ഉന്നം ഹിമാലയൻ, ടൂറിംഗ് ആക്‌സസറികളുമായി പുതിയ Dominar 400 മോഡലിനെ അവതരിപ്പിച്ച് Bajaj; വില 2.17 ലക്ഷം രൂപ

പുതിയ ടൂറിംഗ് പരിഷ്ക്കാരങ്ങളോടെ വിപണിയിൽ എത്തിയിരിക്കുകയാണ് സ്പോർട്‌സ് ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ജനപ്രിയ താരമായ ഡൊമിനാർ 400. ഫാക്‌ടറി ഫിറ്റഡ് ടൂറിംഗ് ആക്‌സസറികളോട് പുതിയ വേരിയന്റുമായി ബജാജ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഉന്നം ഹിമാലയൻ, ടൂറിംഗ് ആക്‌സസറികളുമായി പുതിയ Dominar 400 മോഡലിനെ അവതരിപ്പിച്ച് Bajaj; വില 2.17 ലക്ഷം രൂപ

ഡൊമിനാർ 400 ബൈക്കിന്റെ പുതിയ മോഡലിന് 2.17 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. റോയൽ എൻഫീൽഡ് ഹിമാലയന്റെ വിപണി ഉന്നംവെച്ചാണ് പുതിയ ടൂറിംഗ് പരിഷ്ക്കാരങ്ങൾ ബജാജ് മോട്ടോർസൈക്കിളിനു നൽകിയിരിക്കുന്നത്.

ഉന്നം ഹിമാലയൻ, ടൂറിംഗ് ആക്‌സസറികളുമായി പുതിയ Dominar 400 മോഡലിനെ അവതരിപ്പിച്ച് Bajaj; വില 2.17 ലക്ഷം രൂപ

ടൂറിംഗ് ആക്‌സസറി കിറ്റുമായി എത്തുന്ന പുതിയ ഡൊമിനാറിലെ മാറ്റങ്ങളിൽ കൂടുതലും കോസ്മെറ്റിക് നവീകരണങ്ങളാണ്. അതിൽ ഉയരമുള്ള വൈസർ, ഹാൻഡ് ഗാർഡ്, പില്യൺ ബാക്ക്-റെസ്റ്റ്, ലഗേജ് കാരിയർ തുടങ്ങിയ അധിക സവിശേഷതകളാണ് ബജാജ് സ്റ്റാൻഡേർഡോയി ഒരുക്കിയിരിക്കുന്നത്. ഇതു കൂടാതെ സംയോജിത മെറ്റൽ സ്കിഡ് പ്ലേറ്റ്, പുതിയ ലെഗ് ഗാർഡ്, സാഡിൽ സ്റ്റേകൾ, ഒരു എഞ്ചിൻ ബാഷ് പ്ലേറ്റ് എന്നിവയും ബൈക്കിന് സമ്മാനിച്ചിട്ടുണ്ട്.

ഉന്നം ഹിമാലയൻ, ടൂറിംഗ് ആക്‌സസറികളുമായി പുതിയ Dominar 400 മോഡലിനെ അവതരിപ്പിച്ച് Bajaj; വില 2.17 ലക്ഷം രൂപ

CFD സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഒരു ആംഗുലർ ശൈലിയുള്ള വിൻഡ്ഷീൽഡാണിത്. ദീർഘ ദൂര യാത്രകളിൽ വിൻഡ് ബ്ലാസ്റ്റിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അങ്ങനെ മെച്ചപ്പെട്ട റൈഡിംഗ് കംഫർട്ട് ബൈക്ക് വാഗ്‌ദാനം ചെയ്യും.

ഉന്നം ഹിമാലയൻ, ടൂറിംഗ് ആക്‌സസറികളുമായി പുതിയ Dominar 400 മോഡലിനെ അവതരിപ്പിച്ച് Bajaj; വില 2.17 ലക്ഷം രൂപ

അതേസമയം ഫ്ലെക്സി വിംഗ് ലൈറ്റുകളുള്ള ജെറ്റ് ഫൈറ്റർ പ്രചോദിത ഹാൻഡ്‌ഗാർഡ് കാറ്റിൽ നിന്നും പരമാവധി സംരക്ഷണം പ്രദാനം ചെയ്യുന്നുവെന്നും അത് എയറോഡൈനാമിക് ശിൽപ്പമുള്ളതാണെന്നും ബജാജ് അവകാശപ്പെടുന്നുണ്ട്. കൂടാതെ പുതിയ ലെഗ് ഗാർഡ് മികച്ച ക്രാഷ് പ്രൊട്ടക്ഷൻ വാഗ്ദാനം ചെയ്യുമെന്നും സാഡിൽ സ്റ്റേ സ്‌പോർട്‌സ് ടൂററിന്റെ പ്രായോഗികത വർധിപ്പിക്കുമെന്നും കമ്പനി പറയുന്നു.

