ബിഎസ്-VI മോഡലുകൾക്കായി 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

ക്വിഡ് ഹാച്ച്ബാക്ക്, ട്രൈബർ സബ് കോംപാക്‌ട് എംപിവി, ഡസ്റ്റർ എസ്‌യുവി എന്നിവയുൾപ്പെടെ തെരഞ്ഞെടുത്ത ബിഎസ്-VI മോഡലുകൾക്കായി മാർച്ചിലും പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് റെനോ ഇന്ത്യ.

ബിഎസ്-VI മോഡലുകൾക്കായി 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

1.05 ലക്ഷം രൂപ വരെയുള്ള ഈ പ്രത്യേക ആനുകൂല്യങ്ങളിൽ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബെനിഫിറ്റ്, ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്. ഇതിനുപുറമെ ഗ്രാമീണ ഉപഭോക്താക്കൾക്കായി ഒരു പ്രത്യേക ഓഫറും കോർപ്പറേറ്റ് കിഴിവും ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്.

ബിഎസ്-VI മോഡലുകൾക്കായി 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

ഒരു പുതിയ റെനോ കാർ വാങ്ങാൻ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 2021 മാർച്ച് 31 വരെ ഈ ഡീലുകൾ ലഭിക്കും. ഈ ഓഫറുകൾ രാജ്യത്തൊട്ടാകെയുള്ള ഡീലർഷിപ്പുകൾ അനുസരിച്ച് വ്യത്യാസപ്പെടാം. ക്വിഡ്, ട്രൈബർ എന്നിവയിൽ 5.99 ശതമാനം പ്രത്യേക നിരക്കിൽ ഒരു ഫിനാൻസ് പദ്ധതിയും വാഗ്ദാനം ചെയ്യുന്നു.

MOST READ: ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ

ബിഎസ്-VI മോഡലുകൾക്കായി 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെയാണ് ഔദ്യോഗിക വെബ്‌സൈറ്റിൽ റെനോ ക്വിഡ് എൻട്രി ലെവൽ ഹാച്ച്ബാക്ക് പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 20,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 10,000 രൂപ വരെ ലോയൽറ്റി ബോണസും ഉൾപ്പെടുന്നു.

ബിഎസ്-VI മോഡലുകൾക്കായി 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

കോർപ്പറേറ്റ് കമ്പനികളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അംഗീകൃത ഉപഭോക്താക്കൾക്ക് മാത്രം 10,000 രൂപ വരെ കോർപ്പറേറ്റ് കിഴിവുണ്ട്. കൂടാതെ കൃഷിക്കാർക്കും സർപഞ്ചിനും ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും മാത്രം 5000 രൂപയുടെ ഗ്രാമീണ ഓഫറും ബാധകമാണ്.

MOST READ: മാര്‍ച്ച് മാസത്തിലും കിക്‌സിന് 95,000 രൂപയുടെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാന്‍

ബിഎസ്-VI മോഡലുകൾക്കായി 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

60,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെ ട്രൈബർ എം‌പി‌വി സ്വന്തമാക്കാം. ഇതിൽ 30,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യവും 10,000 രൂപ വരെ ലോയൽറ്റി ബോണസുമാണ് ഉൾപ്പെടുന്നത്. വേരിയന്റുകൾ അനുസരിച്ച് ആനുകൂല്യങ്ങൾ വ്യത്യാസപ്പെടുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ബിഎസ്-VI മോഡലുകൾക്കായി 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

ഇതുകൂടാത ഉപഭോക്താക്കൾക്ക് 10,000 രൂപ കോർപ്പറേറ്റ് ബോണസ് അല്ലെങ്കിൽ ഗ്രാമീണ ഉപഭോക്താക്കൾക്ക് 5,000 രൂപയുടെ പ്രത്യേക ഓഫറും ലഭിക്കും. കോർപ്പറേറ്റ് ഓഫർ റെനോ അംഗീകൃത കോർപ്പറേറ്റുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും തെരഞ്ഞടുത്തവർക്ക് മാത്രമായാണ് നൽകുന്നത്.

MOST READ: ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് മാരുതി സുസുക്കി; സര്‍വീസ് ശൃംഖല വര്‍ധിപ്പിച്ചു

ബിഎസ്-VI മോഡലുകൾക്കായി 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

ഡസ്റ്ററിന്റെ രണ്ട് പതിപ്പുകളും ഈ മാസത്തെ പ്രത്യേക ആനുകൂല്യങ്ങൾക്ക് കീഴിൽ ലഭ്യമാണ്. എസ്‌യുവിയുടെ 1.3 ലിറ്റർ ടർബോ വേരിയന്റിന് 75,000 രൂപ വരെ കിഴിവോടെ സ്വന്തമാക്കാം. ഇതിൽ 30,000 രൂപ ക്യാഷ് ബെനിഫിറ്റ്, 30,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബെനിഫിറ്റ്, 15,000 രൂപ വരെ ലോയൽറ്റി ബെനിഫിറ്റ് എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്.

ബിഎസ്-VI മോഡലുകൾക്കായി 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

എക്സ്ചേഞ്ച് ആനുകൂല്യം ഡസ്റ്ററിന്റെ RXS, RXZ വേരിയന്റുകളിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ റെനോ 30,000 രൂപ വരെ കോർപ്പറേറ്റ് കിഴിവും നൽകുന്നുണ്ട്. ഇത് റെനോ അംഗീകൃത കോർപ്പറേറ്റുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉപഭോക്താക്കൾക്ക് മാത്രം ബാധകമാണ്.

ബിഎസ്-VI മോഡലുകൾക്കായി 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റെനോ

1.5 ലിറ്റർ പെട്രോൾ പതിപ്പ് മൊത്തം 45,000 രൂപ വരെയുള്ള കിഴിവോടെയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ലോയൽറ്റി ആനുകൂല്യങ്ങളും യഥാക്രമം 30,000 രൂപ, 15,000 രൂപ എന്നിവയിലാണ് ലഭ്യമാകുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Announces Lucrative Benefits Of Up To Rs 75,000 On Its Models. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X