കുഞ്ഞൻ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു; അരങ്ങേറ്റം ഓഗസ്റ്റിലെന്ന് സൂചന

അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾക്ക് പ്രിയം കൂടിവരുന്ന കാലമാണിത്. റോയൽ എൻഫീൽഡ് ഹിമാലയൻ മുതൽ തുടങ്ങിയ ഈ സെഗ്മെന്റിൽ ഇന്ന് നിരവധി മോഡലുകളാണ് അണിനിരക്കുന്നതും. പ്രീമിയം മുതൽ ശേഷി കുറഞ്ഞ ഹീറോ എക്‌സ്‌പൾസ് വരെ ഇന്ന് ചൂടപ്പംപോലെ വിറ്റഴിക്കുന്ന ബൈക്കാണ്.

കുഞ്ഞൻ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു; അരങ്ങേറ്റം ഓഗസ്റ്റിലെന്ന് സൂചന

അതിനാൽ തന്നെ ഹോണ്ടക്ക് ഇങ്ങനെ നോക്കിയിരിക്കാനുമാവുന്നില്ല. അടുത്തിടെ ഒരു പ്രീമിയം ADV മോട്ടോർസൈക്കിൾ പുറത്തിറക്കിയെങ്കിലും സാധാരണക്കാരിലേക്ക് എത്താൻ ഒരു കുഞ്ഞൻ അഡ്വഞ്ചർ ടൂറർ കൂടി കമ്പനിയുടെ നിരയിലേക്ക് ഉടൻ എത്തും.

കുഞ്ഞൻ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു; അരങ്ങേറ്റം ഓഗസ്റ്റിലെന്ന് സൂചന

ഹോർനെറ്റ് 2.0 കമ്യൂട്ടർ ബൈക്കിനെ അടിസ്ഥാനമാക്കിയുള്ള ഒരു അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളായിരിക്കും ഇതെന്നാണ് സൂചന. ഒഗസ്റ്റിൽ ഇന്ത്യൻ വിപണിയിൽ പുതിയ മോഡലിനെ നമുക്ക് കാണാനാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതും.

കുഞ്ഞൻ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു; അരങ്ങേറ്റം ഓഗസ്റ്റിലെന്ന് സൂചന

ഈ പുതിയ ചെറിയ ഹോണ്ട എ‌ഡി‌വിയുടെ എക്‌സ്‌ഷോറൂം വില‌ 1.45 ലക്ഷം രൂപയിൽ നിന്നും ആരംഭിക്കാനാണ് സാധ്യത. അതായത് ഹോർനെറ്റിനേക്കാൾ 15,000 രൂപ കൂടുതലാണെന്ന് സാരം. ഒരു എ‌ഡി‌വി എഞ്ചിനീയറിംഗ് ചെയ്യുന്നത് ഹോണ്ട ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമല്ല.

കുഞ്ഞൻ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു; അരങ്ങേറ്റം ഓഗസ്റ്റിലെന്ന് സൂചന

ചൈനയിൽ ഹോണ്ട വിൽക്കുന്ന CB190R നേക്കഡ് റോസ്റ്ററിന്റെ അതേ 190 പ്ലാറ്റ്ഫോമിൽ നിർമിച്ച ഒരു CBF190X ഹോണ്ടയ്ക്കുണ്ട്. ബ്രാൻഡിന് ഇന്ത്യയിൽ അവതരിപ്പിക്കുന്ന എ‌ഡി‌വിക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും ഉൾച്ചേരുന്നതാണ് ഈ ബൈക്ക്.

കുഞ്ഞൻ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു; അരങ്ങേറ്റം ഓഗസ്റ്റിലെന്ന് സൂചന

184 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റിന് പവർ അൽപം കുറവാണെങ്കിലും ഇന്ത്യയിലെത്തുന്ന ചെറിയ അഡ്വഞ്ചർ ടൂററിന് ഹോർനെറ്റിന്റെ അതേ എഞ്ചിനും സമ്മാനിക്കാം. 17.3 bhp കരുത്തും 16.1 Nm torque ഉം ഉള്ള ഈ യൂണിറ്റ് ഉത്പാദിപ്പിക്കുന്നത്.

കുഞ്ഞൻ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു; അരങ്ങേറ്റം ഓഗസ്റ്റിലെന്ന് സൂചന

ഒരു സബ് 200 സിസി മോഡലിൽ അൽപം താഴ്ന്ന പവർ കണക്കുകളാണെന്ന് തോന്നുമെങ്കിലും മികച്ച ടോർഖിനസും ട്രാക്റ്റബിലിറ്റിയും ഇതിനെ മികച്ചതും അനായാസവുമായ സിറ്റി ബൈക്ക് ആക്കും. അതോടൊപ്പം എക്‌സ്‌പൾസിനെ പോലെ ഓഫ്-റോഡിൽ അസാമാന്യമായ പെർഫോമൻസും കാഴ്ച്ചവെക്കാനാകും.

കുഞ്ഞൻ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു; അരങ്ങേറ്റം ഓഗസ്റ്റിലെന്ന് സൂചന

17 ഇഞ്ച് അലോയ് വീലുകളിൽ ഒരുങ്ങിയിരിക്കുന്നത് CBF190X അഡ്വഞ്ചർ മോഡലിന്റെ ഒരു പോരായ്‌മയാണ്. ഇത് ബൈക്കിന്റെ ഓഫ്-റോഡിംഗ് സാധ്യതകളെ പരിമിതപ്പെടുത്തും. എന്നാൽ 167 മില്ലീമീറ്ററിന്റെ മികച്ച ഗ്രൗണ്ട് ക്ലിയറൻസ് ഹോർനെറ്റ് ഇതിനകം ആസ്വദിക്കുന്നതിനാൽ ഹോണ്ട ഇന്ത്യ ബൈക്കിന്റെ സസ്പെൻഷൻ യാത്രയിൽ പോലും മാറ്റം വരുത്താനിടയില്ല.

കുഞ്ഞൻ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു; അരങ്ങേറ്റം ഓഗസ്റ്റിലെന്ന് സൂചന

ഒരു എ‌ഡി‌വി ആയി പുതിയ മോഡൽ അറിയപ്പെടുമെങ്കിലും ഹീറോ എക്സ്പൾ‌സ് 200 പോലെ അത്ര ഓഫ്-റോഡ് ഫ്രണ്ട്ലി ആയിരിക്കില്ല CBF190X. അതേസമയം CBF190X അഡ്വഞ്ചർ ബൈക്ക് പോലെ തോന്നിക്കുന്ന എന്തെങ്കിലും ആവശ്യപ്പെടുന്നവരെ ആകർഷിക്കാൻ പ്രാപ്‌തമായിരിക്കുമെന്ന് മാത്രം.

Source: Zigwheels

Most Read Articles

Malayalam
English summary
Honda Ready To Launch A Small Capacity ADV Motorcycle In India Soon. Read in Malayalam
Story first published: Thursday, July 15, 2021, 13:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X