240 കിലോമീറ്റർ ശ്രേണി; പേരുപോലെ അത്ര സിമ്പിളല്ല സിമ്പിൾ ഇലക്‌ട്രിക്

ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണിയിൽ ഓല, ചേതക്, ഏഥർ മോഡലുകളോട് കൊമ്പുകോർക്കാൻ ഒരുങ്ങുകയാണ് സിമ്പിൾ എനർജിയുടെ സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ. ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ നിരത്തുകളിലേക്ക് ഓടിയെത്താനിരിക്കുന്ന മോഡലിന്റെ കൂടുതൽ വിശദാംശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

240 കിലോമീറ്റർ ശ്രേണി; പേരുപോലെ അത്ര സിമ്പിളല്ല സിമ്പിൾ ഇലക്‌ട്രിക്

പേരുപോലെ അത്ര സിമ്പിളല്ല സിമ്പിൾ ഇലക്‌ട്രിക് എന്നതാണ് ശ്രദ്ധേയം. ഇതുവരെ ഒരു ഇലക്ട്രിക് സ്കൂട്ടറും വാഗ്‌ദാനം ചെയ്യാത്ത 240 കിലോമീറ്റർ ശ്രേണിയുമായാണ് സിമ്പിൾ വണ്ണിന്റെ വരവ്. ആദ്യ ഘട്ടത്തിൽ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായിരിക്കും മോഡലിനെ വിൽപ്പനയ്ക്ക് എത്തിക്കുക.

240 കിലോമീറ്റർ ശ്രേണി; പേരുപോലെ അത്ര സിമ്പിളല്ല സിമ്പിൾ ഇലക്‌ട്രിക്

തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള അത്യാധുനിക ഫാക്ടറിയിൽ പ്രവർത്തിക്കുന്ന സിമ്പിൾ എനർജിക്ക് പ്രതിവർഷം 10 ലക്ഷം യൂണിറ്റുകൾ നിർമിക്കാൻ ശേഷിയുണ്ട്. മുമ്പ് മാർക്ക് 2 എന്നറിയപ്പെട്ടിരുന്ന സിമ്പിൾ വൺ ഇലക്ട്രിക്കിന് 1.10 ലക്ഷം മുതൽ 1.20 ലക്ഷം രൂപവരെയാണ് എക്സ്ഷോറൂം വില മുടക്കേണ്ടി വരിക.

240 കിലോമീറ്റർ ശ്രേണി; പേരുപോലെ അത്ര സിമ്പിളല്ല സിമ്പിൾ ഇലക്‌ട്രിക്

ആദ്യഘട്ടത്തിനു ശേഷം അധികം വൈകാതെ തന്നെ കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ഗോവ, ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും സിമ്പിൾ എനർജി സാന്നിധ്യമറിയിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

240 കിലോമീറ്റർ ശ്രേണി; പേരുപോലെ അത്ര സിമ്പിളല്ല സിമ്പിൾ ഇലക്‌ട്രിക്

ഈ സംസ്ഥാനങ്ങളിലെ നഗരങ്ങളിലെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഡീലർഷിപ്പുകളുടെ പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്ന സിമ്പിൾ എനർജി അധികം വൈകാതെ തന്നെ ഡെലിവറികളും ആരംഭിക്കാനാണ് സാധ്യത.

240 കിലോമീറ്റർ ശ്രേണി; പേരുപോലെ അത്ര സിമ്പിളല്ല സിമ്പിൾ ഇലക്‌ട്രിക്

സ്കൂട്ടറിന്റെ ഏറ്റവും ആകർഷണീയമായ സവിശേഷത ഇക്കോ മോഡിൽ 240 കിലോമീറ്റർ ശ്രേണി വാഗ്‌ദാനം ചെയ്യുന്നത് തന്നെയാകും. മുമ്പ് സൂചിപ്പിച്ചതുപോലെ തന്നെ ഇത് നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏതൊരു ഇലക്ട്രിക് സ്കൂട്ടറുകളേക്കാൾ ഉയർന്ന ശ്രേണിയാണ്.

