Himalayan അഡ്വഞ്ചർ ടൂററിനെ നെഞ്ചിലേറ്റി ജനങ്ങൾ, വിൽപ്പനയിൽ വമ്പൻ മുന്നേറ്റം

എന്താണ് അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ എന്ന് ഇന്ത്യക്കാർക്ക് മനസിലാക്കി കൊടുത്ത മോഡലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന എഡിവി ബൈക്കുകളിൽ ഒന്നും കൂടിയാണിത്. ഇന്ന് ആഭ്യന്തര തലത്തിൽ ഏറ്റവും ജനപ്രിയമായതും ഇതേ സെഗ്മെന്റെനിലുള്ള മോഡലുകളുമാണ്.

Himalayan അഡ്വഞ്ചർ ടൂററിനെ നെഞ്ചിലേറ്റി ജനങ്ങൾ, വിൽപ്പനയിൽ വമ്പൻ മുന്നേറ്റം

എവിടെയും പോകാം, എന്തും ചെയ്യാം എന്നതാണ് അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളുടെ ഏറ്റവും വലിയ പ്രത്യേകതയും. ആദ്യ കാലങ്ങളിൽ പോരായ്‌മകളും പ്രശ്‌നങ്ങളുമുണ്ടായിരുന്നെങ്കിലും പരിഷ്ക്കരണങ്ങളിലൂടെ ഏറ്റവും മികച്ചത് എന്ന നിലയിലേക്ക് ഉയരാനും ഹിമാലയന് സാധിച്ചിട്ടുണ്ട്.

Himalayan അഡ്വഞ്ചർ ടൂററിനെ നെഞ്ചിലേറ്റി ജനങ്ങൾ, വിൽപ്പനയിൽ വമ്പൻ മുന്നേറ്റം

ബിഎസ്-III പതിപ്പിൽ നിന്നും ബിഎസ്-VI ആയപ്പോഴേക്കും പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാനും റോയൽ എൻഫീൽഡിനായി. ഇതിനു പുറമെ ഈ വർഷം ആദ്യം ഹിമാലയനെ ഒന്നുകൂടി നവീകരിക്കാനും റെട്രോ ക്ലാസിക് നിർമാതാക്കൾ തയാറായതും ശ്രദ്ധേയമായിരുന്നു. അതിന്റെ ഫലമായി മീറ്റിയോർ 350 ക്രൂയിസറിൽ നിന്നും കടമെടുത്ത ട്രിപ്പർ നാവിഗേഷൻ സംവിധാനം, ചില കോസ്മെറ്റിക് മാറ്റങ്ങളും, ഏതാനും പുതിയ കളർ ഓപ്ഷനുകളും അഡ്വഞ്ചർ ടൂററിലേക്ക് എത്തി.

Himalayan അഡ്വഞ്ചർ ടൂററിനെ നെഞ്ചിലേറ്റി ജനങ്ങൾ, വിൽപ്പനയിൽ വമ്പൻ മുന്നേറ്റം

ഇവയെല്ലാം ജനം ഇരുകൈയ്യും നീട്ടി സ്വീകരിച്ചതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. പോയ മാസം ഹിമാലയന്റെ 2,770 യൂണിറ്റുകൾ നിരത്തിലെത്തിച്ച് വാർഷിക വിൽപ്പനയിൽ 423 ശതമാനത്തിന്റെ വമ്പൻ വളർച്ചയ്ക്കാണ് എൻഫീൽഡ് സാക്ഷ്യംവഹിച്ചത്. താരതമ്യപ്പെടുത്തുമ്പോൾ, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ തദ്ദേശീയ ബ്രാൻഡ് മോഡലിന്റെ 530 യൂണിറ്റുകൾ മാത്രമാണ് വിറ്റത്.

