ഫ്ലാഗ്ഷിപ്പ് G80 സെഡാന്റെ ഇലക്ട്രിക് പതിപ്പിനെ പരിചയപ്പെടുത്തി ജെനിസിസ്

ഫ്ലാഗ്ഷിപ്പ് G80 സെഡാന്റെ ഇലക്ട്രിക് പതിപ്പിനെ പരിചയപ്പെടുത്തി ഹ്യൂണ്ടായിയുടെ ആഢംബര ബ്രാൻഡായ ജെനിസിസ്. ഈ വർഷാവസാനം നടക്കാനിരിക്കുന്ന ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി 2021 ഷാങ്ഹായ് ഓട്ടോ ഷോയിലാണ് വാഹനത്തെ കമ്പനി പ്രദർശിപ്പിച്ചത്.

ഫ്ലാഗ്ഷിപ്പ് G80 സെഡാന്റെ ഇലക്ട്രിക് പതിപ്പിനെ പരിചയപ്പെടുത്തി ജെനിസിസ്

വൈദ്യുതീകരിച്ച G80 ബ്രാൻഡിന്റെ ആദ്യ ഇവി മോഡലാണ് എന്നതും ശ്രദ്ധേയമാണ്. ജെനിസിന്റെ പരമ്പരാഗത കമ്പഷൻ എഞ്ചിൻ കാറുകളായ G80, GV70, GV80 എസ്‌യുവി എന്നിവയ്‌ക്കൊപ്പം ഇത് വിൽപ്പനയ്‌ക്കെത്തും.

ഫ്ലാഗ്ഷിപ്പ് G80 സെഡാന്റെ ഇലക്ട്രിക് പതിപ്പിനെ പരിചയപ്പെടുത്തി ജെനിസിസ്

G80 ഇലക്‌ട്രിക് ആഢംബര സെഡാൻ ഇരട്ട-മോട്ടോർ, ഫോർ-വീൽ-ഡ്രൈവ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് ജെനിസിസിന്റെ സഹോദര ബ്രാൻഡുകളായ ഹ്യുണ്ടായി അയോണിക് 5, കിയ ഇവി 6 എന്നിവയിൽ നിന്നുള്ള പുതിയ ബെസ്‌പോക്ക് മോഡലുകൾക്ക് തുല്യമായ പെർഫോമൻസാണ് വാഗ്ദാനം ചെയ്യുന്നതും.

MOST READ: കുടുംബത്തിലേക്ക് നാലമതും ടാറ്റ ഹാരിയര്‍; കാരണം വെളിപ്പെടുത്തി ഉടമയും

ഫ്ലാഗ്ഷിപ്പ് G80 സെഡാന്റെ ഇലക്ട്രിക് പതിപ്പിനെ പരിചയപ്പെടുത്തി ജെനിസിസ്

350 കിലോവാട്ട് വരെ ചാർജ് വേഗത അനുവദിക്കുന്ന 800V ചാർജിംഗ് സിസ്റ്റം, 'വെഹിക്കിൾ ടു ലോഡ്' (V2L) ബാഹ്യ ഉപകരണ ചാർജിംഗ് ഫംഗ്ഷൻ, പരമാവധി ആവശ്യത്തിന് രണ്ട് മുതൽ ഫോർ വീൽ ഡ്രൈവ് വരെ മാറുന്ന വിച്ഛേദിക്കുന്ന ആക്യുവേറ്റർ സിസ്റ്റം എന്നിവയാണ് കാറിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നത്.

ഫ്ലാഗ്ഷിപ്പ് G80 സെഡാന്റെ ഇലക്ട്രിക് പതിപ്പിനെ പരിചയപ്പെടുത്തി ജെനിസിസ്

ഇരട്ട മോട്ടോറുകൾ സംയോജിച്ച് G80 ഇലക്ട്രിക് സെഡാൻ 370 bhp കരുത്തും 700 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇത് സ്പോർട്ട് ഡ്രൈവിംഗ് മോഡിൽ 0-96 കിലോമീറ്റർ വേഗത 4.9 സെക്കൻഡിൽ കൈവരിക്കാൻ അനുവദിക്കുന്നു.

