റിമോട്ടിൽ സ്റ്റാർട്ട് ചെയ്യാം; പുത്തൻ ഫീച്ചറുമായി റിവോൾട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ

ഇന്ത്യൻ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിൽ പല കാരണങ്ങൾകൊണ്ടും വ്യത്യസ്‌തരായവരാണ് റിവോൾട്ട്. താരതമ്യേന വില കുറഞ്ഞ ഇവി മോഡലുകൾ ജനങ്ങൾക്കായി കൊണ്ടുവരാൻ തുടക്കമിട്ടവരുമാണ് രത്തൻ ഇന്ത്യയുടെ പിന്തുണയുള്ള റിവോൾട്ട്.

റിമോട്ടിൽ സ്റ്റാർട്ട് ചെയ്യാം; പുത്തൻ ഫീച്ചറുമായി റിവോൾട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ രംഗത്തെത്തി കഴിഞ്ഞെങ്കിലും ഇന്ത്യൻ ഉപഭോക്താക്കൾ ഇടിച്ചു കയറുന്നത് RV300, RV400 എന്നീ രണ്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്കായാണ്.

റിമോട്ടിൽ സ്റ്റാർട്ട് ചെയ്യാം; പുത്തൻ ഫീച്ചറുമായി റിവോൾട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ

കൊവിഡ് കാരണം ഉത്പാദനം നിർത്തിവെക്കേണ്ടി വന്നെങ്കിലും കഴിഞ്ഞ മാസം മുതൽ ഹരിയാനയിലെ മനേസറിലെ ഗ്രീൻഫീൽഡ് നിർമാണ പ്ലാന്റിൽ നിന്ന് ഡൽഹി, മുംബൈ, പൂനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ ആറ് നഗരങ്ങളിലേക്ക് RV400 ബൈക്കുകളുടെ പുതിയ ബാച്ചിന്റെ ഡെലിവറി ആരംഭിക്കാനും കമ്പനിക്കായി.

റിമോട്ടിൽ സ്റ്റാർട്ട് ചെയ്യാം; പുത്തൻ ഫീച്ചറുമായി റിവോൾട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ

നിലവില്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് ഈ ഇലക്ട്രിക് ബൈക്കുകള്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ പ്രയോജനത്തിനും ഡെലിവറി ഷെഡ്യൂളുകളെക്കുറിച്ചുള്ള മുഴുവൻ വിശദാംശങ്ങളും വാഗ്ദാനം ചെയ്യുന്നതിനായി റിവോൾട്ട് വെഹിക്കിൾ ഓൺലൈൻ ട്രാക്കിംഗ് സൗകര്യങ്ങൾ വരെ ഒരുക്കിയിട്ടുണ്ട്.

റിമോട്ടിൽ സ്റ്റാർട്ട് ചെയ്യാം; പുത്തൻ ഫീച്ചറുമായി റിവോൾട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ

ഈ വർധിച്ച ആവശ്യകത നിറവേറ്റുന്നതിനായി കമ്പനി ഉത്പാദനം വർധിപ്പിക്കുകയും സാധ്യമായ ഏറ്റവും ചുരുങ്ങിയ കാലയളവിൽ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തിക്കുമെന്നും വാഗ്ദാനം ചെയ്‌തിട്ടുമുണ്ട്. ദേ ഇപ്പോൾ റിവോൾട്ട് സ്വൈപ്പ് എന്ന സംവിധാനവും മോഡലുകളിലേക്ക് ചേർത്തിരിക്കുകയാണ് കമ്പനി.

ഈ സംവിധാനത്തിലൂടെ ഉടമകൾക്ക് അവരുടെ സ്മാർട്ട്ഫോൺ ആപ്പ് ഉപയോഗിച്ച് റിവോൾട്ട് ഇലക്ട്രിക് മോട്ടോർസൈക്കിൾ റിമോട്ട് വഴി സ്റ്റാർട്ട് ചെയ്യാൻ കഴിയുമെന്നതാണ് ശ്രദ്ധേയം. പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്ററോളം ഓടാന്‍ കഴിവുള്ള AI പ്രവര്‍ത്തനക്ഷമമാക്കിയ RV300, RV400 ബൈക്കുകള്‍ക്ക് 3.24 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് ലഭിക്കുന്നത്.

റിമോട്ടിൽ സ്റ്റാർട്ട് ചെയ്യാം; പുത്തൻ ഫീച്ചറുമായി റിവോൾട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ

ഫെയിം II പദ്ധതി പ്രകാരം വില കുറച്ചതോടെ റിവോൾട്ട് RV400 ഇപ്പോൾ 90,799 രൂപയ്ക്കാണ് ഡൽഹിയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. അഹമ്മദാബാദിൽ 87,000 രൂപയ്ക്കും ബൈക്ക് സ്വന്തമാക്കാം. ഇക്കോ, നോർമൽ, സ്പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും റിവോൾട്ട് RV400 പതിപ്പിന്റെ പ്രത്യേകതയാണ്.

