പുറത്തിറങ്ങും മുമ്പേ ട്രയംഫിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടം പിടിച്ച് പുതുതലമുറ സ്പീഡ് ട്വിൻ

ട്രയംഫ് മോട്ടോർസൈക്കിൾസ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുതിയ സ്പീഡ് ട്വിൻ മോട്ടോർസൈക്കിൾ ആഗോളതലത്തിൽ ഔദ്യോഗികമായി വെളിപ്പെടുത്തി.

പുറത്തിറങ്ങും മുമ്പേ ട്രയംഫിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടം പിടിച്ച് പുതുതലമുറ സ്പീഡ് ട്വിൻ

ഇപ്പോൾ ബൈക്കിന്റെ ലോക്കൽ ലോഞ്ചിനെ സൂചിപ്പിച്ചുകൊണ്ട് ബ്രാൻഡിന്റെ ഇന്ത്യൻ സൈറ്റിൽ മോഡൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിലനിർണ്ണയം ഒഴികെ ഇന്ത്യ-സ്പെക്ക് സ്പീഡ് ട്വിന്നിനെ സംബന്ധിച്ച ബാക്കി വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

പുറത്തിറങ്ങും മുമ്പേ ട്രയംഫിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടം പിടിച്ച് പുതുതലമുറ സ്പീഡ് ട്വിൻ

ജെറ്റ് ബ്ലാക്ക്, റെഡ് ഹോപ്പർ, മാറ്റ് സ്റ്റോം ഗ്രേ എന്നിവയുൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിൽ പുതിയ സ്പീഡ് ട്വിൻ ഇന്ത്യൻ വിപണിയിൽ വിൽക്കും. ജെറ്റ് ബ്ലാക്ക് നിറം എൻട്രി ലെവൽ വേരിയന്റിൽ ഇടം പിടിക്കുമ്പോൾ ബാക്കിയുള്ള രണ്ട് കളർ ഓപ്ഷനുകൾക്കും വില അല്പം കൂടുതലായിരിക്കും.

MOST READ: GLS മേബാക്ക് 600 എസ്‌യുവിയുടെ ലോഞ്ച് തീയതി വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് മെർസിഡീസ്

പുറത്തിറങ്ങും മുമ്പേ ട്രയംഫിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടം പിടിച്ച് പുതുതലമുറ സ്പീഡ് ട്വിൻ

പുതിയ സ്പീഡ് ട്വിന്റെ ഹൃദയഭാഗത്ത് 1,200 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് മോട്ടോറാണുള്ളത്. ഇത് 7,250 rpm -ൽ‌ 98.6 bhp കരുത്തും 4,250 rpm -ൽ‌ 112 Nm torque ഉം പുറപ്പെടുവിക്കുന്നു.

പുറത്തിറങ്ങും മുമ്പേ ട്രയംഫിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടം പിടിച്ച് പുതുതലമുറ സ്പീഡ് ട്വിൻ

ആറ് സ്പീഡ് ഗിയർബോക്‌സുമായി മോട്ടോർ ജോഡിയാകുന്നു. ഈ എഞ്ചിനിൽ നിന്നുള്ള ശരാശരി ഇന്ധനക്ഷമത 5.1 ലിറ്റർ 100 കിലോമീറ്റർ അല്ലെങ്കിൽ ലിറ്ററിന് 19.60 കിലോമീറ്ററായി റേറ്റുചെയ്യുന്നു.

MOST READ: ഓൺലൈൻ പർച്ചേസ് മെച്ചപ്പെടുത്താൻ വീഡിയോ അടിസ്ഥിത ലൈവ് സെയിൽസ് കൺസൾട്ടേഷനുമായി കിയ

പുറത്തിറങ്ങും മുമ്പേ ട്രയംഫിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടം പിടിച്ച് പുതുതലമുറ സ്പീഡ് ട്വിൻ

ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെ, സ്പീഡ് ട്വിൻ ക്ലാസിക് മോട്ടോർസൈക്കിളിന് മുൻവശത്ത് കൂടുതൽ പ്രീമിയം 43 mm മാർസോച്ചി അപ്പ്സൈഡ് ഡൗൺ ഫോർക്കുകളും ബ്രെംബോ M50 ക്യാലിപ്പറുകളും നേടി.

പുറത്തിറങ്ങും മുമ്പേ ട്രയംഫിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടം പിടിച്ച് പുതുതലമുറ സ്പീഡ് ട്വിൻ

പുതിയ ഗ്രാഫിക്സ്, മഡ്‌ഗാർഡ് മൗണ്ടുകൾ, അനോഡൈസ്ഡ് ഹെഡ്‌ലൈറ്റ് മൗണ്ടുകൾ, 12-സ്‌പോക്ക് അലോയി വീലുകൾ എന്നിവ ഇതിന്റെ സ്റ്റൈലിംഗ് കിറ്റിന്റെ ഭാഗമാണ്.

MOST READ: ഇന്ത്യൻ വിപണിയിലേക്ക് ചുവടു വെക്കാനൊരുങ്ങി സോൾ ഹാച്ച്ബാക്ക്; നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് കിയ

പുറത്തിറങ്ങും മുമ്പേ ട്രയംഫിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടം പിടിച്ച് പുതുതലമുറ സ്പീഡ് ട്വിൻ

ABS, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ ഉൾപ്പെടെയുള്ള എൽഇഡി ലൈറ്റിംഗ് തുടങ്ങിയ ഇലക്ട്രോണിക്സ് സവിശേഷതകളും ഇതിലുണ്ട്. റോഡ്, റെയിൻ, അല്ലെങ്കിൽ ഓഫ്-റോഡ് പോലുള്ള റൈഡ് മോഡുകൾ റൈഡറിന് തെരഞ്ഞെടുക്കാനാകും.

പുറത്തിറങ്ങും മുമ്പേ ട്രയംഫിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടം പിടിച്ച് പുതുതലമുറ സ്പീഡ് ട്വിൻ

പുതിയ സ്പീഡ് ട്വിന്നിന്റെ വിലനിർണ്ണയ പ്രഖ്യാപനം ഉടൻ നടക്കാൻ സാധ്യതയുണ്ട്. മുമ്പത്തെ ബിഎസ് IV-സ്പെക്ക് മോഡൽ 9.46 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് വിൽപ്പനയ്ക്കെത്തിയിരുന്നത്.

Most Read Articles

Malayalam
English summary
New Speed Twin Listed In Triumph India Website Ahead Of Launch. Read in Malayalam.
Story first published: Friday, June 4, 2021, 18:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X