ഉന്നം ഹിമാലയൻ, ടൂറിംഗ് ആക്‌സസറികളുമായി പുതിയ Dominar 400 മോഡലിനെ അവതരിപ്പിച്ച് Bajaj; വില 2.17 ലക്ഷം രൂപ

ഓഫ്-റോഡിംഗിലോ അല്ലെങ്കിൽ മോശം റോഡുകളിലോ മോട്ടോർസൈക്കിൾ ഉപയോഗിക്കുമ്പോൾ അണ്ടർബെല്ലി ഭാഗത്തെ സംരക്ഷിക്കുന്നതിനായാണ് സ്റ്റീൽ ബാഷ് പ്ലേറ്റ് നൽകിയിരിക്കുന്നത്. ഒരു നാവിഗേഷൻ ഉപകരണം ഘടിപ്പിക്കാൻ റൈഡർമാരെ അനുവദിക്കുന്നതിനാണ് മോട്ടോർസൈക്കിളിൽ നാവിഗേഷൻ സ്റ്റേ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഉന്നം ഹിമാലയൻ, ടൂറിംഗ് ആക്‌സസറികളുമായി പുതിയ Dominar 400 മോഡലിനെ അവതരിപ്പിച്ച് Bajaj; വില 2.17 ലക്ഷം രൂപ

ഒരു യുഎസ്ബി ചാർജിംഗ് സ്ലോട്ടും പാക്കേജിന്റെ ഭാഗമാണ്. സാഡിൽ സ്റ്റേ ഒഴികെയുള്ള എല്ലാ ആക്‌സസറികളും ഡൊമിനാർ 400 സ്റ്റാൻഡേർഡ് ആയി വാഗ്‌ദാനം ചെയ്യും. ടൂറിംഗിനായി ബൈക്കിനെ കൂടുതൽ പ്രാപ്‌തമാവുകയെന്ന ലക്ഷ്യത്തോടെയാണ് ബജാജ് ഈ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.

ഉന്നം ഹിമാലയൻ, ടൂറിംഗ് ആക്‌സസറികളുമായി പുതിയ Dominar 400 മോഡലിനെ അവതരിപ്പിച്ച് Bajaj; വില 2.17 ലക്ഷം രൂപ

ഡൊമിനാറിന്റെ ബാക്കിയുള്ള ഭാഗങ്ങളെല്ലാം നിലവിലെ മോഡലിന് സമാനമാണ്. എൻഫീൽഡ് മോഡലുകളെ വെല്ലുവിളിച്ചുകൊണ്ട് 2016 ഡിസംബറിലാണ് ഡൊമിനാർ 400 ഇന്ത്യയിൽ എത്തുന്നത്. എന്നാൽ എൻഫീൽഡ് ബൈക്കുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയോ വരവേൽപ്പോ കൈയെത്തി പിടിക്കാൻ ഡൊമിക്ക് സാധിച്ചില്ല.

ഉന്നം ഹിമാലയൻ, ടൂറിംഗ് ആക്‌സസറികളുമായി പുതിയ Dominar 400 മോഡലിനെ അവതരിപ്പിച്ച് Bajaj; വില 2.17 ലക്ഷം രൂപ

ബജാജ് ഡൊമിനാർ 400 DOHC ലിക്വിഡ്-കൂൾഡ് 373.3 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നത് തുടരുന്നു. ഇത് 39.42 bhp പവറിൽ 35 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഉന്നം ഹിമാലയൻ, ടൂറിംഗ് ആക്‌സസറികളുമായി പുതിയ Dominar 400 മോഡലിനെ അവതരിപ്പിച്ച് Bajaj; വില 2.17 ലക്ഷം രൂപ

