പുത്തൻ ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി എത്തുന്നു

വെനീസ് എന്നു പേരിട്ടിരിക്കുന്ന പുതിയ ഇലക്ട്രിക് സ്കൂട്ടർ ഉടൻ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി നിർമാതാക്കളായ കൊമാകി.

പുത്തൻ ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി എത്തുന്നു

വെനീസ് ഒരു ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറായിരിക്കുമെന്നും 10 വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാകുമെന്നും താങ്ങാനാവുന്ന വിലയിൽ പുറത്തിറക്കുമെന്നാണ് കൊമാകി ഇലക്ട്രിക് വെഹിക്കിൾസ് അവകാശപ്പെടുന്നത്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡീലർഷിപ്പ് ശൃംഖലയുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ ബ്രാൻഡുകളിൽ ഒന്നാണ് കൊമാകി.

പുത്തൻ ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി എത്തുന്നു

റീജനറേറ്റീവ് ബ്രേക്കിംഗ്, റിപ്പയർ സ്വിച്ച്, മൊബൈൽ കണക്റ്റിവിറ്റി തുടങ്ങിയ പുതിയ ഫീച്ചറുകളോടെയാണ് വെനീസ് ഇലക്ട്രിക് സ്‌കൂട്ടർ വരുന്നതെന്നും ആധുനിക സാങ്കേതികവിദ്യയുടെയും ഐക്കണിക് ശൈലിയുടെയും സമ്പൂർണ സമ്മിശ്രമായിരിക്കും വെനീസ് ഇലക്ട്രിക് സ്‌കൂട്ടറെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പുത്തൻ ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി എത്തുന്നു

തങ്ങളുടെ ഏറ്റവും ആവേശകരമായ അവതരണങ്ങളിലൊന്നാണ് വെനീസ്. 10 അതിശയകരമായ നിറങ്ങളിലുള്ള ആധുനിക സാങ്കേതികവിദ്യയുടെ ഐതിഹാസിക ഡിസൈനിന്റെ സംയോജനമാണ് നടക്കാൻ പോകുന്നതെന്ന് പുതിയ മോഡലിന്റെ അവതരണത്തെക്കുറിച്ച് സംസാരിച്ച കൊമാകി ഇലക്ട്രിക് ഡിവിഷൻ ഡയറക്ടർ ഗുഞ്ജൻ മൽഹോത്ര പറഞ്ഞു.

പുത്തൻ ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി എത്തുന്നു

ഈ മോഡൽ ഒരു പ്രത്യേക തരത്തിലുള്ളതാണെന്ന് ഉറപ്പാക്കാൻ തങ്ങൾ ഗവേഷണ വികസനത്തിൽ വളരെയധികം പരിശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പയർ സ്വിച്ച്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം എന്നിങ്ങനെയുള്ള എല്ലാ ആധുനിക സവിശേഷതകളും ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. അങ്ങനെ ഇന്ത്യൻ നിരത്തുകൾക്ക് തികച്ചും അനുയോജ്യമായസ്‌കൂട്ടറാക്കി മാറ്റാനാണ് കമ്പനിയുടെ പരിശ്രമം.

പുത്തൻ ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി എത്തുന്നു

വരാനിരിക്കുന്ന ഹൈ-സ്‍പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറിൽ വലിയ ഇരിപ്പിടവും അധിക സ്റ്റോറേജ് ബോക്‌സ് സൗകര്യവും നൽകുമെന്നും കൊമാകി അവകാശപ്പെടുന്നുണ്ട്. വെനീസ് ഇവിയുടെ ലോഞ്ച് തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ വർഷം തന്നെ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബാറ്ററിയെക്കുറിച്ചോ മോട്ടോറിനെക്കുറിച്ചോ കൊമാകി സാങ്കേതിക സവിശേഷതകളൊന്നും പങ്കുവെച്ചിട്ടില്ലാത്തതിനാൽ സ്കൂട്ടറിന്റെ പ്രതീക്ഷിക്കുന്ന വിലയെക്കുറിച്ച് അഭിപ്രായം പറയാൻ പ്രയാസമാണ്.

പുത്തൻ ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി എത്തുന്നു

എന്നിരുന്നാലും മോഡലിന് ഒരു ലക്ഷം രൂപയിൽ താഴെയായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സ്‌കൂട്ടറിന്റെ ഒരു ടീസർ ചിത്രവും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ സവിശേഷതകളോ മറ്റ് വിശദാംശങ്ങളോ പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും എല്ലാത്തരം ഉപഭോക്താക്കൾക്കും ഒരു സമ്പൂർണ പാക്കേജായി മാറുമെന്നതിൽ ഉറപ്പാണ്.

പുത്തൻ ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി എത്തുന്നു

പുതിയ ഇലക്ട്രിക് ക്രൂയിസർ മോട്ടോർസൈക്കിളിന്റെ അവതരണവും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അത് ഇവി വിഭാഗത്തിൽ താങ്ങാനാവുന്ന ഉൽപ്പന്നമായിരിക്കുമെന്നതാണ് ശ്രദ്ധേയം. ഇതുവരെ വെനീസ് ഇലക്ട്രിക് സ്കൂട്ടറിനോ ഇലക്ട്രിക് ക്രൂയിസർ മോട്ടോർസൈക്കിളിനോ ലോഞ്ച് തീയതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും അടുത്ത വർഷം തുടക്കത്തോടെയാണ് ക്രൂയിസർ പതിപ്പ് വിപണിയിൽ എത്തുകയെന്നാണ് സൂചന.