Himalayan അഡ്വഞ്ചർ ടൂററിനെ നെഞ്ചിലേറ്റി ജനങ്ങൾ, വിൽപ്പനയിൽ വമ്പൻ മുന്നേറ്റം

2021 ഓഗസ്റ്റ് മാസത്തിൽ പോസിറ്റീവ് വളർച്ച കൈവരിച്ച ഏക റോയൽ എൻഫീൽഡ് ബൈക്കും ഹിമാലയൻ മാത്രമായിരുന്നു. 411 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചനാണ് അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ഹൃദയം. ഇത് 6500 rpm-ൽ 24.3 പരമാവധി bhp കരുത്തും 4000-4500 rpm-ൽ 32 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Himalayan അഡ്വഞ്ചർ ടൂററിനെ നെഞ്ചിലേറ്റി ജനങ്ങൾ, വിൽപ്പനയിൽ വമ്പൻ മുന്നേറ്റം

അഞ്ചു സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഹാഫ്-ഡ്യൂപ്ലെക്സ് സ്പ്ലിറ്റ് ക്രാഡിൽ ഫ്രെയിമിലാണ് ഹിമാലയൻ നിർമിച്ചിരിക്കുന്നത്. സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് 200 mm ട്രാവൽ ഉള്ള ടെലസ്കോപ്പിക് ഫോർക്കുകളാണ് റോയൽ എൻഫീൽഡ് വാഗ്‌ദാനം ചെയ്യുന്നത്.

Himalayan അഡ്വഞ്ചർ ടൂററിനെ നെഞ്ചിലേറ്റി ജനങ്ങൾ, വിൽപ്പനയിൽ വമ്പൻ മുന്നേറ്റം

അതേസമയം പിൻവശത്ത് 180 mm ട്രാവൽ ഉള്ള മോണോഷോക്ക് യൂണിറ്റും ഇടംപിടിച്ചിരിക്കുന്നു. ബ്രേക്കിംഗിനായി മുന്നിൽ 300 mm ഡിസ്ക്കും പിന്നിൽ 240 mm ഡിസ്ക്കുമാണ് സമ്മാനിച്ചിരിക്കുന്നത്. അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസ് സംവിധാനവും കമ്പനി മോട്ടോർസൈക്കിളിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Himalayan അഡ്വഞ്ചർ ടൂററിനെ നെഞ്ചിലേറ്റി ജനങ്ങൾ, വിൽപ്പനയിൽ വമ്പൻ മുന്നേറ്റം

എന്നാൽ ഓഫ്-റേഡിംഗിൽ സഹായകരമാവുന്നതിന് സ്വിച്ചബിൾ എബിഎസാണ് നൽകിയിരിക്കുന്നത്. ഗ്രാനൈറ്റ് ബ്ലാക്ക്, റോക്ക് റെഡ്, ലേക്ക് ബ്ലൂ, ഗ്രാവൽ ഗ്രേ, പൈൻ ഗ്രീൻ, മിറേജ് സിൽവർ എന്നിവയുൾപ്പെടെ ആറ് കളർ ഓപ്ഷനുകളിലാണ് ഹിമാലയൻ ഇപ്പോൾ വിപണിയിൽ എത്തുന്നത്.

Himalayan അഡ്വഞ്ചർ ടൂററിനെ നെഞ്ചിലേറ്റി ജനങ്ങൾ, വിൽപ്പനയിൽ വമ്പൻ മുന്നേറ്റം

കെടിഎം 250 അഡ്വഞ്ചർ, ബിഎംഡബ്ല്യു G 310 GS, ബജാജ് ഡൊമിനാർ, ഹീറോ എക്സ്പൾസ് 200 തുടങ്ങിയ മറ്റ് എൻട്രി ലെവൽ അഡ്വഞ്ചർ ടൂററുകൾക്കും ടൂറിംഗ് ബൈക്കുകൾക്കുമെതിരെയാണ് ഹിമാലയൻ മാറ്റുരയ്ക്കുന്നത്. റോയൽ എൻഫീൽഡ് നിലവിൽ 2.10 ലക്ഷം മുതൽ 2.17 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് ബൈക്കിനെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

