എൻടോർഖിനെ വെല്ലും! പുതിയ അവെനിസ് ‌സ്‌കൂട്ടറിനെ വിപണിയിൽ എത്തിച്ച് സുസുക്കി; വില 86,700 രൂപ

അവെനിസ് എന്ന് വിളിക്കപ്പെടുന്ന പുതിയൊരു 125 സിസി സ്പോടർട്ടി സ്‌കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി. സ്റ്റാൻഡേർഡ്, റേസ് എഡിഷൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് പുത്തൻ മോഡലിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

എൻടോർഖിനെ വെല്ലും! പുതിയ അവെനിസ് ‌സ്‌കൂട്ടറിനെ വിപണിയിൽ എത്തിച്ച് സുസുക്കി; വില 86,700 രൂപ

പുതിയ സുസുക്കി അവെനിസിന്റെ സ്റ്റാൻഡേർഡ് മോഡലിന് 86,700 രൂപയും റേസ് എഡിഷന് 87,000 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഈ പുത്തൻ 125 സിസി സ്‌കൂട്ടർ വൈറ്റ്, ബ്ലാക്ക്, ഓറഞ്ച്, ഫ്ലൂറസെന്റ് ഗ്രീൻ എന്നിങ്ങനെ നാല് നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

എൻടോർഖിനെ വെല്ലും! പുതിയ അവെനിസ് ‌സ്‌കൂട്ടറിനെ വിപണിയിൽ എത്തിച്ച് സുസുക്കി; വില 86,700 രൂപ

മെറ്റാലിക് ട്രൈറ്റൺ ബ്ലൂ എന്നറിയപ്പെടുന്ന മോട്ടോജിപി പ്രചോദിതമായ സ്പെഷ്യൽ എഡിഷനും അവെനിസ് നിരയിലുണ്ടെന്നാണ് സുസുക്കി അവകാശപ്പെടുന്നത്. ജാപ്പനീസ് കമ്പനിയുടെ 125 സിസി സ്കൂട്ടർ ശ്രേണിയെ ശക്തിപ്പെടുത്താൻ പുതിയ മോഡൽ ഏറെ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ.

എൻടോർഖിനെ വെല്ലും! പുതിയ അവെനിസ് ‌സ്‌കൂട്ടറിനെ വിപണിയിൽ എത്തിച്ച് സുസുക്കി; വില 86,700 രൂപ

ഇതിനകം തന്നെ മികച്ച സ്വീകാര്യതയുള്ള ആക്‌സസ് 125, ബർഗ്‌മാൻ സ്ട്രീറ്റ് 125 എന്നിവയുടെ പിൻബലത്തിലാണ് രാജ്യത്തെ സ്‌കൂട്ടർ സെഗ്മെന്റിൽ സുസുക്കി മുന്നിട്ടു നിൽക്കുന്നത്. തീർച്ചയായും യുവ ഉപഭോക്താക്കളെയാണ് പുതിയ ഓഫറിലൂടെ ബ്രാൻഡ് ലക്ഷ്യമിടുന്നത്. കൂടാതെ ടിവിഎസ് എൻടോർഖ് 125, യമഹ റേ ZR 125, ഹോണ്ട ആക്ടിവ 125 എന്നിവയുമായി ഇത് മാറ്റുരയ്ക്കുകയും ചെയ്യും.

എൻടോർഖിനെ വെല്ലും! പുതിയ അവെനിസ് ‌സ്‌കൂട്ടറിനെ വിപണിയിൽ എത്തിച്ച് സുസുക്കി; വില 86,700 രൂപ

ഡിസൈനിനെ സംബന്ധിച്ചിടത്തോളം ലംബമായി അടുക്കിയ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, സ്‌പോർട്ടി ബോഡി ഗ്രാഫിക്‌സ്, സൈഡ് ബോഡി പാനലുകളിൽ അവെനിസ് ബാഡ്‌ജിംഗ്, വിശാലമായ സിംഗിൾ പീസ് സീറ്റ്, മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇരട്ട ത്രികോണാകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, ട്വിൻ എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയുമായാണ് പുതിയ സുസുക്കി അവെനിസ് വരുന്നത്.

