കളത്തിലിറങ്ങി പൾസർ ശ്രേണിയിലെ വല്യേട്ടൻമാർ; N250, F250 മോഡലുകൾ വിപണിയിൽ; പ്രാരംഭ വില 1.38 ലക്ഷം രൂപ

ബജാജ് എന്നുകേട്ടാൽ തന്നെ ആദ്യം ഓർമ വരുന്ന പേരാണ് പൾസർ ശ്രേണിയുടേത്. 125 സിസി മുതൽ 220 സിസി വരെ വ്യാപിച്ച് കിടക്കുന്ന ലൈനപ്പിലേക്ക് പുതുപുത്തൻ രണ്ട് മോഡലുകൾ കൂടി എത്തിയിരിക്കുകയാണ്. ഇതുവരെ കമ്പനി നിർമിച്ചതിൽവെച്ച് ഏറ്റവും എഞ്ചിൻ ശേഷിയുള്ള പൾസർ ബൈക്കുകളായാണ് ഇവ രൂപമെടുത്തിരിക്കുന്നത്.

കളത്തിലിറങ്ങി പൾസർ ശ്രേണിയിലെ വല്യേട്ടൻമാർ; N250, F250 മോഡലുകൾ വിപണിയിൽ; പ്രാരംഭ വില 1.38 ലക്ഷം രൂപ

പൾസർ F250, പൾസർ N250 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പൾസറുകളുടെ വല്യേട്ടൻ എന്നു വിളിക്കാവുന്ന പുതിയ മോട്ടോർസൈക്കിളുകളെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അതായത് നേക്കഡ്, സെമി ഫെയർഡ് മോഡലുകളായാണ് ഇവ രണ്ടും ഒരുങ്ങിയിരിക്കുന്നത്.

കളത്തിലിറങ്ങി പൾസർ ശ്രേണിയിലെ വല്യേട്ടൻമാർ; N250, F250 മോഡലുകൾ വിപണിയിൽ; പ്രാരംഭ വില 1.38 ലക്ഷം രൂപ

ഈ രണ്ട് മോട്ടോർസൈക്കിളുകളും തികച്ചും പുതപുത്തനാണ്. പുതിയ ട്യൂബുലാർ ഫ്രെയിം ചാസിയെ അടിസ്ഥാനമാക്കിയാണ് ബജാജ് ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകൾ രൂപമെടുത്തിരിക്കുന്നത്. അതോടൊപ്പം തന്നെ പുതുതലമുറ എഞ്ചിനും ആധുനിക സവിശേഷതകളും കോർത്തിണക്കിയാണ് പൾസർ F250, N250 മോഡലുകളെ കമ്പനി വിപണിയിൽ എത്തിക്കുന്നതും.

കളത്തിലിറങ്ങി പൾസർ ശ്രേണിയിലെ വല്യേട്ടൻമാർ; N250, F250 മോഡലുകൾ വിപണിയിൽ; പ്രാരംഭ വില 1.38 ലക്ഷം രൂപ

പുതിയ പൾസർ N250 വേരിയന്റിന് 1.38 ലക്ഷം രൂപ മുതലും F250 പതിപ്പിന് 1.40 ലക്ഷം രൂപ മുതലുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഇതുവരെ ഇന്ത്യയിലെ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകളിൽ കാണാത്തത്ര രൂപഭംഗിയാണ് പൾസർ 250 മോഡലുകൾക്കുള്ളതെന്ന് നിസംശയം പറയാം. വളരെക്കാലമായി നിരത്തിൽ പായുന്ന 220F പതിപ്പിനേക്കാൾ വലുതാണ് ഇവയെന്നും ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം.

കളത്തിലിറങ്ങി പൾസർ ശ്രേണിയിലെ വല്യേട്ടൻമാർ; N250, F250 മോഡലുകൾ വിപണിയിൽ; പ്രാരംഭ വില 1.38 ലക്ഷം രൂപ

പുതിയ പൾസർ 250 ബൈക്കുകൾക്ക് മസ്‌ക്കുലർ പ്രൊഫൈലും ആധിപത്യം പുലർത്തുന്ന നേക്കഡ് സാന്നിധ്യവുമുണ്ടാകും. മറ്റ് പൾസർ മോട്ടോർസൈക്കിളുകളെ അപേക്ഷിച്ച് മൊത്തത്തിലുള്ള രൂപവും ഭാവവും കൂടുതൽ പരിഷ്‌കൃതമാണെന്നും പറയാതെ വയ്യ. അഗ്രസീവ് ഹെഡ്‌ലാമ്പ് യൂണിറ്റ്, സ്പിയർ ടേൺ സിഗ്നലുകൾ, വലിയ വിൻഡ്‌സ്‌ക്രീൻ, വൈഡ് ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ എന്നിവ മോഡലുകളുടെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

കളത്തിലിറങ്ങി പൾസർ ശ്രേണിയിലെ വല്യേട്ടൻമാർ; N250, F250 മോഡലുകൾ വിപണിയിൽ; പ്രാരംഭ വില 1.38 ലക്ഷം രൂപ

പൾസർ 250 നേക്കഡ്, സെമി-ഫെയർ പതിപ്പുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് അവയുടെ ഫെയറിംഗിലാണ്. പൾസർ 250F കൂടുതൽ പ്രമുഖമായ ഫ്രണ്ട് ഫാസിയയാണ് പരിചയപ്പെടുത്തുന്നത്. ബൈക്കിലെ ഫെയറിംഗ് ടാങ്ക് ആവരണങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. മുൻവശത്തെ അപ്രോണിൽ സ്ഥാപിച്ചിട്ടുള്ള സ്‌പോർട്ടി റിയർ വ്യൂ മിററുകൾ ഉപയോഗിച്ച് ബൈക്കിന്റെ സ്‌റ്റൈലിംഗ് കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുന്നു.

