വില 6.65 ലക്ഷം രൂപ; പുതിയ Z650RS റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിനെ ഇന്ത്യയിലും അവതരിപ്പിച്ച് Kawasaki

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 മോഡലുകളുടെ എതിരാളിയാകുമെന്ന് പറഞ്ഞുകേട്ട പുതിയ Z650RS റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ജാപ്പനീസ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ കവസാക്കി.

വില 6.65 ലക്ഷം രൂപ; പുതിയ Z650RS റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിനെ ഇന്ത്യയിലും അവതരിപ്പിച്ച് Kawasaki

6.65 ലക്ഷം രൂപയാണ് പുതിയ കവസാക്കി Z650RS മോഡലിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. റെട്രോ മോട്ടോർസൈക്കിളിന്റെ ഡെലിവറി അടുത്ത മാസം അവസാനമോ 2021 ഡിസംബറിന്റെ ആദ്യഘട്ടത്തിലോ ആരംഭിക്കുമെന്നാണ് കമ്പനി ഇപ്പോൾ വ്യക്തമാക്കിയിരുന്നത്. നിഞ്ച 650 സ്പോർട്‌സ് മോട്ടോർസൈക്കിളിനേക്കാൾ അൽപം വില കൂടുതലാണ് പുതിയ മോഡലിന് എന്നതും ശ്രദ്ധേയമാണ്.

വില 6.65 ലക്ഷം രൂപ; പുതിയ Z650RS റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിനെ ഇന്ത്യയിലും അവതരിപ്പിച്ച് Kawasaki

കവസാക്കി നിഞ്ചയേക്കാൾ 4,000 രൂപയാണ് അധികമായി Z650 RS പതിപ്പിന് മുടക്കേണ്ടത്. അതേസമയം നേക്കഡ് സ്ട്രീറ്റ് ബൈക്കായ Z650 മോഡലിനേക്കാൾ 41,000 രൂപയും കൂടുതൽ മുടക്കേണ്ടി വരും പുത്തൻ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ സ്വന്തമാക്കണേൽ. ഇതിനോടകം തന്നെ വിപണിയിൽ എത്തിയ Z900 RS ബൈക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ മോഡല്‍.

വില 6.65 ലക്ഷം രൂപ; പുതിയ Z650RS റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിനെ ഇന്ത്യയിലും അവതരിപ്പിച്ച് Kawasaki

എന്നാല്‍ നിഞ്ച 650, Z650 ബൈക്കുകളില്‍ നിന്നുള്ള 650 സിസി പ്ലാറ്റ്‌ഫോമാണ് പുതിയ റെട്രോ മോഡല്‍ ഉപയോഗിക്കുന്നത്.റെട്രോ ശൈലി പിന്തുടരുന്നതിനാൽ ക്രോം ബെസലുകളുള്ള വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റ്, ഒരു എൽഇഡി ടെയിൽലൈറ്റ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാമാണ് കവസാക്കിയുടെ പുതിയ Z650RS മോഡലിന്റെ പ്രധാന സവിശേഷതകൾ.

വില 6.65 ലക്ഷം രൂപ; പുതിയ Z650RS റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിനെ ഇന്ത്യയിലും അവതരിപ്പിച്ച് Kawasaki

കൂടാതെ വൃത്താകൃതിയിലുള്ള റിയർവ്യൂ മിററുകൾ, സ്‌പോക്ക് വീലുകൾ, ചതുരാകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, സിംഗിൾ പീസ് സീറ്റ്, അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ഡ്യുവൽ പോഡ് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് റെട്രോ ശൈലിയിലുള്ള മോട്ടോർസൈക്കിളിലെ മറ്റ് ഹൈലൈറ്റുകൾ. 12 ലിറ്റര്‍ ആണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

വില 6.65 ലക്ഷം രൂപ; പുതിയ Z650RS റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിനെ ഇന്ത്യയിലും അവതരിപ്പിച്ച് Kawasaki

മൂന്ന് കളർ ഓപ്ഷനുകളിലാണ് കവസാക്കി Z650RS അന്താരാഷ്ട്രതലത്തിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. അതേസമയം കാൻഡി എമറാൾഡ് ഗ്രീനും മെറ്റാലിക് മൂൺഡസ്റ്റ് ഗ്രേയും മാത്രമാണ് ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നത്. ഗ്രീൻ ഓപ്ഷന് ഒരു കൂട്ടം ആകർഷകമായ ഗോൾഡൻ നിറമുള്ള സ്‌പോക്ക് വീലുകളാണ് ലഭിക്കുന്നത്. അതേസമയം ഗ്രേ ഓപ്ഷൻ കറുത്ത അലോയ് വീലുകളുമായാണ് വരുന്നത്.

വില 6.65 ലക്ഷം രൂപ; പുതിയ Z650RS റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിനെ ഇന്ത്യയിലും അവതരിപ്പിച്ച് Kawasaki

അപ്-റൈറ്റ് ഹാൻഡിൽബാർ സജ്ജീകരണം നൽകിയിരിക്കുന്നതിനാൽ വളരെ റിലാക്‌സ്‌ഡ് ആയിട്ടുള്ള റൈഡിംഗ് പോസ്ച്ചറാണ് കവസാക്കിയുടെ റെട്രോ ക്ലാസിക് പ്രീമിയം മോട്ടോർസൈക്കിൾ വാഗ്‌ദാനം ചെയ്യുന്നത്. ഫുട്‌പെഗുകൾ ചെറുതായി പിന്നിലേക്കാണ് സജ്ജീകരിച്ചിരിക്കുന്നതും. റോയൽ എൻഫീൽഡ് 650 ഇരട്ടകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ മോഡലിന് ഡ്യുവൽ ചാനൽ എബിഎസ് സിസ്റ്റവും സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും സ്റ്റാൻഡേർഡായി വരുന്നു.

