Just In
- 40 min ago
പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി
- 1 hr ago
പുത്തൻ ഇവോസ് എസ്യുവിയെ ഷാങ്ഹായ് ഓട്ടോ ഷോയിൽ അവതരിപ്പിച്ച് ഫോർഡ്
- 13 hrs ago
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- 14 hrs ago
മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗൺ
Don't Miss
- News
വീണ്ടുമൊരു ലോക്ക് ഡൗണിന് സാക്ഷ്യം വഹിച്ച് ദില്ലി, കൂട്ടപ്പാലായനം ചെയ്ത് അതിഥി തൊഴിലാളികള്‍
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- Movies
ചുംബനരംഗത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞു, അവരുടെ പ്രതികരണവും അറിയണമായിരുന്നു: സാനിയ അയ്യപ്പന്
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വേഗമാകട്ടെ! തെരഞ്ഞെടുത്ത മോഡലുകളില്‍ കൈനിറയെ ഓഫറുമായി ഒഖിനാവ
കൊവിഡ് മഹാമാരിയോടുകൂടി ആളുകള്‍ പൊതുഗതാഗതം ഉപോക്ഷിച്ച് സ്വന്തം വാഹനങ്ങളിലേക്ക് മാത്രമായി ചുരുങ്ങുകയാണ്. നിലവിലെ പെട്രോള്‍ വില കണക്കിലെടുത്ത് ഇതിന് മറ്റൊരു മാര്‍ഗവും ആളുകള്‍ തെരയുന്നു.

ഈ സാഹചര്യത്തിലാണ് ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ പ്രാധാന്യം ഏറുന്നത്. നിലവില്‍ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി വളര്‍ച്ചയുടെ പാതയിലാണെന്ന് വേണം പറയാന്‍. പ്രതിമാസ വില്‍പ്പന കണക്കുകള്‍ മിക്ക ബ്രാന്‍ഡുകളുടെയും തുഛമാണെങ്കിലും നിരവധി മോഡലുകള്‍ ഇന്ന് ഈ ശ്രേണിയിലേക്ക് എത്തുന്നുവെന്നത് ശ്രേണിയുടെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ ഇവി ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒഖിനാവ ഓട്ടോടെക് ഈ അവസരം മുതലാക്കി അതിന്റെ മൂന്ന് ഇ-സ്കൂട്ടറുകള്‍ക്കായുള്ള ഓഫറുകളുടെ ഒരു ലിസ്റ്റ് തന്നെ ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ്. ലൈറ്റ്, റിഡ്ജ് പ്ലസ്, R30 മോഡലുകള്‍ക്കാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
MOST READ: ബിഎസ്-VI മോഡലുകൾക്കായി 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

ഈ കിഴിവുകള്‍ 2021 മാര്‍ച്ച് 31 വരെ സാധുവാണെന്നും കമ്പനി അറിയിച്ചു. മൂന്ന് സ്കൂട്ടറുകളില്‍ ഏതെങ്കിലും വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 'നിങ്ങളുടെ സമ്മാനം തിരഞ്ഞെടുക്കുക' വിഭാഗത്തില്‍ നിന്ന് ഏത് സമ്മാനവും തെരഞ്ഞെടുക്കാം.

3,000 രൂപയോ 5,000 രൂപയോ വിലമതിക്കുന്ന ആമസോണ്‍ പേ ഗിഫ്റ്റ് കാര്‍ഡ്, ഒരു മൈക്രോവേവ് ഓവന്, 1 ഗ്രാം സ്വര്‍ണ്ണ നാണയം, 1,00,000 രൂപ വരെ ഗിഫ്റ്റ് ചെക്ക്, 10,000 രൂപ വിലയുള്ള ഒരു വാഷിംഗ് മെഷീന്, ഒരു സാംസങ് M11 സ്മാര്‍ട്ട്ഫോണ്‍ എന്നിങ്ങനെയാണ് സമ്മാനങ്ങളുടെ നിര നീളുന്നത്.
MOST READ: കാത്തിരിപ്പ് അവസാനിക്കുന്നു, ബിഎസ്-VI ഇസൂസു വി-ക്രോസ് ഏപ്രിലിൽ വിപണിയിലേക്ക്

ഒഖിനാവ ലൈറ്റിന് നിലവില്‍ 63,990 രൂപയും, റിഡ്ജ് പ്ലസിന് 73,417 രൂപയുമാണ് എക്സ്ഷോറൂം വില. R30 മോഡലിന് 58,992 രൂപയും എക്സ്ഷോറൂം വിലയായി നല്‍കണം. മൂന്ന് സ്കൂട്ടറുകള്‍ക്കും ലിഥിയം അയണ്‍ ബാറ്ററികളാണ് കരുത്ത് നല്‍കുന്നത്.

എന്നിരുന്നാലും, റിഡ്ജ് പ്ലസ് ബ്രാന്‍ഡിന്റെ ഹൈ-സ്പീഡ് ഇ-സ്കൂട്ടറാണ്, അതേസമയം മറ്റ് രണ്ടെണ്ണം 25 കിലോമീറ്റര്‍ വേഗതയില്‍ താഴെയുള്ള വേഗതയുള്ള ഇ-സ്കൂട്ടറുകളായി തിരിച്ചിരിക്കുന്നു.

ജനപ്രിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒഖിനാവ അധികം വൈകാതെ തന്നെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ Oki100 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

അടുത്തിടെ ഇലക്ട്രിക് ബൈക്കിന്റെ ടീസര്‍ ചിത്രം 'ഉടന്‍ വരുന്നു' എന്ന അടിക്കുറിപ്പോടെ നിര്‍മ്മാതാക്കള്‍ പങ്കുവെച്ചിരുന്നു. 2018 ഓട്ടോ എക്സ്പോയില്‍ ആദ്യത്തെ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിച്ച് കമ്പനി ഇപ്പോള്‍ കുറച്ചുകാലമായി ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ അണിയറയിലാണ്.

കഴിഞ്ഞ വര്‍ഷം ഉത്സവ സീസണില്‍ ഇന്ത്യയില്‍ ഇലക്ട്രിക് ബൈക്ക് അവതരിപ്പിക്കാനുള്ള പദ്ധതികള്‍ ഉണ്ടായിരുന്നുവെങ്കിലും കൊവിഡ് സാഹചര്യം പദ്ധതികള്‍ക്ക് മങ്ങലേല്‍പ്പിക്കുകയായിരുന്നു.