കളത്തിലിറങ്ങി പൾസർ ശ്രേണിയിലെ വല്യേട്ടൻമാർ; N250, F250 മോഡലുകൾ വിപണിയിൽ; പ്രാരംഭ വില 1.38 ലക്ഷം രൂപ

മറുവശത്ത് നേക്കഡ് മോഡലിന് സമാനമായ പല കാര്യങ്ങളുമുണ്ട്. എന്നാൽ ബൈക്കിന്റെ റിയർ വ്യൂ മിറർ ഹാൻഡിൽബാറിലാണ് ഘടിപ്പിച്ചിരിക്കുന്നത്. എർഗണോമിക്സിലും N250, 250F മോഡലുകൾ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിന് 250F വേരിയന്റിലെ ചെറുതായി ഉയർത്തിയ യൂണിറ്റിനെ അപേക്ഷിച്ച് നേക്കഡ് വേരിയന്റിന് ലോ-സെറ്റ് ഹാൻഡിൽബാറാണുള്ളത്.

കളത്തിലിറങ്ങി പൾസർ ശ്രേണിയിലെ വല്യേട്ടൻമാർ; N250, F250 മോഡലുകൾ വിപണിയിൽ; പ്രാരംഭ വില 1.38 ലക്ഷം രൂപ

എന്നാൽ രണ്ട് ബൈക്കുകളിലും ഫുട് പെഗ്ഗുകൾ സ്ഥാപിച്ചിരിക്കുന്നത് ഒരുപോലെയാണ്. സുഖകരവും നേരായതുമായ നിലപാട് ലഭ്യമാകുമെങ്കിലും പൾസർ 250 കൂടുതൽ പ്രതിബദ്ധതയുള്ള റൈഡിംഗ് പോസ്ച്ചറും ഉൾക്കൊള്ളാൻ കഴിയുംവിധമാണ് സജ്ജീകരിച്ചിരിക്കുന്നത്.

കളത്തിലിറങ്ങി പൾസർ ശ്രേണിയിലെ വല്യേട്ടൻമാർ; N250, F250 മോഡലുകൾ വിപണിയിൽ; പ്രാരംഭ വില 1.38 ലക്ഷം രൂപ

ഈ മാറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ രണ്ട് മോഡലുകളും വലിയ തോതിൽ സമാനമായിരിക്കും. ഫെൻഡറുകൾ, ക്രാഷ് ഗാർഡ്, എഞ്ചിൻ കൗൾ, സ്പ്ലിറ്റ് സീറ്റുകൾ, സൈഡ് മൗണ്ടഡ് ട്വിൻ ബാരൽ എക്‌സ്‌ഹോസ്റ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, ടെയിൽ സെക്ഷൻ, റിയർ ടയർ ഹഗ്ഗർ, റിയർ എൽഇഡി ടെയിൽലൈറ്റ് എന്നിവ രണ്ട് ബൈക്കുകളിലും പൊതുവായി കാണാവുന്ന ചില സവിശേഷതകളാണ്.

കളത്തിലിറങ്ങി പൾസർ ശ്രേണിയിലെ വല്യേട്ടൻമാർ; N250, F250 മോഡലുകൾ വിപണിയിൽ; പ്രാരംഭ വില 1.38 ലക്ഷം രൂപ

പൾസർ N250, F250 ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകൾക്ക് പുതിയ 250 സിസി എഞ്ചിനാണ് തുടിപ്പേകുന്നത്. നിലവിൽ കെടിഎം 250 സിസി ബൈക്കുകൾ, ഡൊമിനാർ 250, ഹസ്‌ഖ്‌വർണ 250 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് തികച്ചും വ്യത്യസ്തമാണ്. പുതിയ എഞ്ചിന് പരമാവധി 24 bhp കരുത്തിൽ 21.5 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. ഇത് 5 സ്പീഡ് ഗിയർബോക്സുമായാണ് ബജാജ് ജോടിയാക്കിയിരിക്കുന്നത്.

കളത്തിലിറങ്ങി പൾസർ ശ്രേണിയിലെ വല്യേട്ടൻമാർ; N250, F250 മോഡലുകൾ വിപണിയിൽ; പ്രാരംഭ വില 1.38 ലക്ഷം രൂപ

റൈഡ് ഡൈനാമിക്സും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന്, അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച് തുടങ്ങിയ നൂതന ഫീച്ചറുകൾ ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നുവെന്നതും ഏറെ സ്വീകാര്യമായ കാര്യമാണ്. യമഹയുടെയും സുസുക്കിയുടെയും സമാന ശേഷിയുള്ള ബൈക്കുകളിൽ ഈ സവിശേഷതകൾ ഇതിനകം ലഭ്യമാണ്.

കളത്തിലിറങ്ങി പൾസർ ശ്രേണിയിലെ വല്യേട്ടൻമാർ; N250, F250 മോഡലുകൾ വിപണിയിൽ; പ്രാരംഭ വില 1.38 ലക്ഷം രൂപ

ഹാർഡ്‌വെയറിൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും സസ്പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി പ്രീലോഡ്-അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർ മോണോ ഷോക്കും ഉൾപ്പെടുന്നു. സിംഗിൾ ചാനൽ എബിഎസ് സംവിധാനത്തോടെ രണ്ട് വീലുകളിലും സിംഗിൾ ഡിസ്‌കുകളാണ് ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
New bajaj pulsar 250 models launched in india with all latest features details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X