അടുത്ത ആഴ്ച്ച മുതൽ കൂടുതൽ നഗരങ്ങളിലേക്ക്, രണ്ടാംഘട്ട ഡെലിവറിക്കും ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകൾ റെഡി

ഇന്ത്യൻ ഇലക്‌ട്രിക് വാഹന രംഗത്ത് വിപ്ലവം തീർത്ത ഓല സ്‌കൂട്ടറുകൾ നിരത്തിലോടി തുടങ്ങി. നേരത്തെ ബെംഗളൂരുവിലും ചെന്നൈയിലും S1, S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായുള്ള ഡെലിവറി ആരംഭിച്ച കമ്പനി കൂടുതൽ നഗരങ്ങളിലേക്ക് കൂടി വിതരണം വിപൂലികരിക്കുകയാണ്.

അടുത്ത ആഴ്ച്ച മുതൽ കൂടുതൽ നഗരങ്ങളിലേക്ക്, ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ രണ്ടാംഘട്ട ഡെലിവറിയും റെഡി

അടുത്തയാഴ്ച്ച മുതൽ ഇന്ത്യയിലെ മറ്റ് നഗരങ്ങളായ മുംബൈ, പൂനെ, അഹമ്മദാബാദ്, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഡെലിവറി ചെയ്യുമെന്നാണ് ഇവി സ്റ്റാർട്ടപ്പ് കമ്പനിയായ ഓലയുടെ പുതിയ പ്രഖ്യാപനം.

അടുത്ത ആഴ്ച്ച മുതൽ കൂടുതൽ നഗരങ്ങളിലേക്ക്, ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ രണ്ടാംഘട്ട ഡെലിവറിയും റെഡി

ഓല ഇലക്ട്രിക്കിന്റെ സിഇഒയും സഹസ്ഥാപകനുമായ ഭവിഷ് അഗർവാൾ ഇക്കാര്യം അറിയിച്ചത്. ഓല സ്‌കൂട്ടറുമായി സന്തുഷ്ടരായ ഉപഭോക്താക്കളെ കാണുന്നത് അതിശയകരമാണ്. കഴിഞ്ഞയാഴ്ച്ച ബെഗളൂരൂ, ചെന്നൈ നഗരങ്ങളിലേക്ക് മോഡലുകൾ എത്തിയെങ്കിൽ വരുന്ന ആഴ്ച്ച മുതൽ വിശാഖപട്ടണം, പൂനെ, അഹമ്മദാബാദ്, മുംബൈ തുടങ്ങി നിരവധി നഗരങ്ങളിലേക്ക് ഇലക്‌ട്രിക് സ്കൂടട്റുകൾ എത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി.

അടുത്ത ആഴ്ച്ച മുതൽ കൂടുതൽ നഗരങ്ങളിലേക്ക്, ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ രണ്ടാംഘട്ട ഡെലിവറിയും റെഡി

ഓല തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടറുകളായ S1, S1 Pro മോഡലുകൾ ഓഗസ്റ്റ് 15-ന് ലോഞ്ച് ചെയ്‌ത് ഏകദേശം നാല് മാസത്തെ കാലതാമസത്തിന് ശേഷം ഡിസംബർ 16-ന് ഡെലിവറി ആരംഭിച്ചത്. ബെംഗളുരുവിലെയും ചെന്നൈയിലെയും ആദ്യത്തെ 100 ഉപഭോക്താക്കൾക്ക് വാഹനം കൈമാറുന്നതിനായി കമ്പനി പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിരുന്നു.

അടുത്ത ആഴ്ച്ച മുതൽ കൂടുതൽ നഗരങ്ങളിലേക്ക്, ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ രണ്ടാംഘട്ട ഡെലിവറിയും റെഡി

ആദ്യ ബാച്ച് ഡെലിവറി ഒക്ടോബര്‍ 25 നും നവംബര്‍ 25 നും ഇടയില്‍ നടക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ ഇത് ഡിസംബര്‍ 15 നും ഡിസംബര്‍ 30 നും ഇടയില്‍ നടക്കാനാണ് സാധ്യതയെന്ന് കമ്പനി പിന്നീട് അറിയിച്ചിരുന്നു.

അടുത്ത ആഴ്ച്ച മുതൽ കൂടുതൽ നഗരങ്ങളിലേക്ക്, ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ രണ്ടാംഘട്ട ഡെലിവറിയും റെഡി

സെപ്റ്റംബറിൽ രണ്ട് ദിവസത്തേക്ക് മാത്രമാണ് ഓല ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങുന്നതിനുള്ള ഓൺലൈൻ ബുക്കിംഗ് വിൻഡോ തുറന്നത്. കഴിഞ്ഞ മാസം ഇലക്‌ട്രിക് സ്‌കൂട്ടർ നിർമാതാക്കൾക്ക് രാജ്യത്തുടനീളം ടെസ്റ്റ് റൈഡുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ നേരിട്ടുള്ള ഉപഭോക്തൃ അനുഭവ സംരംഭവും പുറത്തിറക്കിയിരുന്നു.

അടുത്ത ആഴ്ച്ച മുതൽ കൂടുതൽ നഗരങ്ങളിലേക്ക്, ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ രണ്ടാംഘട്ട ഡെലിവറിയും റെഡി

ഓല ഇലക്ട്രിക് സ്കൂട്ടറുകൾ S1, S1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വരുന്നത്. ആദ്യത്തേതിന്റെ വില ഒരു ലക്ഷം രൂപയാണെങ്കിൽ രണ്ടാമത്തേതിന് 1.30 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. എന്നാൽ സംസ്ഥാന സബ്‌സിഡികൾക്ക് ഉപയോഗിച്ച് കൂടുതൽ താങ്ങാനാവുന്ന വിലയിൽ മോഡലുകൾ സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് കഴിയും.

