ഒന്നു മിനുങ്ങിയല്ലോ, 2022 മോഡൽ കവസാക്കി Z650 ഇന്ത്യയിൽ അവതരിപ്പിച്ചു; വില 6.24 ലക്ഷം രൂപ

മിഡിൽവെയ്റ്റ് റോഡ്സ്റ്റർ Z650 മോഡലിന്റെ പുതുക്കിയ 2022 പതിപ്പിനെ ഇന്ത്യയിൽ അവതരിപ്പിച്ച് കവസാക്കി. കമ്പനിയുടെ Z ശ്രേണിയിലുള്ള ഏറ്റവും താങ്ങാവുന്ന ബൈക്കിനെ 6.24 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ഒന്നു മിനുങ്ങിയല്ലോ, 2022 മോഡൽ കവസാക്കി Z650 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചു; വില 6.24 ലക്ഷം രൂപ

മോട്ടോർസൈക്കിൾ പുതിയ 'കാൻഡി ലൈം ഗ്രീൻ ടൈപ്പ് 3' കളർ ഓപ്ഷനിലാണ് തെരഞ്ഞെടുക്കാൻ സാധിക്കുക. ഈ മാസം അവസാനത്തോടെ ഷോറൂമുകളിൽ എത്തിത്തുടങ്ങുന്ന കവസാക്കി Z650 മോഡലിന്റെ ഡെലിവറി 2021 സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് ജാപ്പനീസ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.

ഒന്നു മിനുങ്ങിയല്ലോ, 2022 മോഡൽ കവസാക്കി Z650 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചു; വില 6.24 ലക്ഷം രൂപ

പുതിയ കളർ ഓപ്ഷനും പരിഷ്ക്കരിച്ച വിലയും കൂടാതെ മിഡിൽവെയ്റ്റ് റോഡ്സ്റ്റർ മോട്ടോർസൈക്കിളിൽ കവസാക്കി ഒരു മാറ്റവും നടപ്പിലാക്കിയിട്ടില്ല. നേക്കഡ് സ്ട്രീറ്റ് സ്വഭാവത്തിന് അനുയോജ്യമായ കറുപ്പും പച്ചയും ചേർന്നതാണ് 2022 പതിപ്പിലെ പുതിയ നിറം എന്നു പറയാതെ വയ്യ.

ഒന്നു മിനുങ്ങിയല്ലോ, 2022 മോഡൽ കവസാക്കി Z650 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചു; വില 6.24 ലക്ഷം രൂപ

ബോഡിയിലെ ഗ്രീൻ ഹൈലൈറ്റുകൾക്ക് പുറമേ മോട്ടോർസൈക്കിളിന്റെ ഫ്രെയിമിനും വീലുകളിലെ പിൻസ്‌ട്രിപ്പുകൾക്കും കവസാക്കി ലൈൻ ഗ്രീൻ നിറം ഉപയോഗിച്ചിട്ടുണ്ട്. പുതിയ കാൻഡി ലൈം ഗ്രീൻ ടൈപ്പ് 3 നിറം മാത്രമാണ് ഇപ്പോൾ ബൈക്കിൽ ലഭ്യമാകുന്നത്.

ഒന്നു മിനുങ്ങിയല്ലോ, 2022 മോഡൽ കവസാക്കി Z650 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചു; വില 6.24 ലക്ഷം രൂപ

മുമ്പത്തെ മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് നിറം ബ്രാൻഡ് നിർത്തലാക്കുകയും ചെയ്‌തിട്ടുണ്ട്. മസ്ക്കുലർ രൂപകൽപ്പന നൽകുന്ന Z "സുഗോമി" സ്റ്റൈലിംഗ് തന്നെയാണ് മോട്ടോർസൈക്കിളിൽ മുന്നോട്ടു കൊണ്ടുപോകുന്നത്.

ഒന്നു മിനുങ്ങിയല്ലോ, 2022 മോഡൽ കവസാക്കി Z650 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചു; വില 6.24 ലക്ഷം രൂപ

2022 കവസാക്കി Z650 മുമ്പുള്ള അതേ 649 സിസി പാരലൽ-ട്വിൻ എഞ്ചിൻ തന്നെയാണ് ഉപോഗിക്കുന്നത്. അത് 8,000 rpm-ൽ പരമാവധി 67 bhp കരുത്തും 6,700 rpm-ൽ 64 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഒന്നു മിനുങ്ങിയല്ലോ, 2022 മോഡൽ കവസാക്കി Z650 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചു; വില 6.24 ലക്ഷം രൂപ

2022 കവസാക്കി Z650 പ്രീമിയം ബൈക്കിന് മുന്നിൽ 125 mm ട്രാവലുള്ള 41 mm ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ പ്രീലോഡായി ക്രമീകരിക്കാവുന്ന 130 mm ട്രാവൽ ഉള്ള മോണോഷോക്കുമാണ് സസ്പെൻഷനായി സജ്ജീകരിച്ചിരിക്കുന്നത്

