നിരത്തുകളിൽ പായാൻ റെഡി, ഓല ഇലക്‌ട്രിക് മോഡലുകളുടെ വിൽപ്പന സെപ്റ്റംബറോടെ ആരംഭിക്കും

വിൽപ്പനയ്ക്ക് എത്തുന്നതിനു മുമ്പു തന്നെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ തരംഗം സൃഷ്‌ടിച്ചവരാണ് ഓല. ബുക്കിംഗ് ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ബുക്കിംഗ് സ്വന്തമാക്കിയ നേട്ടവും കമ്പനിക്ക് മാത്രം സ്വന്തമാണ്.

നിരത്തുകളിൽ പായാൻ റെഡി, ഓല ഇലക്‌ട്രിക് മോഡലുകളുടെ വിൽപ്പന സെപ്റ്റംബറോടെ ആരംഭിക്കും

വിപണിയിൽ ഓഗസ്റ്റ് 15-ന് അവതരിപ്പിച്ചതിനു ശേഷവും ഓല ഇലക്‌ട്രിക്കിന് ലഭിക്കുന്നതും ഗംഭീര പ്രതികരണമാണ്. രണ്ട് വേരിയന്റുകളിലായി പുറത്തിറക്കിയ സ്‌കൂട്ടർ സവിശേഷമായ പല കാരങ്ങളാലാണ് വ്യത്യസ്‌തമാകുന്നത്. 99,999 രൂപ മുതൽ 129,999 രൂപ വരെയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായി മുടക്കേണ്ട എക്സ്ഷോറൂം വില.

നിരത്തുകളിൽ പായാൻ റെഡി, ഓല ഇലക്‌ട്രിക് മോഡലുകളുടെ വിൽപ്പന സെപ്റ്റംബറോടെ ആരംഭിക്കും

എന്നാൽ വിവിധ സംസ്ഥാന സർക്കാർ ഇൻസെന്റീവുകൾ, രജിസ്ട്രേഷൻ, ഇൻഷുറൻസ് എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങളോടെ വില ഇതിലും കുറയുകയും ചെയ്യും. പുതിയ S1, S1 പ്രോ എന്നിവക്കായുള്ള വിൽപ്പന 2021 സെപ്റ്റംബർ എട്ടു മുതൽ ആരംഭിക്കുമെന്നും കമ്പനിയിപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

നിരത്തുകളിൽ പായാൻ റെഡി, ഓല ഇലക്‌ട്രിക് മോഡലുകളുടെ വിൽപ്പന സെപ്റ്റംബറോടെ ആരംഭിക്കും

അതേസമയം ഡെലിവറി ഈ വർഷം ഒക്ടോബറിലായിരിക്കും ആരംഭിക്കുക. ഓല ഇലക്ട്രിക് രാജ്യത്തെ 1,000 നഗരങ്ങളിലും പട്ടണങ്ങളിലും വിതരണം ചെയ്യാൻ തുടങ്ങും. അതുവരെ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 499 രൂപയുടെ പ്രീ-ബുക്കിംഗ് തുക നൽകി ഇലക്ട്രിക് സ്കൂട്ടറിന്റെ ഒരു യൂണിറ്റ് ബുക്ക് ചെയ്യാനും സാധിക്കും.

നിരത്തുകളിൽ പായാൻ റെഡി, ഓല ഇലക്‌ട്രിക് മോഡലുകളുടെ വിൽപ്പന സെപ്റ്റംബറോടെ ആരംഭിക്കും

മോഡലുകൾ ബുക്ക് ചെയ്തവര്‍ക്കും, ബുക്ക് ചെയ്യാന്‍ താല്പര്യമുള്ളവർക്കുമായി സ്‌കൂട്ടര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് ഓല ഇലക്ട്രിക് അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഡോര്‍ സ്റ്റെപ്പില്‍ ഡെലിവറി ചെയ്യുന്ന സ്‌കൂട്ടര്‍ ഉപയോഗിച്ച് ടെസ്റ്റ് റൈഡുകള്‍ ബുക്ക് ചെയ്യാമെന്നാണ് ഓല അറിയിച്ചിരിക്കുന്നത്.

നിരത്തുകളിൽ പായാൻ റെഡി, ഓല ഇലക്‌ട്രിക് മോഡലുകളുടെ വിൽപ്പന സെപ്റ്റംബറോടെ ആരംഭിക്കും

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ 2021 ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനായി നഗരങ്ങളില്‍ എക്‌സ്പീരിയന്‍ സെന്ററുകളും ഓല ഇലക്ട്രിക് സ്ഥാപിക്കും. എക്‌സ്പീരിയന്‍ സെന്ററുകളും വരുന്ന ഒക്ടോബറോടുകൂടി ആരംഭിക്കുമെന്നാണ് സൂചന.

നിരത്തുകളിൽ പായാൻ റെഡി, ഓല ഇലക്‌ട്രിക് മോഡലുകളുടെ വിൽപ്പന സെപ്റ്റംബറോടെ ആരംഭിക്കും

സ്കൂട്ടറിന്റെ അടിസ്ഥാന വേരിയന്റായ S1 പ്രോ അഞ്ച് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഓല ഇലക്ട്രിക് ഒരുക്കിയിരിക്കുന്നത്. അതേസമയം പ്രോ വേരിയന്റ് 10 വ്യത്യസ്‌ത നിറങ്ങളിലും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. കളർ ഓപ്ഷനിലെ മാറ്റങ്ങൾക്ക് പുറമെ, രണ്ട് വേരിയന്റുകളും പ്രകടനത്തിലൂടെയും ബാറ്ററി ശ്രേണിയിലൂടെയുമാണ് വേർതിരിച്ചിരിക്കുന്നത്.

