ഇലക്‌ട്രിക് വിപണിക്ക് നല്ല കാലം, മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് റെഡ്മോട്ടോ XEV

ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് പ്രവേശിക്കുന്നതിനായുള്ള പദ്ധതികൾ പരിഷ്ക്കരിച്ച് ഛത്തീസ്‌ഗഢ് ആസ്ഥാനമായുള്ള റെഡ്മോട്ടോ XEV. നേരത്തെ ഏപ്രിൽ മാസത്തിൽ മൂന്ന് മോഡലുകളെയും പരിചയപ്പെടുത്തികൊണ്ടായിരുന്നു കമ്പനി വിപണിയിൽ എത്തിയത്.

ഇലക്‌ട്രിക് വിപണിക്ക് നല്ല കാലം, മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് റെഡ്മോട്ടോ XEV

തുടർന്ന് 2021 മെയ് മാസത്തിൽ പുതിയ ഇലക്ട്രിക് വാഹന ശ്രേണിയെ വിൽപ്പനയ്ക്ക് എത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന റെഡ്മോട്ടോ XEV ജൂലൈ ഒന്നു മുതൽ മോഡലുകൾക്കായുള്ള പ്രീ-ബുക്കിംഗ് ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇലക്‌ട്രിക് വിപണിക്ക് നല്ല കാലം, മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് റെഡ്മോട്ടോ XEV

പെട്രോൾ, ഡീസൽ വില ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് രാജ്യത്ത് ജനപ്രീതി കൂടി വരികയാണ്. മാത്രമല്ല അടുത്തിടെ കേന്ദ്ര സർക്കാർ ഫെയിം II സ്കീമിലേക്കുള്ള സബ്‌സിഡിയും പരിഷ്ക്കരിച്ചതോടെ വിൽപ്പനയ്ക്ക് മോഡലുകളെ അണിനിരത്താനുള്ള ഏറ്റവും മികച്ച അവസരം ഇതാണെന്നാണ് റെഡ്മോട്ടോയുടെ കണക്കുകൂട്ടൽ.

ഇലക്‌ട്രിക് വിപണിക്ക് നല്ല കാലം, മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് റെഡ്മോട്ടോ XEV

ഇന്ന് മുതൽ പ്രീ-ബുക്കിംഗ് ആരംഭിക്കുന്നതിനാൽ റെഡ്മോട്ടോ XEV മോഡലുകളെ കാത്തിരിക്കുന്നവർക്ക് മികച്ച അവസരമാണിത്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 4,999 രൂപ ടോക്കൺ തുകയായി നൽകി ബ്രാൻഡിന്റെ മൂന്ന് ഇവികളിൽ ഏതെങ്കിലും ഒന്ന് ബുക്ക് ചെയ്യാം.

ഇലക്‌ട്രിക് വിപണിക്ക് നല്ല കാലം, മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് റെഡ്മോട്ടോ XEV

വേഗത്തിലും സമയബന്ധിതവുമായി ഡെലിവറികൾ പൂർത്തിയാക്കുന്നതിന് കമ്പനി പരിമിതമായ ബുക്കിംഗുകൾ മാത്രമായിരിക്കും സ്വീകരിക്കുക. നിലവിൽ മൂന്ന് മാസത്തോളമാണ് ബുക്കിംഗ് കാലയളവ് പറയുന്നത്.

ഇലക്‌ട്രിക് വിപണിക്ക് നല്ല കാലം, മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് റെഡ്മോട്ടോ XEV

പ്രീ-ബുക്ക് ചെയ്ത വാഹനങ്ങളുടെ ആദ്യ ബാച്ച് 2021 നവംബർ രണ്ടിനകം കൈമാറാൻ റെഡ്മോട്ടോ പദ്ധതിയിട്ടിട്ടുണ്ട്. സിറ്റി കമ്മ്യൂട്ടർ സ്കൂട്ടറുകളായ റെഡ്മോട്ടോയുടെ R1X, R3X എന്നിവയ്ക്കാണ് കാത്തിരിപ്പ് കാലയളവ് കുറവ്.

ഇലക്‌ട്രിക് വിപണിക്ക് നല്ല കാലം, മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് റെഡ്മോട്ടോ XEV

R5X എന്നൊരു ഇലക്ട്രിക് മോട്ടോർസൈക്കിളും ബ്രാൻഡിന്റെ നിരയിലുണ്ട്. അതിന് 6 മാസത്തെ കാത്തിരിപ്പ് കാലയളവ് ആവശ്യമാണ്. 2022 ആരംഭത്തോടെ മോഡലിനെ ഡെലിവറിക്ക് തയാറാക്കും. ഇതിന് ഏകദേശം 89,999 രൂപയായിരിക്കും വില. ഇ-സ്‌കൂട്ടറുകള്‍ക്ക് (R3X, R1X) 65,000 രൂപ മുതല്‍ 72,000 രൂപ വരെ വില പ്രതീക്ഷിക്കാം.

ഇലക്‌ട്രിക് വിപണിക്ക് നല്ല കാലം, മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് റെഡ്മോട്ടോ XEV

തുടക്കത്തിൽ റാഞ്ചി, റായ്പൂർ, ഗുവാഹത്തി, ഇൻഡോർ, ഭോപ്പാൽ, ബിലാസ്പൂർ, ഭുവനേശ്വർ, ന്യൂഡൽഹി, ജയ്പൂർ, ലഖ്‌നൗ, പ്രയാഗ്‌രാജ്, നോയിഡ, പൂനെ, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ റെഡ്മോട്ടോ ടെസ്റ്റ് റൈഡുകൾ പ്രദർശിപ്പിക്കുകയും ആരംഭിക്കുകയും ചെയ്യും.

Most Read Articles

Malayalam
English summary
RedMoto XEV Started Booking For Its Electric Motorcycle And Scooter. Read in Malayalam
Story first published: Thursday, July 1, 2021, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X