ഗ്രേറ്റ് ലഡാക്ക് അഡ്വഞ്ചർ ടൂർ പ്രഖ്യാപിച്ച് കെടിഎം ഇന്ത്യ

ഗ്രേറ്റ് ലഡാക്ക് അഡ്വഞ്ചർ ടൂർ പ്രഖ്യാപിച്ച് കെടിഎം ഇന്ത്യ. 2021 ഓഗസ്റ്റ് 21 നും സെപ്റ്റംബർ 3 നും ഇടയിലാണ് ഓസ്ട്രിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കൾ പുതിയ ടൂർ സംഘടിപ്പിച്ചിരിക്കുന്നത്.

ഗ്രേറ്റ് ലഡാക്ക് അഡ്വഞ്ചർ ടൂർ പ്രഖ്യാപിച്ച് കെടിഎം ഇന്ത്യ

കെടിഎം 250 അഡ്വഞ്ചർ, 390 അഡ്വഞ്ചർ ഉടമകൾക്കായാണ് 14 ദിവസത്തെ നീണ്ട യാത്രയ്ക്ക് പദ്ധതിയിട്ടിരിക്കുന്നത്. പാംഗോംഗ് ത്സോ, ത്സോ മോറിരി, സിയാച്ചിൻ എന്നിവിടങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേകമായി തയാറാക്കിയ റൂട്ടിലൂടെയാണ് ഗ്രേറ്റ് ലഡാക്ക് അഡ്വഞ്ചർ ടൂർ പോകുന്നത്.

ഗ്രേറ്റ് ലഡാക്ക് അഡ്വഞ്ചർ ടൂർ പ്രഖ്യാപിച്ച് കെടിഎം ഇന്ത്യ

റോഡ്, കുന്നുകൾ, മണൽത്തീരങ്ങൾ, വരണ്ട നദീതീരങ്ങൾ, ചേറുനിറഞ്ഞ പ്രതലങ്ങള്‍, ചരൽ, ചെളി, റിവർ ക്രോസിംഗ്, വനങ്ങൾ, ട്വിസ്റ്റീസ് എന്നിവയിലൂടെ 2,300 കിലോമീറ്റർ സാഹസിക യാത്രയാണ് കെടിഎം തയാറാക്കിയെടുത്തിരിക്കുന്നത്.

ഗ്രേറ്റ് ലഡാക്ക് അഡ്വഞ്ചർ ടൂർ പ്രഖ്യാപിച്ച് കെടിഎം ഇന്ത്യ

കെടിഎം വിദഗ്ധരാണ് ടൂറിന് നേതൃത്വം നൽകുന്നത്. അവർ പ്രീ-ടൂർ സെഷനുകൾ നടത്തുകയും റൈഡർമാർക്ക് പരിശീലനം നൽകുകയും ചെയ്യും. ടൂറിന് 35,000 രൂപയാണ് ചെലവുവരുന്നത്. ഒരാൾക്ക് 5 ലക്ഷം രൂപ വരെയുള്ള അഡ്വഞ്ചർ സ്പോർട്സ് ഇൻഷുറൻസ് പരിരക്ഷയും കമ്പനി തയാറാക്കുന്നുണ്ട്.

ഗ്രേറ്റ് ലഡാക്ക് അഡ്വഞ്ചർ ടൂർ പ്രഖ്യാപിച്ച് കെടിഎം ഇന്ത്യ

സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 12,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നുബ്രയിലെ അഡ്വഞ്ചര്‍ അക്കാദമിയില്‍ ഗ്രേറ്റ് ലഡാക്ക് അഡ്വഞ്ചര്‍ ടൂറില്‍ പങ്കെടുക്കുന്നവര്‍ക്കായി കെടിഎം ഇന്ത്യ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട് എന്നത് ആകർഷകമാണ്.

ഗ്രേറ്റ് ലഡാക്ക് അഡ്വഞ്ചർ ടൂർ പ്രഖ്യാപിച്ച് കെടിഎം ഇന്ത്യ

ചണ്ഡീഗഢ്-മണാലി-ജിസ്പ-സർച്ചു-ലേ-നുബ്ര വാലി-പാംഗോംഗ് ത്സോ-സോ മോറിരി-സാർച്ചു-മനാലി-ചണ്ഡീഗഢ് എന്നിങ്ങനെയാണ് ആസൂത്രണം ചെയ്‌തിരിക്കുന്ന റൂട്ട്. ചുരുക്കി പറഞ്ഞാൽ ചണ്ഡീഗഢില്‍ നിന്ന് യാത്ര ആരംഭിച്ച് ചണ്ഡീഗഢിൽ തന്നെ തിരിച്ചെത്തുന്ന സാഹസിക യാത്രയാണിത്.

ഗ്രേറ്റ് ലഡാക്ക് അഡ്വഞ്ചർ ടൂർ പ്രഖ്യാപിച്ച് കെടിഎം ഇന്ത്യ

മുമ്പ് സൂചിപ്പിച്ചതുപോലെ പങ്കെടുക്കുന്നവരെ കെടിഎം വിദഗ്ധർ നയിക്കുകയും അവരെ വഴിയിൽ സഹായിക്കുകയും ചെയ്യും. യാത്ര ആരംഭിക്കുന്നതിന് മുമ്പുതന്നെ അംഗങ്ങൾ പരിശീലനത്തിലൂടെ കടന്നുപോകുന്നതിനൊപ്പം അജീത് ബജാജ് അവർക്കായി പ്രചോദനാത്മക പ്രസംഗവും തയാറാക്കുന്നുണ്ട്.

ഗ്രേറ്റ് ലഡാക്ക് അഡ്വഞ്ചർ ടൂർ പ്രഖ്യാപിച്ച് കെടിഎം ഇന്ത്യ

ഗ്രേറ്റ് ലഡാക്ക് അഡ്വഞ്ചർ ടൂറിൽ പങ്കെടുക്കുന്നവർക്ക് താമസസൗകര്യവും ഭക്ഷണവും കെ‌ടി‌എം നൽകും. കൂടാതെ മണാലി ഗ്രീൻ ടാക്സ്, ലഡാക്ക് പരിസ്ഥിതി ഫീസ്, നിയന്ത്രിത ഏരിയ പെർമിറ്റ് ഫീസ് തുടങ്ങി വിവിധ പാസുകളും പെർമിറ്റുകളും പാക്കേജിൽ ഉൾപ്പെടുന്നുണ്ട്.

ഗ്രേറ്റ് ലഡാക്ക് അഡ്വഞ്ചർ ടൂർ പ്രഖ്യാപിച്ച് കെടിഎം ഇന്ത്യ

അടിയന്തിര സാഹചര്യങ്ങളിൽ ഒരു പാരാമെഡിക്കിനൊപ്പം ആംബുലൻസും ഉണ്ടാകും. താത്പര്യമുള്ള കെടിഎം 250 അഡ്വഞ്ചർ, 390 അഡ്വഞ്ചർ ഉടമകൾക്ക് കെടിഎം പ്രോ-എക്സ്പീരിയൻസ് വെബ്‌സൈറ്റിൽ കയറി ടൂറിനായി സ്വയം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM India Conducting Great Ladakh Adventure Tour For Adventure 250, Adventure 390 Owners. Read in Malayalam
Story first published: Saturday, July 10, 2021, 16:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X