പുത്തൻ ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി എത്തുന്നു

നിലവില്‍ സ്മാർട്ട് സ്കൂട്ടർ, ഹൈ സ്പീഡ് സ്കൂട്ടർ, ഇലക്‌ട്രിക് റിക്ഷ എന്നീ വിഭാഗങ്ങളിലായാണ് കൊമാകി മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്. സ്മാർട്ട് സ്കൂട്ടർ വിഭാഗത്തിൽ XGT-KM, XGT-X-ONE, XGT-X2 VOGUE, XGT-X3, XGT-X4, XGT-CHARGE, XGT-CLASSIC, XGT-VP, MX-3, XGT CAT-2.0, XGT-X5 എന്നിവയാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

പുത്തൻ ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി എത്തുന്നു

ഹൈ-സ്പീഡ് സ്കൂട്ടർ ശ്രേണിയിൽ TN-95, M-5, SE എന്നീ വേരിയന്റുകളാണ് കൊമാകി അണിനിരത്തിയിരിക്കുന്നത്. അടുത്തിടെ വിപണിയിൽ എത്തിച്ച പുതിയ XGT-X1 45,000 രൂപയാണ് മുടക്കേണ്ട വില. 2020 ജൂണിൽ അവതരിപ്പിച്ച പതിപ്പിന്റെ പുതിയ മോഡലാണിത്. ലെഡ്-ആസിഡ് ബാറ്ററി, ജെൽ ബാറ്ററി എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനിൽ ഇലക്‌ട്രിക് സ്‌കൂട്ടർ തെരഞ്ഞെടുക്കാനും സാധിക്കും.

പുത്തൻ ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി എത്തുന്നു

ഇതുവരെ മോഡലിന്റെ 25,000 യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇ-സ്‌കൂട്ടറിന്റെ താങ്ങാനാവുന്ന ഘടകമാണ് ഇത്രയും ജനപ്രീതിയാർജിക്കാൻ കാരണമായത്. അതേസമയം അതിന്റെ ശൈലിയും പ്രകടന യോഗ്യതയും ഉയര്‍ത്തുന്നു. കൊമാകി XGT-X1 ന്റെ ജെൽ ബാറ്ററി പതിപ്പിനാണ് 45,000 രൂപ. അതേസമയം ലിഥിയം അയൺ ബാറ്ററി ഉള്ള വേരിയന്റിന് 60,000 രൂപയും ചെലവഴിക്കേണ്ടി വരും.

പുത്തൻ ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി എത്തുന്നു

ഇക്കോ മോഡിൽ ഒറ്റ ചാർജിൽ 100 കിലോമീറ്റർ മുതൽ 120 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. ടെലിസ്കോപിക് ഷോക്കറുകൾ, ആന്റി-തെഫ്റ്റ് ലോക്ക് സിസ്റ്റം, റിമോട്ട് ലോക്ക് എന്നീ സവിശേഷതകളാണ് മോഡലിനുള്ളത്. ഇന്റര്‍ഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റവും വലുപ്പമുള്ള ബിഐഎസ് വീലുകളും ഇതിന്റെ പ്രത്യേകതയാണ്.

പുത്തൻ ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി എത്തുന്നു

വലിയ സീറ്റുകള്‍ രണ്ടുപേര്‍ക്ക് സുഖകരമാണെന്നും മിക്ക സ്റ്റോറേജ് ഓപ്ഷനുകള്‍ക്കും വേണ്ടത്ര വലിപ്പമുള്ള ട്രങ്ക് ആണെന്നും പറയപ്പെടുന്നു. കൊമാകി അതിന്റെ ലിഥിയം അയണ്‍ ബാറ്ററികളില്‍ 2+1 (1 വര്‍ഷത്തെ സര്‍വീസ് വാറന്റി) വര്‍ഷവും ലെഡ് ആസിഡ് ബാറ്ററിയില്‍ ഒരു വര്‍ഷവും വാഗ്ദാനം ചെയ്യുന്നു.

പുത്തൻ ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി എത്തുന്നു

നിലവിലെ ദിനംപ്രതിയുള്ള ഇന്ധന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍. പെട്രോള്‍ വിലയും മലിനീകരണ തോതും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ സര്‍ക്കാരും, വിവിധ സംസ്ഥാന സര്‍ക്കാരുകളും ഇലക്ട്രിക് വാഹന വില്‍പ്പനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പുത്തൻ ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി എത്തുന്നു

നിലവിൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ സ്വീകരണമാണ് ലഭിക്കുന്നത്. അതിനുള്ള പ്രധാന കാരണം ഇരുചക്ര വാഹനങ്ങളുടെ സ്വാധീനമാണ്. ഓല, സിമ്പൾ എനർജി പോലുള്ള സ്റ്റാർട്ടപ്പ് കമ്പനികളുടെ കടന്നുവരവും ഇതിനു സഹായകരമായിട്ടുണ്ട്.

Most Read Articles

Malayalam
English summary
Komaki to introduce new high speed electric scooter in india soon
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X