RV 400 ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് പുനരാരംഭിച്ച് Revolt; കൂട്ടിന് പുത്തൻ കളർ ഓപ്ഷനും

തങ്ങളുടെ മുൻനിര ഇലക്ട്രിക് മോട്ടോർസൈക്കിളായ RV 400 മോഡലിനായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ വിപ്ലവം തീർക്കുന്ന റിവോൾട്ട് മോട്ടോർസ്. ഈ വർഷം ഇത് മൂന്നാം തവണയാണ് ഇ-ബൈക്കിനുള്ള ബുക്കിംഗ് കമ്പനി സ്വീകരിക്കുന്നത്.

RV 400 ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് പുനരാരംഭിച്ച് Revolt; കൂട്ടിന് പുത്തൻ കളർ ഓപ്ഷനും

2021 ഒക്ടോബര്‍ 21 മുതല്‍ 70 നഗരങ്ങളിലായാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നതെന്നും കമ്പനി പറഞ്ഞു. മൂന്നാം വരവിൽ RV 400 ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായി ഒരു പുതിയ കളർ ഓപ്ഷനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ 1.07 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് മോഡലിനെ കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

RV 400 ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് പുനരാരംഭിച്ച് Revolt; കൂട്ടിന് പുത്തൻ കളർ ഓപ്ഷനും

ഈ വില പുതുക്കിയ FAME-II സബ്‌സിഡികൾക്ക് ശേഷമാണെന്നതും ശ്രദ്ധേയമാണ്. ഉച്ചയ്ക്ക് 12 മണി മുതല്‍ റിവോൾട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം. ഇന്ത്യയിലെ 70 നഗരങ്ങളിലേക്ക് ഇത്തവണ ബുക്കിംഗ് വ്യാപിപ്പിച്ചിരിക്കുന്നത് വിൽപ്പനയെ കൂടുതൽ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

RV 400 ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് പുനരാരംഭിച്ച് Revolt; കൂട്ടിന് പുത്തൻ കളർ ഓപ്ഷനും

റിവോൾട്ട് ഇലക്‌ട്രിക്കിന്റെ വിൽപ്പന വിപുലീകരിക്കുന്നതിനായി രാജ്യത്തുടനീളം കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങൾക്ക് പുറമെ ടയർ II, ടയർ 3 നഗരങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ഹുഗ്ലി, ബെൽഗാം, ഹൽദ്വാനി, വാറങ്കൽ, തിരുപ്പതി, കർണാൽ, പാനിപ്പത്ത്, വാപ്പി, സോളൻ തുടങ്ങിയ നഗരങ്ങളിും RV 400 ബുക്ക് ചെയ്യാം.

RV 400 ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് പുനരാരംഭിച്ച് Revolt; കൂട്ടിന് പുത്തൻ കളർ ഓപ്ഷനും

ബെംഗളൂരു, കൊല്‍ക്കത്ത, ജയ്പൂര്‍, സൂറത്ത്, ചണ്ഡീഗഡ്, ലക്‌നൗ, ദേശീയ തലസ്ഥാന മേഖല എന്നിവയുള്‍പ്പെടെയുള്ള പുതിയ നഗരങ്ങളിൽ അടുത്ത വർഷത്തിന്റെ തുടക്കത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും റിവോൾട്ട് മോട്ടോർസ് സ്ഥിരീകരിച്ചിട്ടുണ്ട്.

RV 400 ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് പുനരാരംഭിച്ച് Revolt; കൂട്ടിന് പുത്തൻ കളർ ഓപ്ഷനും

റെഗുലർ കോസ്മിക് ബ്ലാക്ക്, റെബൽ റെഡ് കളർ സ്കീമുകൾ കൂടാതെ റിവോൾട്ട് RV 400 ഇപ്പോൾ ഒരു പുതിയ കളർ മിസ്റ്റ് ഗ്രേയിലും സ്വന്തമാക്കാം. 72V, 3.24KWh ലിഥിയം-അയൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന 3 Kw (മിഡ് ഡ്രൈവ്) ഇലക്ട്രിക് മോട്ടോറാണ് ഇ-ബൈക്കിന്റെ ഹൃദയം. ഈ ബാറ്ററിക്ക് അഞ്ച് മണിക്കൂറിനുള്ളിൽ പൂർണമായി റീചാർജ് ചെയ്യാനാകുമെന്നും ഒറ്റ ചാർജിൽ കുറഞ്ഞത് 80 കിലോമീറ്റർ റേഞ്ച് വരെനൽകാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

RV 400 ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് പുനരാരംഭിച്ച് Revolt; കൂട്ടിന് പുത്തൻ കളർ ഓപ്ഷനും

ഒരാൾ ഇക്കോ മോഡിൽ യാത്ര ചെയ്താൽ ഏകദേശം 150 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നും റിവോൾട്ട് പറയുന്നു. ഇലക്ട്രിക് മോട്ടോർസൈക്കിളിലെ സ്പോർട്സ് മോഡിൽ മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനുമാകുമെന്നതും മേൻമയാണ്. കുറഞ്ഞ ചെലവിലുള്ള ഒരു ദൈനംദിന യാത്രാ മാർഗമായി RV 400 തെരഞ്ഞെടുക്കാം.

