ഇലക്‌ട്രിക് മോഡലുകൾക്കിടയിൽ കുരുങ്ങി സ്‌കൂട്ടർ വിൽപ്പന; നവംബറിലെ കണക്കുകൾ ഇങ്ങനെ

ഇരുചക്ര വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളിൽ ഭൂരിഭാഗവും ഇപ്പോൾ ആദ്യം പരിഗണിക്കുന്നത് ഇലക്ട്രിക് സ്കൂട്ടറുകളാണെങ്കിലും ഒട്ടുമിക്ക ആളുകളും ഒടുവിൽ വന്നെത്തുന്നത് പരമ്പരാഗത പെട്രോൾ മോഡലുകളിൽ തന്നെയാണ്.

ഇലക്‌ട്രിക് മോഡലുകൾക്കിടയിൽ കുരുങ്ങി സ്‌കൂട്ടർ വിൽപ്പന; നവംബറിലെ കണക്കുകൾ ഇങ്ങനെ

കൂടുതൽ സ്ഥാപിതമായ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ബജാജിന്റെ ചേതക്, ടിവിഎസ് ഐക്യൂബ് എന്നിവയുടെ വിൽപ്പനയിലും സ്ഥിരമായ ഉയർച്ചയാണ് കാണുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. അധികം വൈകാതെ മറ്റ് സ്റ്റാർട്ട്അപ്പ് കമ്പനികളുടെ മോഡലുകളും മുൻനിരയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടലുകൾ.

ഇലക്‌ട്രിക് മോഡലുകൾക്കിടയിൽ കുരുങ്ങി സ്‌കൂട്ടർ വിൽപ്പന; നവംബറിലെ കണക്കുകൾ ഇങ്ങനെ

അതേസമയം പെട്രോൾ സ്‌കൂട്ടറുകൾ മോശം വിൽപ്പനയാണ് നേരിടുന്നത്. 2020 നവംബറിൽ വിറ്റ 4,57,519 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസത്തെ സ്‌കൂട്ടർ വിൽപ്പന 37.32 ശതമാനം കുറഞ്ഞ് 2,86,765 യൂണിറ്റായി. ഇന്ത്യയിലുടനീളം ലിറ്ററിന് 100 രൂപയിൽ കൂടുതലാണ് പെട്രോൾ വില എന്നതാണ് വാഹന വിപണിക്ക് തിരിച്ചടിയാകുന്നത്.

ഇലക്‌ട്രിക് മോഡലുകൾക്കിടയിൽ കുരുങ്ങി സ്‌കൂട്ടർ വിൽപ്പന; നവംബറിലെ കണക്കുകൾ ഇങ്ങനെ

സുസുക്കി ബർഗ്‌മാൻ സ്ട്രീറ്റും ഹോണ്ട ഗ്രാസിയയും മാത്രമാണ് പോയമാസം വിൽപ്പന വളർച്ച രേഖപ്പെടുത്തിയ രണ്ട് സ്‌കൂട്ടറുകൾ എന്നതും ശ്രദ്ധേയമാണ്. 2021 നവംബറിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്കൂട്ടറുകൾ ഏതെല്ലാമെന്ന് ഒന്നു നോക്കാം.

ഇലക്‌ട്രിക് മോഡലുകൾക്കിടയിൽ കുരുങ്ങി സ്‌കൂട്ടർ വിൽപ്പന; നവംബറിലെ കണക്കുകൾ ഇങ്ങനെ

എക്കാലത്തേയും പോലെ തന്നെ സ്കൂട്ടർ വിൽപ്പനയിൽ മുൻപന്തിയിൽ നിൽക്കുന്നത് ഹോണ്ട ആക്ടിവയാണ്. മോഡലിന്റെ വളർച്ചാനിരക്ക് കുറയുന്നുണ്ടെങ്കിലും മറ്റെല്ലാ സ്‌കൂട്ടറുകളും 50,000 യൂണിറ്റ് വിൽപ്പന പോലും കടക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ വിൽപ്പന 1 ലക്ഷം യൂണിറ്റ് കടന്ന സെഗ്‌മെന്റിലെ ഏക വാഹനമാണിത്.

