പുത്തൻ യമഹ YZF-R7 സൂപ്പർസ്പോർട്ടിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്
പുതിയൊരു സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിൾ പുറത്തിറക്കാനുള്ള പദ്ധതിയിലാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. YZF-R7 എന്നുപേരിട്ടിരിക്കുന്ന മോഡലിനെ 2021 മെയ് 18-ന് അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കും.

അതിനു മുന്നോടിയായി യമഹ YZF-R7 സ്പോർട്‌സ് ബൈക്കിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ. നിലവിലെ തലമുറ YZF-R1 ൽ നിന്ന് വ്യത്യസ്തമായി, മിഡിൽവെയ്റ്റ് മോഡലിൽ കേന്ദ്രീകൃതമായി ഘടിപ്പിച്ചിരിക്കുന്ന ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎല്ലുകൾ 2021 പതിപ്പിന്റെ ഇരുവശത്തും കാണാം.

അതോടൊപ്പം ഫെയറിംഗ്-മൗണ്ട് ചെയ്ത റിയർ-വ്യൂ മിററുകളും വ്യക്തമായ വിൻഡ്‌സ്ക്രീനും YZF-R7 മോട്ടോർസൈക്കിളിന്റെ ഫ്രണ്ട് ഫാസിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് യമഹ. ഫ്യുവൽ ടാങ്കിന് YZF-R1 സ്റ്റൈൽ ഫിൻ ഡിസൈനായിരിക്കും സമ്മാനിക്കുക.
MOST READ: ടോള്‍ ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ടാങ്കറുകളെയും കണ്ടെയ്‌നറുകളെയും ഒഴിവാക്കി NHAI

സ്ലീക്ക് എൽഇഡി ബ്ലിങ്കറുകൾ, ക്ലിപ്പ്-ഓൺ സ്റ്റൈൽ ഹാൻഡിൽബാർ, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, കോംപാക്റ്റ് എക്‌സ്‌ഹോസ്റ്റ് കാനിസ്റ്റർ എന്നിവയാണ് വരാനിരിക്കുന്ന സൂപ്പർസ്പോർട്ടിന്റെ മറ്റ് സവിശേഷതകൾ.

മോട്ടോർസൈക്കിളിലെ ഹാർഡ്‌വെയർ സജ്ജീകരണങ്ങളിൽ സസ്പെൻഷനായി അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോ ഷോക്കും ഉൾക്കൊള്ളുന്നു. മുൻവശത്തെ ഇരട്ട റോട്ടറുകളും പിന്നിൽ ഒരൊറ്റ ഡിസ്ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.
MOST READ: പ്രൗഢഗംഭീരമായി പുത്തൻ ഭാവത്തിലൊരുങ്ങി ടാറ്റ സുമോ

കുറഞ്ഞത് രണ്ട് കളർ ഓപ്ഷനുകളെങ്കിലും മോട്ടോർസൈക്കിളിനുണ്ടാകുമെന്ന് പുറത്തുവന്ന ചിത്രങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. അതിൽ റേസിംഗ് ബ്ലൂ, ബ്രാക്ക് എന്നിവയാകും തെരഞ്ഞെടുക്കാനാവുക.

ബൈക്കിൽ ഗ്രാഫിക്സിന്റെ ഉപയോഗവും കുറവാണ്. ഒപ്പം ഫെയറിംഗിന് ഒരു R7 ബാഡ്ജ് ലഭിക്കുന്നു. പുതിയ യമഹ YZF-R7 മോഡലിന്റെ മെക്കാനിക്കൽ സവിശേഷതകളെക്കുറിച്ച് കമ്പനി ഒരു സൂചനയും ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.
MOST READ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

എന്നിരുന്നാലും MT-07 പതിപ്പിന്റെ അതേ എഞ്ചിനാകും സൂപ്പർസ്പോർട്ടിൽ ഇടംപിടിക്കുകയെന്നാണ് സൂചന. ഈ 689 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് യൂണിറ്റ് 8,750 rpm-ൽ പരമാവധി 72.4 bhp കരുത്തും 6,500 rpm-ൽ 67 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

YZF-R7 ന്റെ മുഴുവൻ മെക്കാനിക്കൽ സവിശേഷതകളും 2021 മെയ് 18 ന് പൂർണമായി വെളിപ്പെടുത്തും. അന്താരാഷ്ട്ര വിപണികളിലാകും പുതിയ മോട്ടോർസൈക്കിൾ അരങ്ങേറ്റം കുറിക്കുന്നതെങ്കിലും ഇന്ത്യൻ വിപണിയിലേക്കും ഇത് പിന്നീട് എത്താൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








