ചരിത്രം തിരുത്തി കുറിക്കാൻ ഓല ഇലക്‌ട്രിക് സ്‌കൂട്ടർ ജൂലൈയിൽ വിപണിയിലെത്തും

ഈ വർഷം ജൂലൈയിൽ ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് ഓല. 400 നഗരങ്ങളിലായി ഒരു ലക്ഷം ചാർജിംഗ് പോയിന്റുകൾ ഉൾപ്പെടുത്തുന്നതിനായി ഒരു ഹൈപ്പർചാർജർ നെറ്റ്‌വർക്ക് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ.

ചരിത്രം തിരുത്തി കുറിക്കാൻ ഓല ഇലക്‌ട്രിക് സ്‌കൂട്ടർ ജൂലൈയിൽ വിപണിയിലെത്തും

അതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ ഫാക്ടറി സ്ഥാപിക്കുന്നതിനായി ഓല 2,400 കോടി ഡോളർ നിക്ഷേപവും പ്രഖ്യാപിച്ചിരുന്നു. പൂർത്തിയാകുമ്പോൾ ഫാക്ടറി പതിനായിരത്തോളം തൊഴിലവസരങ്ങളാകും സൃഷ്ടിക്കുക എന്നതും വളരെ ശ്രദ്ധേയമാണ്.

ചരിത്രം തിരുത്തി കുറിക്കാൻ ഓല ഇലക്‌ട്രിക് സ്‌കൂട്ടർ ജൂലൈയിൽ വിപണിയിലെത്തും

ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ നിർമാണ കേന്ദ്രമാണിത്. തുടക്കത്തിൽ വാർഷിക ഉത്പാദന ശേഷി രണ്ട് ദശലക്ഷം യൂണിറ്റായിരിക്കും. ചലനാത്മകതയെ കൂടുതൽ സുസ്ഥിരവും ആക്സസ് ചെയ്യാവുന്നതും കണക്റ്റഡുമായ ഭാവിയിലേക്ക് മാറ്റുകയെന്ന ഓലയുടെ ആഗോള കാഴ്ചപ്പാടിന് അനുസൃതമായാണ് ഇലക്ട്രിക് സ്കൂട്ടറിന്റെ അവതരണം.

MOST READ: ബജാജ് ചേതക്കിന്റെ പ്ലാറ്റ്ഫോം മതി, കെടിഎം, ഹസ്‌‌ഖ്‌വർണ ഇലക്ട്രിക് സ്‌കൂട്ടറുകൾ യാഥാർഥ്യമാകും

ചരിത്രം തിരുത്തി കുറിക്കാൻ ഓല ഇലക്‌ട്രിക് സ്‌കൂട്ടർ ജൂലൈയിൽ വിപണിയിലെത്തും

ഇ-സ്കൂട്ടറിന്റെ വിലനിർണയം പോലുള്ള വിശദാംശങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്താൻ ശക്തമായ ചാർജിംഗ് ശൃംഖല ആവശ്യമാണ്.

ചരിത്രം തിരുത്തി കുറിക്കാൻ ഓല ഇലക്‌ട്രിക് സ്‌കൂട്ടർ ജൂലൈയിൽ വിപണിയിലെത്തും

അതിനായി ആദ്യ വർഷത്തിൽ ഇന്ത്യയിലെ 100 നഗരങ്ങളിലായി 5,000 ചാർജിംഗ് പോയിന്റുകളാകും ഓല സ്ഥാപിക്കുക. 18 മിനിറ്റിനുള്ളിൽ ഓല സ്‌കൂട്ടർ ബാറ്ററിയുടെ 50 ശതമാനം ചാർജ് ചെയ്യും. അങ്ങനെ 75 കിലോമീറ്റർ ശ്രേണിയും സ്‌കൂട്ടർ വാഗ്ദാനം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.

MOST READ: കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകൾ

ചരിത്രം തിരുത്തി കുറിക്കാൻ ഓല ഇലക്‌ട്രിക് സ്‌കൂട്ടർ ജൂലൈയിൽ വിപണിയിലെത്തും

ഈ ചാർജിംഗ് സ്റ്റേഷനുകൾ സ്റ്റാൻഡ് എലോൺ ടവറുകളായും മാളുകൾ, ഐടി പാർക്കുകൾ, ഓഫീസ് കോംപ്ലക്സുകൾ, കഫേകൾ തുടങ്ങിയ സ്ഥലങ്ങളിലും വിന്യസിക്കും. ഓല ഇലക്ട്രിക് ഉപഭോക്താക്കൾക്ക് തങ്ങളുടെ സമീപത്ത് ചാർജിംഗ് പോയിന്റ് ഉണ്ടെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും.

ചരിത്രം തിരുത്തി കുറിക്കാൻ ഓല ഇലക്‌ട്രിക് സ്‌കൂട്ടർ ജൂലൈയിൽ വിപണിയിലെത്തും

ഓല സ്കൂട്ടറിൽ ഒരു ഹോം ചാർജറും കമ്പനി ഉൾപ്പെടുത്തും. അതിന് ഇൻസ്റ്റാളേഷൻ ആവശ്യമില്ല, മാത്രമല്ല ചാർജിംഗിനായി ഒരു സാധാരണ വാൾ സോക്കറ്റിൽ പ്ലഗ് ചെയ്ത് ഉപഭോക്താക്കൾക്ക് സ്കൂട്ടർ വീട്ടിൽ നിന്ന് ചാർജ് ചെയ്യാൻ അനുവദിക്കുകയും ചെയ്യും.

MOST READ: ഉത്പാദനം താത്കാലികമായി നിര്‍ത്തുന്നു; വിശദീകരണവുമായി ടൊയോട്ട

ചരിത്രം തിരുത്തി കുറിക്കാൻ ഓല ഇലക്‌ട്രിക് സ്‌കൂട്ടർ ജൂലൈയിൽ വിപണിയിലെത്തും

നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുള്ള എറ്റെര്‍ഗോ BV എന്ന കമ്പനിയുമായി സഹകരിച്ചാണ് ഓല തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ എറ്റെര്‍ഗോ ആപ്പ് സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ചരിത്രം തിരുത്തി കുറിക്കാൻ ഓല ഇലക്‌ട്രിക് സ്‌കൂട്ടർ ജൂലൈയിൽ വിപണിയിലെത്തും

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഓല ഇലക്ട്രിക്കിനെ എറ്റെര്‍ഗോ ഏറ്റെടുക്കുന്നത്. 3.9 സെക്കൻഡിൽ 0-45 കിലോമീറ്റർ വേഗത പുറത്തെടുക്കാൻ വരാനിരിക്കുന്ന ഇവിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ50 ലിറ്റർ അണ്ടർ സീറ്റ് സംഭരണ ശേഷി, ടിഎഫ്ടി ഇൻസ്ട്രുമെന്റേഷൻ എന്നിവയും സ്‌കൂട്ടറിനുണ്ടാകും.

Most Read Articles

Malayalam
English summary
Ola Electric To Launch Their Scooter In July 2021. Read in Malayalam
Story first published: Saturday, April 24, 2021, 15:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X