വിൽപ്പനയിൽ പുരോഗതി; ജനുവരിയിൽ റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചത് 68,887 യൂണിറ്റുകൾ

2021 ജനുവരി മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ട് റോയൽ എൻഫീൽഡ്. കഴിഞ്ഞ മാസം മൊത്തം 68,887 യൂണിറ്റുകളാണ് റെട്രോ ക്ലാസിക് നിർമാതാക്കൾക്ക് വിറ്റഴിക്കാൻ സാധിച്ചത്.

വിൽപ്പനയിൽ പുരോഗതി; ജനുവരിയിൽ റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചത് 68,887 യൂണിറ്റുകൾ

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിരത്തിലെത്തിച്ച 63,520 യൂണിറ്റുകളെ അപേക്ഷിച്ച് എട്ട് ശതമാനത്തിന്റെ ശ്രദ്ധേയമായ വർധനവാണ് ഇത്തവണ റോയൽ എൻഫീൽഡിനുണ്ടായിരിക്കുന്നത്.

വിൽപ്പനയിൽ പുരോഗതി; ജനുവരിയിൽ റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചത് 68,887 യൂണിറ്റുകൾ

2021 ജനുവരിയിൽ കമ്പനി ആഭ്യന്തര വിപണിയിൽ മാത്രമായി 64,372 ഉപഭോക്താക്കളെയാണ് കണ്ടെത്തിയത്. ഇത് 2020 ജനുവരിയിൽ വിറ്റ 61,292 യൂണിറ്റിനേക്കാൾ അഞ്ച് ശതമാനം വളർച്ചയാണ് രേഖപ്പെടുത്തുന്നത്.

MOST READ: ബിഎസ് VI നിഞ്ചയുടെ അവതരണത്തിനൊരുങ്ങി കവസാക്കി; കുടുതല്‍ വിവരങ്ങള്‍ പുറത്ത്

വിൽപ്പനയിൽ പുരോഗതി; ജനുവരിയിൽ റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചത് 68,887 യൂണിറ്റുകൾ

കമ്പനിയുടെ കയറ്റുമതി 103 ശതമാനം വർധിച്ച് 2021 ജനുവരിയിൽ 4,515 യൂണിറ്റായി മാറി. കഴിഞ്ഞ വർഷം ഇതേ സമയം ബ്രാൻഡ് 2,228 യൂണിറ്റായിരുന്നു കയറ്റുമതി വിപണിക്കായി മാറ്റിവെച്ചത്. എന്നാൽ നാളിതുവരെയുള്ള മൊത്തം വിൽ‌പന പരിഗണിക്കുമ്പോൾ‌ അക്കങ്ങൾ‌ കുറയുന്നുണ്ട്.

വിൽപ്പനയിൽ പുരോഗതി; ജനുവരിയിൽ റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചത് 68,887 യൂണിറ്റുകൾ

2020 ഏപ്രിലിനും 2021 ജനുവരിയ്ക്കും ഇടയിൽ റോയൽ എൻഫീൽഡ് മൊത്തം 476,663 യൂണിറ്റുകൾ വിറ്റു. ഇത് 2019 ഏപ്രിൽ മുതൽ 2020 ജനുവരി വരെ വിറ്റ 596,609 യൂണിറ്റിനേക്കാൾ 20 ശതമാനം കുറവാണ്. അതുപോലെ തന്നെ കമ്പനിയുടെ കയറ്റുമതിയും 17 ശതമാനം ഇടിഞ്ഞു.

MOST READ: പഴയതും യോഗ്യമല്ലാത്തതുമായ വാഹനങ്ങൾ ഒഴിവാക്കാൻ സ്ക്രാപ്പിംഗ് നയം പ്രഖ്യാപിച്ച് കേന്ദ്രം

വിൽപ്പനയിൽ പുരോഗതി; ജനുവരിയിൽ റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചത് 68,887 യൂണിറ്റുകൾ

അടുത്തിടെ റോയൽ എൻഫീൽഡ് ജപ്പാനിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ടോക്കിയോയിലെ സുഗിനാമിയിൽ ഒരു മുൻനിര സ്റ്റോർ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് കമ്പനി പ്രവർത്തന മേഖലയിലേക്ക് കടന്നിരിക്കുന്നത്.

വിൽപ്പനയിൽ പുരോഗതി; ജനുവരിയിൽ റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചത് 68,887 യൂണിറ്റുകൾ

മോട്ടോർസൈക്കിൾ ശ്രേണിയിൽ നിന്ന് തെരഞ്ഞെടുത്ത മോഡലുകൾക്കൊപ്പം ആക്‌സസറികളും അപ്പിയറൽസും ഇവിടെ വാഗ്‌ദാനം ചെയ്യും. ജപ്പാനിലെ വിതരണത്തിനായി റോയൽ എൻഫീൽഡ് പിസിഐ കമ്പനി ലിമിറ്റഡുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

MOST READ: കിഗർ കോംപാക്ട് എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് റെനോ

വിൽപ്പനയിൽ പുരോഗതി; ജനുവരിയിൽ റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചത് 68,887 യൂണിറ്റുകൾ

തുടക്കത്തിൽ ബുള്ളറ്റ് 500, ക്ലാസിക് 500, ഹിമാലയൻ, ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയായിരിക്കും വിൽപ്പനയ്ക്ക് എത്തിക്കുക. നിലവിൽ ഇന്ത്യയിൽ 350 സിസി മുതൽ 650 സിസി വിഭാഗത്തിൽ റോയൽ എൻഫീൽഡിന് നിരവധി മോട്ടോർസൈക്കിളുകളുണ്ട്.

വിൽപ്പനയിൽ പുരോഗതി; ജനുവരിയിൽ റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചത് 68,887 യൂണിറ്റുകൾ

പുതുക്കിയ മോഡലുകൾ 2021-ൽ വിപണിയിലെത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. പട്ടികയിലെ പുതിയ ബൈക്കുകളിൽ ഹിമാലയൻ 2021, പുതുതലമുറ ക്ലാസിക് 350, 2021 മോഡൽ 650 ഇരട്ടകൾ, പുതിയ വലിയ കപ്പാസിറ്റി ക്രൂസർ ബൈക്ക് എന്നിവ ഉൾപ്പെടും.

Most Read Articles

Malayalam
English summary
Royal Enfield Posted 68,887 Unit Sales In India For January 2021. Read in Malayalam
Story first published: Tuesday, February 2, 2021, 11:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X