Himalayan അഡ്വഞ്ചർ ടൂററിനെ നെഞ്ചിലേറ്റി ജനങ്ങൾ, വിൽപ്പനയിൽ വമ്പൻ മുന്നേറ്റം

വിപണിയിലെത്തിയിട്ട് വർഷങ്ങളായെങ്കിലും കാലത്തിനൊത്ത മാറ്റങ്ങളുമായി ഈ ശ്രേണിയിൽ മുന്നിട്ടു നിൽക്കാൻ ഹിമാലയന് സാധിക്കുന്നുണ്ട്. എന്നാൽ നിലവിലെ കൊവിഡ് സാഹചര്യവും മറ്റ് പ്രതിസന്ധികളും കാരണം എൻഫീൽഡിന്റെ എഡിവി ബൈക്ക് വീട്ടിലെത്തിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

Himalayan അഡ്വഞ്ചർ ടൂററിനെ നെഞ്ചിലേറ്റി ജനങ്ങൾ, വിൽപ്പനയിൽ വമ്പൻ മുന്നേറ്റം

അതായത് ഹിമാലയന് നിലവിൽ നാല് മാസത്തോളമാണ് ബുക്കിംഗ് കാലയളവ് എന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി ഒരു കുഞ്ഞൻ വേരിയന്റിനെ കൂടി ഹിമാലൻ ശ്രേണിയിലേക്ക് എത്തിക്കാനുള്ള പദ്ധതിയും കമ്പനി തുടങ്ങിയിട്ടുണ്ട്.

Himalayan അഡ്വഞ്ചർ ടൂററിനെ നെഞ്ചിലേറ്റി ജനങ്ങൾ, വിൽപ്പനയിൽ വമ്പൻ മുന്നേറ്റം

സ്ക്രാം 411 എന്നു പേരിട്ടിരിക്കുന്ന മോഡൽ ഒരു സ്ക്രാംബ്ലർ ശൈലിയിലാണ് ഒരുങ്ങുന്നത്. ഹിമാലയന്റെ അതേ പ്ലാറ്റ്ഫോമിലാണ് പുതിയ വേരിയന്റും നിർമിക്കുന്നത്. ഹിമാലയവുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ഓൺ‌-റോഡ്‌ അധിഷ്‌ഠിത പരിഷ്ക്കാരങ്ങളുമായാണ് പുതിയ സ്ക്രാം 411 വിപണിയിൽ എത്തുക.

Himalayan അഡ്വഞ്ചർ ടൂററിനെ നെഞ്ചിലേറ്റി ജനങ്ങൾ, വിൽപ്പനയിൽ വമ്പൻ മുന്നേറ്റം

ഒരു ചെറിയ ഫ്രണ്ട് വീൽ, ഫ്രണ്ട് ജെറി-കാൻ ഹോൾഡർ ഫ്രെയിം, ഫോർക്ക് ഗേറ്ററുകൾ, ഉയരമുള്ള വിൻഡ്‌സ്ക്രീൻ, ഉയർത്തിയ ഫ്രണ്ട് മഡ്‌ഗാർഡ് എന്നിവയെല്ലാമാകും ഹിമാലയനിൽ നിന്ന് സ്ക്രാം 411 പതിപ്പിനെ വ്യത്യസ്‌തമാക്കുക. അതോടൊപ്പം ഹിമാലയനിൽ കാണുന്ന വിൻഡ്സ്ക്രീൻ, ഫോർക്ക് ഗെയ്റ്ററുകൾ എന്നിവ സ്ക്രാം 411 മോഡലിൽ ഉണ്ടാകില്ലെന്നതും ശ്രദ്ധേയമാകും.

Himalayan അഡ്വഞ്ചർ ടൂററിനെ നെഞ്ചിലേറ്റി ജനങ്ങൾ, വിൽപ്പനയിൽ വമ്പൻ മുന്നേറ്റം

ഭാരം കുറയ്ക്കാനുള്ള പരിഷ്ക്കാരങ്ങൾ ഒഴികെ രണ്ട് മോഡലുകളും ഒരേ എഞ്ചിൻ, ഗിയർബോക്സ്, മറ്റ് ചില ഭാഗങ്ങൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. സസ്പെൻഷനും മിക്കവാറും സമാനമായിരിക്കും. സ്‌ക്രാം 411 ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം വിപണിയിൽ എത്താനാണ് സാധ്യത.

Most Read Articles

Malayalam
English summary
Royal enfield himalayan registered massive sales growth in august 2021
Story first published: Thursday, September 23, 2021, 10:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X