എൻടോർഖിനെ വെല്ലും! പുതിയ അവെനിസ് ‌സ്‌കൂട്ടറിനെ വിപണിയിൽ എത്തിച്ച് സുസുക്കി; വില 86,700 രൂപ

ഇതുകൂടാതെ ടേൺ ഇൻഡിക്കേറ്ററുകൾ, സ്പ്ലിറ്റ്-ടൈപ്പ് ഗ്രാബ് റെയിൽ, മുറിവുകളും ക്രീസുകളുമുള്ള മിനുസമാർന്ന ഫ്രണ്ട് ആപ്രോൺ, കോണീയ രീതിയിൽ ഒരു ചെറിയ കറുത്ത വിൻഡ്‌സ്‌ക്രീൻ എന്നിവയും അവെനിസിന്റെ സ്പോർട്ടി രൂപത്തെ എടുത്തു കാണിക്കുന്നുണ്ടെന്നു പറയാം.

എൻടോർഖിനെ വെല്ലും! പുതിയ അവെനിസ് ‌സ്‌കൂട്ടറിനെ വിപണിയിൽ എത്തിച്ച് സുസുക്കി; വില 86,700 രൂപ

സുസുക്കിയുടെ റെഗുലർ പാർട്സ് ബിന്നിൽ നിന്നുള്ള ഒരു ജോടി ഇന്റഗ്രേറ്റഡ് ടേൺ സിഗ്നലുകളും സ്വിച്ച് ഗിയറുമാണ് മറ്റ് ശ്രദ്ധേയമായ ഡിസൈൻ ബിറ്റുകൾ. പ്രകടനത്തെ സംബന്ധിച്ചിടത്തോളം അവെനിസ് പരിചിതമായ 124 സിസി സിംഗിൾ-സിലിണ്ടർ ബിഎസ്-VI കംപ്ലയിന്റ് ഫ്യൂവൽ-ഇഞ്ചക്‌റ്റഡ് എയർ-കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്.

എൻടോർഖിനെ വെല്ലും! പുതിയ അവെനിസ് ‌സ്‌കൂട്ടറിനെ വിപണിയിൽ എത്തിച്ച് സുസുക്കി; വില 86,700 രൂപ

ഇത് 6,750 rpm-ൽ പരമാവധി 8.58 bhp പവർ ഔട്ട്‌പുട്ടും 5,500-ൽ 10 Nm torque ഉം വികസിപ്പിക്കാൻ പര്യാപ്തമാണ്. കൂടുതൽ സ്പോർട്ടിയറാക്കാൻ എഞ്ചിൻ റീട്യൂൺ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല എന്നത് നിരാശാജനകമാണ്. ആക്‌സസിലും ബർഗ്‌മാനിലും ഉള്ളതുപോലെ തന്നെയാണ് ഇപ്പോൾ എഞ്ചിൻ മുന്നോട്ടു കൊണ്ടുപോവുന്നത്.

എൻടോർഖിനെ വെല്ലും! പുതിയ അവെനിസ് ‌സ്‌കൂട്ടറിനെ വിപണിയിൽ എത്തിച്ച് സുസുക്കി; വില 86,700 രൂപ

124 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിൻ ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. സുസുക്കി സ്കൂട്ടർ ഭാരം കുറഞ്ഞതായിരിക്കാം അതിനാൽ കൂടുതൽ വേഗ പുറത്തെടുക്കാനും സഹായകരമായേക്കും.

എൻടോർഖിനെ വെല്ലും! പുതിയ അവെനിസ് ‌സ്‌കൂട്ടറിനെ വിപണിയിൽ എത്തിച്ച് സുസുക്കി; വില 86,700 രൂപ

ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, സിംഗിൾ റിയർ ഷോക്ക് അബ്‌സോർബർ, 12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് പിൻ ഫൈവ് സ്‌പോക്ക് ബ്ലാക്ക് അലോയ് വീലുകൾ, ട്യൂബ് ലെസ് ടയറുകൾ, മുൻവശത്ത് ഡിസ്‌ക് ബ്രേക്ക്, ഡ്രം എന്നിങ്ങനെയുള്ള മെക്കാനിക്കൽ സമാനതകളും സുസുക്കി അവെനിസിനുണ്ട്. കൂടാതെ യുഎസ്ബിചാർജിംഗ് പോർട്ട്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് മോഡലിന്റെ മറ്റ് ഹൈലൈറ്റുകൾ.

