ഇലക്‌ട്രിക് വാഹന വിപണി ഉണരുന്നു; അടുത്തത് സിമ്പിൾ എനർജിയുടെ ഊഴം, അറിയണം ഇക്കാര്യങ്ങൾ

ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി ഉണർന്നതോടെ സ്റ്റാർട്ട്-അപ്പ് കമ്പനികൾ മുതൽ മുൻനിര ബ്രാൻഡുകൾ വരെ പുതിയ ഇവി മോഡലുകളുമായി കളംനിറയുകയാണ്. പല സംസ്ഥാനങ്ങളിലും സബ്‌സിഡികൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നത് വളരെ ലാഭകരമായ കാര്യംകൂടിയാണ്.

ഇലക്‌ട്രിക് വാഹന വിപണി ഉണരുന്നു; അടുത്തത് സിമ്പിൾ എനർജിയുടെ ഊഴം, അറിയണം ഇക്കാര്യങ്ങൾ

ദേ ഇപ്പോൾ ബെംഗളൂരു ആസ്ഥാനമായുള്ള സിമ്പിൾ എനർജി ഓഗസ്റ്റ് 15 ന് തങ്ങളുടെ ആദ്യ ഉൽപ്പന്നം ഔദ്യോഗികമായി വിപണിയിലെത്തിക്കും. 'സിമ്പിള്‍ വണ്‍' എന്ന ആദ്യ മോഡലിലൂടെയായിരിക്കും ഇന്ത്യൻ ബ്രാൻഡ് തങ്ങളുടെ വൈദഗ്ദ്യം തെളിയിക്കുക.

ഇലക്‌ട്രിക് വാഹന വിപണി ഉണരുന്നു; അടുത്തത് സിമ്പിൾ എനർജിയുടെ ഊഴം, അറിയണം ഇക്കാര്യങ്ങൾ

വിപണിയിൽ എത്തുംമുമ്പേ ശ്രദ്ധനേടാനും സിമ്പിൾ എനർജിക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് കമ്പനിയുടെ വരവിനെ വിപണി നോക്കിക്കാണുന്നതും. അരങ്ങേറ്റത്തിനു മുമ്പ് സിമ്പിള്‍ ഇലക്‌ട്രിക്കിനെ കുറിച്ച് ചില കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഇലക്‌ട്രിക് വാഹന വിപണി ഉണരുന്നു; അടുത്തത് സിമ്പിൾ എനർജിയുടെ ഊഴം, അറിയണം ഇക്കാര്യങ്ങൾ

ഇലക്ട്രിക് സ്കൂട്ടറിന്റെ പേര്

മുമ്പ് മാർക്ക് 2 എന്ന രഹസ്യനാമം നൽകിയിരുന്ന ഇലക്ട്രിക് സ്കൂട്ടർ സിമ്പിൾ വൺ' എന്ന പേരിലായിരിക്കും ഇന്ത്യയിൽ അറിയപ്പെടുക. സിമ്പിൾ എനർജി ഈ മാസം ആദ്യം മോഡലിനായുള്ള പേര് ട്രേഡ്മാർക്ക് ചെയ്തതോടെയാണ് പേര് വെളിപ്പെട്ടത്.

ഇലക്‌ട്രിക് വാഹന വിപണി ഉണരുന്നു; അടുത്തത് സിമ്പിൾ എനർജിയുടെ ഊഴം, അറിയണം ഇക്കാര്യങ്ങൾ

ബാറ്ററി പായ്ക്കും ശ്രേണിയും

4.8 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയിലാണ് സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ പ്രവർത്തിക്കുന്നത്. ഒരൊറ്റ ചാർജിൽ ഇക്കോ മോഡിൽ 240 കിലോമീറ്റർ ശ്രേണിയാണ് കമ്പനി അവകാശപ്പെടുന്നതും.

