GLS മേബാക്ക് 600 എസ്‌യുവിയുടെ ലോഞ്ച് തീയതി വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് മെർസിഡീസ്

മെർസിഡീസ് GLS മേബാക്ക് 600 4-മാറ്റിക് ജൂൺ 8 -ന് ഇന്ത്യൻ വിപണിയിലെത്തും. ജർമ്മൻ കാർ നിർമ്മാതാക്കൾ അൾട്രാ ആഡംബര എസ്‌യുവിയുടെ ലോഞ്ച് തീയതി പുത്തൻ ടീസർ വീഡിയോയിലൂടെയാണ് പ്രഖ്യാപിച്ചത്.

ഇത് മെർസിഡീസ് ബെൻസ് ഈ വർഷം ഇന്ത്യയ്ക്കായി ആസൂത്രണം ചെയ്ത 15 ലോഞ്ചുകളിൽ ഒന്നായിരിക്കും. അടുത്തയാഴ്ച GLS മേബാക്ക് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് മെർസിഡീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

GLS മേബാക്ക് 600 എസ്‌യുവിയുടെ ലോഞ്ച് തീയതി വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് മെർസിഡീസ്

മെർസിഡീസ്-മെയ്ബാക്ക് GLS 600 4-മാറ്റിക് അൾട്രാ ആഡംബര എസ്‌യുവി രണ്ട് വർഷം മുമ്പ് ആഗോള വിപണിയിൽ ആദ്യമായി പ്രദർശിപ്പിച്ചിരുന്നു. റേഡിയേറ്റർ ഗ്രില്ലും ബാഹ്യ ബോഡിയിൽ മേബാക്ക് ചിഹ്നവുമായി GLS മേബാക്ക് വരും. ലഭ്യമായ വിപണികളിൽ 22, 23 ഇഞ്ച് വീൽ ഓപ്ഷനുകളിലാണ് എസ്‌യുവി വരുന്നത്. എക്സ്റ്റീരിയറിന് ഡ്യുവൽ-ടോൺ കളർ സ്കീമും ലഭിക്കുന്നു.

GLS മേബാക്ക് 600 എസ്‌യുവിയുടെ ലോഞ്ച് തീയതി വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് മെർസിഡീസ്

4.0 ലിറ്റർ ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിനാണ് 48 വോൾട്ട് ഓൺ-ബോർഡ് ഇലക്ട്രിക്കൽ സിസ്റ്റവും ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ-ആൾട്ടർനേറ്ററും (ISG) ആഗോള വിപണിയിൽ മെർസിഡീസ് GLS -ൽ വരുന്നത്.

GLS മേബാക്ക് 600 എസ്‌യുവിയുടെ ലോഞ്ച് തീയതി വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് മെർസിഡീസ്

എഞ്ചിൻ ഒമ്പത് സ്പീഡ് G-ട്രോണിക് ഓട്ടോമാറ്റിക് യൂണിറ്റുമായി ഇണചേരുന്നു. ഇത് 558 bhp കരുത്തും 730 Nm torque ഉം സൃഷ്ടിക്കുന്നു. അധികമായി 250 Nm torque ഉം 22 bhp പവറും ഉപയോഗിച്ച് പെർഫോമെൻസ് വർധിപ്പിക്കാൻ EQ ബൂസ്റ്റ് സഹായിക്കും.

GLS മേബാക്ക് 600 എസ്‌യുവിയുടെ ലോഞ്ച് തീയതി വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് മെർസിഡീസ്

നാലോ അഞ്ചോ സീറ്റർ കോൺഫിഗറേഷനുകൾ ഉൾക്കൊള്ളുന്ന ക്യാബിനാണ് മെർസിഡീസ് GLS മേബാക്ക് 600 എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ജർമ്മൻ കാർ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ആഢംബര മോഡലാണിത്.

GLS മേബാക്ക് 600 എസ്‌യുവിയുടെ ലോഞ്ച് തീയതി വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് മെർസിഡീസ്

MBUX -നൊപ്പം 12.3 ഇഞ്ച് പ്രധാന ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, ബർമസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റുകൾ, പനോരമിക് സൺറൂഫ് എന്നിവ ഇതിന് ലഭിക്കും.

GLS മേബാക്ക് 600 എസ്‌യുവിയുടെ ലോഞ്ച് തീയതി വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് മെർസിഡീസ്

കൂടുതൽ ക്രിയേറ്റീവായ സുഖസൗകര്യങ്ങൾക്കായി, ക്ലൈമറ്റൈസ്ഡ് മസാജ് സീറ്റുകളും ഫോൾഡ് ചെയ്യാവുന്ന ടേബിളുകളും യാത്രക്കാർക്ക് ഒരു റഫ്രിജറേറ്ററും മെർസിഡീസ് ചേർത്തിരിക്കുന്നു.

GLS മേബാക്ക് 600 എസ്‌യുവിയുടെ ലോഞ്ച് തീയതി വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് മെർസിഡീസ്

പിൻവശത്ത് മെർസിഡീസ് ബെൻസ് GLS -ൽ സീറ്റുകൾ പിന്നോട്ട് നീക്കാൻ യാത്രക്കാർക്ക് 120 mm അധിക സ്പെയ്സുള്ള ലെഗ് റൂം ലഭിക്കും. ബാക്ക്‌റെസ്റ്റും 43.5 ഡിഗ്രി വരെ ഇൻക്ലൈൻ ചെയ്യാവുന്നതാണ്, ഇത് ലോംഗ് ഡ്രൈവുകൾക്ക് കൂടുതൽ സുഖപ്രദമായ സീറ്റിംഗ് അനുവദിക്കുന്നു.

GLS മേബാക്ക് 600 എസ്‌യുവിയുടെ ലോഞ്ച് തീയതി വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് മെർസിഡീസ്

വിപണിയിലെത്തുമ്പോൾ മെർസിഡീസ് GLS മേബാക്ക് 600 എസ്‌യുവി ബെന്റ്ലി ബെന്റേഗ, റോൾസ് റോയ്‌സ് കലിനൻ, റേഞ്ച് റോവർ എസ്‌യുവികൾ എന്നിവയ്ക്കെതിരെ മത്സരിക്കും.

More from DriveSpark

Article Published On: Thursday, June 3, 2021, 21:08 [IST]
English summary
Mercedes Benz Shared New GLS Maybach 600 Teaser Video Revealing Launch Date. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X