2022 മോഡൽ കവസാക്കി വൾക്കൻ എസും ഇന്ത്യയിൽ എത്തി; സ്വന്തമാക്കാൻ മുടക്കേണ്ടത് 6.10 ലക്ഷം രൂപ

പ്രീമിയം മോട്ടോർസൈക്കിളുകളുടെ അധിപൻമാരായ കവസാക്കി ഇന്ത്യയിലെ ശ്രേണിയിലാകെ 2022 മോഡലുകൾ പുറത്തിറക്കി പുതുക്കുകയാണ്. നിഞ്ച 650, Z650 ബൈക്കുകളുടെ പരിഷ്ക്കരിച്ച മോഡലുകൾ പുറത്തിറക്കിയ കമ്പനി പ്രിമീയം ക്രൂയിസർ പതിപ്പായ വൾക്കൻ എസും അവതരിപ്പിച്ചിരിക്കുകയാണ്.

2022 മോഡൽ കവസാക്കി വൾക്കൻ എസും ഇന്ത്യയിൽ എത്തി; സ്വന്തമാക്കാൻ മുടക്കേണ്ടത് 6.10 ലക്ഷം രൂപ

മെറ്റാലിക് മാറ്റ് ഗ്രാഫീൻ സ്റ്റീൽ ഗ്രേ എന്ന പുതിയ കളർ ഓപ്ഷനിലാണ് 2022 കവസാക്കി വൾക്കൻ എസ് അവതരിപ്പിച്ചിരിക്കുന്നത്. മിഡിൽവെയ്റ്റ് ക്രൂയിസർ ഇനി മുതൽ ഈ ഒരൊറ്റ നിറത്തിൽ മാത്രമേ വിപണിയിൽ എത്തൂ. നേരത്തെ ഇത് മെറ്റാലിക് ഫ്ലാറ്റ് റോ ഗ്രേസ്റ്റോൺ കളറിൽ അണിഞ്ഞൊരുങ്ങിയാണ് വിപണിയിൽ എത്തിയിരുന്നത്.

2022 മോഡൽ കവസാക്കി വൾക്കൻ എസും ഇന്ത്യയിൽ എത്തി; സ്വന്തമാക്കാൻ മുടക്കേണ്ടത് 6.10 ലക്ഷം രൂപ

പുതിയ മെറ്റാലിക് മാറ്റ് ഗ്രാഫീൻ സ്റ്റീൽ ഗ്രേയിൽ ഫ്യുവൽ ടാങ്കിൽ ഗ്രേ നിറവും സിൽവർ നിറവും ചേർന്ന കളർ കോമ്പിനേഷൻ ഗംഭീരമാണ്. ആകർഷകമായ നിറത്തിന് പുറമേ ഫ്യുവൽ ടാങ്ക്, റേഡിയേറ്റർ സൈഡ് കവറുകൾ, വീൽ റിമ്മുകൾ എന്നിവയ്ക്ക് മുകളിലൂടെ ഒരു ഗ്രീൻ ലൈൻ വിജയകരമായി ആകർഷണം വർധിപ്പിക്കും.

2022 മോഡൽ കവസാക്കി വൾക്കൻ എസും ഇന്ത്യയിൽ എത്തി; സ്വന്തമാക്കാൻ മുടക്കേണ്ടത് 6.10 ലക്ഷം രൂപ

മാത്രമല്ല ഇത് കവസാക്കിയുടെ ബ്രാൻഡ് ഐഡന്റിറ്റി വിവരിക്കുകയും ചെയ്യുന്നുണ്ട്. പുതിയ കളർ ഓപ്ഷൻ ഒഴികെ മറ്റ് മാറ്റങ്ങളൊന്നും പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളിൽ ജാപ്പനീസ് ബ്രാൻഡ് നടപ്പാക്കിയിട്ടില്ല.

2022 മോഡൽ കവസാക്കി വൾക്കൻ എസും ഇന്ത്യയിൽ എത്തി; സ്വന്തമാക്കാൻ മുടക്കേണ്ടത് 6.10 ലക്ഷം രൂപ

ഇരുവശത്തും വൃത്താകൃതിയിലുള്ള ഫെന്‍ഡറുകള്‍, പിന്നില്‍ ലോവര്‍-സെറ്റ് ടേണ്‍ സിഗ്‌നലുകള്‍ എന്നിവയും ബൈക്കിന്റെ സവിശേഷതകളാണ്. 2022 കവസാക്കി വൾക്കൻ എസ് അതേ 649 സിസി പാരലൽ-ട്വിൻ എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്. ഇത് പരമാവധി 61 bhp കരുത്തിൽ 62.4 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

2022 മോഡൽ കവസാക്കി വൾക്കൻ എസും ഇന്ത്യയിൽ എത്തി; സ്വന്തമാക്കാൻ മുടക്കേണ്ടത് 6.10 ലക്ഷം രൂപ

ഉപഭോക്താക്കൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഹാൻഡിൽബാറും ഫൂട്ട്പെഗ് പൊസിഷനും സജ്ജമാക്കാൻ അനുവദിക്കുന്ന കവസാക്കിയുടെ എഗ്രോഫിറ്റ് സംവിധാനവും വൾക്കൻ എസിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

2022 മോഡൽ കവസാക്കി വൾക്കൻ എസും ഇന്ത്യയിൽ എത്തി; സ്വന്തമാക്കാൻ മുടക്കേണ്ടത് 6.10 ലക്ഷം രൂപ

സസ്പെൻഷനായി മുന്നിൽ 41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു ഓഫ്‌സെറ്റ് മോണോഷോക്കുമാണ് ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്. പ്രീമിയം ക്രൂയിസറിന്റെ ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുൻവശത്ത് ഒരു സിംഗിൾ 300 mm ഡിസ്ക് ബ്രേക്കും പിന്നിൽ 250 mm ഡിസ്ക് ബ്രേക്കും ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നുമുണ്ട്.