ഇലക്‌ട്രിക് വാഹന വിപണി ഉണരുന്നു; അടുത്തത് സിമ്പിൾ എനർജിയുടെ ഊഴം, അറിയണം ഇക്കാര്യങ്ങൾ

വിപണിയിൽ നിലവിലുള്ള എതിരാളികൾ ശരാശരി 100 കിലോമീറ്ററിൽ താഴെയുള്ള ശ്രേണി മാത്രം ക്ലെയിം ചെയ്യുന്നതിനാൽ സിമ്പിൾ വൺ ഇക്കാര്യത്തിൽ മുന്നിട്ടുനിൽക്കും. ഇതുതന്നെയായിരിക്കാം കമ്പനിയുടെ പ്രധാന വിപണന തന്ത്രവും.

ഇലക്‌ട്രിക് വാഹന വിപണി ഉണരുന്നു; അടുത്തത് സിമ്പിൾ എനർജിയുടെ ഊഴം, അറിയണം ഇക്കാര്യങ്ങൾ

ശ്രദ്ധേയമായ മറ്റൊരു കാര്യം ഇലക്ട്രിക് സ്കൂട്ടറിന്ഫെ ബാറ്ററി നീക്കംചെയ്യാൻ സാധിക്കുന്നവയാകുമെന്നാണ് റിപ്പോർട്ടുകൾ. അതായത് സ്വാപ്പബിൾ ബാറ്ററി പായ്ക്കാകും സിമ്പിൾ വണ്ണിൽ പരിചയപ്പെടുത്തുകയെന്ന് സാരം. അതോടൊപ്പം സൗകര്യപ്രദമായ ചാർജിംഗ് ഓപ്ഷനുകളും വാഗ്‌ദാനം ചെയ്യും.

ഇലക്‌ട്രിക് വാഹന വിപണി ഉണരുന്നു; അടുത്തത് സിമ്പിൾ എനർജിയുടെ ഊഴം, അറിയണം ഇക്കാര്യങ്ങൾ

പെർഫോമൻസ്

വെറും 3.6 സെക്കന്‍ഡിനുള്ളില്‍ 0-50 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ സിമ്പിള്‍ വണ്ണിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടറാണിതെന്നും റിപ്പോർട്ടുകളുണ്ട്

ഇലക്‌ട്രിക് വാഹന വിപണി ഉണരുന്നു; അടുത്തത് സിമ്പിൾ എനർജിയുടെ ഊഴം, അറിയണം ഇക്കാര്യങ്ങൾ

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പുറത്തെടുക്കാനും ഇലക്‌ട്രിക് സ്‌കൂട്ടറിന് ശാദിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇക്കോ, സ്പോര്‍ട്സ് എന്നീ രണ്ട് മോഡുകള്‍ ഡ്രൈവിംഗ് മോഡുകള്‍ സിമ്പിള്‍ വണ്‍ വാഗ്ദാനം ചെയ്യും

ഇലക്‌ട്രിക് വാഹന വിപണി ഉണരുന്നു; അടുത്തത് സിമ്പിൾ എനർജിയുടെ ഊഴം, അറിയണം ഇക്കാര്യങ്ങൾ

പ്രതീക്ഷിക്കുന്ന വില

സിമ്പിൾ വണ്ണിന് 1.10 ലക്ഷത്തിനും 1.20 ലക്ഷത്തിനും ഇടയിലായിരിക്കും എക്സ്ഷോറൂം വിലയായി നിശഅചയിക്കുകയെന്ന് കമ്പനി നേരത്തെ സൂചന നൽകിയിട്ടുണ്ട്. സബ്‌സിഡികൾ ഉൽപ്പന്നത്തെ കൂടുതൽ വിലകുറഞ്ഞതാക്കാം എന്നതും ശ്രദ്ധേയമാകും.

Most Read Articles

Malayalam
English summary
Simple Energy One Electric Scooter Launch Soon Top Things To Know. Read in Malayalam
Story first published: Wednesday, July 21, 2021, 16:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X