ഇലക്‌ട്രിക് യുഗത്തിലേക്ക് തിരികെയെത്താൻ Kinetic Luna മോപ്പെഡ്

1970-80 കാലഘട്ടത്തിൽ ഉണ്ടായിരുന്നവരുടെ ഒരു വികാരമായിരുന്നു Kinetic Luna. 1972 ൽ ഇന്ത്യയിൽ കൈനറ്റിക് എഞ്ചിനീയറിംഗ് അവതരിപ്പിച്ച 50 സിസി മോപ്പെഡാണിതും. ഒറിജിനൽ Piaggio Ciao മോപ്പെഡിന്റെ ലൈസൻസുള്ള പകർപ്പായിരുന്നു Kinetic Luna എന്നതും ശ്രദ്ധേയമാണ്.

ഇലക്‌ട്രിക് യുഗത്തിലേക്ക് തിരികെയെത്താൻ Kinetic Luna മോപ്പെഡ്

രാജ്യത്തെ ഇരുചക്ര വാഹന വിഭാഗത്തെ ഐതിഹാസിക മോഡലായാണ് ഈ 50 സിസി Kinetic Luna കണക്കാക്കപ്പെടുന്നത്. അക്കാലത്ത് ഒരു സാധാരണ കുടുംബത്തിനായി രൂപകൽപ്പന ചെയ്‌തിരുന്നത്. ആവശ്യമെങ്കിൽ സൈക്കിൾ പോലുള്ള പെഡലുകൾ നൽകിക്കൊണ്ട് സവാരി ചെയ്യാൻ എളുപ്പമുള്ള എർഗണോമിക്സും മോഡലിന്റെ പ്രത്യേകതയായിരുന്നു.

ഇലക്‌ട്രിക് യുഗത്തിലേക്ക് തിരികെയെത്താൻ Kinetic Luna മോപ്പെഡ്

80 കാലഘത്തിനു ശേഷം ഹൈ പെർഫോമൻസ് മോട്ടോർസൈക്കിളുകളുടെ ഡിമാൻഡ് വർധിച്ചതിനെത്തുടർന്ന് 1990 കളോടെ ലൂണയുടെ വിൽപ്പന കുത്തനെ ഇടിഞ്ഞു. തുടർന്ന് 2000 കളുടെ തുടക്കത്തിൽ കമ്പനി ഉത്പാദനം നിർത്തി.

ഇലക്‌ട്രിക് യുഗത്തിലേക്ക് തിരികെയെത്താൻ Kinetic Luna മോപ്പെഡ്

രാജ്യത്ത് മലിനീകരണ മാനദണ്ഡങ്ങൾ കർശനമാക്കിയതോടെയാണ് Luna മോപ്പെഡിന്റെ അവസാനത്തിന് കാരണമായത്. ഇതോടെ Kinetic ഗ്രൂപ്പിന്റെ പതനത്തിനും ഇന്ത്യൻ ഇരുചക്ര വാഹന വ്യവസായം സാക്ഷ്യംവഹിച്ചു. നിലവിൽ രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഡിമാന്റ് വർധിച്ചതോടെ പുതിയ സാധ്യതകൾ തേടിയിറങ്ങുകയാണ് കമ്പനി.

ഇലക്‌ട്രിക് യുഗത്തിലേക്ക് തിരികെയെത്താൻ Kinetic Luna മോപ്പെഡ്

പൂനെ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാക്കൾ Luna ഇലക്ട്രിക് അവതാരത്തിൽ തിരികെ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. അടുത്തിടെ ഇന്ത്യൻ വിപണിയിൽ Kinetic Green എന്ന പുതിയ ഇലക്ട്രിക് ത്രീ-വീലർ വാഹനങ്ങളും റിക്ഷകളും വികസിപ്പിച്ചുകൊണ്ട് സീറോ എമിഷൻ വിഭാഗത്തിലേക്ക് ബ്രാൻഡ് തിരിച്ചെത്തിയിരുന്നു.

ഇലക്‌ട്രിക് യുഗത്തിലേക്ക് തിരികെയെത്താൻ Kinetic Luna മോപ്പെഡ്

ഇലക്ട്രിക് ത്രീ-വീലർ സെഗ്മെന്റിലെ മുൻനിര ബ്രാൻഡുകളിൽ ഒന്നായി മാറാനും Kinetic ഗ്രൂപ്പിന് സാധിച്ചിരുന്നു. ആയതിനാൽ തന്നെ Ola, Simple തുടങ്ങിയ മോഡലുകൾ ഇലക്ട്രിക് ഇരുചക്ര വിഭാഗത്തിൽ തകർക്കുമ്പോൾ ഇവിടെയും പുതിയ സാധ്യതകൾ തേടുകയാണ് കമ്പനി.

ഇലക്‌ട്രിക് യുഗത്തിലേക്ക് തിരികെയെത്താൻ Kinetic Luna മോപ്പെഡ്

Luna മോപ്പെഡിന്റെ പുനർജന്മത്തിന് സാക്ഷ്യംവഹിക്കുമ്പോൾ ഇലക്ട്രിക് വാഹന വിപണിയുടെ തലപ്പത്തേക്ക് എത്താനാണ് Kinetic ലക്ഷ്യമിടുന്നത്. മോട്ടോറോയലിന്റെ എംഡിയും ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ Kinetic Group-ന്റെ ഭാഗവുമായ Ajinkya Firodia ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് യുഗത്തിലേക്ക് തിരികെയെത്താൻ Kinetic Luna മോപ്പെഡ്

വൈദ്യുതീകരിച്ച Luna മോപ്പെഡ് ഈ വർഷം തന്നെ അരങ്ങേറ്റം കുറിക്കാൻ കഴിയും. ഒരുപക്ഷേ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ പുതിയ ഇലക്ട്രിക് അവതാരത്തിലേക്ക് പുനർജനിക്കാൻ മോഡലിന് സാധിക്കും. കൂടാതെ വരാനിരിക്കുന്ന ഇലക്ട്രിക് മോപ്പെഡിൽ സ്വാപ്പബിൾ ബാറ്ററി സംവിധാനവും കമ്പനി വാഗ്‌ദാനം ചെയ്തേക്കാം.

