ചാർജിംഗ് ക്ഷാമം ഉണ്ടാകില്ല; 400 നഗരങ്ങളിൽ ഹൈപ്പർചാർജിംഗ് സംവിധാനം ഒരുക്കുമെന്ന് ഓല

ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ തരംഗം സൃ‌ഷ്‌ടിക്കാനായി ഓല തയാറെടുത്തുകഴിഞ്ഞു. ക്യാബ് അഗ്രിഗേറ്റർ എന്ന നിലയിൽ തന്നെ ഏവരുടെയും മനംകവർന്ന കമ്പനി പുതിയ സംരംഭത്തിലേക്ക് എത്തുന്നതു തന്നെ വിപ്ലവകരമായ പല മാറ്റങ്ങളിലൂടെയാണ്.

ചാർജിംഗ് ക്ഷാമം ഉണ്ടാകില്ല; 400 നഗരങ്ങളിൽ ഹൈപ്പർചാർജിംഗ് സംവിധാനം ഒരുക്കുമെന്ന് ഓല

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്കൂട്ടർ എന്ന് വിൽപ്പനയ്‌ക്കെത്തിക്കുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വെറും 499 രൂപയ്ക്ക് ബുക്കിംഗ് വരെ ആരംഭിച്ച് ഏവരെയും ഞെട്ടിച്ചിരുന്നു.

ചാർജിംഗ് ക്ഷാമം ഉണ്ടാകില്ല; 400 നഗരങ്ങളിൽ ഹൈപ്പർചാർജിംഗ് സംവിധാനം ഒരുക്കുമെന്ന് ഓല

എന്നിരുന്നാലും കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനായി ഇലക്ട്രിക് സ്‌കൂട്ടറിന്റെ പല വിശദാംശങ്ങളും ഓല പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ 400 ഇന്ത്യൻ നഗരങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള 'ഹൈപ്പർചാർജർ' സജ്ജീകരണത്തിൽ നിന്ന് ഉപഭോക്താക്കൾക്ക് ചാർജിംഗ് പിന്തുണ ലഭിക്കുമെന്നും കമ്പനി അറിയിച്ചിരിക്കുകയാണിപ്പോൾ.

ചാർജിംഗ് ക്ഷാമം ഉണ്ടാകില്ല; 400 നഗരങ്ങളിൽ ഹൈപ്പർചാർജിംഗ് സംവിധാനം ഒരുക്കുമെന്ന് ഓല

ടയർ I, ടയർ II നഗരങ്ങളിലാകും ചാർജിംഗ് സൗകര്യങ്ങളിൽ ഭൂരിഭാഗവും സജ്ജീകരിക്കുകയെന്നും ഓല ഇലക്ട്രിക് ഉപഭോക്താക്കൾക്ക് ബ്രാൻഡിന്റെ ഹൈപ്പർചാർജിംഗ് സ്റ്റേഷനുകളുടെ വ്യാപകമായ ശൃംഖല ഉപയോഗപ്പെടുത്താനാകുമെന്നും നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

ചാർജിംഗ് ക്ഷാമം ഉണ്ടാകില്ല; 400 നഗരങ്ങളിൽ ഹൈപ്പർചാർജിംഗ് സംവിധാനം ഒരുക്കുമെന്ന് ഓല

നഗരം തിരിച്ചുള്ള ചാർജിംഗ് ലൊക്കേഷനുകളുടെ വിശദാംശങ്ങൾ ഓലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. വെറും 18 മിനിറ്റിനുള്ളിൽ 0 മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ ഇലക്ട്രിക് സ്കൂട്ടറിന് കഴിയുമെന്ന് കമ്പനി മുമ്പ് പ്രഖ്യാപിച്ചിരുന്നു.

ചാർജിംഗ് ക്ഷാമം ഉണ്ടാകില്ല; 400 നഗരങ്ങളിൽ ഹൈപ്പർചാർജിംഗ് സംവിധാനം ഒരുക്കുമെന്ന് ഓല

75 കിലോമീറ്റർ ദൈർഘ്യമുള്ള പകുതി സൈക്കിൾ പരിധിക്ക് ഇത് മതിയാകും. പൂർണ ശ്രേണി പരിധി 150 കിലോമീറ്ററോളം വരുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ശ്രേണിയിൽ ഓല ഇവി അതിന്റെ വിഭാഗത്തിൽ വേറിട്ടു നിൽക്കും.

ചാർജിംഗ് ക്ഷാമം ഉണ്ടാകില്ല; 400 നഗരങ്ങളിൽ ഹൈപ്പർചാർജിംഗ് സംവിധാനം ഒരുക്കുമെന്ന് ഓല

ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾക്കായുള്ള പ്രീ-ബുക്കിംഗ് ലഭിച്ചുവെന്നാണ് ഓല വ്യക്തമാക്കിയിരിക്കുന്നത്. അതായത് വിപണിയിൽ എത്തുമുമ്പേ മികച്ച സ്വീകരണമാണ് കമ്പനിക്കും മോഡലിനും ലഭിച്ചിരിക്കുന്നതെന്ന് ചുരുക്കം.

ചാർജിംഗ് ക്ഷാമം ഉണ്ടാകില്ല; 400 നഗരങ്ങളിൽ ഹൈപ്പർചാർജിംഗ് സംവിധാനം ഒരുക്കുമെന്ന് ഓല

ഓലയുടെ പുതിയ ഇലക്ട്രിക് സ്കൂട്ടറിന് 1.2 ലക്ഷം മുതൽ 1.4 ലക്ഷം വരെയാകും എക്സ്ഷോറൂം വില നിശ്ചയിക്കുക. സെഗ്മെന്റിലെ മറ്റ് പ്രധാന എതിരാളികളായ ബജാജ് ചേതക് ഇലക്ട്രിക്, ടിവിഎസ് ഐക്യൂബ്, ഏഥർ 450X എന്നിവയുമായാകും ഇത് മാറ്റുരയ്ക്കുക.

ചാർജിംഗ് ക്ഷാമം ഉണ്ടാകില്ല; 400 നഗരങ്ങളിൽ ഹൈപ്പർചാർജിംഗ് സംവിധാനം ഒരുക്കുമെന്ന് ഓല

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 10 കളര്‍ ഓപ്ഷനുകളില്‍ ഓല വൺ എന്നുപേരിട്ടിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ തെരഞ്ഞെടുക്കാം. ബുക്ക് ചെയ്യുന്നവർക്കെല്ലാം കമ്പനി സ്കൂട്ടർ ഹോം ഡെലിവറിയും ചെയ്യുമെന്ന് അടുത്തിടെ അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Ola Electric Scooter Customers Will Get Charging Support From Hypercharger Setup In 400 Indian Cities. Read in Malayalam
Story first published: Saturday, July 24, 2021, 14:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X