ഇലക്‌ട്രിക് മോഡലുകൾക്കിടയിൽ കുരുങ്ങി സ്‌കൂട്ടർ വിൽപ്പന; നവംബറിലെ കണക്കുകൾ ഇങ്ങനെ

ആക്‌ടിവ വിൽപ്പന 2020 നവംബറിൽ വിറ്റ 2,25,822 യൂണിറ്റിൽ നിന്ന് 2021 നവംബറിൽ 45.05 ശതമാനം ഇടിഞ്ഞ് 1,24,082 യൂണിറ്റായി. ആക്ടിവ 125 പതിപ്പിനായി ഒരു പ്രീമിയം എഡിഷൻ അടുത്തിടെ അവതരിപ്പിതും വരും ദിവസങ്ങളിൽ മെച്ചമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഇലക്‌ട്രിക് മോഡലുകൾക്കിടയിൽ കുരുങ്ങി സ്‌കൂട്ടർ വിൽപ്പന; നവംബറിലെ കണക്കുകൾ ഇങ്ങനെ

രണ്ട് വേരിയന്റുകളിൽ പുറത്തിറക്കിയ ആക്ടിവ 125 പ്രീമിയം എഡിഷന്റെ ഡ്രം അലോയ് മോഡലിന് 78,725 രൂപയും ഡിസ്‌ക് വേരിയന്റിന് 82,280 രൂപയുമാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വില.

ഇലക്‌ട്രിക് മോഡലുകൾക്കിടയിൽ കുരുങ്ങി സ്‌കൂട്ടർ വിൽപ്പന; നവംബറിലെ കണക്കുകൾ ഇങ്ങനെ

ടിവിഎസ് ജുപ്പിറ്റർ 110 ആണ് 2021 നവംബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ മോഡൽ. ഈ മോഡലിന് 2020 നവംബറിൽ വിറ്റ 62,626 യൂണിറ്റുകളിൽ നിന്ന് 29.52 ശതമാനം വിൽപ്പന ഇടിവുണ്ടായി 44,139 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. വിപണിയിൽ 15.39 ശതമാനം ഓഹരിയാണ് ജുപ്പിറ്ററിന് നിലവിൽ ഉള്ളത്. ഇതിന് അടുത്തിടെ 600 രൂപയുടെ വില വർധനവും ലഭിച്ചിരുന്നു.

ഇലക്‌ട്രിക് മോഡലുകൾക്കിടയിൽ കുരുങ്ങി സ്‌കൂട്ടർ വിൽപ്പന; നവംബറിലെ കണക്കുകൾ ഇങ്ങനെ

കഴിഞ്ഞ മാസം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട 10 സ്‌കൂട്ടറുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് സുസുക്കി ആക്‌സസ് 125 ആണുള്ളത്. 2020 നവംബറിൽ വിറ്റ 45,582 യൂണിറ്റിൽ നിന്ന് വിൽപ്പന 6.80 ശതമാനം ഇടിഞ്ഞ് 42,481 യൂണിറ്റായി.

ഇലക്‌ട്രിക് മോഡലുകൾക്കിടയിൽ കുരുങ്ങി സ്‌കൂട്ടർ വിൽപ്പന; നവംബറിലെ കണക്കുകൾ ഇങ്ങനെ

2020 നവംബറിൽ വിറ്റ 28,987 യൂണിറ്റുകളിൽ നിന്ന് 33.91 ശതമാനം ഇടിഞ്ഞ് 19,157 യൂണിറ്റിലെത്തി 4-ാം സ്ഥാനത്താണ് ടിവിഎസ് എൻടോർഖ്. നിലവിൽ ഈ സെഗ്‌മെന്റിൽ 6.68 ശതമാനം വിഹിതവുമായി മുന്നേറുന്ന മോഡലിനെ അപ്പാച്ചെ RR 310 സീരീസിനൊപ്പം ഫിലിപ്പീൻസിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.

