നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്
ജോയ് ഇ-ബൈക്ക് ബ്രാൻഡിന് കീഴിൽ ഹറികെയ്ൻ, തണ്ടർബോൾട്ട്, സ്കൈലൈൻ, ബീസ്റ്റ് എന്നിങ്ങനെ നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ
അവതരിപ്പിച്ച് വാർഡ്‌വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി.

അടിസ്ഥാന സ്കൈലൈൻ മോഡലിന് 2.29 ലക്ഷം രൂപ മുതൽ വിലകൾ ആരംഭിക്കുമ്പോൾ ഹറികെയ്ൻ, തണ്ടർബോൾട്ട് എന്നിവയ്ക്ക് 2.33 ലക്ഷം വീതം മുടക്കേണ്ടി വരും. അതേസമയം ബീസ്റ്റ് ലൈനിന്റെ മുകളിൽ 2.42 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ഹറികെയ്ൻ, ബീസ്റ്റ് മോഡലുകൾ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ പതിപ്പുകളാണ്. എന്നാൽ തണ്ടർബോൾട്ടും സ്കൈലൈനും ഫുള്ളി-ഫെയർഡ് മോട്ടോർസൈക്കിളുകളാണ്. ഈ വർഷം ആദ്യം ബൈക്കുകളുടെ ടീസർ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടിരുന്നു.
MOST READ: സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു "ബെൽറ്റ"

കമ്പനിയുടെ വഡോദരയിലെ പുതിയ നിർമാണ കേന്ദ്രത്തിന്റെ ഉദ്ഘാടന ദിനത്തിലാണ് ബൈക്കുകളെ പുറത്തിറക്കിയിരിക്കുന്നത്. പുതിയ മോഡലുകൾക്ക് പുറമെ ജോയ് ഇ-ബൈക്കിന് പ്രധാനമായും നാല് മോഡലുകളായിരുന്നു വിപണയിൽ ഉണ്ടായിരുന്നത്.

അതിൽ ഇ-മോൺസ്റ്റർ എന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ, വുൾഫ്, ഗ്ലോബ്, ജനറൽ നെക്സ്റ്റ് നാനു എന്നീ മൂന്ന് ഇ-സ്‌കൂട്ടറുകളും ഉൾപ്പെടുന്നു. ഇ-സ്കൂട്ടർ ഓഫറുകൾക്ക് ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിംഗ്സുമായുള്ള ബന്ധം രണ്ടാഴ്ച മുമ്പ് ബ്രാൻഡ് തങ്ങളുടെ പ്രീമിയർ സ്പോൺസർമാരിൽ ഒരാളായി പ്രഖ്യാപിച്ചിരുന്നു.
MOST READ: ഉയർന്ന ഡിമാൻഡ്; ചെന്നൈ പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി നിസാൻ

സ്കൈലൈൻ, തണ്ടർബോൾട്ട്, ബീസ്റ്റ്
എൻട്രി ലെവൽ സ്കൈലൈൻ മോഡലിന് DC ബ്രഷ്‌ലെസ് ഹബ് മോട്ടോറാണ് ഹൃദയം. 72Ah ലിഥിയം അയോണിൽ നിന്ന് 5 kW കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കാൻ ഇത് പ്രാപ്‌തമാണ്. പരമാവധി 90 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും.

ഒരൊറ്റ ചാർജിൽ പരമാവധി 110 കിലോമീറ്റർ ശ്രേണിയാണ് ജോയ് ഇലക്ട്രിക് വാഗ്‌ദാനം ചെയ്യുന്നത്. ഹാർഡ്‌വെയർ കോൺഫിഗറേഷനുകളുടെ കാര്യത്തിൽ ഇ-മോട്ടോർസൈക്കിളിന് ടെലിസ്‌കോപ്പിക് ഫോർക്കുകൾ ഉള്ള ഒരു ഹൈഡ്രോളിക് സസ്‌പെൻഷൻ സജ്ജീകരണവും പിന്നിൽ ഒരു മോണോ ഷോക്കും ലഭിക്കുന്നു.
MOST READ: ഓരോ 2 സെക്കന്‍ഡിലും ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍; ടീസര്‍ വീഡിയോയുമായി ഓല ഇലക്ട്രിക്

മുന്നിലുള്ള ഡ്യുവൽ ഡിസ്കുകളും പിന്നിൽ ഒരൊറ്റ ഡിസ്കും ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നു. തണ്ടർബോൾട്ട്, നേക്കഡ് മോഡലായ ബീസ്റ്റ് എന്നിവയിലും സമാനമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

എന്നാൽ എല്ലാ മോഡലുകളും അവയുടെ സവിശേഷമായ സ്റ്റൈലിംഗ് ഘടകങ്ങളും കളർ ഓപ്ഷനുകളുമായാണ് വരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ഒമ്പത് മണിക്കൂറിനുള്ളിൽ 0-100 ശതമാനം ബാറ്ററി ചാർജ് ചെയ്യാൻ കഴിവുള്ള 10 ആമ്പ് സ്മാർട്ട് ചാർജറാണ് മൂന്ന് മോട്ടോർസൈക്കിളുകളും വാഗ്ദാനം ചെയ്യുന്നത്.

ഹറികെയ്ൻ
54Ah-ന്റെ കുറഞ്ഞ ശേഷി റേറ്റിംഗ് ലഭിക്കുന്ന ബാറ്ററി സവിശേഷതകളോടെയാണ് ഹറികെയ്ൻ ഇലക്ട്രിക് മോട്ടോർസൈക്കിൾ വിൽപ്പനയ്ക്ക് എത്തുന്നത്. ഇത് ശ്രേണിയെയും ചാർജിംഗ് സമയത്തിനെയും ബാധിക്കുന്നു.

ഇലക്ട്രിക് നേക്കഡ് സ്ട്രീറ്റ് റേസർ ഒരൊറ്റ ചാർജിൽ 75 കിലോമീറ്റർ ശ്രേണിയാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം 0-100 ശതമാനം ചാർജ് കൈവരിക്കാൻ ബാറ്ററി എടുക്കുന്ന സമയം ഏഴു മണിക്കൂറാണ്. ഹാർഡ്‌വെയറും മറ്റ് കോൺഫിഗറേഷനുകളും മറ്റ് മോഡലുകൾക്ക് സമാനമാണ്.

സവിശേഷതകളെ സംബന്ധിച്ചിടത്തോളം ഈ ശ്രേണിയിലെ എല്ലാ ബൈക്കുകളിലും ഏറ്റവും പുതിയ ഇവി സാങ്കേതികവിദ്യയും ശക്തമായ IoT സെൻസറുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പെടുത്തായാണ് വിപണനം ചെയ്യുന്നത്.

ഓവർ-വോൾട്ടേജ്, താപനില, ഷോർട്ട് സർക്യൂട്ട് പരിരക്ഷണം എന്നിവയുള്ള സ്മാർട്ട് ചാർജറിൽ കുറഞ്ഞ വൈദ്യുതിയും കുറഞ്ഞ സമയവും ഉപയോഗിച്ച് ബൈക്കുകൾ അവയുടെ മുഴുവൻ ശേഷിക്കും ചാർജ് ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു.


Click it and Unblock the Notifications








