പ്രിയം പോരെങ്കിലും വില കൂട്ടുന്നുണ്ട്; ഇൻട്രൂഡർ 150 മോഡലിന് 2,100 രൂപ വർധിപ്പിച്ച് സുസുക്കി

ജിക്‌സർ ശ്രേണി, ആക്‌സസ് 125 മോഡലുകളുടെ വില വർധിപ്പിച്ചതിനു പിന്നാലെ ഇൻട്രൂഡർ ക്രൂസർ മോട്ടോർസൈക്കിളിന്റെ വിലയിലും പരിഷ്ക്കരണവുമായി സുസുക്കി ഇന്ത്യ. ഇൻപുട്ട് ചെലവുകൾ കൂടുന്നതിനാലാണ് ജാപ്പനീസ് ബ്രാൻഡ് മോഡൽ നിരയിലാകെ പുതിയ പ്രഖ്യാപനം കൊണ്ടുവരുന്നത്.

പ്രിയം പോരെങ്കിലും വില കൂട്ടുന്നുണ്ട്; ഇൻട്രൂഡർ 150 മോഡലിന് 2,100 രൂപ കൂട്ടി സുസുക്കി

2,100 രൂപയാണ് ഇൻട്രൂഡർ 150 സിസി മോഡലിന് ഉയർത്തിയിരിക്കുന്നത്. അതായത് ഇനി മുതൽ ഈ മോഡൽ സ്വന്തമാക്കണമെങ്കിൽ 126,500 രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുമെന്ന് സാരം.

പ്രിയം പോരെങ്കിലും വില കൂട്ടുന്നുണ്ട്; ഇൻട്രൂഡർ 150 മോഡലിന് 2,100 രൂപ കൂട്ടി സുസുക്കി

വിലവർധനവിന് പുറമെ ക്രൂയിസർ മോട്ടോർസൈക്കിളിൽ കാര്യമായ ഒരു മാറ്റവും സുസുക്കി നടപ്പിലാക്കിയിട്ടില്ല. ഈ സെഗ്മെന്റിൽ ഇൻട്രൂഡറിനേക്കാൾ താങ്ങാനാവുന്ന ബൈക്കായി ബജാജ് അവഞ്ചർ 160 സ്ട്രീറ്റ് പതിപ്പ് മാറുകയും ചെയ്‌തിട്ടുണ്ട്.

പ്രിയം പോരെങ്കിലും വില കൂട്ടുന്നുണ്ട്; ഇൻട്രൂഡർ 150 മോഡലിന് 2,100 രൂപ കൂട്ടി സുസുക്കി

ഇതുവരെ വിപണിയിൽ കാര്യമായ ചലനം സൃഷ്‌ടിക്കാൻ കഴിയാതെ പോയ മോഡലാണ് ഇൻട്രൂഡറെങ്കിലും വിൽപ്പന അവസാനിപ്പിക്കാൻ കമ്പനി തയാറായിട്ടില്ല. ആഗോള വിപണിയിലെ പ്രീമിയം മോഡലായ ഇൻട്രൂഡർ 1800 പതിപ്പിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ശേഷി കുറഞ്ഞ മോഡലിനെ സുസുക്കി അണിയിച്ചൊരുക്കിയിരിക്കുന്നത്.

പ്രിയം പോരെങ്കിലും വില കൂട്ടുന്നുണ്ട്; ഇൻട്രൂഡർ 150 മോഡലിന് 2,100 രൂപ കൂട്ടി സുസുക്കി

വിശാലമായ ഹാൻഡിൽബാർ, ബീഫി ടാങ്ക് ആവരണങ്ങൾ, സ്പ്ലിറ്റ് സീറ്റുകൾ, ഡ്യുവൽ മഫ്ലർ എക്‌സ്‌ഹോസ്റ്റ്, ഹെഡ്‌ലൈറ്റിന് മുകളിലുള്ള പാനൽ എന്നിവയാണ് ബൈക്കിന്റെ പ്രധാന ഹൈലൈറ്റുകൾ.

പ്രിയം പോരെങ്കിലും വില കൂട്ടുന്നുണ്ട്; ഇൻട്രൂഡർ 150 മോഡലിന് 2,100 രൂപ കൂട്ടി സുസുക്കി

155 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ക്രൂയിസർ ബൈക്കിന് തുടിപ്പേകുന്നത്. അഞ്ചു സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ അലുമിനിയം 4-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ യൂണിറ്റ് 8,000 rpm-ൽ 13 bhp കരുത്തും 6,000 rpm-ൽ 13.8 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

പ്രിയം പോരെങ്കിലും വില കൂട്ടുന്നുണ്ട്; ഇൻട്രൂഡർ 150 മോഡലിന് 2,100 രൂപ കൂട്ടി സുസുക്കി

മെച്ചപ്പെട്ട ഇന്ധനക്ഷമതയും സുഗമമായ പ്രകടനവും വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന കമ്പനിയുടെ സുസുക്കി ഇക്കോ പെർഫോമൻസും (eSP) മോട്ടോർസൈക്കിളിന് ലഭിക്കുന്നു. ജിക്‌സർ മോഡലുകളിലെ അതേ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പില്യൺ സീറ്റിനായി ഒരു ചെറിയ ബാക്ക് റെസ്റ്റും സുസുക്കി മോഡിലിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പ്രിയം പോരെങ്കിലും വില കൂട്ടുന്നുണ്ട്; ഇൻട്രൂഡർ 150 മോഡലിന് 2,100 രൂപ കൂട്ടി സുസുക്കി

എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾക്കൊപ്പം ഒരു ഹാലോജൻ ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, 11 ലിറ്റർ ഫ്യുവൽ ടാങ്ക്, സിംഗിൾ ചാനൽ എബിഎസ് എന്നിവ ഇൻട്രൂഡറിലെ പ്രധാന സവിശേഷതകൾ.

പ്രിയം പോരെങ്കിലും വില കൂട്ടുന്നുണ്ട്; ഇൻട്രൂഡർ 150 മോഡലിന് 2,100 രൂപ കൂട്ടി സുസുക്കി

മെറ്റാലിക് മാറ്റ് ബ്ലാക്ക് / കാൻഡി സനോമ റെഡ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് / മെറ്റാലിക് മാറ്റ് ടൈറ്റാനിയം സിൽവർ, മെറ്റാലിക് മാറ്റ് ടൈറ്റാനിയം സിൽവർ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് 2020 ഇൻട്രൂഡർ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

Most Read Articles

Malayalam
English summary
Suzuki Motorcycle India Increased The Price Of Intruder 150 By Rs 2,100. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X