ഒന്നു മിനുങ്ങിയല്ലോ, 2022 മോഡൽ കവസാക്കി Z650 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചു; വില 6.24 ലക്ഷം രൂപ

ബ്രേക്കിംഗിന്റെ കാര്യത്തിൽ മോട്ടോർസൈക്കിളിന് മുന്നിൽ 300 mm ഇരട്ട പെറ്റൽ ഡിസ്കുകളും ഡ്യുവൽ പിസ്റ്റൺ കാലിപ്പറും ഇടംപിടിച്ചപ്പോൾ പിന്നിൽ പിസ്റ്റൺ കാലിപ്പറുമായി സിംഗിൾ 220 mm പെറ്റൽ ഡിസ്ക്കും ലഭിക്കും.

ഒന്നു മിനുങ്ങിയല്ലോ, 2022 മോഡൽ കവസാക്കി Z650 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചു; വില 6.24 ലക്ഷം രൂപ

4.3 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ, ബ്ലൂടൂത്ത് വഴിയുള്ള സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, കവസാക്കിയുടെ 'വീഡിയോലോജി' ആപ്പ് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകൾ 2022 Z650 മോഡലിന് തുടർന്നും വാഗ്‌ദാനം ചെയ്യും. ബൈക്കിന് പുതിയ ഡൺലോപ്പ് സ്പോർട്ട്മാക്സ് റോഡ്‌സ്‌പോർട്ട് 2 ടയറുകളും ലഭിക്കുന്നു.

ഒന്നു മിനുങ്ങിയല്ലോ, 2022 മോഡൽ കവസാക്കി Z650 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചു; വില 6.24 ലക്ഷം രൂപ

മോട്ടോർസൈക്കിളിന്റെ രൂപകൽപ്പന കവസാക്കിയുടെ ഷാർപ്പ് സുഗോമി ഡിസൈൻ പ്രത്യയശാസ്ത്രം ഉപയോഗിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ട്രംഫ് ട്രൈഡന്റ് 660, ഹോണ്ട CB650R എന്നിവയ്‌ക്കെതിരെയാണ് Z650 മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ ദിവസം പുതുക്കിയ നിഞ്ച 650 സ്പോർട്‌സ് ബൈക്കിനെയും കമ്പനി രാജ്യത്ത് അവതരിപ്പിച്ചിരുന്നു.

ഒന്നു മിനുങ്ങിയല്ലോ, 2022 മോഡൽ കവസാക്കി Z650 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചു; വില 6.24 ലക്ഷം രൂപ

രണ്ട് കളർ ഓപ്ഷനിലെത്തുന്ന നിഞ്ച 650 മിഡിൽവെയ്റ്റ് സ്പോർട്‌സ് മോട്ടോർസൈക്കിളിന് 6.61 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. Z650 പോലെ തന്നെ പുതുക്കിയ നിറങ്ങൾ അവതരിപ്പിച്ചു എന്നതൊഴിച്ചാൽ മറ്റ് മാറ്റങ്ങളോ പരിഷ്ക്കാരങ്ങളോ മോഡലിന് ലഭിച്ചിട്ടില്ല.

ഒന്നു മിനുങ്ങിയല്ലോ, 2022 മോഡൽ കവസാക്കി Z650 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചു; വില 6.24 ലക്ഷം രൂപ

2021 ഓഗസ്റ്റ് ഒന്നു മുതല്‍ മോഡൽ നിരയിലാകെ ജാപ്പനീസ് ബ്രാൻഡ് വില വർധനവും പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുക്കുന്ന മോട്ടോർസൈക്കിളിനെ ആശ്രയിച്ച് 6,000 രൂപ മുതല്‍ 15,000 വരെയാണ് വില ഉയർത്തിയിരിക്കുന്നത്.

ഒന്നു മിനുങ്ങിയല്ലോ, 2022 മോഡൽ കവസാക്കി Z650 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചു; വില 6.24 ലക്ഷം രൂപ

നിലവിൽ ഇന്ത്യൻ വിപണിയിൽ നിഞ്ച 300, നിഞ്ച 650, നിഞ്ച 1000SX, നിഞ്ച ZX-10R, Z650, Z900, Z H2, Z H2 SE, വെർസിസ് 650, വെർസിസ് 1000, വൾക്കാൻ എസ്, W800, KLX110, KLX140G തുടങ്ങീ 14 ഓളം മോഡലുകളാണ് ജാപ്പനീസ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ കവസാക്കി വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക ബൈക്കുകളും CKD റൂട്ട് വഴിയാണ് വരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki motors launched the 2022 z650 middleweight roadster motorcycle in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X