ആളുകൾ ഇരച്ചെത്തി; കെടിഎം RC 8C സ്പോർട്‌സ് ബൈക്ക് വിറ്റഴിഞ്ഞത് മിനിറ്റുകൾക്കുള്ളിൽ

അടുത്തിടെ പരിചയപ്പെടുത്തിയ ലിമിറ്റഡ് എഡിഷൻ RC 8C സ്പോർട്‌സ് ബൈക്കിനെ മിനിറ്റുകൾക്കുള്ളിൽ വിറ്റഴിച്ച് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം. 2021 ജൂലൈ 22-ന് ബുക്കിംഗ് ആരംഭിച്ച് നിമിഷങ്ങൾക്കകമാണ് ട്രാക്ക് അധിഷ്ഠിത ബൈക്കിനായി ആളുകൾ ഇരച്ചെത്തിയത്.

ആളുകൾ ഇരച്ചെത്തി; കെടിഎം RC 8C സ്പോർട്‌സ് ബൈക്ക് വിറ്റഴിഞ്ഞത് മിനിറ്റുകൾക്കുള്ളിൽ

RC 8C സ്പോർട്‌സ് ബൈക്കിന്റെ വെറും 100 യൂണിറ്റുകൾ മാത്രം വിൽപ്പനയ്ക്ക് എത്തിച്ച കെടിഎം ഇവയെ നാല് മിനിറ്റ് 32 സെക്കൻഡിനുള്ളിൽ വിറ്റഴിക്കുകയായിരുന്നു. ഇതിൽ തെരഞ്ഞെടുക്കുന്ന 25 ഉപഭോക്താക്കൾക്കായി ഹെരസ് സർക്യൂട്ടിൽ നടക്കുന്ന എക്‌സ്‌ക്ലൂസീവ്, പ്രൈവറ്റ് കെടിഎം RC 8C ട്രാക്ക് എക്സ്പീരിയൻസ് ബുക്ക് ചെയ്യാനും സാധിച്ചിട്ടുണ്ട്.

ആളുകൾ ഇരച്ചെത്തി; കെടിഎം RC 8C സ്പോർട്‌സ് ബൈക്ക് വിറ്റഴിഞ്ഞത് മിനിറ്റുകൾക്കുള്ളിൽ

ഒക്ടോബർ ഏഴു മുതൽ ഒമ്പത് വരെയാണ് ട്രാക്ക് എക്സ്പീരിയൻസ് നടക്കുക. റെഡ് ബുൾ കെടിഎം ഫാക്ടറി റേസിംഗ് ടെസ്റ്റ് റൈഡറുകളായ ഡാനി പെഡ്രോസ, മൈക കാലിയോ എന്നിവർക്കൊപ്പമായിരിക്കും ഈ 25 ഉപഭോക്താക്കളും തങ്ങളുടെ റൈഡ് എക്സ്പീരിയൻസ് ചെയ്യുക എന്നതും ശ്രദ്ധേയമാണ്.

ആളുകൾ ഇരച്ചെത്തി; കെടിഎം RC 8C സ്പോർട്‌സ് ബൈക്ക് വിറ്റഴിഞ്ഞത് മിനിറ്റുകൾക്കുള്ളിൽ

ഒരു ബെസ്‌പോക്ക് സ്റ്റീൽ ട്യൂബുലാർ ചാസിയിലാണ് RC 8C സ്പോർട്സ് ബൈക്കിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. 890 ഡ്യൂക്ക് R മോഡലിൽ നിന്നും കടംകൊണ്ട LC8c എഞ്ചിനാണ് പുതിയ ട്രാക്ക് മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്.

ആളുകൾ ഇരച്ചെത്തി; കെടിഎം RC 8C സ്പോർട്‌സ് ബൈക്ക് വിറ്റഴിഞ്ഞത് മിനിറ്റുകൾക്കുള്ളിൽ

ഈ 889 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ്, എയ്റ്റ് വാൽവ് എഞ്ചിൻ പരമാവധി 126 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. മോട്ടോർസൈക്കിളിന്റെ മെയിന്റനെൻസിനായി ഒരു സ്പെഷ്യലിസ്റ്റ് റേസ് ടീം ആവശ്യമില്ലെന്നും കെടിഎം അവകാശപ്പെടുന്നുണ്ട്.

ആളുകൾ ഇരച്ചെത്തി; കെടിഎം RC 8C സ്പോർട്‌സ് ബൈക്ക് വിറ്റഴിഞ്ഞത് മിനിറ്റുകൾക്കുള്ളിൽ

ഹൈ-ടോർഖ് പ്രൊഡക്ഷൻ എഞ്ചിനുമായി എത്തുന്ന ബൈക്ക് പൂർണമായും കൈകൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. ഇന്റഗ്രേറ്റഡ് ഡാറ്റ റെക്കോർഡിംഗിനൊപ്പം അഞ്ച് ഇഞ്ച് TFT ഡിസ്പ്ലേയും ലിമിറ്റഡ് എഡിഷൻ മോഡലിന്റെ പ്രത്യേകതയാണ്.

ആളുകൾ ഇരച്ചെത്തി; കെടിഎം RC 8C സ്പോർട്‌സ് ബൈക്ക് വിറ്റഴിഞ്ഞത് മിനിറ്റുകൾക്കുള്ളിൽ

കെ‌ടി‌എം RC16-പ്രചോദിത കാർബൺ കെവ്‌ലർ ജി‌ആർ‌പി ബോഡി വർക്ക്, എയറോഡൈനാമിക് വിംഗ്‌ലെറ്റുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, റിയർ സെറ്റ് ഫുട്പെഗുകൾ, അക്രപോവിക് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവയാണ് മോട്ടോർസൈക്കിളിന്റെ മറ്റ് സവിശേഷതകൾ.

ആളുകൾ ഇരച്ചെത്തി; കെടിഎം RC 8C സ്പോർട്‌സ് ബൈക്ക് വിറ്റഴിഞ്ഞത് മിനിറ്റുകൾക്കുള്ളിൽ

കൂടാതെ ക്വിക്ക്-റിലീസ് ടാങ്ക്, ബോഡി പാനലുകൾ, ഭാരം കുറഞ്ഞ ഡിമാഗ് വീലുകൾ, പിരെലി SC1 റേസ് സ്ലിക്ക് ടയറുകൾ എന്നിവയാണ് കെടിഎം RC 8C സ്പോർട്‌സ് ബൈക്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് ഘടകങ്ങൾ.

ആളുകൾ ഇരച്ചെത്തി; കെടിഎം RC 8C സ്പോർട്‌സ് ബൈക്ക് വിറ്റഴിഞ്ഞത് മിനിറ്റുകൾക്കുള്ളിൽ

മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് 43 mm WP അപെക്സ് പ്രോ 7543 ക്ലോസ്ഡ് കാർട്രിഡ്ജ് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ WP അപെക്സ് പ്രോ 7746 മോണോ ഷോക്കുമാണ് വാഗ്‌ദാനം ചെയ്യുന്നത്. മുന്നിൽ ബ്രെംബോ സ്റ്റൈലമ കോളിപ്പറുകളുള്ള ട്വിൻ 290 mm ഡിസ്കുകളും പിന്നിൽ ബ്രെംബോ ടു-പിസ്റ്റൺ കോളിപ്പർ ഉള്ള 230 mm റോട്ടറും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു.

More from DriveSpark

Article Published On: Tuesday, July 27, 2021, 12:35 [IST]
English summary
KTM RC 8C Limited Edition Motorcycle Sold Out Within Minutes. Read in Malayalam
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X