നിരത്തുകളിൽ പായാൻ റെഡി, ഓല ഇലക്‌ട്രിക് മോഡലുകളുടെ വിൽപ്പന സെപ്റ്റംബറോടെ ആരംഭിക്കും

ഒരു 3.92 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ജോടിയാക്കിയ 8.5 KW ഇലക്ട്രിക് മോട്ടോറാണ് പുതിയ ഇവികൾക്ക് തുടിപ്പേകുന്നത്. ബാറ്ററി പാക്ക് നീക്കം ചെയ്യാനാവില്ല എന്നത് നിരാശാജനകമാണ്. എന്നാൽ ഈ കോമ്പിനേഷൻ പൂർണ ചാർജിൽ പരമാവധി 181 കിലോമീറ്റർ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്.

നിരത്തുകളിൽ പായാൻ റെഡി, ഓല ഇലക്‌ട്രിക് മോഡലുകളുടെ വിൽപ്പന സെപ്റ്റംബറോടെ ആരംഭിക്കും

ഇരു സ്കൂട്ടറുകളും 750W ഓൺ-ബോർഡ് ചാർജറോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ ബാറ്ററി പൂർണമായും ചാർജ് ചെയ്യുന്നതിനായി ഏഴ് മണിക്കൂർ സമയമെടുക്കും. ഇലക്ട്രിക് സ്കൂട്ടറിന് 0 മുതൽ 100 ശതമാനം വരെ ചാർജ് കൈവരിക്കാൻ ഏകദേശം 60 മിനിറ്റ് സമയം മതിയാകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

നിരത്തുകളിൽ പായാൻ റെഡി, ഓല ഇലക്‌ട്രിക് മോഡലുകളുടെ വിൽപ്പന സെപ്റ്റംബറോടെ ആരംഭിക്കും

മാത്രമല്ല 18 മിനിറ്റ് ചാർജിംഗ് ബാറ്ററിയെ 50 ശതമാനം വരെ ചാർജാക്കുകയും ഏകദേശം 75 കിലോമീറ്റർ റേഞ്ച് നൽകുമെന്നും ഓല ഇലക്‌ട്രിക് വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂട്ടറിന്റെ S1 വേരിയന്റിന് 3.6 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വേഗത കൈവരിക്കാനാകും. അതേസമയം പരമാവധി വേഗത 90 കിലോമീറ്ററായും നിശ്ചയിച്ചിട്ടുണ്ട്. നോർമൽ, സ്പോർട്സ് എന്നിങ്ങനെ രണ്ട് റൈഡ് മോഡുകളും ഓല S1 ഇലക്‌ട്രിക്കിൽ കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്.

നിരത്തുകളിൽ പായാൻ റെഡി, ഓല ഇലക്‌ട്രിക് മോഡലുകളുടെ വിൽപ്പന സെപ്റ്റംബറോടെ ആരംഭിക്കും

മറുവശത്ത് S1 പ്രോ വേരിയന്റ് മൂന്ന് സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ പ്രാപ്‌തമാണ്. ഇതിന്റെ പരമാവധി വേഗത 115 കിലോമീറ്ററായാണ് നിശ്ചയിച്ചിരിക്കുന്നതും. നോർമൽ, സ്പോർട്സ്, ഹൈപ്പർ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകൾ ഓല ഇലക്‌ട്രിക് ഇതിൽ വാഗ്‌ദാനം ചെയ്യുന്നു.

നിരത്തുകളിൽ പായാൻ റെഡി, ഓല ഇലക്‌ട്രിക് മോഡലുകളുടെ വിൽപ്പന സെപ്റ്റംബറോടെ ആരംഭിക്കും

ട്യൂബുലാർ ഫ്രെയിമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന സ്കൂട്ടറിന് രണ്ട് ഹെൽമെറ്റുകൾ ഉൾക്കൊള്ളാൻ പര്യാപ്തമായ 36-ലിറ്റർ ബൂട്ട് സ്പേസുമായാണ് വിപണിയിൽ എത്തുന്നത്. സ്കൂട്ടറിന് മുന്നിൽ സിംഗിൾ ഫോർക്കും പിന്നിൽ മോണോഷോക്ക് യൂണിറ്റുമാണ് ഓല ഒരുക്കിയിരിക്കുന്നത്.

നിരത്തുകളിൽ പായാൻ റെഡി, ഓല ഇലക്‌ട്രിക് മോഡലുകളുടെ വിൽപ്പന സെപ്റ്റംബറോടെ ആരംഭിക്കും

മറ്റ് സവിശേഷതകളിൽ ഓല ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് പ്രോക്സിമിറ്റി ലോക്ക്/അൺലോക്ക് കൂടാതെ റിമോട്ട് ലോക്ക്/അൺലോക്ക്, കോളുകളും സന്ദേശങ്ങളും ആക്സസ് ചെയ്യുന്നതിനുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓൺബോർഡ് നാവിഗേഷൻ, റിവേഴ്സ് മോഡ്, ടേക്ക് മി ഹോം ലൈറ്റ് ഫീച്ചർ എന്നിവയും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

നിരത്തുകളിൽ പായാൻ റെഡി, ഓല ഇലക്‌ട്രിക് മോഡലുകളുടെ വിൽപ്പന സെപ്റ്റംബറോടെ ആരംഭിക്കും

പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾക്കൊപ്പം ഹൈപ്പർചാർജർ നെറ്റ്‌വർക്കും ബെംഗളൂരൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ വർഷത്തിൽ 400 നഗരങ്ങളിലായി 100,000 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാനാണ് ഓലയുടെ പദ്ധതി.

Most Read Articles

Malayalam
English summary
Ola electric scooter sales starts from 8th september 2021 in india
Story first published: Tuesday, August 17, 2021, 18:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X