പണിപാളി, ക്ലാസിക് 350 മോഡലിനെ തിരികെവിളിച്ച് റോയൽ എൻഫീൽഡ്; കാരണം ഇതാ

ആർക്കും ഒരു മുഖവുരയും വേണ്ടാത്ത മോഡലാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350. ഒരിടിയ്ക്ക് ഈ ബുള്ളറ്റ് എന്നറിയപ്പെടുന്ന വാഹനം വിപണിയിൽ ഉണ്ടാക്കിയ ഓളവും ചെറുതല്ല. അടുത്തിടെ തലമുറ മാറ്റവും ലഭിച്ചതോടെ പോരായ്‌മകളെല്ലാം കമ്പനി പരിഹരിക്കുകയും ചെയ്‌തു.

പണിപാളി, ക്ലാസിക് 350 മോഡലിനെ തിരികെവിളിച്ച് റോയൽ എൻഫീൽഡ്; കാരണം ഇതാ

പുതുതലമുറ 2021 റോയൽ എൻഫീൽഡ് ക്ലാസിക് 350 മോട്ടോർസൈക്കിളിന്റെ ഒരു ലക്ഷം യൂണിറ്റ് ഉത്പാദനം എന്ന നാഴികക്കല്ല് പിന്നിട്ട കമ്പനി ദിവസങ്ങൾക്ക് ശേഷം ക്ലാസിക് 350 മോഡലുകളെ തിരികെ വിളിച്ചിരിക്കുകയാണ്. ഈ വർഷം സെപ്റ്റംബറിനും ഡിസംബറിനുമിടയിൽ നിർമിച്ച 26,300 മോട്ടോർസൈക്കിളെ ബാധിച്ച ചില സാങ്കേതിക തകരാറിനാലാണ് ഈ നടപടി.

പണിപാളി, ക്ലാസിക് 350 മോഡലിനെ തിരികെവിളിച്ച് റോയൽ എൻഫീൽഡ്; കാരണം ഇതാ

റോയൽ എൻഫീൽഡ് പറയുന്നതനുസരിച്ച് മോട്ടോർസൈക്കിളിന്റെ സ്വിംഗ് ആർമിൽ ഘടിപ്പിച്ചിരിക്കുന്ന ബ്രേക്ക് റിയാക്ഷൻ ബ്രാക്കറ്റ്, പ്രത്യേകമായി 2021 സിംഗിൾ-ചാനൽ എബിഎസിലും റിയർ ഡ്രം ബ്രേക്ക് ക്ലാസിക് 350 മോട്ടോർസൈക്കിളുകളിലും ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളിലൊന്നിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്.

പണിപാളി, ക്ലാസിക് 350 മോഡലിനെ തിരികെവിളിച്ച് റോയൽ എൻഫീൽഡ്; കാരണം ഇതാ

ചില പ്രത്യേക റൈഡിംഗ് സാഹചര്യങ്ങളിൽ റിയർ ബ്രേക്ക് പെഡലിൽ അസാധാരണമാംവിധം ഉയർന്ന ബ്രേക്കിംഗ് ലോഡ് പ്രയോഗിച്ചാൽ റീയാക്ഷൻ ബ്രാക്കറ്റിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. ഇത് അസാധാരണമായ ബ്രേക്കിംഗ് ശബ്ദത്തിനും ബ്രേക്കിംഗ് കാര്യക്ഷമതയിൽ തീവ്രമായ തകർച്ചയ്ക്കും ഇടയാക്കുമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

പണിപാളി, ക്ലാസിക് 350 മോഡലിനെ തിരികെവിളിച്ച് റോയൽ എൻഫീൽഡ്; കാരണം ഇതാ

പിൻ ഡ്രം ബ്രേക്കും സിംഗിൾ ചാനൽ എബിഎസും ഉള്ള ക്ലാസിക് 350 മോട്ടോർസൈക്കിളുകളിൽ മാത്രമാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. മറ്റെല്ലാ മോട്ടോർസൈക്കിൾ വേരിയന്റുകളേയും ഈ പ്രശ്‌നം ബാധിക്കില്ലെന്നും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.

പണിപാളി, ക്ലാസിക് 350 മോഡലിനെ തിരികെവിളിച്ച് റോയൽ എൻഫീൽഡ്; കാരണം ഇതാ

അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ റോയൽ എൻഫീൽഡും അവരുടെ ഡീലർഷിപ്പുകളും ഈ തിരിച്ചുവിളിയുടെ ഭാഗമായ മോട്ടോർസൈക്കിളുകളുടെ ഉടമകളെ ബന്ധപ്പെടാൻ തുടങ്ങും. അതിനു ശേഷം ഉടമകൾ തങ്ങളുടെ ബൈക്ക് ഡീലർഷിപ്പിൽ എത്തിക്കണം. തുടർന്ന് എല്ലാ യൂണിറ്റുകൾക്കും സ്വിംഗ് ആമിന്റെ ബ്രേക്ക് റിയാക്ഷൻ ബ്രാക്കറ്റ് സൗജന്യമായി കമ്പനി ശക്തിപ്പെടുത്തും.

