പുത്തൻ ഹയാബൂസയുടെ രണ്ടാം ബാച്ചും ഇന്ത്യയിലേക്ക്, ജൂലൈ ഒന്നു മുതൽ ബുക്ക് ചെയ്യാം

ഇന്ത്യൻ വിപണിയിൽ എത്തി വെറും രണ്ട് ദിവസംകൊണ്ട് പൂർണമായും വിറ്റഴിഞ്ഞ പുതുതലമുറ ഹയാബൂസയുടെ രണ്ടാം ബാച്ചും രാജ്യത്തേക്ക് എത്തുകയാണ്. അതിന്റെ ഭാഗമായി സൂപ്പർ ബൈക്കിനായുള്ള രണ്ടാംഘട്ട ബുക്കിംഗും ജൂലൈ ഒന്നു മുതൽ സുസുക്കി ആരംഭിക്കും.

പുത്തൻ ഹയാബൂസയുടെ രണ്ടാം ബാച്ചും ഇന്ത്യയിലേക്ക്, ജൂലൈ ഒന്നു മുതൽ ബുക്ക് ചെയ്യാം

ഒരു ലക്ഷം രൂപ ടോക്കൺ തുകയായി നൽകി സുസുക്കിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി 2021 ഹയാബൂസക്കായി ബുക്കിംഗ് ചെയ്യാം. തുടർന്ന് ഡെലിവറി വരും ആഴ്ച്ചകളിൽ ആരംഭിക്കുമെന്നുമാണ് സൂചന.

പുത്തൻ ഹയാബൂസയുടെ രണ്ടാം ബാച്ചും ഇന്ത്യയിലേക്ക്, ജൂലൈ ഒന്നു മുതൽ ബുക്ക് ചെയ്യാം

ഏറെ പുതുമകളോടെ എത്തിയ പ്രീമിയം ബൈക്കിന്റെ ആദ്യ ബാച്ചിന്റെ ഡെലിവറി കമ്പനി അടുത്തിടെയാണ് നടത്തിയത്. 2021 ജൂലൈ അല്ലെങ്കിൽ ഓഗസ്റ്റോടെ 2021 ഹയാബൂസയുടെ രണ്ടാം ബാച്ചും ഇന്ത്യയിൽ എത്തുമെന്നാണ് വാർത്തകൾ.

പുത്തൻ ഹയാബൂസയുടെ രണ്ടാം ബാച്ചും ഇന്ത്യയിലേക്ക്, ജൂലൈ ഒന്നു മുതൽ ബുക്ക് ചെയ്യാം

ബുക്കിംഗ് സമയത്ത് വിവരങ്ങൾ‌ പൊരുത്തപ്പെടുന്നില്ലെങ്കിൽ‌ അല്ലെങ്കിൽ‌ നിങ്ങൾ‌ തെറ്റായ കളർ ഓപ്ഷൻ തെരഞ്ഞെടുക്കുകയാണെങ്കിൽ‌ 25,000 രൂപ ഈടാക്കി ബുക്കിംഗ് റദ്ദാക്കപ്പെടും. ബാക്കി തുക തിരികെ നൽകും. ആദ്യ ബാച്ചിന് സമാനമായി രണ്ടാമത്തേതിലും 101 യൂണിറ്റുകളായി പരിമിതപ്പെടുത്തിയേക്കും.

പുത്തൻ ഹയാബൂസയുടെ രണ്ടാം ബാച്ചും ഇന്ത്യയിലേക്ക്, ജൂലൈ ഒന്നു മുതൽ ബുക്ക് ചെയ്യാം

ആദ്യത്തെ ബാച്ച് ഉപഭോക്താക്കൾക്ക് ഒരു പിൻസീറ്റ് കൗൾ സൗജന്യമായി കമ്പനി നൽകിയിരുന്നു. എന്നാൽ രണ്ടാം ബാച്ച് എത്തുമ്പോൾ ഇത് മറ്റ് ഓപ്ഷണൽ ആക്സസറികൾക്കൊപ്പം പ്രത്യേക വില നൽകി വാങ്ങേണ്ടി വരും.

പുത്തൻ ഹയാബൂസയുടെ രണ്ടാം ബാച്ചും ഇന്ത്യയിലേക്ക്, ജൂലൈ ഒന്നു മുതൽ ബുക്ക് ചെയ്യാം

ടാങ്ക് പാഡ്, ഫ്രണ്ട് ആക്‌സിൽ സ്ലൈഡർ, ടൂറിംഗ് വിൻഡ്‌സ്ക്രീൻ, റിം സ്റ്റിക്കറുകൾ, ലഗേജ് ഹുക്ക്, റിയർ വ്യൂ മിറർ കവറുകൾ എന്നിവയാണ് ഹയാബൂസ സൂപ്പർ ബൈക്കിന്റെ ആക്‌സസറി പാക്കേജിൽ ഉൾപ്പെടുന്നവ.