എൻടോർഖിനെ വെല്ലും! പുതിയ അവെനിസ് ‌സ്‌കൂട്ടറിനെ വിപണിയിൽ എത്തിച്ച് സുസുക്കി; വില 86,700 രൂപ

ആക്‌സസ്, ബർഗ്‌മാൻ സ്ട്രീറ്റ് എന്നിവയുടെ കണക്‌റ്റ് ചെയ്‌ത വേരിയന്റുകളിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ തന്നെയാണിത്. ഈ ഡിസ്‌പ്ലേ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയിരിക്കുന്നതിനാൽ ഇത് കോൾ/മെസേജ് അലേർട്ട്, ടേൺ-ബൈ-ടേൺ നാവിഗേഷൻ തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

എൻടോർഖിനെ വെല്ലും! പുതിയ അവെനിസ് ‌സ്‌കൂട്ടറിനെ വിപണിയിൽ എത്തിച്ച് സുസുക്കി; വില 86,700 രൂപ

നാവിഗേഷൻ, കോൾ ഫീച്ചറുകൾ സുസുക്കി റൈഡ് കണക്ട് ആപ്പ് വഴിയാണ് നൽകിയിരിക്കുന്നത്. ഇത് ആൻഡ്രോയിഡിലും ആപ്പിൾ ഐഒഎസിലും ലഭ്യമാണ്. ഇവയ്ക്ക് പുറമെ പ്രായോഗികത വർധിപ്പിക്കാനായി എക്‌സ്‌റ്റേണൽ ഫ്യൂവൽ ഫില്ലർ ക്യാപ്, ഇന്റഗ്രേറ്റഡ് എഞ്ചിൻ സ്റ്റാർട്ട്, കിൽ സ്വിച്ച് എന്നിവയും സുസുക്കി അവെനിസിന് സമ്മാനിച്ചിട്ടുണ്ട്.

എൻടോർഖിനെ വെല്ലും! പുതിയ അവെനിസ് ‌സ്‌കൂട്ടറിനെ വിപണിയിൽ എത്തിച്ച് സുസുക്കി; വില 86,700 രൂപ

ചുരുക്കി പറഞ്ഞാൽ ടിവിഎസ് എൻടോർഖിലേക്ക് പോവുന്ന യുവതലമുറയിലെ ഉപഭോക്താക്കളെ ലക്ഷ്യംവെച്ചാണ് പുതിയ അവെനിസിനെ ജാപ്പനീസ് ബ്രാൻഡ് വിപണിയിൽ എത്തിച്ചിരിക്കുന്നതെന്ന് പറയാം. പിൽക്കാലത്ത് ഹോണ്ട ഡിയോ തീർത്ത വിസ്‌മയമാണ് ഇന്ന് എൻടോർഖ് യുവാക്കൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്.

എൻടോർഖിനെ വെല്ലും! പുതിയ അവെനിസ് ‌സ്‌കൂട്ടറിനെ വിപണിയിൽ എത്തിച്ച് സുസുക്കി; വില 86,700 രൂപ

എന്നാൽ മൈലേജിന്റെ പോരായ്‌മ ടിവിഎസ് ഉപഭോക്താക്കൾ പറയുന്ന വല്യൊരു ദോഷമാണ്. സുസുക്കിയുടെ അവെനിസിന് ഇക്കാര്യത്തിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചാൽ അതൊരു വിജയമായിരിക്കും.

എൻടോർഖിനെ വെല്ലും! പുതിയ അവെനിസ് ‌സ്‌കൂട്ടറിനെ വിപണിയിൽ എത്തിച്ച് സുസുക്കി; വില 86,700 രൂപ

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾക്ക് നിലവിൽ രണ്ട് 125 സിസി സ്‌കൂട്ടറുകളുണ്ടെങ്കിലും ആക്‌സസും ബർഗ്മാനും കൂടുതൽ കുടുംബ പ്രേക്ഷകരെ ഉന്നംവെച്ചുള്ളതാണ്. വരും ദിവസങ്ങളിൽ ജാപ്പനീസ് സ്‌കൂട്ടർ വിപണിയിൽ ഒരു തംരഗമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Suzuki launched new sporty avenis 125 scooter in india to rival tvs ntorq
Story first published: Thursday, November 18, 2021, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X