150 സിസി വിഭാഗത്തിലും ഒരു അഡ്വഞ്ചർ ബൈക്കിനെ അവതരിപ്പിച്ച് ഹോണ്ട

നടന്നുകൊണ്ടിരിക്കുന്ന 2021 ഗൈക്കിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിൽ (GIIAS) രസകരമായ നിരവധി മോഡലുകൾ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാണ കമ്പനിയായ ഹോണ്ട. അതിൽ ഏറെ ശ്രദ്ധനേടി ആഗോളതലത്തിലേക്കുള്ള അരങ്ങേറ്റവും പൂർത്തിയാക്കിയിരിക്കുകയാണ് CB150X അഡ്വഞ്ചർ മോട്ടോർസൈക്കിൾ.

150 സിസി വിഭാഗത്തിലും ഒരു അഡ്വഞ്ചർ ബൈക്കിനെ അവതരിപ്പിച്ച് ഹോണ്ട

ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിക്കുന്ന ഹോണ്ടയിൽ നിന്നുള്ള ആദ്യത്തെ 150 സിസി അഡ്വഞ്ചർ ടൂറർ ബൈക്കാണ് പുതിയ CB150X എന്നതും ശ്രദ്ധേയമാണ്. ജാപ്പനീസ് ബ്രാൻഡിന്റെ CBX ലൈനപ്പിലെ ഏറ്റവും ചെറിയ മോട്ടോർസൈക്കിളായും ഇനി ഇത് അറിയപ്പെടും. ഇന്ത്യയിൽ നിർമിച്ച ഹോണ്ട CB200X പതിപ്പിനെ പിന്തള്ളിയാണ്

CB150X ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

150 സിസി വിഭാഗത്തിലും ഒരു അഡ്വഞ്ചർ ബൈക്കിനെ അവതരിപ്പിച്ച് ഹോണ്ട

CB150X ഡിസൈൻ

CB200X പോലെ തന്നെ പുതിയ CB150X അതിന്റെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ പതിപ്പിനെ അടിസ്ഥാനമാക്കി തന്നെയാണ് നിർമിച്ചിരിക്കുന്നത്. സെമി-ഫെയർഡ് ബോഡി ശൈലി മാറ്റി നിർത്തിയാൽ പല കാര്യങ്ങളും CB150R-ന് സമാനമാണെന്നതും ശ്രദ്ധേയമാണ്. 200 അഡ്വഞ്ചർ സഹോദരനെ പോലെ തന്നെ CB150Xഏതെങ്കിലും ഓഫ്-റോഡിംഗ് കഴിവുകളെ പിന്തുണയ്ക്കാൻ മെക്കാനിക്കൽ ക്രെഡൻഷ്യലുകളില്ലാത്ത കടലാസിൽ മാത്രം ADV സവിശേഷതകളുള്ള മോഡലാണ്.

150 സിസി വിഭാഗത്തിലും ഒരു അഡ്വഞ്ചർ ബൈക്കിനെ അവതരിപ്പിച്ച് ഹോണ്ട

ജാപ്പനീസ് ബൈക്ക് നിർമാതാക്കളിൽ നിന്നുള്ള അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ X നിരയുടെ അതേ ഡിസൈൻ ഭാഷ്യമാണ് മുന്നോട്ടു കൊണ്ടുപോയിരിക്കുന്നത്. അതിനാൽ നീളമുള്ള ആവരണവും ഒരു ചെറിയ വിൻഡ്‌സ്‌ക്രീനും ഉള്ള ഒരു സ്‌കൾപ്പഡ് ഫ്യുവൽ ടാങ്കിനൊപ്പം സിഗ്‌നേച്ചർ എഡിവി ശൈലിയിലുള്ള മുൻവശവും ലഭിക്കുന്നുണ്ട്.

150 സിസി വിഭാഗത്തിലും ഒരു അഡ്വഞ്ചർ ബൈക്കിനെ അവതരിപ്പിച്ച് ഹോണ്ട

എഞ്ചിൻ ബേയെ സംരക്ഷിക്കാൻ CB150X-ന് ഒരു ബാഷ് പ്ലേറ്റ് പോലും ഹോണ്ട നൽകിയിട്ടുണ്ട്. മാത്രമല്ല CB200X പതിപ്പിൽ നിന്ന് വ്യത്യസ്തമായി CB150X വേരിയന്റിലെ ടാങ്ക് കവറുകൾ പ്രവർത്തനക്ഷമമാണ്. അത് ബൈക്കിന്റെ റേഡിയേറ്ററിനെ ഏതെങ്കിലും തരത്തിലുള്ള കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. മോട്ടോർസൈക്കിൾ സ്ര്ടെയ്റ്റ് ലൈൻ ഹാൻഡിൽബാറും സെന്റർ-സെറ്റ് ഫുട്‌പെഗുകളും ഉള്ള നേരായ റൈഡിംഗ് പൊസിഷനാണ് വാഗ്‌ദാനം ചെയ്യുന്നത്.