ഹാർഡ്‌വെയർ സംവിധാനങ്ങളും സാധാരണ മോട്ടോർസൈക്കിളിന് സമാനമാണ്. ഫാക്ടറി ഫിറ്റഡ് ടൂറിംഗ് ആക്‌സസറികളുള്ള പുതിയ ഡൊമിനാർ 400 വേരിയന്റ് 43 മില്ലീമീറ്റർ അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, പിന്നിൽ ഒരു മോണോഷോക്ക് എന്നിവയാണ് സസ്പെൻഷൻ സജ്ജീകരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് വീലുകളിലും ബജാജ് ഡിസ്‌ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്.

ഉന്നം ഹിമാലയൻ, ടൂറിംഗ് ആക്‌സസറികളുമായി പുതിയ Dominar 400 മോഡലിനെ അവതരിപ്പിച്ച് Bajaj; വില 2.17 ലക്ഷം രൂപ

ഡ്യുവൽ ചാനൽ എബിഎസ് സംവിധാനവും മോട്ടോർസൈക്കിളിലുണ്ട്. അറോറ ഗ്രീൻ, ചാർക്കോൾ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് ഡൊമിനാർ 400 വിപണിയിൽ എത്തുന്നത്. ഒരു ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ഇൻഡിക്കേറ്ററുകൾ, ഡ്യുവല്‍-ബാരല്‍ എക്സ്ഹോസ്റ്റ് ഡിസൈന്‍ എന്നിവയാണ് ഡൊമി 400 പതിപ്പിലെ മറ്റ് സവിശേഷതകൾ.

ഉന്നം ഹിമാലയൻ, ടൂറിംഗ് ആക്‌സസറികളുമായി പുതിയ Dominar 400 മോഡലിനെ അവതരിപ്പിച്ച് Bajaj; വില 2.17 ലക്ഷം രൂപ

ഇതിനു പുറമെ കാസ്റ്റ് അലുമിനിയത്തിൽ നിർമിച്ച മിറര്‍ ഡിസൈന്‍, പുതിയ ടാങ്ക് പാഡ് ഡെക്കലുകള്‍, പാസഞ്ചര്‍ സീറ്റിനടിയില്‍ ബംഗി സ്ട്രാപ്പുകള്‍, സ്റ്റീല്‍ സൈഡ് സ്റ്റാന്‍ഡ് എന്നിവയും ബജാജ് ഡൊമിനാർ 400 വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഉന്നം ഹിമാലയൻ, ടൂറിംഗ് ആക്‌സസറികളുമായി പുതിയ Dominar 400 മോഡലിനെ അവതരിപ്പിച്ച് Bajaj; വില 2.17 ലക്ഷം രൂപ

അഞ്ച് വർഷങ്ങൾക്ക് മുമ്പ് വിൽപ്പനയ്ക്ക് എത്തുമ്പോൾ 1.36 ലക്ഷം രൂപയായിരുന്നു മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില. എന്നാൽ ഇക്കാലയളവിനുള്ളിൽ 70,000 രൂപയോളം ബൈക്കിന് കൂടി. നിലവിൽ 2.12 ലക്ഷം രൂപയാണ് പുതിയ ഡൊമിനാറിന്റെ സ്റ്റാൻഡേർഡ് മോഡലിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഉന്നം ഹിമാലയൻ, ടൂറിംഗ് ആക്‌സസറികളുമായി പുതിയ Dominar 400 മോഡലിനെ അവതരിപ്പിച്ച് Bajaj; വില 2.17 ലക്ഷം രൂപ

മികച്ച പെർഫോമൻസ് യോഗ്യതകളുള്ള ഫീച്ചറുകൾ നിറഞ്ഞ സ്പോർട്‌സ് ടൂറർ മോഡലുകളിൽ ഒന്നാണിതെന്ന് നിസംശയം പറയാം. ഇന്ത്യൻ വിപണിയിൽ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയൻ, ക്ലാസിക് 350 മോഡലുകൾ, മഹീന്ദ്ര മോജോ 300 എന്നിവയാണ് ബജാജ് ഡൊമിനാർ 400 പതിപ്പിന്റെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
New bajaj dominar 400 lauched in india with factory fitted touring accessories
Story first published: Monday, October 25, 2021, 15:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X