വില 6.65 ലക്ഷം രൂപ; പുതിയ Z650RS റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിനെ ഇന്ത്യയിലും അവതരിപ്പിച്ച് Kawasaki

ബൈക്കിന്റെ മറ്റ് ഉപകരണങ്ങളിലേക്ക് നോക്കിയാൽ 41 mm ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകൾ, തിരശ്ചീന ബാക്ക്‌ലിങ്ക് പ്രീലോഡ് ക്രമീകരിക്കാവുന്ന റിയർ മോണോഷോക്ക് സസ്പെൻഷൻ, 300 mm ഇരട്ട ഫ്രണ്ട് ഡിസ്കുകൾ, 220 mm സിംഗിൾ റിയർ ഡിസ്ക് തുടങ്ങിയവയാണ് ജാപ്പനീസ് ബ്രാൻഡ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

വില 6.65 ലക്ഷം രൂപ; പുതിയ Z650RS റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിനെ ഇന്ത്യയിലും അവതരിപ്പിച്ച് Kawasaki

649 സിസി, ലിക്വിഡ്-കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് പുതിയ കവസാക്കി Z650RS മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. ഇത് 6,700 rpm-ൽ പരമാവധി 67.3 bhp കരുത്തും 8,000 rpm-ൽ 64 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതായത് കമ്പനിയുടെ Z650, നിഞ്ച 650 എന്നിവയ്ക്ക് തുടിപ്പേകുന്ന അതേ എഞ്ചിൻ ഓപ്ഷനാണ് റെട്രോ ക്ലാസിക് മോഡലും ഉപയോഗിച്ചിരിക്കുന്നതെന്ന് സാരം.

വില 6.65 ലക്ഷം രൂപ; പുതിയ Z650RS റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിനെ ഇന്ത്യയിലും അവതരിപ്പിച്ച് Kawasaki

ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മോട്ടോർസൈക്കിളിന്റെ സവിശേഷതകൾക്കനുസരിച്ച് മികച്ച ലോ-മിഡ്-റേഞ്ച് പെർഫോമൻസിനായി എഞ്ചിൻ ട്യൂൺ ചെയ്തിട്ടുണ്ടെന്ന് ജാപ്പനീസ് നിർമാതാവ് അവകാശപ്പെടുന്നു.

വില 6.65 ലക്ഷം രൂപ; പുതിയ Z650RS റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിനെ ഇന്ത്യയിലും അവതരിപ്പിച്ച് Kawasaki

ഉയർന്ന ടെൻസൈൽ സ്റ്റീലിൽ നിന്ന് നിർമിച്ച ഒരു ട്രെല്ലിസ് ഫ്രെയിമിലാണ് Z650RS നിര്‍മിച്ചിരിക്കുന്നത്. 187 കിലോഗ്രാമാണ് Z650RS മോട്ടോർസൈക്കിളിന് ഭാരമെന്നാണ് കവസാക്കി അവകാശപ്പെടുന്നത്. എതിരാളികളുടെ പട്ടികയിൽ താങ്ങാനാവുന്ന റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, ട്രയംഫ് ട്രൈഡന്റ് 660, വിലകൂടിയ ഹോണ്ട CB650R എന്നിവയുമായാണ് ജാപ്പനീസ് മോഡൽ മാറ്റുരയ്ക്കുന്നത്.

വില 6.65 ലക്ഷം രൂപ; പുതിയ Z650RS റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിനെ ഇന്ത്യയിലും അവതരിപ്പിച്ച് Kawasaki

ഇന്ത്യയിൽ മിഡിൽ വെയ്റ്റ് മോട്ടോർസൈക്കിൾ സെഗ്‌മെന്റ് അടുത്ത കാലത്തായി ശ്രദ്ധനേടുന്നുണ്ട്. അതിന്റെ ഫലമായി കൂടുതൽ മുൻനിര ഇരുചക്ര വാഹന നിർമാതാക്കൾ ഈ ശ്രേണിയിലേക്ക് ഇനിയും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 മോഡൽ Z900RS പതിപ്പും ഒരു പുനരവതരണത്തിന് സാക്ഷ്യംവഹിച്ചേക്കാം.

വില 6.65 ലക്ഷം രൂപ; പുതിയ Z650RS റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിനെ ഇന്ത്യയിലും അവതരിപ്പിച്ച് Kawasaki

ഇന്ത്യൻ വിപണിയിൽ Z900RS ലഭിക്കുമായിരുന്നെങ്കിലും വിൽപ്പന മോശമായതിനാൽ ഇത് നിർത്തലാക്കുകയായിരുന്നു. എന്നാൽ ജാപ്പനീസ് ബ്രാൻഡ് മോട്ടോർസൈക്കിളിന്റെ സ്റ്റാൻഡേർഡ് പതിപ്പായ Z900 മോഡലിന്റെ വിൽപ്പന ഇപ്പോഴും മുന്നോട്ട് കൊണ്ടുപോവുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki launched the new z650 rs retro classic premium bike in india
Story first published: Saturday, October 30, 2021, 11:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X