പണിപാളി, ക്ലാസിക് 350 മോഡലിനെ തിരികെവിളിച്ച് റോയൽ എൻഫീൽഡ്; കാരണം ഇതാ

ഇതിനു പുറമെ റോയൽ എൻഫീൽഡ് ക്ലാസിക് 350 മോട്ടോർസൈക്കിളുകളുടെ ഉടമകൾക്ക് പ്രാദേശിക ഡീലർമാരുമായോ വർക്ക്ക്ഷോപ്പുകളുമായോ പരിശോധിച്ചോ കസ്റ്റമർ കെയറിനെ വിളിച്ചോ തങ്ങളുടെ വാഹനം ഈ തിരിച്ചുവിളിയുടെ ഭാഗമാണോ എന്ന് പരിശോധിക്കാവുന്നതാണ്. റോയൽ എൻഫീൽഡ് വെബ്സൈറ്റ് സന്ദർശിച്ചും തകരാർ ബാധിച്ചിട്ടുണ്ടോ എന്ന് നിങ്ങൾക്ക് പരിശോധിക്കാം.

പണിപാളി, ക്ലാസിക് 350 മോഡലിനെ തിരികെവിളിച്ച് റോയൽ എൻഫീൽഡ്; കാരണം ഇതാ

2021-ൽ ഇത് ആദ്യമായല്ല റോയൽ എൻഫീൽഡ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്. ഈ വർഷം മെയ് മാസത്തിൽ റോയൽ എൻഫീൽഡ് 2.3 ലക്ഷം മോട്ടോർസൈക്കിളുകളെ ബാധിച്ചതായി പ്രഖ്യാപിച്ചിരുന്നു. ആ തിരിച്ചുവിളിയിൽ ബുള്ളറ്റ്, ക്ലാസിക് (പഴയ മോഡൽ), മീറ്റിയോർ എന്നിവയെയാണ് ബാധിച്ചത്. ഇഗ്‌നിഷൻ കോയിലിന്റെ നിർമാണ തകരാറാണ് ആ തിരിച്ചുവിളിക്കലിന് കാരണമായത്.

വില കൃത്യമായി തിരിച്ചാൽ റോയൽ എൻഫീൽഡ് ക്ലാസിക് 350 റെഡിച്ച് സീരീസിനായി 1.84 ലക്ഷം രൂപയും, ഹാൽസിയോൺ ശ്രേണിക്ക് 1.93 ലക്ഷം രൂപ മുതലും. സിഗ്നൽ പതിപ്പുകൾക്ക് 2.04 ലക്ഷം രൂപയും, ഡാർക്ക് എഡിഷന് 2.11 ലക്ഷം രൂപയും, ക്രോം എഡിഷന് 2.15 ലക്ഷം രൂപയും എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

പണിപാളി, ക്ലാസിക് 350 മോഡലിനെ തിരികെവിളിച്ച് റോയൽ എൻഫീൽഡ്; കാരണം ഇതാ

20 bhp കരുത്തിൽ പരമാവധി 27 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിൻ അഞ്ചു സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതുതലമുറ J1A പ്ലാറ്റ്‌ഫോമിലാണ് പുതിയ ക്ലാസിക് 350 ബൈക്കിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

പണിപാളി, ക്ലാസിക് 350 മോഡലിനെ തിരികെവിളിച്ച് റോയൽ എൻഫീൽഡ്; കാരണം ഇതാ

അതായത് ഡബിൾ ഡൗൺ‌ട്യൂബ് ചാസിയിൽ നിന്നും പിൻമാറുന്ന മോഡൽ മീറ്റിയോറിൽ അരങ്ങേറ്റം കുറിച്ച J പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് വികസിപ്പിച്ചിരിക്കുന്നതെന്ന് സാരം. ഡിസൈനിലേക്ക് നോക്കിയാൽ വൃത്താകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്ററുകൾ, റിയർ വ്യൂ മിററുകൾ, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, ചങ്കി ഫെൻഡറുകൾ എന്നിവയെല്ലാമാണ് ആകർഷണം ഉയർത്തുന്നത്.

പണിപാളി, ക്ലാസിക് 350 മോഡലിനെ തിരികെവിളിച്ച് റോയൽ എൻഫീൽഡ്; കാരണം ഇതാ

അതോടൊപ്പം വീതിയേറിയ ഹാൻഡിൽബാറുകൾ, സ്‌പോക്ക് വീലുകൾ, ബോട്ടിൽ-ട്യൂബ് എക്‌സ്‌ഹോസ്റ്റ് മഫ്ലർ, റൗണ്ട് ടെയിൽ ലാമ്പ് എന്നിവയും റൈഡിംഗിനെ ഏറെ സുഖപ്രദമാക്കുന്നുണ്ട്. പുതുക്കിയ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിൽ ട്രിപ്പർ നാവിഗേഷനായി ഒരു പ്രത്യേക എൽസിഡി പോഡും ക്ലാസിക്കിന് സമ്മാനിച്ചതും മികച്ച പ്രതികരണമാണ് നൽകുന്നത്.

പണിപാളി, ക്ലാസിക് 350 മോഡലിനെ തിരികെവിളിച്ച് റോയൽ എൻഫീൽഡ്; കാരണം ഇതാ

എങ്കിലും ഇത് ഉപഭോക്താക്കൾ ഓപ്ഷണലായി തെരഞ്ഞെടുക്കേണ്ടി വരും. കളർ ഓപ്ഷനിൽ ക്രോം റെഡ് ബ്രോൺസ്, ഡാർക്ക് സ്റ്റെൽത്ത് ബ്ലാക്ക്, ഗൺമെറ്റൽ ഗ്രേ, സിഗ്നൽസ് മാർഷ് ഗ്രേ, മണൽക്കാറ്റ്, ഹാൽസിയോൺ ഗ്രീൻ, ബ്ലാക്ക്, ഗ്രേ എന്നിവങ്ങനെ വ്യത്യസ്ത നിറങ്ങളാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Royal enfield recalled the new classic 350 model over braking issues
Story first published: Monday, December 20, 2021, 13:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X