ഇലക്‌ട്രിക് ബൈക്കുകളുടെ ഡിമാന്റ് വർധിക്കുന്നു, കൂടുതൽ നഗരങ്ങളിലേക്ക് Revolt Electric എത്തുന്നു

ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിക്ക് പുതിയ മാനം സൃഷ്‌ടിച്ച കമ്പനികളിൽ ഒന്നാണ് റിവോൾട്ട് എന്ന് നിസംശയം പറയാം. തങ്ങളുടെ മുൻനിര ഇലക്ട്രിക് മോട്ടോർസൈക്കിളായ RV 400 മോഡലിനായുള്ള ബുക്കിംഗ് അടുത്തിടെ പുനരാരംഭിച്ച കമ്പനിക്ക് വീണ്ടും ഗംഭീര പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇലക്‌ട്രിക് ബൈക്കുകളുടെ ഡിമാന്റ് വർധിക്കുന്നു, കൂടുതൽ നഗരങ്ങളിലേക്ക് Revolt Electric എത്തുന്നു

ഇപ്പോൾ കൊൽക്കത്ത, കോയമ്പത്തൂർ, മധുര, വിശാഖപട്ടണം, വിജയവാഡ എന്നിവയുൾപ്പെടെ അഞ്ച് പുതിയ ഇന്ത്യൻ നഗരങ്ങളിൽ കൂടി തങ്ങളുടെ വിൽപ്പന വിപുലീകരിക്കാൻ തയാറെടുത്തതായി പ്രഖ്യാപിച്ചിരിക്കുകയാണ് രത്തൻ ടാറ്റയുടെ പിന്തുണയുള്ള ഇവി നിർമാതാക്കളായ റിവോൾട്ട് ഇലക്‌ട്രിക്.

ഇലക്‌ട്രിക് ബൈക്കുകളുടെ ഡിമാന്റ് വർധിക്കുന്നു, കൂടുതൽ നഗരങ്ങളിലേക്ക് Revolt Electric എത്തുന്നു

ഈ നഗരങ്ങളിലെ പ്രവർത്തന പ്രഖ്യാപനത്തോടെ കമ്പനിക്ക് 9 ഇന്ത്യൻ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 14 പ്രധാന നഗരങ്ങളിലായി 19 ഡീലർഷിപ്പുകൾ ഇനി മുതൽ ഉണ്ടായിരിക്കും. മുമ്പ് ഒക്ടോബറിൽ മൂന്ന് പുതിയ ഇന്ത്യൻ നഗരങ്ങളിൽ പുതിയ ഡീലർഷിപ്പുകൾ തുറക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.

ഇലക്‌ട്രിക് ബൈക്കുകളുടെ ഡിമാന്റ് വർധിക്കുന്നു, കൂടുതൽ നഗരങ്ങളിലേക്ക് Revolt Electric എത്തുന്നു

ബെംഗളൂരു, കൊല്‍ക്കത്ത, ജയ്പൂര്‍, സൂറത്ത്, ചണ്ഡീഗഡ്, ലക്‌നൗ, ദേശീയ തലസ്ഥാന മേഖല എന്നിവയുള്‍പ്പെടെയുള്ള പുതിയ നഗരങ്ങളിൽ അടുത്ത വർഷത്തിന്റെ തുടക്കത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും റിവോൾട്ട് മോട്ടോർസ് സ്ഥിരീകരിച്ചിട്ടുണ്ട്. അനന്തരഫലമായി ഇലക്‌ട്രിക് മോട്ടോർസൈക്കിളുകളുടെ ഡിമാൻഡ് വർധിക്കുന്നതായും റിവോൾട്ട് വ്യക്തമാക്കിയിട്ടുണ്ട്.

