ഭീകര ലുക്കുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 1000 RR സൂപ്പർ നേക്കഡ് ബൈക്ക്

ഇറ്റാലിയൻ പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ എംവി അഗസ്റ്റ പുതുക്കിയ യൂറോ 5 ബ്രൂട്ടാലെ 1000 RR സൂപ്പർ നേക്കഡ് ബൈക്കിനെ പുറത്തിറക്കിയിരിക്കുകയാണ്. പുതിയ മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതിനായി പരിഷ്ക്കരിച്ച എഞ്ചിൻ ഇന്റേണലുകളോടെയാണ് ഭീകര ലുക്കുള്ള മോഡൽ നിരത്തിലേക്ക് എത്തുന്നത്.

ഭീകര ലുക്കുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 1000 RR സൂപ്പർ നേക്കഡ് ബൈക്ക്

998 സിസി, 16-വാൽവ്, ഇൻ‌ലൈൻ ഫോർ-സിലിണ്ടർ എഞ്ചിൻ‌ കൂടുതൽ‌ കർശനമായ യൂറോ 5 ചട്ടങ്ങൾ പാലിക്കുന്നതിനുള്ള ഘർഷണം കുറയ്‌ക്കുന്നു. കൂടാതെ സിൻ‌റ്റെർ‌ഡ് വാൽ‌വ് ഗൈഡുകളും ഡി‌എൽ‌സി കോട്ടുചെയ്ത ടാപ്പറ്റുകളും കൊണ്ടാണ് എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നത്. എക്‌സ്‌ഹോസ്റ്റും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.

ഭീകര ലുക്കുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 1000 RR സൂപ്പർ നേക്കഡ് ബൈക്ക്

പരിഷ്ക്കരണങ്ങൾ ലഭിച്ചെങ്കിലും എഞ്ചിൻ 13,000 rpm-ൽ 205 bhp കരുത്തും 11,000 rpm- 116.5 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. മണിക്കൂറിൽ പരമാവധി 300 കിലോമീറ്റർ വേഗത കൈവരിക്കാനും ബ്രൂട്ടാലെ 1000 RR സൂപ്പർ നേക്കഡ് ബൈക്കിന് സാധിക്കും.

ഭീകര ലുക്കുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 1000 RR സൂപ്പർ നേക്കഡ് ബൈക്ക്

എം‌വി അഗസ്റ്റയുടെ അഭിപ്രായത്തിൽ ടോർഖ് കർവ് റെവ് ശ്രേണിയിൽ താഴേക്ക് നീക്കാൻ പുതിയ ക്യാം പ്രൊഫൈലുകളാണ് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. പുതിയ ബ്രൂട്ടാലെയ്ക്ക് ഒരു കോണ്ടിനെന്റൽ കോർണറിംഗ് എബി‌എസ് സിസ്റ്റംവും ഇറ്റാലിയൻ ബ്രാൻഡ് സമ്മാനിച്ചിട്ടുണ്ട്.

ഭീകര ലുക്കുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 1000 RR സൂപ്പർ നേക്കഡ് ബൈക്ക്

അത് മുമ്പത്തെ മോഡലിന്റെ ബോഷ് സിസ്റ്റത്തെ മാറ്റിസ്ഥാപിക്കുന്നു. കൂടാതെ കോർണറിംഗ് ഫംഗ്ഷനുകളെ സഹായിക്കുന്ന ഒരു പുതിയ ഇൻറേഷ്യൽ മെഷർമെന്റ് യൂണിറ്റും (MU) ലഭിക്കുന്നുണ്ട്.

ഭീകര ലുക്കുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 1000 RR സൂപ്പർ നേക്കഡ് ബൈക്ക്

അതോടൊപ്പം തന്നെ എയിറ്റ്-ലെവൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും സ്വിച്ച് ചെയ്യാവുന്ന വീലി കൺട്രോൾ, സ്റ്റാൻഡേർഡ് ഇലക്ട്രോണിക് അസിസ്റ്റഡ് അപ് ഡൗൺ ക്വിക്ക് ഷിഫ്റ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഐ‌എം‌യുവിനൊപ്പം ബ്രൂട്ടാലെയിൽ പുതിയ 5 ഇഞ്ച് ടി‌എഫ്ടി സ്ക്രീനും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഭീകര ലുക്കുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 1000 RR സൂപ്പർ നേക്കഡ് ബൈക്ക്

അതിൽ സംയോജിത ജി‌പി‌എസ് നാവിഗേഷനും ഒരു ബിൽറ്റ്-ഇൻ മോബിസ്റ്റാറ്റ് ട്രാക്കറും എംവി അഗസ്റ്റ കൂട്ടിച്ചേർത്തിട്ടുണ്ട്. മുൻഗാമിക്ക് സമാനമായി 43 മില്ലീമീറ്റർ ഫ്രണ്ട് ഫോർക്ക്, പ്രോഗ്രസീവ് ഓഹ്ലിൻസ് EC TTX മോണോഷോക്ക് എന്നിവ ഉപയോഗിച്ച് ബ്രൂട്ടാലെ 1000 RR പതിപ്പിന്റെ സസ്‌പെൻഷൻ അതേപടി മുന്നോട്ടുകൊണ്ടുപോയി.

ഭീകര ലുക്കുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 1000 RR സൂപ്പർ നേക്കഡ് ബൈക്ക്

ഇത് ഇലക്ട്രോണിക് നിയന്ത്രിത കംപ്രഷൻ, റീബൗണ്ട് ഡാമ്പിംഗ്, സ്പ്രിംഗ് പ്രീലോഡ് എന്നിവ ഉപയോഗിച്ച് പൂർണമായും ക്രമീകരിക്കാൻ കഴിയും. എ‌ബി‌എസ് ഇലക്‌ട്രോണിക്‌സ് മാറ്റിയിട്ടുണ്ടെങ്കിലും ഹാർഡ്‌വെയർ ഏറ്റവും മികച്ച ബ്രെംബോ സ്റ്റൈലമ കാലിപ്പറുകളായി തുടരുകയാണ്.

ഭീകര ലുക്കുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 1000 RR സൂപ്പർ നേക്കഡ് ബൈക്ക്

പുതിയ ബ്രൂട്ടാലെ 1000 RR മോഡലിന് 28,900 പൗണ്ടാണ് വില. അതായത് ഏകദേശം 30 ലക്ഷം രൂപ. കൈനറ്റിക് ഗ്രൂപ്പിന്റെ മോട്ടോ റോയൽ സംരംഭവുമായുള്ള സഹകരണം പരാജയപ്പെട്ടതോടെ ഇന്ത്യയിൽ പിൻമാറിയ എംവി അഗസ്റ്റ ഇനി ഒരു പരീക്ഷണത്തിന് തയാറാകാൻ സാധ്യതയില്ല.

Most Read Articles

Malayalam
English summary
MV Agusta Introduced The New Euro 5 Brutale 1000 RR Naked Super Bike. Read in Malayalam
Story first published: Thursday, June 10, 2021, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X