക്കമില്ല.

സ്കോർപിയോയുടെ വിൽപ്പനയിൽ മുന്നേറ്റവുമായി മഹീന്ദ്ര

നിലവിൽ മഹീന്ദ്ര സ്കോർപിയ്ക്ക് 11.99 ലക്ഷം മുതൽ 16.52 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. എസ്‌യുവി നിലവിൽ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നതും. പുതുതലമുറയിലേക്ക് എത്തുമ്പോൾ ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷനും വാഹനത്തിലുണ്ടാകും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Scorpio SUV Posted 3,535 Unit Sales In March 2021. Read in Malayalam
Story first published: Sunday, April 25, 2021, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X