2022 മോഡൽ കവസാക്കി വൾക്കൻ എസും ഇന്ത്യയിൽ എത്തി; സ്വന്തമാക്കാൻ മുടക്കേണ്ടത് 6.10 ലക്ഷം രൂപ

മിഡിൽവെയ്റ്റ് ക്രൂയിസറിന്റെ മുൻ മോഡലിനായി കമ്പനി ആവശ്യപ്പെട്ട അതേ തുകയാണ് 2022 കവസാക്കി വൾക്കൻ എസിന് ഇനിയും മുടക്കേണ്ടി വരിക. അതായത് 6.10 ലക്ഷം രൂപ. ഇന്ത്യൻ വിപണിയിൽ വൾക്കൻ എസിന് നേരിട്ടുള്ള എതിരാളി ഇല്ലെങ്കിലും അടുത്തിടെ പുറത്തിറക്കിയ ബെനലി 502C ഒരു വെല്ലുവിളിയായേക്കാം. അതിന് 4.98 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

2022 മോഡൽ കവസാക്കി വൾക്കൻ എസും ഇന്ത്യയിൽ എത്തി; സ്വന്തമാക്കാൻ മുടക്കേണ്ടത് 6.10 ലക്ഷം രൂപ

ഈ വർഷാവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിച്ചേക്കാവുന്ന ഹോണ്ടയുടെ റിബൽ 500 പതിപ്പും ഭാവിയിൽ 2022 കവസാക്കി വൾക്കൻ എസിന് വെല്ലുവിളിയായേക്കാം. ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഡയമണ്ട് ഫ്രെയമിലാണ് മിഡിൽ-വെയ്റ്റ് ക്രൂയിസറിനെ കമ്പനി നിർമിച്ചെടുത്തിരിക്കുന്നതും.

2022 മോഡൽ കവസാക്കി വൾക്കൻ എസും ഇന്ത്യയിൽ എത്തി; സ്വന്തമാക്കാൻ മുടക്കേണ്ടത് 6.10 ലക്ഷം രൂപ

ഈ പ്രീമിയം ബൈക്ക് നിരയിലേക്ക് കമ്പനി ഒരു റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിനെ കൂടി അവതരിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് സൂചന. എൻട്രി ലെവൽ W175 എന്ന കുഞ്ഞൻ മോഡലാണ് ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങുന്നത്. നിലവിൽ കവസാക്കി W175 ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവയുൾപ്പെടെയുള്ള ചില ഏഷ്യൻ വിപണികളിൽ വിൽപ്പനയ്‌ക്കെത്തിക്കുന്നുണ്ട്.

2022 മോഡൽ കവസാക്കി വൾക്കൻ എസും ഇന്ത്യയിൽ എത്തി; സ്വന്തമാക്കാൻ മുടക്കേണ്ടത് 6.10 ലക്ഷം രൂപ

ലളിതമായ രൂപകൽപ്പനയും മെക്കാനിക്കൽ ഘടകങ്ങളുമുള്ള ഒരു സാധാരണ റെട്രോ-സ്റ്റൈൽ മോഡലാണിത്. 177 സിസി, ടു വാൽവ്, എയർ-കൂൾഡ് SOHC എഞ്ചിനാണ് ഈ W175 ബൈക്കിന് തുടിപ്പേകുന്നതും. ഇത് പരമാവധി 13 bhp കരുത്തിൽ 13.2 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

2022 മോഡൽ കവസാക്കി വൾക്കൻ എസും ഇന്ത്യയിൽ എത്തി; സ്വന്തമാക്കാൻ മുടക്കേണ്ടത് 6.10 ലക്ഷം രൂപ

ഇന്ത്യൻ റെട്രോ-ക്ലാസിക് റോഡ്സ്റ്റർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ റോയൽ എൻഫീൽഡിനുള്ള കുത്തകയുടെ ഒരു വിഭാഗം പിടിച്ചെടുക്കാനാണ് കവസാക്കിയുടെ ഈ ശ്രമം. W175 ക്ലാസിക് ബൈക്കിന്റെ പരീക്ഷണയോട്ടവും ജാപ്പനീസ് ബ്രാൻഡ് അടുത്തിടെ നടത്തിയിരുന്നു. പഴമയുടെ ശൈലിയുള്ള ഡിസൈൻ പോലെ തന്നെ കാര്യമായ സാങ്കേതിക സവിശേഷതകൾ ഒന്നും ബൈക്കിലുണ്ടാവില്ല.

2022 മോഡൽ കവസാക്കി വൾക്കൻ എസും ഇന്ത്യയിൽ എത്തി; സ്വന്തമാക്കാൻ മുടക്കേണ്ടത് 6.10 ലക്ഷം രൂപ

ഇന്ത്യയിലെ ഏറ്റവും പ്രാദേശികവൽക്കരിച്ച കവസാക്കി ബൈക്കാകുമെന്ന അഭ്യൂഹങ്ങളുള്ള W175 ക്ലാസിക് ബൈക്ക് ഈ വർഷം ആദ്യ പാദം വിപണിയിൽ എത്തേണ്ടിയിരുന്നതാണെങ്കിലും കൊവിഡ്-19 രണ്ടാംതരംഗം വില്ലനാവുകയായിരുന്നു. എന്നാൽ ഈ വർഷം ഉത്സവ സീസണിനോട് അടുത്ത് മോട്ടോർസൈക്കിൾ വിൽപ്പനയ്ക്ക് എത്തിയേക്കും.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki launched the 2022 vulcan s middle weight motorcycle in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X