RV 400 ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് പുനരാരംഭിച്ച് Revolt; കൂട്ടിന് പുത്തൻ കളർ ഓപ്ഷനും

റിവോൾട്ട് RV 400 മൈ റിവോൾട്ട് ആപ്പിനൊപ്പമാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഇത് ബൈക്ക് ലൊക്കേറ്റർ അല്ലെങ്കിൽ ജിയോ ഫെൻസിംഗ്, സമ്പൂർണ ബൈക്ക് ഡയഗ്നോസ്റ്റിക്സ്, ബാറ്ററി സ്റ്റാറ്റസ്, വിശദമായ റൈഡിംഗ് ഡാറ്റ ഹിസ്റ്ററി, കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവയാണ് ബൈക്ക് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഒരു മിനിറ്റിനുള്ളിൽ ബാറ്ററി മാറ്റാൻ അടുത്തുള്ള റിവോൾട്ട് സ്വിച്ച് സ്റ്റേഷൻ കണ്ടെത്താനുള്ള ഓപ്‌ഷനും ഇതിലുണ്ട് എന്നതും മേൻമയാണ്.

RV 400 ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് പുനരാരംഭിച്ച് Revolt; കൂട്ടിന് പുത്തൻ കളർ ഓപ്ഷനും

RV400 ഇവിക്ക് ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇലക്ട്രിക് ബൈക്കിൽ അപ്‌സൈഡ് ഡൗൺ (USD) ഫോർക്കുകളും മുൻവശത്ത് പൂർണമായും ക്രമീകരിക്കാവുന്ന മോണോ ഷോക്കുമാണ് RV 400 ഇലക്‌ട്രിക് ബൈക്കിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

RV 400 ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് പുനരാരംഭിച്ച് Revolt; കൂട്ടിന് പുത്തൻ കളർ ഓപ്ഷനും

റിവോൾട്ട് മോട്ടോർസ് തങ്ങളുടെ ഇവി മോഡലുകളുടെ ജനപ്രീതി കണക്കിലെടുത്ത് പൂർണമായ പ്രാദേശികവൽക്കരണം കൈവരിക്കാനും പദ്ധതിയിടുന്നുണ്ട്. കമ്പനി 100 ശതമാനം പ്രാദേശികവൽക്കരണത്തിനായി പ്രവർത്തിച്ചു വരികയാണെന്നും, 2022 ജനുവരിയോടെ ഈ നേട്ടം കൈവരിക്കാനാകുമെന്നും റിവോൾട്ട് മോട്ടോർസിന്റെ സ്ഥാപകനായ രാഹുൽ ശർമ്മയെ പിടിഐ വാർത്താ ഏജൻസിയോട് വ്യക്തമാക്കിയിരുന്നു.

RV 400 ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് പുനരാരംഭിച്ച് Revolt; കൂട്ടിന് പുത്തൻ കളർ ഓപ്ഷനും

അതുകൂടാതെ പുതിയ ഉൽപ്പന്നങ്ങളും ബ്രാൻഡിൽ നിന്നും വരും വർഷം പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. RV300, RV400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. റിവോൾട്ട് മോഡലുകൾ നിലവിൽ ഏകദേശം 70 ശതമാനം പ്രാദേശികവൽക്കരണത്തോടെയാണ് നിർമിക്കുന്നത്. ഹരിയാനയിലെ മനേസറിലാണ് ഈ ഇലക്ട്രിക് ബൈക്കുകൾ കമ്പനി നിർമിക്കുന്നതും.

RV 400 ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് പുനരാരംഭിച്ച് Revolt; കൂട്ടിന് പുത്തൻ കളർ ഓപ്ഷനും

നിലവിൽ പ്രതിവർഷം ഒരു ലക്ഷം യൂണിറ്റുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ഈ പ്ലാന്റിനുള്ളത്. ഇപ്പോൾ ഡല്‍ഹി, മുംബൈ, പുനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ 6 നഗരങ്ങളില്‍ മാത്രമേ റിവോർട്ടിന് സാന്നിധ്യമുള്ളൂ. നിലവിലെ വില്‍പ്പന ശൃംഖല ആറിൽ നിന്നും 70 വരെ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ രാജ്യത്തെ വലിയ ഇലക്‌ട്രിക് വാഹന നിർമാതാക്കളിൽ ഒരാളായി റിവോൾട്ട് മാറും.

RV 400 ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് പുനരാരംഭിച്ച് Revolt; കൂട്ടിന് പുത്തൻ കളർ ഓപ്ഷനും

അതേസമയം RV300 എന്ന എൻട്രി ലെവൽ ഇ-ബൈക്കിന് പകരമായി പുതിയൊരു RV1 എന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ കൂടി അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്. 100 ശതമാനം പ്രാദേശികവത്ക്കരണത്തോടെ നിർമിക്കുന്നതിനാൽ നിലവിലുള്ള മോഡലുകളേക്കാള്‍ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Revolt rv 400 electric motorcycle booking reopens in india
Story first published: Thursday, October 21, 2021, 14:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X