Just In
- 14 hrs ago
പള്സര് 180F ഔദ്യോഗിക വെബ്സൈറ്റില് നിന്നും പിന്വലിച്ച് ബജാജ്; നിര്ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്സ്; ബുക്കിംഗ് മൊബൈല് അപ്ലിക്കേഷന് വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില് എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തെരഞ്ഞെടുത്ത മോഡലുകളില് ഓഫറുകള് പ്രഖ്യാപിച്ച് കവസാക്കി
കഴിഞ്ഞ വര്ഷത്തെ ശേഷിക്കുന്ന സ്റ്റോക്കുകള് വിറ്റഴിക്കുന്നതിനും അതുപോലെ തന്നെ വില്പ്പന സംഖ്യ വര്ധിപ്പിക്കുന്നതിനുമായി ഏതാനും മോഡലുകളില് ഓഫറുകള് പ്രഖ്യാപിച്ച് നിര്മ്മാതാക്കളായ കവസാക്കി.

ബ്രാന്ഡിന്റെ ഡേര്ട്ട് ബൈക്കുകളില് ആകര്ഷകമായ ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കവസാക്കി KLX110-ന് 30,000 രൂപയുടെ വൗച്ചറാണ് കമ്പനി നല്കുന്നത്. KLX140-ന് 40,000 രൂപയുടെ വൗച്ചറും, KX100-ന് 50,000 രൂപയുടെ വൗച്ചറും ലഭ്യമാണ്.

ഈ ഡിസ്കൗണ്ട് വൗച്ചറുകള് പരിമിതമായ സ്റ്റോക്കില് മാത്രമേ ബാധകമാകൂ. അവ 'ഫസ്റ്റ് കം ഫസ്റ്റ് സെര്വ്' അടിസ്ഥാനത്തില് ലഭ്യമാകും. ഈ മോട്ടോര്സൈക്കിളുകളുടെ എക്സ്ഷോറൂം വിലയില് നിന്ന് ഈ വൗച്ചറുകള് വീണ്ടെടുക്കാനാകും.

112 സിസി എയര് കൂള്ഡ് സിംഗിള് സിലിണ്ടര് ഫോര്-സ്ട്രോക്ക് എഞ്ചിനാണ് KLX110-ന്റെ കരുത്ത്. ഈ മോട്ടോര് 7.3 bhp കരുത്തും 8.0 Nm torque ഉം സൃഷ്ടിക്കുന്നു. കൂടാതെ 4 സ്പീഡ് ഗിയര്ബോക്സുമായി എഞ്ചിന് ജോടിയാക്കുകയും ചെയ്യുന്നു.

76 കിലോ മാത്രമാണ് ബൈക്കിന്റെ ഭാരം. വളരെ ഭാരം കുറഞ്ഞതുകൊണ്ട് തന്നെ ഓഫ്-റോഡ് ഭൂപ്രദേശം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു. KLX110-ന് 2.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
MOST READ: വിൽപ്പനയിൽ പുരോഗതി; ജനുവരിയിൽ റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചത് 68,887 യൂണിറ്റുകൾ

144 സിസി എയര് കൂള്ഡ് സിംഗിള് സിലിണ്ടര് ഫോര്-സ്ട്രോക്ക് എഞ്ചിനില് നിന്നാണ് കവസാക്കി KLX140 കരുത്ത് സ്വീകരിക്കുന്നത്. ഈ എഞ്ചിന് 5 സ്പീഡ് ഗിയര്ബോക്സിലേക്ക് ജോടിയാക്കുന്നു.

കൂടാതെ 99 കിലോ ഭാരം മാത്രമുള്ള ഈ ബൈക്കില് ഓഫ്-റോഡ് ഭൂപ്രദേശം വളരെ എളുപ്പത്തില് സഞ്ചരിക്കാന് സാധിക്കുന്നു. KLX140 വളരെ ചെലവേറിയ മോട്ടോര് സൈക്കിള് കൂടിയാണ്. 4.06 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.
MOST READ: ഇന്റലിഗോ സാങ്കേതികവിദ്യയുമായി പുതിയ ടിവിഎസ് ജുപ്പിറ്റർ വിപണിയിൽ; വില 72,347 രൂപ

കവസാക്കി KX100-നെ സംബന്ധിച്ചിടത്തോളം 99 സിസി ലിക്വിഡ് കൂള്ഡ് സിംഗിള് സിലിണ്ടര് 2-സ്ട്രോക്ക് എഞ്ചിനാണ് ലഭിക്കുന്നത്. 6 സ്പീഡ് ഗിയര്ബോക്സാണ് എഞ്ചിനുമായി ജോടിയാക്കുന്നത്.

ഏകദേശം 77 കിലോ മാത്രമാണ് ബൈക്കിന്റെ ഭാരം. ഇതിന്റെ ഭാഗമായി ചെളിയിലും മണ്കൂനയിലും എളുപ്പത്തില് യാത്ര ചെയ്യാന് റൈഡറെ സഹായിക്കുന്നു. 4.87 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.
MOST READ: XUV300 പെട്രോള് ഓട്ടോമാറ്റിക് അവതരിപ്പിച്ച് മഹീന്ദ്ര; വില 9.95 ലക്ഷം രൂപ

പോയ മാസങ്ങളിലും ഇത്തരത്തില് തെരഞ്ഞെടുത്ത ഏതാനും മോഡലുകള്ക്ക് കമ്പനി ഓഫറുകളും വൗച്ചറുകളും നല്കിയിരുന്നു. അധികം വൈകാതെ തന്നെ നിഞ്ച 300 ഇന്ത്യന് വിപണിയില് അവതരിപ്പിക്കാനൊരുങ്ങുകയാണ് ബ്രാന്ഡ്.

ചില ഡീലര്ഷിപ്പുകള് ഇതിനോടകം തന്നെ ബൈക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. എന്നാല് ഇത് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തു നിന്നും ഔദ്യോഗിക അറിയിപ്പുകള് ഒന്നും തന്നെ ലഭ്യമായിട്ടില്ല.