ഇലക്‌ട്രിക് ബൈക്കുകളുടെ ഡിമാന്റ് വർധിക്കുന്നു, കൂടുതൽ നഗരങ്ങളിലേക്ക് Revolt Electric എത്തുന്നു

നിലവിൽ RV 300, RV 400 എന്നിങ്ങനെ രണ്ടു ഇലക്‌ട്രിക് ബൈക്കുകളാണു ഗുരുഗ്രാം ആസ്ഥാനമായ റിവോൾട്ട് മോട്ടോർസിന്റെ മോഡൽ ശ്രേണിയിലുള്ളത്. അടുത്തിടെ ഈ വർഷത്തെ മൂന്നാം തവണത്തെ ബുക്കിംഗ് പുനരാരംഭിച്ച RV 400 മുൻനിര ബൈക്കിൽ 72V, 3.24KWh ലിഥിയം-അയൺ ബാറ്ററിയിൽ നിന്ന് ചാർജ് ചെയ്യുന്ന 3KW (മിഡ് ഡ്രൈവ്) മോട്ടോറാണ് ഇടംപിടിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് ബൈക്കുകളുടെ ഡിമാന്റ് വർധിക്കുന്നു, കൂടുതൽ നഗരങ്ങളിലേക്ക് Revolt Electric എത്തുന്നു

ഈ സജ്ജീകരണം മോട്ടോർസൈക്കിളിനെ മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിലേക്ക് ഉയർത്താൻ പ്രാപ്‌തമാണ്. നിലലവിൽ 1.07 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് റിവോൾട്ട് RV 400 പതിപ്പിനെ കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുന്നത്. പുതുക്കിയ വില FAME-II സബ്‌സിഡികൾക്ക് ശേഷമാണ്. കേന്ദ്ര-സംസ്ഥാന സർക്കാർ നൽകുന്ന മികച്ച പിന്തുണയുടെ ഫലമായാണ് വില ഇത്രയും പിടിച്ചുനിർത്താനായത്.

ഇലക്‌ട്രിക് ബൈക്കുകളുടെ ഡിമാന്റ് വർധിക്കുന്നു, കൂടുതൽ നഗരങ്ങളിലേക്ക് Revolt Electric എത്തുന്നു

റെഗുലർ കോസ്മിക് ബ്ലാക്ക്, റെബൽ റെഡ്, മിസ്റ്റ് ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനിലാണ് ഇവി നിരത്തിലെത്തുന്നത്. ഇലക്‌ട്രിക് മോട്ടോർസൈക്കിളിന്റെ ഈ ബാറ്ററിക്ക് അഞ്ച് മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് കൈവരിക്കാനാവും. അതുമാത്രമല്ല ഒറ്റ ചാർജിൽ കുറഞ്ഞത് 80 കിലോമീറ്റർ റേഞ്ച് വരെ നൽകാനും RV 400 പ്രാപ്‌തമാണ്. അതേസമയം ഒരാൾ ഇക്കോ മോഡിൽ യാത്ര ചെയ്താൽ ഏകദേശം 150 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

ഇലക്‌ട്രിക് ബൈക്കുകളുടെ ഡിമാന്റ് വർധിക്കുന്നു, കൂടുതൽ നഗരങ്ങളിലേക്ക് Revolt Electric എത്തുന്നു

റിവോൾട്ടിൽ നിന്നുള്ള ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ ബൈക്ക് ഇക്കോ, നോർമൽ, സ്‌പോർട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളിലാണ് അണിനിരത്തുന്നത്. അപ്‌സൈഡ് ഡൗൺ (USD) ഫോർക്കുകളും പിന്നിൽ പൂർണമായും ക്രമീകരിക്കാവുന്ന മോണോഷോക്കും RV 400 ഇവിയിലെ മറ്റു ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഇലക്‌ട്രിക് ബൈക്കുകളുടെ ഡിമാന്റ് വർധിക്കുന്നു, കൂടുതൽ നഗരങ്ങളിലേക്ക് Revolt Electric എത്തുന്നു

