പുതിയ നേട്ടവുമായി ഓഖിനാവ; നിരത്തിലെത്തിച്ചത് ഒരു ലക്ഷം ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഇന്ത്യൻ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയുടെ ഉന്നമനത്തിൽ ഏറെ പങ്കുവഹിച്ചവരാണ് ഓഖിനാവ ഓട്ടോടെക്. 2015-ൽ സ്ഥാപിതമായ ഇന്ത്യൻ ഇ-സ്കൂട്ടർ നിർമാണ കമ്പനി രാജ്യത്ത് പുതിയൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണ്.

പുതിയ നേട്ടവുമായി ഓഖിനാവ; നിരത്തിലെത്തിച്ചത് ഒരു ലക്ഷം ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന ഒരു ലക്ഷം പിന്നിട്ടതായാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രാൻഡിന്റെ പ്രാദേശികമായി നിർമിക്കുന്ന ഐപ്രെയ്‌സ് പ്ലസ്, പ്രെയ്‌സ് പ്രോ എന്നിവ ബ്രാൻഡിന്റെ ആഭ്യന്തര വിൽപ്പനയിൽ സുപ്രധാന പങ്കുവഹിക്കുന്നു.

പുതിയ നേട്ടവുമായി ഓഖിനാവ; നിരത്തിലെത്തിച്ചത് ഒരു ലക്ഷം ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഓഖിനാവയുടെ വാർഷിക വിൽപ്പനയുടെ 60-70 ശതമാനം വിഹിതമാണ് ഇവ രണ്ടുംകൂടി ചേർന്ന് സമ്മാനിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, ഓഖിനാവ ഓട്ടോടെക് തങ്ങളുടെ ഡീലർഷിപ്പുകൾ 400-ലധികം മെട്രോ നഗരങ്ങളിലേക്കും ടയർ 2, ടയർ 3, ഗ്രാമീണ വിപണികളിലേക്കും വിപുലീകരിച്ചു.

പുതിയ നേട്ടവുമായി ഓഖിനാവ; നിരത്തിലെത്തിച്ചത് ഒരു ലക്ഷം ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഓഖിനാവ ഗാലക്‌സി എക്‌സ്‌പ്രിയൻസ് സെന്ററും കമ്പനി ഉത്തരാഖനിൽ ആരംഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. അവിടെ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളും അതിന്റെ നിർമാണത്തിന് പിന്നിലെ ഘട്ടങ്ങളും അനുഭവിക്കാനാകും. വരും വർഷത്തിൽ 50 ഗാലക്‌സി സ്റ്റോറുകൾ കൂടി പാൻ ഇന്ത്യയിൽ തുറക്കാനാണ് കമ്പനി പദ്ധതിട്ടിരിക്കുന്നത്.

പുതിയ നേട്ടവുമായി ഓഖിനാവ; നിരത്തിലെത്തിച്ചത് ഒരു ലക്ഷം ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 500 കോടി രൂപയുടെ നിക്ഷേപമാണ് ഓഖിനാവ അണിനിരത്തുന്നത്. ആദ്യ ഘട്ടത്തിലെ ആദ്യ വർഷത്തിൽ 250 കോടി രൂപ നിക്ഷേപിക്കുകയും വരും വർഷങ്ങളിൽ കമ്പനി ഇത് ക്രമേണ വർധിപ്പിക്കുകയും ചെയ്യും. മോട്ടോറുകൾക്കും നിയന്ത്രണങ്ങൾക്കുമായി സ്വന്തമായി അസംബ്ലി ലൈൻ ഉള്ള ആദ്യത്തെ, ഒരേയൊരു ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാണ് ഓഖിനാവ.

പുതിയ നേട്ടവുമായി ഓഖിനാവ; നിരത്തിലെത്തിച്ചത് ഒരു ലക്ഷം ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഇതോടെ ഓഖിനാവയുടെ പ്രാദേശികവൽക്കരണം 100 ശതമാനം ബാറ്ററി സെല്ലുകളോട് അടുക്കും. എങ്കിലും ഇറക്കുമതി ചെയ്യുന്നത് തുടരുമെന്നും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്. അടുത്ത വർഷം ഇതേ ആദ്യ പാദത്തിൽ ഓഖിനാവ തങ്ങളുടെ പുതിയ ഹൈ സ്പീഡ് സ്കൂട്ടർ പുറത്തിറക്കാൻ ഒരുങ്ങിയിട്ടുണ്ട്.

പുതിയ നേട്ടവുമായി ഓഖിനാവ; നിരത്തിലെത്തിച്ചത് ഒരു ലക്ഷം ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളെ കുറിച്ചുള്ള അവബോധം വളർത്തുകയും ഇവികളെ ചുറ്റിപ്പറ്റിയുള്ള എല്ലാത്തരം മിഥ്യാധാരണകളും ഇല്ലാതാക്കുകയും ചെയ്യുക എന്നതായിരുന്നു തങ്ങളുടെ പ്രാഥമിക ലക്ഷ്യങ്ങളിൽ ഒന്നെന്ന് ഓഖിനാവ ഓട്ടോടെക്കിന്റെ എംഡിയും സ്ഥാപകനുമായ ജീതേന്ദർ ശർമ്മ പറഞ്ഞു. നിലവിൽ രാജ്യത്ത് ഹൈസ്പീഡ്, ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ മോഡലുകളാണ് പ്രധാനമായും വിൽപ്പനയ്ക്ക് എത്തുന്നത്.

