'മെയ്‌ഡ് ഇൻ ഇന്ത്യ' എൻഫീൽഡിന്റെ അഡ്വഞ്ചർ ബൈക്ക് ഇനി ജാപ്പനീസ് നിരത്തുകളിലും

മെയ്‌ഡ് ഇൻ ഇന്ത്യ വാഹനങ്ങൾ വിദേശത്തേക്ക് കയറ്റിയയച്ച് അവിടുത്തെ നിരത്തുകളിൽ ഓടുന്നു എന്നു കേൾക്കുമ്പോൾ തന്നെ ഒരു സുഖമാണ്. ഇക്കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ഇരുചക്ര വാഹന നിർമാണ കമ്പനിയാണ് റോയൽ എൻഫീൽഡ്.

'മെയ്‌ഡ് ഇൻ ഇന്ത്യ' എൻഫീൽഡിന്റെ അഡ്വഞ്ചർ ബൈക്ക് ഇനി ജാപ്പനീസ് നിരത്തുകളിലും

തങ്ങളുടെ മുൻനിര മോഡലുകളെല്ലാം ആഗോളതലത്തിൽ ഏറെ പ്രശംസ നേടുകയും ചെയ്‌തിട്ടുണ്ട്. ദേ ഇപ്പോൾ റോയൽ എൻഫീൽഡ് ജപ്പാനീസ് വിപണിയിൽ പുതുക്കിയ ഹിമാലയൻ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിനെ പുറത്തിറക്കിയിരിക്കുകയാണ്.

'മെയ്‌ഡ് ഇൻ ഇന്ത്യ' എൻഫീൽഡിന്റെ അഡ്വഞ്ചർ ബൈക്ക് ഇനി ജാപ്പനീസ് നിരത്തുകളിലും

യൂറോ 5 മലിനീകരണ മാനദണ്ഡങ്ങൾ പാലിച്ചാണ് പുതുക്കിയ മോഡലിനെ കമ്പനി നിരത്തിലെത്തിക്കുന്നത്. അതോടൊപ്പം ട്രിപ്പർ നാവിഗേഷൻ പോഡ്, സ്വിച്ചബിൾ എബിഎസ്, മൂന്ന് പുതിയ നിറങ്ങൾ എന്നീ പുതുമകളും ബൈക്കിൽ കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്. 2021 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത ടോക്കിയോയിലെ ഒരു മുൻനിര സ്റ്റോറുമായാണ് റോയൽ എൻഫീൽഡ് ജപ്പാനിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

'മെയ്‌ഡ് ഇൻ ഇന്ത്യ' എൻഫീൽഡിന്റെ അഡ്വഞ്ചർ ബൈക്ക് ഇനി ജാപ്പനീസ് നിരത്തുകളിലും

ജപ്പാനിലെ റോയൽ എൻഫീൽഡിന്റെ സാന്നിധ്യം ഏഷ്യ-പസഫിക് മേഖലയിൽ ബ്രാൻഡിന്റെ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന നീക്കമായാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ 650 ഇരട്ടകൾക്കൊപ്പം ഹിമാലയനും ജാപ്പനീസ് വിപണിയിലേക്കുള്ള ബ്രാൻഡിന്റെ മുന്നേറ്റത്തിന് നേതൃത്വം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'മെയ്‌ഡ് ഇൻ ഇന്ത്യ' എൻഫീൽഡിന്റെ അഡ്വഞ്ചർ ബൈക്ക് ഇനി ജാപ്പനീസ് നിരത്തുകളിലും

പുതുക്കിയ റോയൽ എൻഫീൽഡ് ഹിമാലയൻ ഈ വർഷം തുടക്കത്തോടെയാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. കൂടാതെ ചെറിയ കോസ്മെറ്റിക്, ഫീച്ചർ അപ്‌ഡേറ്റുകൾക്കൊപ്പം പൈൻ ഗ്രീൻ, മിറേജ് സിൽവർ, ഗ്രാനൈറ്റ് ബ്ലാക്ക് എന്നിവ ഉൾപ്പെടുന്ന മൂന്ന് പുതിയ നിറങ്ങളും കമ്പനി പരിചയപ്പെടുത്തിയിട്ടുണ്ട്.

