സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

നിങ്ങളുടെ ത് പലപ്പോഴും ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളിൽ ഒന്നാണ് ആദ്യ കാർ സ്വന്തമാക്കുന്നത്. എന്നിരുന്നാലും നിലവിലെ സാഹചര്യത്തിൽ ഒരു പുതിയ കാർ വാങ്ങുന്നതിനുള്ള ചെലവ് അതിരുകടന്നേക്കാം.

സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

അതിനാൽ നിങ്ങളുടെ പണത്തിന് മികച്ച മൂല്യം നേടാനുള്ള ഏറ്റവും നല്ല മാർഗം താങ്ങാനാവുന്ന ഒരു കാർ സ്വന്തമാക്കുക എന്നത്. അതും ഒരു സെക്കൻഡ് ഹാൻഡ് മോഡലായാലോ? എന്നാൽ പലർക്കും സംശയം ഇവയെല്ലാം വാങ്ങി പണികിട്ടിയാലോ എന്നാണ്.

സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

ഡ്രൈവിബിലിറ്റി, സുരക്ഷ, അറ്റകുറ്റപ്പണികളുടെ സുഗമത എന്നിവ അടിസ്ഥാനമാക്കി ഇന്ത്യയിൽ ആദ്യമായി ഒരു കാർ വാങ്ങുന്നവർക്കായി തെരഞ്ഞെടുക്കാൻ പറ്റിയ ഏറ്റവും മികച്ച കുറച്ച് മോഡലുകളെ ഒന്ന് പരിചയപ്പെടാം.

MOST READ: ലിമിറ്റഡ് എഡിഷൻ കിറ്റിൽ ക്ലാസി രൂപത്തിലൊരുങ്ങി മാരുതി സ്വിഫ്റ്റ് LXi

സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

മാരുതി സുസുക്കി ആൾട്ടോ

ഇന്ത്യയിലെ ഏറ്റവും ഇഷ്ടപ്പെട്ട യൂസ്‌ഡ് കാർ മോഡലുകളിലൊന്നാണ് മാരുതി ആൾട്ടോ 800. ഇവിടെ മാത്രമല്ല കാർ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എൻട്രി ലെവൽ ഹാച്ച്ബാക്കുകളിൽ ഒന്നാണിത് എന്നതും വസ്‌തുതയാണ്.

സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

ഡ്രൈവിംഗ്, പാർക്കിംഗ് സൗകര്യം, കുറഞ്ഞ മെയിന്റനെൻസ് ചെലവ്, മികച്ച ഇന്ധനക്ഷമത (മൈലേജ്) എന്നിവ കാരണം പലർക്കും തെരഞ്ഞെടുക്കാവുന്ന ഏറ്റവും മൂല്യവത്തായ ഒരു കാറാണ് ആൾട്ടോ 800 എന്നതിൽ സംശയമൊന്നും വേണ്ട.

MOST READ: ഒരു മാസം നീണ്ടുനിൽക്കുന്ന ‘കൂൾ യുവർ കാർ' സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് മാരുതി സുസുക്കി

സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

1.0 ലിറ്റർ എഞ്ചിൻ ഉപയോഗിക്കുന്ന ആൾട്ടോ K10 മോഡലും ഇതിൽ ഉൾപ്പെടുത്താം. ഇന്ത്യയിൽ വാങ്ങുന്ന ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് കാറുകളിൽ ഒന്നാണ് ആൾട്ടോയുടെ എഎംടി വേരിയൻറ്.

സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

മാരുതി സുസുക്കി സ്വിഫ്റ്റ്

ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. സെക്കൻഡ് ഹാൻഡ് വിപണിയിലും ഇവൻ വളരെ ജനപ്രിയനാണ്. മികച്ച റീ-സെയിൽ വാല്യൂ തന്നെയാണ് സ്വിഫ്റ്റിലേക്ക് ഏവരെയും ആകർഷിക്കുന്നത്.

MOST READ: കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്

സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

എൻട്രി ലെവൽ കാറുകളിൽ നിന്നും അല്പം ഒന്ന് വിട്ടുപിടിച്ചാൽ മികച്ച സവിശേഷതകളുള്ള ഒരു ഉത്തമ വാഹനമായിരിക്കും സ്വിഫ്റ്റ്. ഒരു ദശാബ്ദക്കാലമായി പുലർത്തി വരുന്ന വിശ്വാസവും മികച്ച മൈലേജ് നൽകുന്ന ശക്തമായ എഞ്ചിനും മാത്രം മതി കണ്ണുംപൂട്ടി ഒരു സ്വിഫ്റ്റ് മേടിക്കാൻ.

സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

അതോടൊപ്പം കുറഞ്ഞ മെയിൻന്റനെൻസ് ചൈലവും താങ്ങാനാവുന്ന സ്പെയർ പാർട്സുകളുടെ ലഭ്യതയും, ഓട്ടോമാറ്റിക്, മാനുവൽ ഗിയർ എന്നിവയുടെ ഓപ്ഷനും ആദ്യമായി കാർ വാങ്ങുന്നവർക്കുള്ള അനുയോജ്യമായ മോഡലാണ് മാരുതി സ്വിഫ്റ്റ്.

സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

മാരുതി സുസുക്കി വാഗൺആർ

ഉയർന്ന ക്യാബിൻ ഇടം, ഈസി ഡ്രൈവിംഗ്, കമ്പനി ഘടിപ്പിച്ച സി‌എൻ‌ജിയും എൽ‌പി‌ജി കിറ്റുകളും ഒരു തികഞ്ഞ ദൈനംദിന കാറാകാൻ ആവശ്യമായതെല്ലാം വാഗൺ‌ആറിൽ മാരുതി പണ്ടേ കൂട്ടിച്ചേർത്തിട്ടുണ്ട്.

സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

അതോടൊപ്പം മാരുതി സുസുക്കി കാറുകളുടെ വിശ്വാസ്യത, കുറഞ്ഞ അറ്റകുറ്റപ്പണി, ഉയർന്ന പുനർവിൽപ്പന മൂല്യം തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും മാരുതി സുസുക്കി വാഗൺആർ തെരഞ്ഞെടുക്കുന്നതിന് കാരണമാകും. ഇന്ന് യൂസ്ഡ് കാർ വിപണിയിൽ ഏറ്റവും ഡിമാന്റുള്ള മോഡലുകളിൽ ഒന്നുകൂടിയാണിത്.

സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

ഹ്യുണ്ടായി i20

ഇവിടെ ആരും പ്രതീക്ഷിക്കാത്തൊരു സാന്നിധ്യമായിരിക്കും ഹ്യുണ്ടായി i20-യുടേത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പ്രീമിയം ഹാച്ച്ബാക്ക് മോഡലുകളിൽ ഒന്നായ ഈ കൊറിയൻ മോഡലും ഏറ്റവും വിശ്വാസിനീയമായി തെരഞ്ഞെടുക്കാൻ കഴിയുന്ന സെക്കൻഡ് ഹാൻഡ് കാറാണ്.

സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

ശക്തമായ എഞ്ചിനും ആകർഷകമായ യൂറോപ്യൻ പ്രചോദനാത്മക രൂപകൽപ്പനയും സവിശേഷതകളുമാണ് i20-യുടെ പ്രത്യേകതകൾ. അതുപോലെ തന്നെ 22.54 കിലോമീറ്റർ ശരാശരി മൈലേജുള്ള മികച്ച ഇന്ധനക്ഷമതയാണ് പ്രീമിയം ഹാച്ച് വാഗ്ദാനം ചെയ്യുന്നതും.

സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

ഹോണ്ട ബ്രിയോ

നിർത്തലാക്കിയെങ്കിലും ആകർഷകമായ 1.2 ലിറ്റർ പെട്രോൾ എഞ്ചിന്റെ സാന്നിധ്യവും അതിന്റെ കാര്യക്ഷമതയും ഹോണ്ട ബ്രിയോയെ വ്യത്യസ്‌തമാക്കുന്നു. സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ വളരെ ആകർഷകമായ വിലയ്ക്ക് കുഞ്ഞൻ ഹാച്ച്ബാക്ക് ലഭ്യമാണ്.മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവ ഉപയോഗിച്ച് ഹോണ്ട ബ്രിയോയ്ക്ക് 16.5 മുതൽ 18.5 കിലോമീറ്റർ വരെ മൈലേജാണ് വാഗ്‌ദാനം.

സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

മികച്ച നിർമാണ നിലവാരവും ഈ കൊച്ചുകാറിനെ തെരഞ്ഞെടുക്കാനുള്ള ഒരു കാരണമായി പറയാം. എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, ഇബിഡിയുള്ള എബി‌എസ്, ഡ്യുവൽ സേഫ്റ്റി എയർബാഗുകൾ, ലോഡ് ലിമിറ്ററുള്ള ഫ്രണ്ട് സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനർ, എഞ്ചിൻ ഇമോബിലൈസർ, ഇലക്ട്രിക്കലി മടക്കാവുന്ന മിററുകൾ (ഒ‌ആർ‌വി‌എം), നാല് പവർ വിൻഡോകൾ എന്നിവയാണ് ബ്രിയോയുടെ മികച്ച സവിശേഷതകൾ.

സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

ഹ്യുണ്ടായി i10

കൊറിയൻ കാർ നിർമാതാക്കളിൽ നിന്നുള്ള ഏറ്റവും ജനപ്രിയ എൻട്രി ലെവൽ മോഡലുകളിലൊന്നായ ഹ്യുണ്ടായി i10, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുള്ള i10 നിയോസായാണ് നിലവിൽ വിൽക്കുന്നത്. ഹാച്ച് ഓടിക്കാൻ വളരെ എളുപ്പം, പരിപാലിക്കാനുള്ള കുറഞ്ഞ ചെലവ്, മികച്ച ഇൻ ക്ലാസ് സവിശേഷതകൾ എന്നിവയാണ് ഈ വാഹനത്തിന്റെ പ്രധാന ഹൈലൈറ്റുകൾ.

സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സുകളുടെ ലഭ്യത, രൂപം, വിശാലമായ ഇന്റീരിയറുകൾ, കുറ്റമറ്റ നാല് സിലിണ്ടർ 1.2 ലിറ്റർ എഞ്ചിൻ എന്നിവ കാരണം നിരവധി കാരണങ്ങളാൽ ഹ്യുണ്ടായി i10 മികച്ച യൂസ്ഡ് കാറുകളിൽ ഒന്നാണ്.

സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

ഹോണ്ട സിറ്റി

ഇന്ത്യയിലെ സെഡാൻ മോഡലുകളുടെ ഒറ്റ വാക്കായി ഹോണ്ട സിറ്റിയെ കണക്കാക്കപ്പെടുന്നു. ഒരു ഇന്ത്യൻ ഉപഭോക്താവിന് ഏറ്റവും ഇഷ്ടപ്പെട്ട സെഡാൻ എല്ലായ്പ്പോഴും ഈ ജാപ്പനീസ് കാർ തന്നെയായിരുന്നു. ഈ കാര്യത്തിൽ ഇതുവരെ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടുമില്ല.

സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

കോർപ്പറേറ്റ് സ്റ്റൈലിംഗും സ്‌പോർട്ടി നിലപാടും സമന്വയിപ്പിക്കുന്ന ആളുകളുടെ ആവശ്യങ്ങൾക്ക് സിറ്റി അനുയോജ്യമാണ്. ഹോണ്ടയുടെ ബ്രാൻഡ് നാമത്തിന്റെയും സേവനത്തിന്റെയും പ്രൗഢിയിൽ ഒരു സെക്കൻഡ് ഹാൻഡ് കാറായി തെരഞ്ഞെടുക്കാം സിറ്റിയെ. എന്നാൽ വില എപ്പോളും ഉയർന്നതായിരിക്കും.

സെക്കൻഡ് ഹാൻഡ് കാറോ? കണ്ണുംപൂട്ടി വാങ്ങാം ഈ മോഡലുകൾ

മാരുതി സുസുക്കി ഡിസയർ

മാരുതി സുസുക്കിയിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന കോം‌പാക്ട് സെഡാനാണ് സ്വിഫ്റ്റ് ഡിസയർ. ഇത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന കാറുകളിലൊന്നാണ്. സ്വിഫ്റ്റിനെ പോലെ തന്നെ വിശ്വാസ്യതയും കുറഞ്ഞ പരിപാലന ചെലവും ഉയർന്ന റീ-സെയിൽ വാല്യുവും കൊണ്ട് തന്നെ ഡിസയറിന്റെ പഴയ പതിപ്പിനെ ആർക്കും സംശയങ്ങളൊന്നും തന്നെയില്ലാതെ വാങ്ങാം.

Most Read Articles

Malayalam
English summary
Best Trusted Second Hand Cars In India Maruti Suzuki Alto To Honda City. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X