പുതിയ നേട്ടവുമായി ഓഖിനാവ; നിരത്തിലെത്തിച്ചത് ഒരു ലക്ഷം ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

2022-ൽ ഇന്ത്യൻ വിപണിയിൽ പുതിയ ക്രൂയിസർ ഇലക്ട്രിക് സ്‌കൂട്ടർ വിൽപ്പനയ്ക്ക് എത്തിക്കുമെന്നും പഗുരുഗ്രാം ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഓഖിനാവ അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ ഓഖിനാവ ഓട്ടോടെക് അടുത്ത വർഷം ആദ്യം Oki100 എന്ന പേരിൽ ഒരു ഇലക്ട്രിക് മോട്ടോർസൈക്കിളും അവതരിപ്പിക്കും.

പുതിയ നേട്ടവുമായി ഓഖിനാവ; നിരത്തിലെത്തിച്ചത് ഒരു ലക്ഷം ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഒരു പെർഫോമൻസ് അധിഷ്ഠിത ഇലക്‌ട്രിക് മോട്ടോർസൈക്കിൾ മോഡലായിരിക്കുമെന്നതാണ് ശ്രദ്ധേയം. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സംവിധാനവും ചാർജിൽ ഏകദേശം 200 കിലോമീറ്റർ റേഞ്ചുമാവും ഓഖിനാവയുടെ പുതിയ മോഡൽ വാഗ്‌ദാനം ചെയ്യുക. അതോടൊപ്പം പരമാവധി വേഗത 120 കിലോമീറ്ററും ആയിരിക്കുമെന്നാണ് നിഗമനം.

പുതിയ നേട്ടവുമായി ഓഖിനാവ; നിരത്തിലെത്തിച്ചത് ഒരു ലക്ഷം ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഇതിനുശേഷം Oki90 എന്ന പേരിൽ ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടറും കമ്പനി നിരത്തിലെത്തിക്കും. വരാനിരിക്കുന്ന ഈ ഇ-സ്‌കൂട്ടറിന് പൂർണ ചാർജിൽ 200 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയും ആയിരിക്കും ഉണ്ടായിരിക്കുക. Oki100 ഇലക്‌ട്രിക് മോട്ടോർസൈക്കിളിന് സമാനമായി Oki90 പതിപ്പിൽ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സജ്ജീകരണവും ഓഖിനാവ ഒരുക്കിയേക്കും.

പുതിയ നേട്ടവുമായി ഓഖിനാവ; നിരത്തിലെത്തിച്ചത് ഒരു ലക്ഷം ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

നിലവിൽ ലിഥിയം അയോൺ ഹൈസ്പീഡ് ബാറ്ററി സെഗ്മെന്റിൽ ഐപ്രെയ്‌സ് പ്ലസ്, പ്രെയ്‌സ് പ്രോ, റിഡ‌്‌ജ് പ്ലസ് എന്നീ ഇലക്‌ട്രിക് സ്‌കൂട്ടറുകളും ലിഥിയം അയോൺ ലോ സ്പീഡ് ബാറ്ററി ശ്രേണിയിൽ ലൈറ്റ്, R30, ഡ്യുവൽ എന്നീ സ്‌കൂട്ടറുകളുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. പ്രെയ്‌സ് സവിശേഷതകളാൽ സമ്പന്നമായ ഒരു ഉൽപ്പന്നമാണ്. എന്നാൽ ഐ-പ്രെയ്‌സിന് അതിൽ കൂടുതൽ കൂട്ടിച്ചേർക്കലുകളും ലഭിക്കും.

പുതിയ നേട്ടവുമായി ഓഖിനാവ; നിരത്തിലെത്തിച്ചത് ഒരു ലക്ഷം ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

5A പവർ സോക്കറ്റ് വഴി ചാർജ് ചെയ്യാൻ ഉടമയുടെ വീട്ടിലേക്ക് കൊണ്ടുപോകാവുന്ന ലിഥിയം-അയൺ യൂണിറ്റായ വേർപെടുത്താവുന്ന ബാറ്ററിയാണ് ഏറ്റവും ശ്രദ്ധേയം. ഇത് 2-3 മണിക്കൂറിനുള്ളിൽ ചാർജ് പൂർണമായും ചാർജ് ചെയ്യാം.

പുതിയ നേട്ടവുമായി ഓഖിനാവ; നിരത്തിലെത്തിച്ചത് ഒരു ലക്ഷം ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ലി-അയൺ ബാറ്ററിയുടെ മറ്റൊരു നേട്ടം, മുൻ ലെഡ്-ആസിഡ് പതിപ്പിനേക്കാൾ 4 ശതമാനം ഭാരം കുറയ്ക്കാൻ സ്കൂട്ടറിന് കഴിഞ്ഞു എന്നതാണ്. പുതിയ ലി-അയൺ ബാറ്ററി ഫുൾ ചാർജിൽ 160-180 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യും. 1000 വാട്ട് BLDC ഇലക്ട്രിക് മോട്ടോർ വഴിയാണ് വാഹനം കരുത്താർജിക്കുന്നത്.

പുതിയ നേട്ടവുമായി ഓഖിനാവ; നിരത്തിലെത്തിച്ചത് ഒരു ലക്ഷം ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ജിയോ ഫെൻസിംഗ്, വെർച്വൽ സ്പീഡ് ലിമിറ്റ്, ബാറ്ററി ഹെൽത്ത് ട്രാക്കർ, എസ്ഒഎസ് അറിയിപ്പുകൾ, യാത്രകൾ, ജിപിഎസ് എന്നിവ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നു. മെയിന്റനൻസ്, ഇൻഷുറൻസ് റിമൈൻഡർ, വാഹന നില തുടങ്ങിയവ ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായ ഓഖിനാവ ഇക്കോ ആപ്പ് വഴി ആക്‌സസ് ചെയ്യാനും കഴിയും.

Most Read Articles

Malayalam
English summary
Okinawa electric surpassed one lakh sales milestone in india
Story first published: Tuesday, December 21, 2021, 18:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X