റിമോട്ടിൽ സ്റ്റാർട്ട് ചെയ്യാം; പുത്തൻ ഫീച്ചറുമായി റിവോൾട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ

ഇക്കോ മോഡിൽ പരമാവധി വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വോഗതയും 156 കിലോമീറ്റർ റേഞ്ചും നൽകാൻ ഇലക്ട്രിക് ബൈക്ക് പ്രാപ്‌തമാണ്. നോർമൽ മോഡിൽ ഇത് മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയും 110 കിലോമീറ്റർ റേഞ്ചുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

റിമോട്ടിൽ സ്റ്റാർട്ട് ചെയ്യാം; പുത്തൻ ഫീച്ചറുമായി റിവോൾട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ

അതേസമയം സ്പോർട്സ് മോഡിൽ റിവേൾട്ട് RV400 മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയും 80 കിലോമീറ്റർ പരമാവധി റേഞ്ചുമാണ് അവകാശപ്പെടുന്നത്. മികച്ച റൈഡർ സുഖസൗകര്യങ്ങൾക്കായി എൽഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ ഹാൻഡിൽബാറുകൾ, പൂർണമായും മൂടിയ സൈഡ് പാനലുകൾ, മിഡ് മുതൽ റിയർ പൊസിഷനുകൾ വരെ ക്രമീകരിക്കാവുന്ന ഫൂട്ട് പെഗ്ഗുകൾ എന്നിവയാണ് ഇവിയിൽ ഒരുക്കിയിരിക്കുന്നത്.

റിമോട്ടിൽ സ്റ്റാർട്ട് ചെയ്യാം; പുത്തൻ ഫീച്ചറുമായി റിവോൾട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ

കൂടാതെ ബൈക്ക് ലൊക്കേറ്റർ, ജിയോ ഫെൻസിങ്, കസ്റ്റമൈസ്ഡ് ശബ്ദങ്ങൾ എന്നിവയുൾപ്പെടെയുള്ള സമ്പൂർണ ബൈക്ക് ഡയഗ്നോസ്റ്റിക്സ്, ബാറ്ററി സ്റ്റാറ്റസ്, റൈഡ് ഹിസ്റ്ററി തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകൾ നൽകുന്ന മൈ റിവോൾട്ട് ആപ്പും ഇലക്ട്രിക് മോട്ടോർസൈക്കിളിന് മാറ്റുകൂട്ടുന്നുണ്ട്.

റിമോട്ടിൽ സ്റ്റാർട്ട് ചെയ്യാം; പുത്തൻ ഫീച്ചറുമായി റിവോൾട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ

ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ പൂർണമായും ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് റിവോൾട്ട് ഒരുക്കിയിരിക്കുന്നത്. റിവോൾട്ട് സ്വിച്ച് സ്റ്റേഷനിൽ കമ്പനി സ്വാപ്പ് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.

റിമോട്ടിൽ സ്റ്റാർട്ട് ചെയ്യാം; പുത്തൻ ഫീച്ചറുമായി റിവോൾട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ

റിവോൾട്ട് RV400 100 കിലോമീറ്ററിന് ഒമ്പത് രൂപയെന്ന പ്രവർത്തന ചെലവിൽ ഉപഭോക്താക്കൾക്ക് മികച്ച ലാഭം നൽകുന്നു. റിവോൾട്ട് RV400 പതിപ്പിന് എട്ട് വർഷത്തെ അല്ലെങ്കിൽ 1,50,000 കിലോമീറ്റർ വാറന്റിയും മൂന്ന് വർഷത്തെ അല്ലെങ്കിൽ 30,000 കിലോമീറ്ററർ സൗജന്യ മെയിന്റനെൻസും അഞ്ച് വർഷം/75,000 കിലോമീറ്റർ ഉൽപ്പന്ന വാറന്റിയും നൽകുന്നുവെന്നതും ശ്രദ്ധേയമാണ്.

റിമോട്ടിൽ സ്റ്റാർട്ട് ചെയ്യാം; പുത്തൻ ഫീച്ചറുമായി റിവോൾട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ

RV300 മോഡലിന് പകരമായി RV1 എന്ന പേരിൽ കമ്പനി ഒരു പുതിയ എൻട്രി ലെവൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ മാസം അവസാനം പ്രഖ്യാപിച്ചിരുന്നു. RV1 ഇന്ത്യയിൽ മാനേസറിലെ കമ്പനി പ്ലാന്റിലാകും നിർമിക്കുക. പ്രാദേശികമായി ഉത്പാദിപ്പിച്ച ഘടകങ്ങൾ 2022 ജനുവരി മുതൽ നിർമാണം ആരംഭിക്കാനാൻണ് പദ്ധതി.

റിമോട്ടിൽ സ്റ്റാർട്ട് ചെയ്യാം; പുത്തൻ ഫീച്ചറുമായി റിവോൾട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ

ഇതോടെ പുതിയ മോഡലായ RV1 ഇലക്ട്രിക് മോട്ടോർസൈക്കിളിന് താരതമ്യേന വിലയും കുറവായിരിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കനത്ത പ്രാദേശികവൽക്കരണമാണ് ഇതിനായി റിവോൾട്ടിനെ സഹായിക്കുന്നത്.

റിമോട്ടിൽ സ്റ്റാർട്ട് ചെയ്യാം; പുത്തൻ ഫീച്ചറുമായി റിവോൾട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ

വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച സബ്‌സിഡി നടപടികളും നൂറ് കടന്നിട്ടും കൂസലില്ലാതെ കൂടിക്കൊണ്ടിരിക്കുന്ന പെട്രോള്‍ വിലയും ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതി വർധിപ്പിച്ചിട്ടുണ്ട്. ചാർജിംഗ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യയിൽ കുറവാണെങ്കിലും ജീവിത ചെലവ് കുറക്കനായെങ്കിലും ഇവികളെയാണ് ഇപ്പോൾ ജനങ്ങൾ തേടിയെത്തുന്നത്.

Most Read Articles

Malayalam
English summary
Revolt electric motorcycle introduced new remote start option via smartphone app
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X