പുത്തൻ ഹയാബൂസയുടെ രണ്ടാം ബാച്ചും ഇന്ത്യയിലേക്ക്, ജൂലൈ ഒന്നു മുതൽ ബുക്ക് ചെയ്യാം

പുതിയ 1,340 സിസി, ഫോർ-സ്ട്രോക്ക്, ഫ്യുവൽ ഇഞ്ചക്ഷൻ, ലിക്വിഡ്-കൂൾഡ്, DOHC, ഇൻ‌ലൈൻ ഫോർ എഞ്ചിനാണ് സുസുക്കി ഹയാബൂസക്ക് തുടിപ്പേകുന്നത്. ഇത് 9700 rpm-ൽ പരമാവധി 187 bhp കരുത്തും 7,000 rpm-ൽ 150 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പുത്തൻ ഹയാബൂസയുടെ രണ്ടാം ബാച്ചും ഇന്ത്യയിലേക്ക്, ജൂലൈ ഒന്നു മുതൽ ബുക്ക് ചെയ്യാം

മുൻമോഡലിനെ അപേക്ഷിച്ച് പവർ കണക്കുകളിൽ അൽപം കുറവ് വന്നിട്ടുണ്ടെങ്കിലും ഹയാബൂസയ്ക്ക് പരമാവധി 299 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. പഴയ മോഡലിനെക്കാൾ ഭാരം കുറക്കാനും സുസുക്കിക്ക് സാധിച്ചിട്ടുണ്ട്.

പുത്തൻ ഹയാബൂസയുടെ രണ്ടാം ബാച്ചും ഇന്ത്യയിലേക്ക്, ജൂലൈ ഒന്നു മുതൽ ബുക്ക് ചെയ്യാം

ഫ്രണ്ട് ആക്‌സിലിൽ ബ്രെംബോയുടെ സ്റ്റൈലമ കാലിപ്പറുകൾ, ബ്രിഡ്‌ജ്‌സ്റ്റോൺ ബാറ്റ്‌ലക്‌സ് S22 ടയറുകൾ എന്നിവ പോലുള്ള സവിശേഷതകൾ ബൈക്കിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നുണ്ട്.

പുത്തൻ ഹയാബൂസയുടെ രണ്ടാം ബാച്ചും ഇന്ത്യയിലേക്ക്, ജൂലൈ ഒന്നു മുതൽ ബുക്ക് ചെയ്യാം

പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ 2021 സുസുക്കി ഹയാബൂസ മെച്ചപ്പെട്ട സ്റ്റൈലിംഗിനൊപ്പം കൂടുതൽ എയറോഡൈനാമിക് ഡിസൈൻ ഘടകങ്ങളാണ് വഹിക്കുന്നത്. പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലാമ്പും പുതിയ മിററുകളും സൂപ്പർ ബൈക്കിന്റെ ഭംഗിയും വർധിപ്പിക്കുന്നുണ്ട്.

പുത്തൻ ഹയാബൂസയുടെ രണ്ടാം ബാച്ചും ഇന്ത്യയിലേക്ക്, ജൂലൈ ഒന്നു മുതൽ ബുക്ക് ചെയ്യാം

ടേൺ ഇൻഡിക്കേറ്ററുകളും പൊസിഷൻ ലൈറ്റുകളും പുതുക്കാനും സുസുക്കി തയാറായിട്ടുണ്ട്. ടിഎഫ്ടി ഡിസ്പ്ലേ, 10 ലെവൽ ട്രാക്ഷൻ കൺട്രോൾ, സിക്‌സ്-ആക്സിസ് AMU, ആന്റി-ലിഫ്റ്റ് കൺട്രോൾ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, ലോഞ്ച് കൺട്രോൾ, കോർണറിംഗ് എബിഎസ്, ഹിൽ ഹോൾഡ് കൺട്രോൾ, മൂന്ന് പവർ മോഡുകളും പൂർണ എൽഇഡി ലൈറ്റിംഗും ബൂസയെ പ്രീമിയമാക്കുന്നു.

പുത്തൻ ഹയാബൂസയുടെ രണ്ടാം ബാച്ചും ഇന്ത്യയിലേക്ക്, ജൂലൈ ഒന്നു മുതൽ ബുക്ക് ചെയ്യാം

നിലവിൽ മൂന്ന് കളർ ഓപ്ഷനുകളിലാണ് മോഡൽ എത്തുന്നത്. ഇന്ത്യയിൽ 16.40 ലക്ഷം രൂപയാണ് 2021 സുസുക്കി ഹയാബൂസയുടെ എക്സ്ഷോറൂം വില. ആദ്യ ബാച്ചിനെ പോലെ തന്നെ രണ്ടാം ബാച്ചിനും മികച്ച സ്വീകാര്യത നേടാനാകുമെന്നാണ് ജാപ്പനീസ് ബ്രാൻഡിന്റെ കണക്കുകൂട്ടലുകൾ.

More from DriveSpark

Article Published On: Wednesday, June 30, 2021, 17:59 [IST]
English summary
Suzuki Hayabusa Second Batch Bookings Will Open From July 1st. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X