കമ്പനിയുടെ മുൻനിര ഇലക്ട്രിക് ബൈക്ക് മൈ റിവോൾട്ട് ആപ്പ് വഴി പ്രവർത്തിപ്പിക്കാനും കഴിയും. അത് നിരവധി കണക്റ്റിവിറ്റികൾ, ബൈക്ക് ലൊക്കേറ്റർ, ജിയോ ഫെൻസിംഗ് തുടങ്ങിയ റൈഡ് ഫീച്ചറുകൾ, സ്‌ക്രീനിൽ ഒരു ടാപ്പിലൂടെ ആക്‌സസ് ചെയ്യാൻ കഴിയുന്ന ഇഷ്‌ടാനുസൃത ശബ്‌ദങ്ങൾ എന്നിവ പ്രാപ്‌തമാക്കാൻ വരെ സാധിക്കും.

ഇലക്‌ട്രിക് ബൈക്കുകളുടെ ഡിമാന്റ് വർധിക്കുന്നു, കൂടുതൽ നഗരങ്ങളിലേക്ക് Revolt Electric എത്തുന്നു

കൂടാതെ ഇത് പൂർണമായ ബൈക്ക് ഡയഗ്‌നോസ്റ്റിക്‌സ്, ബാറ്ററി നില, ചരിത്രപരമായ ഡാറ്റ എന്നിവയ്‌ക്കൊപ്പം റിവോൾട്ടിന്റെ ബാറ്ററി സ്വാപ്പ് ചെയ്യുന്നതിന് അടുത്തുള്ള റിവോൾട്ട് സ്വിച്ച് സ്റ്റേഷൻ കണ്ടെത്തുന്നതിനുള്ള ഒരു ഓപ്ഷനും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇലക്ട്രിക് ബൈക്കുകളുടെ ജനപ്രീതി കണക്കിലെടുത്ത് പൂർണമായ പ്രാദേശികവൽക്കരണം കൈവരിക്കാനും തയാറെടുക്കുകയാണ് റിവോൾട്ട്.

ഇലക്‌ട്രിക് ബൈക്കുകളുടെ ഡിമാന്റ് വർധിക്കുന്നു, കൂടുതൽ നഗരങ്ങളിലേക്ക് Revolt Electric എത്തുന്നു

2022 ജനുവരിയോടെ ഈ നേട്ടം കൈവരിക്കാനാകുമെന്നും റിവോൾട്ട് മോട്ടോർസിന്റെ സ്ഥാപകനായ രാഹുൽ ശർമ്മയെ പിടിഐ വാർത്താ ഏജൻസിയോട് വ്യക്തമാക്കിയിരുന്നു. റിവോൾട്ട് മോഡലുകൾ നിലവിൽ ഏകദേശം 70 ശതമാനം പ്രാദേശികവൽക്കരണത്തോടെയാണ് നിർമിക്കുന്നത്.

ഇലക്‌ട്രിക് ബൈക്കുകളുടെ ഡിമാന്റ് വർധിക്കുന്നു, കൂടുതൽ നഗരങ്ങളിലേക്ക് Revolt Electric എത്തുന്നു

ഹരിയാനയിലെ മനേസറിലാണ് ഈ ഇലക്ട്രിക് ബൈക്കുകൾ കമ്പനി നിർമിക്കുന്നതും. പൂർണ പ്രാദേശികവത്ക്കരണത്തോടെ നിർമിക്കുന്നതിനാൽ നിലവിലുള്ള മോഡലുകളേക്കാള്‍ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം RV300 എന്ന എൻട്രി ലെവൽ ഇ-ബൈക്കിന് പകരമായി പുതിയൊരു RV1 എന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ കൂടി അവതരിപ്പിക്കാനും ബ്രാൻഡിന് പദ്ധതികളുണ്ട്.

Most Read Articles

Malayalam
English summary
Revolt electric all set to expand its dealerships in 5 new indian cities
Story first published: Tuesday, November 2, 2021, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X