മിനി ബൈക്കിനെ മിനുക്കി കവസാക്കി; പുതിയ മാറ്റങ്ങൾ ഇങ്ങനെ

കുഞ്ഞൻ നേക്കഡ് സ്റ്റൈൽ മോട്ടോർസൈക്കിളായ Z125 പ്രോയുടെ പുതുക്കിയ മോഡൽ വിപണിയിൽ എത്തിച്ച് ജാപ്പനീസ് സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കവസാക്കി. ചെറിയ ചില കോസ്മെറ്റിക് മാറ്റങ്ങളോടെയാണ് മിനി ബൈക്ക് നിരത്തിലേക്ക് എത്തുന്നത്.

മിനി ബൈക്കിനെ മിനുക്കി കവസാക്കി; പുതിയ മാറ്റങ്ങൾ ഇങ്ങനെ

നിലവിൽ യുഎസ് വിപണിക്കായി മാത്രമാണ് പരിഷ്ക്കരിച്ച 2022 മോഡൽ Z125 പ്രോയെ കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. സൗന്ദര്യവർധക മാറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ മിനി ബൈക്കിന് യാതൊരു വിധ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും കമ്പനി നൽകിയിട്ടില്ല.

മിനി ബൈക്കിനെ മിനുക്കി കവസാക്കി; പുതിയ മാറ്റങ്ങൾ ഇങ്ങനെ

പുതിയ Z125 പ്രോ മോഡലിനായി 3,299 യുഎസ് ഡോളറാണ് മുടക്കേണ്ടത്. അതായത് ഏകദേശം 2.45 ലക്ഷം രൂപ. കവസാക്കിയുടെ ഒരു പ്രധാന വിപണിയാണ് ഇന്ത്യയെങ്കിലും ഈ ഇത്തിരികുഞ്ഞനെ ബ്രാൻഡ് നമ്മുടെ വിപണിയിലേക്ക് കൊണ്ടുവരാൻ സാധ്യതയില്ല.

മിനി ബൈക്കിനെ മിനുക്കി കവസാക്കി; പുതിയ മാറ്റങ്ങൾ ഇങ്ങനെ

125 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് SOHC എഞ്ചിനാണ് Z125 പ്രോയുടെ കരുത്ത്. ഇത് 7,500 rpm-ൽ 9.25 bhp പവറും 6,000 rpm-ൽ പരമാവധി 9.62 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. നാല് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

മിനി ബൈക്കിനെ മിനുക്കി കവസാക്കി; പുതിയ മാറ്റങ്ങൾ ഇങ്ങനെ

ഭാരം കുറഞ്ഞ ചാസിയിൽ നിർമിച്ചിരിക്കുന്ന ഈ മിനി ബൈക്ക് അതിമനോഹരമായ രൂപം മാത്രമല്ല മികച്ച റൈഡിംഗ് അനുഭവും പെർഫോമൻസും തന്നെയാണ് വാഗ്‌ദാനം ചെയ്യുന്നത്. പ്രൊട്ടക്ഷൻ പ്ലസ് പ്ലാൻ തെരഞ്ഞെടുത്ത് 48 മാസം വരെ നീട്ടാൻ കഴിയുന്ന12 മാസത്തെ സ്റ്റാൻഡേർഡ് വാറന്റിയും Z125 പ്രോയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

മിനി ബൈക്കിനെ മിനുക്കി കവസാക്കി; പുതിയ മാറ്റങ്ങൾ ഇങ്ങനെ

ഒതുക്കമുള്ളതും ഷാർപ്പുമായ രൂപമാണ് മോട്ടോർസൈക്കിളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകം. കവസാക്കി Z125 പ്രോയിൽ ഓവൽ ആകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഇരുവശത്തും ഗ്രാഫിക്സ് ഉള്ള ഷാർപ്പ് ടാങ്ക് എക്സ്റ്റൻഷനുകൾ, 7.57 ലിറ്റർ ഫ്യുവൽ ടാങ്ക്, എന്നിവയെല്ലാം കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

മിനി ബൈക്കിനെ മിനുക്കി കവസാക്കി; പുതിയ മാറ്റങ്ങൾ ഇങ്ങനെ

അതോടൊപ്പം അണ്ടർബെല്ലി പാൻ, അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ്, ഗോൾഡൻ കളർ ഫോർക്കുകൾ, സിംഗിൾ പീസ് സീറ്റ്, ഗ്രാബ് ഹാൻഡിൽ സ്ട്രാപ്പ്, മെലിഞ്ഞ ടെയിൽ സെക്ഷൻ എന്നിവയും ജാപ്പനീസ് മോഡലിന്റെ പ്രത്യേകതകളാണ്.

മിനി ബൈക്കിനെ മിനുക്കി കവസാക്കി; പുതിയ മാറ്റങ്ങൾ ഇങ്ങനെ

പേൾ ഷൈനിംഗ് യെല്ലോ, മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക്, പേൾ റോബോട്ടിക് വൈറ്റ് / കാൻഡി പ്ലാസ്മ ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് 2022 കവസാക്കി Z125 പ്രോ വാഗ്ദാനം ചെയ്യുന്നത്. മിനി ബൈക്ക് ആയതിനാൽ തന്നെ അത്ര ഫീച്ചർ സമ്പന്നമൊന്നുമല്ല ഈ മിനി ബൈക്ക്.

മിനി ബൈക്കിനെ മിനുക്കി കവസാക്കി; പുതിയ മാറ്റങ്ങൾ ഇങ്ങനെ

എന്നിരുന്നാലും ഹാലൊജെൻ ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലൈറ്റ്, എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അനലോഗ് ടാക്കോമീറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, പവർ നഷ്ടം കുറച്ചുകൊണ്ട് മിനി ബൈക്കിൽ നിന്ന് മികച്ച കാര്യക്ഷമത പുറത്തെടുക്കാൻ റൈഡറിനെ സഹായിക്കുന്ന ഒരു സ്മാർട്ട് റെഗുലേറ്റർ തുടങ്ങിയ സംവിധാനങ്ങളെല്ലാം Z125 പ്രോയിൽ ഒരുക്കിയിട്ടുണ്ട്.

മിനി ബൈക്കിനെ മിനുക്കി കവസാക്കി; പുതിയ മാറ്റങ്ങൾ ഇങ്ങനെ

സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു സ്വിംഗാർം സസ്‌പെൻഷനുമാണ് കവസാക്കി നൽകിയിരിക്കുന്നത്. അതേസമയം, മുന്നിൽ ഒരു 200 mmപെറ്റൽ ഡിസ്ക്കും പിന്നിൽ 184 mm പെറ്റൽ ഡിസ്ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു.

മിനി ബൈക്കിനെ മിനുക്കി കവസാക്കി; പുതിയ മാറ്റങ്ങൾ ഇങ്ങനെ

Z125 പ്രോ മിനി മോട്ടോർസൈക്കിൾ 12 ഇഞ്ച് വീലുകളിലാണ് നിരത്തിലെത്തുന്നത്. മുൻവശത്ത് 100 mm വീതിയും പിൻവശത്ത് 120 mm വീതിയും ഉള്ള ടയറുകളാണ് ജാപ്പനീസ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. സീറ്റ് ഉയരം 805 മില്ലീമീറ്ററാണ്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Launched The Updated Z125 Pro Mini Bike. Read in Malayalam
Story first published: Wednesday, June 30, 2021, 11:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X