അടുത്ത ഘട്ട ഡെലിവറിയും ആരംഭിച്ച് റിവോൾട്ട്; ഹിറ്റായി RV 400 ഇലക്‌ട്രിക് ബൈക്ക്

ഇലക്‌ട്രിക് മോട്ടോർസൈക്കിളുകളെ പുറത്തിറക്കി രാജ്യത്ത് വിപ്ലവം സൃഷ്‌ടിച്ചവരാണ് റിവോൾട്ട് മോട്ടോർസ്. കമ്പനിയുടെ ആദ്യ മോഡലായ RV 400 പതിപ്പിനായി ഇതിനകം ജനങ്ങൾ ഇടിച്ചുകയറുകയാണ്.

അടുത്ത ഘട്ട ഡെലിവറിയും ആരംഭിച്ച് റിവോൾട്ട്; ഹിറ്റായി RV 400 ഇലക്‌ട്രിക് ബൈക്ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംവിധാനത്തോടെ രാജ്യത്തെത്തുന്ന ആദ്യ ഇലക്ട്രിക് ബൈക്കാണിത്‌ എന്നതും റിവോൾട്ട് RV 400 പതിപ്പിന്റെ പ്രത്യേകതയാണ്. അടുത്തിടെ ബുക്കിംഗ് ആരംഭിച്ചിരുന്ന ഇവിയുടെ പുതിയ ബാച്ചിനായുള്ള ഡെലിവറിയും കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

അടുത്ത ഘട്ട ഡെലിവറിയും ആരംഭിച്ച് റിവോൾട്ട്; ഹിറ്റായി RV 400 ഇലക്‌ട്രിക് ബൈക്ക്

RV 400 ഇലക്ട്രിക് ബൈക്കിന്റെ പുതിയ ബാച്ച് ഹരിയാനയിലെ മനേസറിലെ നിർമാണശാലയിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കൾക്ക് എത്തിക്കാൻ തുടങ്ങിയതായി റിവോഞട്ട് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

അടുത്ത ഘട്ട ഡെലിവറിയും ആരംഭിച്ച് റിവോൾട്ട്; ഹിറ്റായി RV 400 ഇലക്‌ട്രിക് ബൈക്ക്

ഡൽഹി, മുംബൈ, പൂനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ ആറ് നഗരങ്ങളിലാണ് നിലവിൽ കമ്പനി ഇ-ബൈക്കുകൾ വിൽക്കുന്നത്. ജൂൺ പകുതിയോടെ ഇ-ബൈക്കിന്റെ ബുക്കിംഗ് പുനരാരംഭിച്ചപ്പോൾ റിവോൾട്ടിന് മികച്ച പ്രതികരണം ലഭിച്ചതിന് ശേഷമാണ് പുതിയ ബാച്ചിന്റെ ഡെലിവറി ആരംഭിക്കുന്നത്.

അടുത്ത ഘട്ട ഡെലിവറിയും ആരംഭിച്ച് റിവോൾട്ട്; ഹിറ്റായി RV 400 ഇലക്‌ട്രിക് ബൈക്ക്

ബുക്കിംഗ് ആറംഭിച്ച് വെറും രണ്ട് മണിക്കൂറിനുള്ളിലാണ് പൂർണ യൂണിറ്റാനായി ആളുകൾ തള്ളിക്കയറിയത്. ഈ സമയം 50 കോടി രൂപയുടെ ബൈക്കുകൾക്കായി ബുക്കിംഗ് ലഭിച്ചെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അടുത്ത ഘട്ട ഡെലിവറിയും ആരംഭിച്ച് റിവോൾട്ട്; ഹിറ്റായി RV 400 ഇലക്‌ട്രിക് ബൈക്ക്

ഇന്ധനവില നിരന്തരം ഉയരുന്നതിനാൽ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ അടുത്തിടെ ഫെയിം II സബ്സിഡിയിൽ 50 ശതമാനം വില കുറവും ലഭിച്ചതും ഇവി വിപണിക്ക് കരുത്തായിട്ടുണ്ട്.

അടുത്ത ഘട്ട ഡെലിവറിയും ആരംഭിച്ച് റിവോൾട്ട്; ഹിറ്റായി RV 400 ഇലക്‌ട്രിക് ബൈക്ക്

അതോടൊപ്പം തന്നെ ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി തെരഞ്ഞെടുത്ത സംസ്ഥാനങ്ങൾ സ്വന്തം സബ്സിഡി നൽകുന്നു എന്നതും ശ്രദ്ധേയമാണ്. ഗുജറാത്തിൽ പുറത്തിറക്കിയ പുതിയ സബ്സിഡി പദ്ധതി പ്രകാരം RV 400 വാങ്ങുന്നവർക്ക് സംസ്ഥാനത്ത് 68,000 രൂപ വരെ ലാഭിക്കാം.

അടുത്ത ഘട്ട ഡെലിവറിയും ആരംഭിച്ച് റിവോൾട്ട്; ഹിറ്റായി RV 400 ഇലക്‌ട്രിക് ബൈക്ക്

പെട്രോൾ കരുത്തിൽ പ്രവർത്തിക്കുന്ന ബൈക്കുകളുടെ അതേ രൂപമാണ് റിവോൾട്ട് RV 400 മോഡലിന്റെ പ്രധാന പ്രത്യേകതയും. കൂടാതെ ഇൻറർ‌നെറ്റ്, ക്ലൗഡ് കണക്റ്റിവിറ്റി പോലുള്ള ആധുനിക സവിശേഷതകളും മൈ റിവോൾട്ട് ആപ്ലിക്കേഷനിലേക്കുള്ള ആക്സസ് ചെയ്യാനും സാധിക്കും.

അടുത്ത ഘട്ട ഡെലിവറിയും ആരംഭിച്ച് റിവോൾട്ട്; ഹിറ്റായി RV 400 ഇലക്‌ട്രിക് ബൈക്ക്

3.4 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ബൈക്കിന് തുടിപ്പേകുന്നത്. ഇത് ഏകദേശം 150 കിലോമീറ്റർ ശ്രേണിയാണ് വാഗ്‌ദാനം ചെയ്യുന്നത്. 85 കിലോമീറ്ററാണ് ഇലക്ട്രിക് ബൈക്കിന്റെ പരമാവധി വേഗത.

അടുത്ത ഘട്ട ഡെലിവറിയും ആരംഭിച്ച് റിവോൾട്ട്; ഹിറ്റായി RV 400 ഇലക്‌ട്രിക് ബൈക്ക്

എട്ട് വർഷമോ അല്ലെങ്കിൽ 1,50,000 കിലോമീറ്റർ വാറണ്ടിയോടെയാണ് ഇവിയുടെ ബാറ്ററി പായ്ക്ക് അവതരിപ്പിക്കുന്നത്. മൂന്ന് വർഷത്തേക്ക് അല്ലെങ്കിൽ 30,000 കിലോമീറ്റർ സൗജന്യ മെയിൻന്റനെൻസ്, അഞ്ച് വർഷത്തേക്ക് അല്ലെങ്കിൽ 75,000 കിലോമീറ്റർ ഉൽപ്പന്ന വാറണ്ടിയും റിവോൾട്ട് വാഗ്‌ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Revolt Motors Started Delivering A New Batch Of RV400 Electric Bike In India. Read in Malayalam
Story first published: Monday, July 12, 2021, 14:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X