240 കിലോമീറ്റർ ശ്രേണി; പേരുപോലെ അത്ര സിമ്പിളല്ല സിമ്പിൾ ഇലക്‌ട്രിക്

സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടറിന്റെ പരമാവധി വേഗത 100 കിലോമീറ്ററാണ് എന്നതും ശ്രദ്ധേയമാണ്. ഇതിന് 0 മുതൽ 50 കിലോമീറ്റർ വരെ വേഗത വെറും 3.6 സെക്കൻഡിനുള്ളിൽ കൈവരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. ഒരു മിഡ് ഡ്രൈവ് മോട്ടോറും നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കും മോഡലിന്റെ പ്രത്യേകതയായിരിക്കും.

240 കിലോമീറ്റർ ശ്രേണി; പേരുപോലെ അത്ര സിമ്പിളല്ല സിമ്പിൾ ഇലക്‌ട്രിക്

4.8 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് സിമ്പിൾ എനർജി ഉപയോഗിക്കുന്നത്. ടച്ച്‌സ്‌ക്രീൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ എന്നിവയും ഇതിലുണ്ട്. വളരെ ഫ്യൂച്ചറിസ്റ്റിക്കായുള്ള ഡിസൈനാണ് സിമ്പിൾ വണ്ണിനുള്ളത്.

240 കിലോമീറ്റർ ശ്രേണി; പേരുപോലെ അത്ര സിമ്പിളല്ല സിമ്പിൾ ഇലക്‌ട്രിക്

മുൻവശത്ത് ഒരു ത്രികോണാകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പിനൊപ്പം ഒരു ഹെഡ്‌ലാമ്പ് യൂണിറ്റാണ് ഇടംപിടിച്ചിരിക്കുന്നത്. ടേൺ ഇൻഡിക്കേറ്ററുകൾ ഹാൻഡിൽബാറിൽ ഘടിപ്പിച്ചിരിക്കുന്നു. ബോഡിയിൽ ധാരാളം ക്രീസുകളും ലൈനുകളും കാണാനാകും.

240 കിലോമീറ്റർ ശ്രേണി; പേരുപോലെ അത്ര സിമ്പിളല്ല സിമ്പിൾ ഇലക്‌ട്രിക്

മൊത്തത്തിൽ മുൻവശത്ത് വളരെ ആക്രമണാത്മക രൂപമാണ് സിമ്പിൾ വണ്ണിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രധാന എതിരാളികളായ ഓലയും അവരുടെ ഇലക്ട്രിക് സ്കൂട്ടർ ഓഗസ്റ്റ് 15 നാണ് വിപണിയിൽ അവതരിപ്പിക്കുന്നത്.

240 കിലോമീറ്റർ ശ്രേണി; പേരുപോലെ അത്ര സിമ്പിളല്ല സിമ്പിൾ ഇലക്‌ട്രിക്

സിമ്പിൾ എനർജിയുടെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിംഗും അതേ തീയതിയില്‍ ആരംഭിക്കുമെന്ന് ബ്രാന്‍ഡിന്റെ സിഇഒ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന ഖ്യാതിയോടെയും കൂടിയാണ് മോഡലിനെ അവതരിപ്പിക്കുക.

240 കിലോമീറ്റർ ശ്രേണി; പേരുപോലെ അത്ര സിമ്പിളല്ല സിമ്പിൾ ഇലക്‌ട്രിക്

വിപണിയില്‍ എത്തിയാല്‍ ടിവിഎസ് ഐക്യുബ്, ബജാജ് ചേതക് ഇലക്ട്രിക്, ഏഥര്‍ 450X, വരാനിരിക്കുന്ന ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നിവര്‍ക്കെതിരെയാകും സിമ്പിൾ എനർജി മാറ്റുരയ്ക്കുക. ഇക്കോ, സ്‌പോര്‍ട്‌സ് എന്നീ രണ്ട് മോഡുകള്‍ ഡ്രൈവിംഗ് മോഡുകള്‍ സിമ്പിള്‍ വണ്‍ വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
English summary
Simple energy electric scooter will offer 240 km range in eco mode details
Story first published: Thursday, August 5, 2021, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X