'മെയ്‌ഡ് ഇൻ ഇന്ത്യ' എൻഫീൽഡിന്റെ അഡ്വഞ്ചർ ബൈക്ക് ഇനി ജാപ്പനീസ് നിരത്തുകളിലും

കൂടാതെ, ഹിമാലയന് ട്രിപ്പർ നാവിഗേഷൻ പോഡ് സമ്മാനിച്ചതും ഏറെ സ്വീകാര്യമായ നടപടിയായാണ് ഉപഭോക്താക്കൾ പ്രതികരിച്ചത്. ഇത് ലൈവ് നാവിഗേഷൻ വാഗ്ദാനം ചെയ്യുന്നു. ഈ സവിശേഷത ഗൂഗിൾ മാപ്‌സ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിർമിച്ചതാണ്. അൽപ്പം ഉയരമുള്ള വിൻഡ്‌ഷീൽഡ്, ടാങ്ക് ഗാർഡുകളിൽ പരിഷ്‌ക്കരിച്ച ഡിസൈൻ, മെച്ചപ്പെട്ട സീറ്റ് കുഷ്യനിംഗ്, ലഗേജ് കാരിയറിൽ അധിക പ്ലേറ്റ് എന്നിവയ്‌ക്കൊപ്പം ബൈക്ക് മുൻഗാമിയേക്കാൾ മികച്ചയാതെന്നു വേണം പറയാൻ.

'മെയ്‌ഡ് ഇൻ ഇന്ത്യ' എൻഫീൽഡിന്റെ അഡ്വഞ്ചർ ബൈക്ക് ഇനി ജാപ്പനീസ് നിരത്തുകളിലും

411 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, സിംഗിൾ ഓവർഹെഡ് ക്യാം (SOHC) എഞ്ചിനാണ് ഈ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. 6,500 rpm-ൽ 24.3 bhp പവറും 4,000-4,500 rpm-ൽ 32 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിന് ഫ്യുവൽ ഇഞ്ചക്‌റ്റഡ് സംവിധാനവും ലഭിക്കും.

'മെയ്‌ഡ് ഇൻ ഇന്ത്യ' എൻഫീൽഡിന്റെ അഡ്വഞ്ചർ ബൈക്ക് ഇനി ജാപ്പനീസ് നിരത്തുകളിലും

5 സ്പീഡ് ഗിയർബോക്‌സുമായാണ് 411 സിസി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സസ്പെൻഷനും ബ്രേക്കിംഗ് ഹാർഡ്‌വെയറും ഹാഫ്-ഡ്യുപ്ലെക്‌സ് ക്രാഡിൽ ഫ്രെയിമിനെപ്പോലെ തന്നെ തുടരുന്നു. ഫ്രണ്ട് സസ്‌പെൻഷൻ 200 മില്ലീമീറ്റർ ട്രാവൽ ഉള്ള 41 mm ഫോർക്കുകളാണ് കൈകാര്യം ചെയ്യുന്നത്.

'മെയ്‌ഡ് ഇൻ ഇന്ത്യ' എൻഫീൽഡിന്റെ അഡ്വഞ്ചർ ബൈക്ക് ഇനി ജാപ്പനീസ് നിരത്തുകളിലും

പിന്നിലെ സസ്പെൻഷൻ 180 മില്ലീമീറ്റർ ട്രാവൽ ഉള്ള മോണോഷോക്കുമാണ് റോയൽ എൻഫീൽഡ് ഹിമാലയൻ ഉപയോഗിക്കുന്നത്. 220 mm ഗ്രൗണ്ട് ക്ലിയറൻസാണ് അഡ്വഞ്ചർ ബൈക്കിന്റെ മറ്റൊരു പ്രധാന സവിശേഷ. ബ്രേക്കിംഗിനായി ഡ്യുവൽ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റമാണ് (എബിഎസ്) കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

'മെയ്‌ഡ് ഇൻ ഇന്ത്യ' എൻഫീൽഡിന്റെ അഡ്വഞ്ചർ ബൈക്ക് ഇനി ജാപ്പനീസ് നിരത്തുകളിലും

ഓഫ്റോഡിംഗ് സമയത്ത് കൂടുതൽ മെച്ചപ്പെട്ട പ്രകടനത്തിനായി പിൻവീലിലെ എബിഎസ് ഓഫ് ചെയ്യാനുമാവും. ഗ്രാനൈറ്റ് ബ്ലാക്ക്, റോക്ക് റെഡ്, ലേക്ക് ബ്ലൂ, ഗ്രാവൽ ഗ്രേ, പൈൻ ഗ്രീൻ, മിറേജ് സിൽവർ എന്നിവയുൾപ്പെടെ ആറ് കളർ ഓപ്ഷനുകളിലാണ് ഹിമാലയൻ ഇപ്പോൾ വിപണിയിൽ എത്തുന്നത്.