MOST READ: ചരിത്രം തിരുത്തി കുറിക്കാൻ ഓല ഇലക്‌ട്രിക് സ്‌കൂട്ടർ ജൂലൈയിൽ വിപണിയിലെത്തും

ഫ്ലാഗ്ഷിപ്പ് G80 സെഡാന്റെ ഇലക്ട്രിക് പതിപ്പിനെ പരിചയപ്പെടുത്തി ജെനിസിസ്

ബാറ്ററി വലിപ്പം ഇതുവരെ ജെനിസിസ് സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ വൈദ്യുതീകരിച്ച G80 ചൈനയുടെ എൻ‌ഡി‌സി ടെസ്റ്റ് സൈക്കിളിൽ 500 കിലോമീറ്ററിലധികം ശ്രേണിയോളം വാഗ്‌ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫ്ലാഗ്ഷിപ്പ് G80 സെഡാന്റെ ഇലക്ട്രിക് പതിപ്പിനെ പരിചയപ്പെടുത്തി ജെനിസിസ്

അടച്ച ഗ്രില്ലും ബെസ്‌പോക്ക് ഫ്രണ്ട് ബമ്പറും ചേർത്തതല്ലാതെ. ജെനിസിസ് G80 ഇവി സെഡാന്റെ മറ്റെല്ലാ സംവിധാനങ്ങളും സവിശേഷതകളുമെല്ലാം സ്റ്റാൻഡേർഡ് പതിപ്പിന് സമാനമാണ്. വൈഡ്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ, ഡാഷ്‌ബോർഡ്, മിനിമലിസ്റ്റിക് കൺട്രോൾ പാനൽ, ലെതർ ഉപയോഗം എന്നിവയിൽ വാഹനം ആധിപത്യം പുലർത്തുന്നു.

MOST READ: സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

ഫ്ലാഗ്ഷിപ്പ് G80 സെഡാന്റെ ഇലക്ട്രിക് പതിപ്പിനെ പരിചയപ്പെടുത്തി ജെനിസിസ്

ക്യാബിനിലെ റോഡ് ശബ്ദം വിശകലനം ചെയ്യുന്നതിനും അത് റദ്ദാക്കുന്നതിനുമായി ആക്ടീവ് നോയിസ് കൺട്രോളും ഒരു കൂട്ടം സെൻസറുകളും മൈക്രോഫോണുകളും ഇലക്ട്രിക് G80 പ്രീമിയം സെഡാനിൽ ജെനസിസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ഫ്ലാഗ്ഷിപ്പ് G80 സെഡാന്റെ ഇലക്ട്രിക് പതിപ്പിനെ പരിചയപ്പെടുത്തി ജെനിസിസ്

ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനും ജെനിസിസ് ആഗ്രഹിക്കുന്നുണ്ട്. ഒരു എസ്‌യുവി മോഡലുമായി രാജ്യത്ത് രംഗപ്രവേശം ചെയ്യാനാണ് കമ്പനി തയാറെടുക്കുന്നത് എന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. അന്താരാഷ്ട്ര വിപണികളിൽ നിലവിൽ രണ്ട് എസ്‌യുവികളാണ് ബ്രാൻഡിന് ഉള്ളത്.

ഫ്ലാഗ്ഷിപ്പ് G80 സെഡാന്റെ ഇലക്ട്രിക് പതിപ്പിനെ പരിചയപ്പെടുത്തി ജെനിസിസ്

GV80, ഹ്യുണ്ടായി ട്യൂസോൺ അധിഷ്ഠിത GV70 എന്നിവയാണത്. കൂടാതെ ജെനിസിസ് G80 സെഡാൻ ഈ വർഷം ആദ്യം ഇന്ത്യയിൽ പരിശോധന നടത്തിയെങ്കിലും അവതരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് പ്രീമിയം ആഢംബര സെഡാനുകൾക്ക് ഇന്നും വളരെയധികം ജനപ്രീതിയുള്ളതിനാൽ സമീപഭാവിൽ ഇതും വിൽപ്പനയ്ക്ക് എത്തിയേക്കും.

Most Read Articles

Malayalam
English summary
Hyundai Luxury Brand Genesis Revealed G80 Electric Sedan. Read in Malayalam
Story first published: Saturday, April 24, 2021, 17:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X