ഇലക്‌ട്രിക് മോഡലുകൾക്കിടയിൽ കുരുങ്ങി സ്‌കൂട്ടർ വിൽപ്പന; നവംബറിലെ കണക്കുകൾ ഇങ്ങനെ

യമഹ റേ ZR ഉം സുസുക്കി ബർഗ്മാൻ 125 മോഡലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളുടെ പട്ടികയിൽ ആറ്, ഏഴ് സ്ഥാനങ്ങളിലുണ്ട്. റേ ZR 18.99 ശതമാനം ഇടിവ് രേഖപ്പെടുത്തി 12,344 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്.

ഇലക്‌ട്രിക് മോഡലുകൾക്കിടയിൽ കുരുങ്ങി സ്‌കൂട്ടർ വിൽപ്പന; നവംബറിലെ കണക്കുകൾ ഇങ്ങനെ

മറുവശത്ത് സുസുക്കിയുടെ ബർഗ്മാൻ സ്ട്രീറ്റിന്റെ വിൽപ്പന 23.90 ശതമാനം വർധിച്ചു. മാക്‌സി സ്റ്റൈൽ സ്‌കൂട്ടറിന്റെ വിൽപ്പന കഴിഞ്ഞ മാസം 11,248 യൂണിറ്റായി ഉയർന്നു. മുൻ വർഷം ഇതേ മാസത്തിൽ 9,078 യൂണിറ്റുകളാണ് ജാപ്പനീസ് ബ്രാൻഡിന് വിൽപ്പന നടത്താനായത്.

ഇലക്‌ട്രിക് മോഡലുകൾക്കിടയിൽ കുരുങ്ങി സ്‌കൂട്ടർ വിൽപ്പന; നവംബറിലെ കണക്കുകൾ ഇങ്ങനെ

ഹീറോ പ്ലെഷറിന്റെ വാർഷിക വിൽപ്പന 43.49 ശതമാനം കുറഞ്ഞു. അതേസമയം ഈ നിരയിൽ ഹോണ്ട ഡിയോയുടെ കാര്യത്തിലാണ് ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായിരിക്കുന്നത്. 2020 നവംബറിൽ വിറ്റ 34,812 യൂണിറ്റുകളിൽ നിന്ന് 75.52 ശതമാനം ഇടിഞ്ഞ് 8,522 യൂണിറ്റായി മോഡലിന്റെ വിൽപ്പന.

ഇലക്‌ട്രിക് മോഡലുകൾക്കിടയിൽ കുരുങ്ങി സ്‌കൂട്ടർ വിൽപ്പന; നവംബറിലെ കണക്കുകൾ ഇങ്ങനെ

യമഹ ഫാസിനോ വിൽപ്പന ഇടിഞ്ഞപ്പോൾ 125 സിസി സ്‌കൂട്ടർ സെഗ്മെന്റിലെ താരമായ ഹോണ്ട ഗ്രാസിസയുടെ വിൽപ്പനയിൽ ഗംഭീര മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. വിൽപ്പന 2020 നവംബറിൽ വിറ്റ 4,675 യൂണിറ്റിൽ നിന്ന് 16.53 ശതമാനം ഉയർന്ന് 2021 നവംബർ ആയപ്പോഴേക്കും 5,448 യൂണിറ്റിലെത്തി.

ഇലക്‌ട്രിക് മോഡലുകൾക്കിടയിൽ കുരുങ്ങി സ്‌കൂട്ടർ വിൽപ്പന; നവംബറിലെ കണക്കുകൾ ഇങ്ങനെ

2022-ൽ സുസുക്കി ബർഗ്മാനെ അടിസ്ഥാനമാക്കി ഒരു ഇലക്‌ട്രിക് സ്‌കൂട്ടർ തയാറാക്കുന്നുണ്ട്. അങ്ങനെ ഇവി വിഭാഗത്തിലും കരുത്തരാവാൻ കമ്പനിക്ക് സാധിക്കും. യമഹ, ഹോണ്ട ബ്രാൻഡുകൾ ഇ-സ്കൂട്ടർ അവതരിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും 2022 ൽ ഉണ്ടാവുമോ എന്ന കാര്യം കണ്ടറിയേണം. എന്നാൽ ടിവിഎസ് തങ്ങളുടെ രണ്ടാമത്തെ ഇവിയും വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

Most Read Articles

Malayalam
English summary
Petrol scooter sales declined in india on 2021 november details
Story first published: Saturday, December 18, 2021, 12:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X