ഇലക്‌ട്രിക് യുഗത്തിലേക്ക് തിരികെയെത്താൻ Kinetic Luna മോപ്പെഡ്

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ കമ്പനിയുടെ പുതിയ നിർമാണ കേന്ദ്രത്തിൽ Kinetic Luna ഇലക്ട്രിക് നിർമിക്കും. ഈ പുതിയ പ്ലാന്റ് 30 ഏക്കറിൽ നാല് ഷെഡ്ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഓരോന്നും 65,000 ചതുരശ്ര അടി വിസ്തീർണമാണുള്ളത്.

ഇലക്‌ട്രിക് യുഗത്തിലേക്ക് തിരികെയെത്താൻ Kinetic Luna മോപ്പെഡ്

കൂടാതെ വൈദ്യുത ഇരുചക്രവാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ, കൈനറ്റിക് ലംബോർഗിനി ബഗ്ഗി ശ്രേണി എന്നിവയ്ക്ക് അനുയോജ്യമായ ഉത്പാദന ലൈനുകളും Kinetic ഗ്രൂപ്പ് തയാറാക്കിയിട്ടുണ്ട്. പുതിയ ഇലക്ട്രിക് മോപ്പെഡിന് ഒരു എളിമയുള്ള 1kW മോട്ടോറായിരിക്കും ഉപയോഗിക്കുക.

ഇലക്‌ട്രിക് യുഗത്തിലേക്ക് തിരികെയെത്താൻ Kinetic Luna മോപ്പെഡ്

അത് ലിഥിയം അയൺ ബാറ്ററി പാക്കിൽ നിന്ന് കരുത്ത് ഉത്പാദിപ്പിക്കും. ഈ ബാറ്ററി എഞ്ചിൻ ഒറ്റ ചാർജിൽ 70-80 കിലോമീറ്റർ റേഞ്ചും പരമാവധി 25 കിലോമീറ്റർ വേഗത കൈവരിക്കാനും പ്രാപ്‌തമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് സ്ലോ-സ്പീഡ് വിഭാഗത്തിലായിരിക്കും Luna ഇലക്ട്രിക് സ്ഥാനം പിടിക്കുകയെന്ന് സാരം.

ഇലക്‌ട്രിക് യുഗത്തിലേക്ക് തിരികെയെത്താൻ Kinetic Luna മോപ്പെഡ്

അതിനാൽ മോപ്പെഡിന് രജിസ്ട്രേഷൻ ആവശ്യമില്ല. കൂടാതെ വാഹനം ഉപയോഗിക്കാൻ ഡ്രൈവിംഗ് ലൈസൻസും കൈവശം വെക്കേണ്ടതില്ല. മാത്രമല്ല 50,000 രൂപയ്ക്കുള്ളിൽ വളരെ ആക്രമണാത്മകമായി വില നിശ്ചയിക്കാനും കമ്പനിക്ക് സാധിക്കും.

ഇലക്‌ട്രിക് യുഗത്തിലേക്ക് തിരികെയെത്താൻ Kinetic Luna മോപ്പെഡ്

ചുരുക്കി പറഞ്ഞാൽ Kinetic Luna മോഡലിന് 50,000 രൂപയിൽ താഴെയാകും ഓൺ-റോഡ് വിലയെന്ന് അനുമാനിക്കാം.1 970 കളിലും 1980 കളുടെ തുടക്കത്തിലും താങ്ങാനാവുന്ന ഇന്ത്യൻ ഇരുചക്ര വാഹനമായി Luna പ്രശസ്തി നേടിയെടുത്ത ഒന്നായിരുന്നു. അതേ തന്ത്രം തന്നെയാണ് ഇലക്‌ട്രിക് പരിവേഷത്തിലും ആർജിച്ചെടുക്കാൻ ശ്രമിക്കുന്നത്.

ഇലക്‌ട്രിക് യുഗത്തിലേക്ക് തിരികെയെത്താൻ Kinetic Luna മോപ്പെഡ്

അതേസമയം Luna മോപ്പെഡിന്റെ ഒരു ഡെയ്‌ലി കമ്യൂട്ടർ പതിപ്പിലും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും ഇതിന് ഉയർന്ന വേഗതയും കൂടുതൽ സൗകര്യങ്ങളും ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇലക്ട്രിക് സെൽഫ്-സ്റ്റാർട്ട്, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡിആർഎൽ, ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് കൺസോൾ, യുഎസ്ബി ചാർജർ എന്നിവയും അതിലേറെയും സവിശേഷതകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ഇലക്‌ട്രിക് യുഗത്തിലേക്ക് തിരികെയെത്താൻ Kinetic Luna മോപ്പെഡ്

നിലവിൽ ഇന്ത്യൻ വിപണിയിൽ ബാറ്ററി പവർ സ്രോതസിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക മോപ്പെഡാണ് ജെമോപായ് മിസോ. അതേസമയം TVS XL100 മാത്രമാണ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോപ്പെഡ് ശൈലി വാഹനം. ഇത് തമിഴ്‌നാട്ടിൽ മാത്രമാണ് കൂടുതൽ പ്രശ‌സ്‌തിയാർജിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Kinetic luna moped ready for return to the electric age details
Story first published: Monday, August 23, 2021, 18:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X