150 സിസി വിഭാഗത്തിലും ഒരു അഡ്വഞ്ചർ ബൈക്കിനെ അവതരിപ്പിച്ച് ഹോണ്ട

ഇത് സുഖപ്രദമായ റൈഡിംഗ് എർഗണോമിക്‌സിലേക്കാണ് റൈഡറിനെ നയിക്കുന്നത്. അങ്ങനെ ടൂറിംഗ് സവിശേഷതകൾ വർധിപ്പിക്കാനും ഹോണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്. ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, സിംഗിൾ പീസ് സാഡിൽ, റേക്ക്-അപ്പ് ടെയിൽ സെക്ഷൻ, അപ്‌സ്‌വെപ്പ് സൈഡ്-ഓൺ എക്‌സ്‌ഹോസ്റ്റ്, ബീഫി ഫ്യൂവൽ ടാങ്ക് എന്നിവയാണ് ബൈക്കിലെ മറ്റ് സ്റ്റൈലിംഗ് ഹൈലൈറ്റുകൾ.

150 സിസി വിഭാഗത്തിലും ഒരു അഡ്വഞ്ചർ ബൈക്കിനെ അവതരിപ്പിച്ച് ഹോണ്ട

മെക്കാനിക്കൽ സവിശേഷതകൾ

CB150X അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ കൃത്യമായ സവിശേഷതകൾ ഹോണ്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും CB150R-ൽ നിന്ന് 149 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 9000 rpm-ൽ പരമാവധി 16.5 bhp കരുത്തും 7000 rpm-ൽ 13.8 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

150 സിസി വിഭാഗത്തിലും ഒരു അഡ്വഞ്ചർ ബൈക്കിനെ അവതരിപ്പിച്ച് ഹോണ്ട

6 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ മുകളിൽ സൂചിപ്പിച്ച CBR150R-ന് സമാനമായ എഞ്ചിൻ ഔട്ട്പുട്ട് നൽകണം. എന്നിരുന്നാലും, ഈ എഞ്ചിൻ ട്യൂണിംഗ് അതിന്റെ ടൂറിംഗ് കഴിവുകൾക്ക് അനുയോജ്യമാക്കാൻ ചെറുതായി മാറ്റാനും സാധ്യതയുണ്ട്. CB200X പരിചിതമായ ഡയമണ്ട്-ടൈപ്പ് ഫ്രെയിമിൽ 37 mm ഷോവ അപ്സൈഡ് ഡൗൺ ഫോർക്കുകളാണ് മുൻവശത്ത് ഉപയോഗിച്ചിരിക്കുന്നത്.

150 സിസി വിഭാഗത്തിലും ഒരു അഡ്വഞ്ചർ ബൈക്കിനെ അവതരിപ്പിച്ച് ഹോണ്ട

അതേസമയം പിൻവശത്തെ സസ്പെൻഷൻ ചുമതലകൾക്കായ 150 mm ട്രാവലും ഒരു മോണോ-ഷോക്ക് യൂണിറ്റുമാണ് ഹോണ്ട സമ്മാനിച്ചിരിക്കുന്നത്. ബ്രേക്കിംഗ് ഹാർഡ്‌വെയറിൽ രണ്ട് അറ്റത്തും എബിഎസ് അനുബന്ധമായി സിംഗിൾ ഡിസ്‌ക് ബ്രേക്കുകൾ ഉൾപ്പെടുന്നു. പുതിയ CB150X അഡ്വഞ്ചർ ബൈക്കിൽ 181 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് ഒരുക്കിയിരിക്കുന്നത്.

150 സിസി വിഭാഗത്തിലും ഒരു അഡ്വഞ്ചർ ബൈക്കിനെ അവതരിപ്പിച്ച് ഹോണ്ട

ഇത് CB200X മോഡലിനേക്കാൾ 14 മില്ലീമീറ്റർ കൂടുതലാണ്. 200 സിസി വേരിയന്റിലെ 817 മില്ലീമീറ്റർ സീറ്റ് ഉയരവുമായി താരതമ്യപ്പെടുത്തുമ്പോൾ, 805 mm ആണ് പുതിയ ഹോണ്ട 150X വാഗ്‌ദാനം ചെയ്യുന്നത്. CB150R-ൽ കണ്ട അതേ 17 ഇഞ്ച് മൾട്ടി-സ്‌പോക്ക് അലോയ്‌കൾ ബേബി അഡ്വഞ്ചർ ടൂററിലും ഉപയോഗിച്ചിട്ടുണ്ട്.

150 സിസി വിഭാഗത്തിലും ഒരു അഡ്വഞ്ചർ ബൈക്കിനെ അവതരിപ്പിച്ച് ഹോണ്ട

വില

ഇന്തോനേഷ്യയിൽ പുത്തൻ CB150X അഡ്വഞ്ചറിന്റെ വില 32 മുതൽ 35 ദശലക്ഷം RP ആണ്. അതായത് ഏകദേശം 1.67 ലക്ഷം രൂപ മുതൽ 1.83 ലക്ഷം രൂപ വരെയാണെന്ന് സാരം. ഇത് ഇന്ത്യയിലെ CB200X മോഡലിനേക്കാൾ 21,000 രൂപ കൂടുതലാണ്. അതിനാൽ ഈ മോട്ടോർസൈക്കിൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ഹോണ്ട സാധ്യതയില്ല.

Most Read Articles

Malayalam
English summary
Honda reveals the new cb150x adventure motorcycle for global markets
Story first published: Saturday, November 13, 2021, 13:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X