അടുത്ത ആഴ്ച്ച മുതൽ കൂടുതൽ നഗരങ്ങളിലേക്ക്, ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ രണ്ടാംഘട്ട ഡെലിവറിയും റെഡി

S1 വേരിയൻറ് പൂർണ ചാർജിൽ 121 കിലോമീറ്റർ സഞ്ചരിക്കുമെന്ന് അവകാശപ്പെടുമ്പോൾ കൂടുതൽ ചെലവേറിയ S1 പ്രോ 180 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് ഓല ഇലക്‌ട്രിക് അവകാശപ്പെടുന്നത്. നോർമൽ, സ്‌പോർട്ട്, ഹൈപ്പർ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളുമായാണ് ഓല ഇ-സ്‌കൂട്ടറുകൾ വരുന്നത്.

അടുത്ത ആഴ്ച്ച മുതൽ കൂടുതൽ നഗരങ്ങളിലേക്ക്, ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ രണ്ടാംഘട്ട ഡെലിവറിയും റെഡി

ആൻഡ്രോയിഡ് അധിഷ്‌ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള വലിയ ഡിസ്‌പ്ലേ സ്‌ക്രീൻ, ആപ്പ് കൺട്രോൾ, സ്‌പീക്കറുകൾ, ചാർജുചെയ്യാനുള്ള USB പോയിന്റ്, സീറ്റിനടിയിൽ വലിയ സ്‌റ്റോറേജ് സ്‌പെയ്‌സ് എന്നിവ പോലുള്ള സവിശേഷതകളാണ് ഈ ഇലക്‌ട്രിക് സ്കൂട്ടറുകളുടെ മറ്റു പ്രത്യേകതകൾ.

അടുത്ത ആഴ്ച്ച മുതൽ കൂടുതൽ നഗരങ്ങളിലേക്ക്, ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ രണ്ടാംഘട്ട ഡെലിവറിയും റെഡി

തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന ഫ്യൂച്ചർ ഫാക്ടറി എന്ന സ്ഥാപനത്തിൽ നിന്നാണ് ഒല ഇലക്ട്രിക് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമിക്കുന്നത്. 500 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഓല ഫ്യൂച്ചർ ഫാക്ടറി പ്രാരംഭ ഘട്ടത്തിൽ പ്രതിവർഷം 20 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

അടുത്ത ആഴ്ച്ച മുതൽ കൂടുതൽ നഗരങ്ങളിലേക്ക്, ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ രണ്ടാംഘട്ട ഡെലിവറിയും റെഡി

ആറ് മാസത്തിനുള്ളിലാണ് ഈ സൗകര്യം ഓല നിർമിച്ചിരിക്കുന്നത്. അതിൽ ഏകദേശം 10,000 സ്ത്രീകൾ മാത്രമുള്ള തൊഴിലാളികൾ ജോലി ചെയ്യുന്നു എന്ന കാര്യവും ഏറെ ജനശ്രദ്ധനേടിയിരുന്നു. ഭാവിയില്‍ ഇന്ത്യയെ ഒരു ഇവി ഹബ്ബാക്കി മാറ്റുന്നതില്‍ മുന്‍കൈയെടുക്കാനാണ് ഓല ഇലക്ട്രിക് ലക്ഷ്യമിടുന്നത്.

അടുത്ത ആഴ്ച്ച മുതൽ കൂടുതൽ നഗരങ്ങളിലേക്ക്, ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ രണ്ടാംഘട്ട ഡെലിവറിയും റെഡി

സ്‌കൂട്ടറുകളുടെ ബാറ്ററിയെ കുറിച്ചു പറഞ്ഞാൽ S1, S1 പ്രോ എന്നിവയ്ക്ക് ഒരേ 8.5kW ഇലക്ട്രിക് മോട്ടോറാണ് തുടിപ്പേകുന്നത്. എന്നിരുന്നാലും രണ്ട് സ്‌കൂട്ടറുകളും വ്യത്യസ്ത ബാറ്ററി പായ്ക്കുകള്‍ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. അതായത് എൻട്രി ലെവൽ S1 മോഡലിന് 2.8 kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് ലഭിക്കുമ്പോള്‍ ഉയര്‍ന്ന മോഡലായ S1 പ്രോയ്ക്ക് ഒരു വലിയ 3.97 kWh ബാറ്ററി പായ്ക്കാണ് ഓല സമ്മാനിച്ചിരിക്കുന്നത്.

അടുത്ത ആഴ്ച്ച മുതൽ കൂടുതൽ നഗരങ്ങളിലേക്ക്, ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ രണ്ടാംഘട്ട ഡെലിവറിയും റെഡി

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവായതിനാൽ ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം ഹൈപ്പര്‍ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് ശൃംഖലയും വിപുലീകരിക്കുന്നതിനുള്ള പദ്ധതികളും ബ്രാൻഡ് കൈക്കൊണ്ടിട്ടുണ്ട്.

അടുത്ത ആഴ്ച്ച മുതൽ കൂടുതൽ നഗരങ്ങളിലേക്ക്, ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ രണ്ടാംഘട്ട ഡെലിവറിയും റെഡി

നിലവിൽ S1, S1 പ്രോ മോഡലുകൾക്കൊപ്പം ഓല ഇലക്‌ട്രിക് ഹൈ-സ്പീഡ് ഓല ഹൈപ്പർ ചാര്‍ജറുകള്‍ വഴിയും ഓല ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം വരുന്ന ഹോം-ചാര്‍ജര്‍ വഴിയും ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്ക് വിവിധ ചാര്‍ജിംഗ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Ola electric set to expand delivery network for more cities in india from next week
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X