'മെയ്‌ഡ് ഇൻ ഇന്ത്യ' എൻഫീൽഡിന്റെ അഡ്വഞ്ചർ ബൈക്ക് ഇനി ജാപ്പനീസ് നിരത്തുകളിലും

എന്താണ് അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ എന്ന് ഇന്ത്യക്കാർക്ക് മനസിലാക്കി കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മോഡലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. കെടിഎം 250 അഡ്വഞ്ചർ, ബിഎംഡബ്ല്യു G 310 GS, ബജാജ് ഡൊമിനാർ, ഹീറോ എക്സ്പൾസ് 200 തുടങ്ങിയ മറ്റ് എൻട്രി ലെവൽ അഡ്വഞ്ചർ ടൂററുകൾക്കും ടൂറിംഗ് ബൈക്കുകൾക്കുമെതിരെയാണ് ഹിമാലയൻ മാറ്റുരയ്ക്കുന്നത്.

'മെയ്‌ഡ് ഇൻ ഇന്ത്യ' എൻഫീൽഡിന്റെ അഡ്വഞ്ചർ ബൈക്ക് ഇനി ജാപ്പനീസ് നിരത്തുകളിലും

ശ്രേണി കൂടുതൽ വിപുലീകരിക്കുന്നതിനായി ഹിമാലയന്റെ കൂടുതൽ റേഡ് അധിഷ്ഠിതമായ വേരിയന്റിനെ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. സ്ക്രാം 411 എന്നുപേരിട്ടിരിക്കുന്ന ബൈക്ക് അടുത്ത വർഷം തുടക്കത്തിൽ തന്നെ നിരത്തിലെത്തുമെന്നാണ് സൂചന. അഡ്വഞ്ചർ ടൂററിന്റെ സ്ക്രാംബ്ലർ ശൈലി സ്വീകരിക്കുന്ന മോഡലായിരിക്കുമിത്.

'മെയ്‌ഡ് ഇൻ ഇന്ത്യ' എൻഫീൽഡിന്റെ അഡ്വഞ്ചർ ബൈക്ക് ഇനി ജാപ്പനീസ് നിരത്തുകളിലും

ഹിമാലയനേക്കാൾ കൂടുതൽ താങ്ങാനാവുന്ന വിലയ്ക്കായിരിക്കും ഈ പുത്തൻ മോട്ടോർസൈക്കിൾ വിപണിയിൽ എത്തുക. അതിന്റേതായ പരിഷ്ക്കാരങ്ങളും മാറ്റങ്ങളും സ്ക്രാം 411 മോഡലിൽ കാണാനാവും. മുൻവശത്തെ വിൻഡ്‌സ്‌ക്രീൻ, വശങ്ങളിലെ കമ്പനികൾ, ലഗേജ് റാക്ക് എന്നിവ മോട്ടോർസൈക്കിളിന് നഷ്ടമാകും. വലിയ 21 ഇഞ്ച് ഫ്രണ്ട് വീലിന് പകരം, 18 ഇഞ്ച് വീലുമായാകും ബൈക്ക് എത്തുക.

'മെയ്‌ഡ് ഇൻ ഇന്ത്യ' എൻഫീൽഡിന്റെ അഡ്വഞ്ചർ ബൈക്ക് ഇനി ജാപ്പനീസ് നിരത്തുകളിലും

ചെറിയ ചില കോസ്മെറ്റിക് നവീകരണങ്ങൾ മാറ്റി നിർത്തിയാൽ ബൈക്ക് ഹിമാലയന് സമാനമായിരിക്കും. എഞ്ചിനും മറ്റ് മെക്കാനിക്കൽ വശങ്ങളുമെല്ലാം മോട്ടോർസൈക്കിളിൽ അതേപടി നിലനിൽക്കും. നിലവിൽ 2.10 ലക്ഷം മുതൽ 2.18 ലക്ഷം രൂപ വരെയാണ് അഡ്വഞ്ചർ ടൂറർ സെഗ്മെന്റിന് കരുത്ത് പകർന്ന റോയൽ എൻഫീൽഡ് ഹിമാലയന്റെ എക്സ്ഷോറൂം വില. ഇതിലും കുറവായിരിക്കും റേഡ് കേന്ദ്രീകൃത സ്ക്രാം 411 പതിപ്പിന്റെ വില.

Most Read Articles

Malayalam
English summary
Royal enfield launched made in india himalayan adventure tourer motorcycle in japan
Story first published: Friday, December 17, 2021, 9:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X